പരാതിക്കാരന് പിന്നില്‍ കൈക്കൂലി കേസില്‍ സസ്‌പെന്‍ഷനിലായ എസ് പി യെന്ന് ഐജി

കൊച്ചി: തനിക്കെതിരെ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ പരാതി നല്‍കിയ വ്യക്തിക്ക് പിന്നില്‍ കൈക്കൂലി കേസില്‍ സസ്‌പെന്‍ഷനിലായ ഉദ്യോഗസ്ഥനാണെന്ന ഐജി മനോജ് എബ്രഹാമിന്റെ ആരോപണം രഹസ്യാന്വോഷണ വിഭാഗം വിശദമായി അന്വേഷിക്കും. മൂവാറ്റുപുഴ വിജിലന്‍സ് കോടതി മനോജ് എബ്രഹാമിനെതിരെ ഉത്തരവിട്ട അന്വേഷണം ഹൈക്കോടതി സ്റ്റേ ചെയ്ത പശ്ചാത്തലത്തില്‍ പരാതിക്ക് പിന്നിലെ ‘അണിയറ രഹസ്യം’ തേടി രഹസ്യാന്വേഷണ വിഭാഗം അന്വേഷണം Read More …

ജിഷ്ണുവിന്റെ മരണം; രണ്ടാം പ്രതിക്കും മുന്‍കൂര്‍ ജാമ്യം

കൊച്ചി: ജിഷ്ണു പ്രണോയ് യുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ നെഹ്‌റു കോളജ് പിആര്‍ഒ സഞ്ജിത് വിശ്വനാഥന് മുന്‍കൂര്‍ ജാമ്യം. ഹൈക്കോടതിയാണ് കേസിലെ രണ്ടാം പ്രതി സഞ്ജിത് വിശ്വനാഥിന് ജാമ്യം അനുവദിച്ചത്. ആത്മഹത്യാ പ്രേരണ, ഗുഢാലോചന എന്നീ കുറ്റങ്ങളാണ് സഞ്ജിത് വിശ്വനാഥിനെതിരെ ചുമത്തിയിരുന്നത്. അതേസമയം നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി.കൃഷ്ണദാസിന്റെ മുന്‍കൂര്‍ ജാമ്യപേക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജിഷ്ണുവിന്റെ അമ്മ Read More …

12 വയസ്സുകാരന്‍ അച്ഛനായി. അമ്മയ്ക്ക് 16 വയസ്സ്

കൊച്ചി: ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ അച്ഛന്‍ കേരളത്തില്‍. 12 വയസ്സുള്ള ആണ്‍കുട്ടിയില്‍ നിന്ന് ഗര്‍ഭം ധരിച്ച 16കാരി പെണ്‍കുഞ്ഞിന് ജന്മം നല്‍കി. എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിലാണ് പ്രസവം നടന്നത്. മാര്‍ച്ച് ആദ്യവാരമാണ് 16കാരി കുഞ്ഞിന് ജന്മം നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് 12 വയസ്സുള്ള ആണ്‍കുട്ടിയാണ് ഗര്‍ഭത്തിന് ഉത്തരവാദി എന്ന് വ്യക്തമായത്. ചില Read More …

പി.കൃഷ്ണദാസിന് ജാമ്യം

കൊച്ചി: ലക്കിടി കോളജിലെ വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച കേസില്‍ നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി.കൃഷ്ണദാസിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കൃഷ്ണദാസിന്റെ അറസ്റ്റ് നിയമപരമല്ലെന്നും അന്വേഷണ ഉദ്യോഗസ്ഥന് ഗുരുതര വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു. അന്വേഷണ ഉദ്യോഗസ്ഥനെതിരേ വകുപ്പുതല നടപടി വേണമെന്ന ഉത്തരവോടു കൂടിയാണ് കോടതി കൃഷ്ണദാസിന് ജാമ്യം അനുവദിച്ചത്. ഈ കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥന്റെ നടപടികളെല്ലാം Read More …

ദൃക്‌സാക്ഷിയ്ക്കായ് െ്രെകംബ്രാഞ്ച്

കൊച്ചി: സിഎ വിദ്യാര്‍ത്ഥിനി മിഷേല്‍ ഷാജിയുടെ മരണത്തില്‍ വഴിത്തിരിവാകുന്ന ഒരു ദൃക്‌സാക്ഷിയെങ്കിലും ഉണ്ടാകും എന്ന നിഗമനത്തില്‍ ്രൈകം ബ്രാഞ്ച്. രാത്രി ഏഴേ മുക്കാലോടെ മിനിറ്റില്‍ നൂറു കണക്കിന് വാഹനങ്ങള്‍ പായുന്ന ഗോശ്രീ പാലത്തിന് മുകളില്‍ നിന്ന് മിഷേല്‍ കായലിലേയ്ക്ക് ചാടിയെങ്കില്‍ ഏതെങ്കിലും െ്രെഡവറോ, യാത്രക്കാരനോ കണ്ടിരിക്കാന്‍ സാധ്യതയുണ്ടെന്നാണ് പ്രതീക്ഷ. നിലവില്‍ മിഷേലിനെ പാലത്തില്‍ കണ്ടിരുന്നു എന്ന Read More …

ചീഫ് ജസ്റ്റിസായി നവനീതി പ്രസാദ് ചുമതലയേറ്റു

കൊച്ചി: കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് നവനീതി പ്രസാദ് സിങ് സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ മാത്യു ടി.തോമസ്, ഇ.ചന്ദ്രശേഖരന്‍, ജി.സുധാകരന്‍, എ.കെ.ശശീന്ദ്രന്‍, സി.രവീന്ദ്രനാഥ്, രാമചന്ദ്രന്‍ കടന്നപ്പള്ളി, പട്‌ന ഹൈക്കോടതി ജഡ്ജി ചക്രധാരി ശരണ്‍സിങ്, അവിടുത്തെ ലോകായുക്ത അംഗം മിഹിര്‍കുമാര്‍ Read More …

വിജിലന്‍സ് അന്വേഷണം

കൊച്ചി• അനധികൃത സ്വത്ത് സമ്ബാദനക്കേസില്‍ ഐജി മനോജ് ഏബ്രഹാമിനെതിരെ വിജിലന്‍സ് അന്വേഷണം. എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യാന്‍ മുവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിട്ടു. മനോജ് ഏബ്രഹാം എറണാകുളം സിറ്റി പൊലീസ് കമ്മിഷണറായിരിക്കെ 61 ലക്ഷം രൂപയുടെ സ്വത്ത് അനധികൃതമായി സമ്ബാദിച്ചെന്ന് ആരോപിച്ച് പത്തനംതിട്ട സ്വദേശി ചന്ദ്രശേഖരന്‍ നായരാണ് പരാതി നല്‍കിയത്. നിലവില്‍ കേരളാ പൊലീസിന്റെ സൈബര്‍ ഡോം Read More …

ബിജെപി വിജയത്തിന് പിന്നില്‍ ശ്മശാനവും കബറിസ്ഥാനും

കൊച്ചി: മോഡി മാജിക്കോ, നോട്ടു നിരോധനമോ ഇന്ത്യന്‍ ജനത പൂര്‍ണ്ണമായി സ്വീകരിച്ചു എന്ന വാദം തീര്‍ത്തും ബാലിശമാണെന്നും ബിജെപി വിജയത്തിന് പിന്നില്‍ ശ്മശാനവും കബറിസ്ഥാനുമൊക്കെ തിരഞ്ഞെടുപ്പ് അജണ്ടകളായതും, മതേതരത്വത്തോടുള്ള കോണ്‍ഗ്രസിന്റെ ആത്മാര്‍ത്ഥതയില്ലായ്മയും ആണെന്ന് ഡിവൈഎഫ്‌ഐ ദേശീയ അധ്യക്ഷന്‍ അഡ്വ. പിഎ മുഹമ്മദ് റിയാസ്. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപി നേടിയ വിജയത്തേയും കോണ്‍ഗ്രസിന് ഏറ്റ Read More …