എസ് ബിടി ജീവനക്കാരുടെ സംഘടനയ് ക്ക് എസ് ബിഐയിലും തുടരാമെന്ന് ഹൈക്കോടതി

കൊച്ചി : എസ് ബി ടിയിലുണ്ടായിരുന്ന ജീവനക്കാരുടെ സംഘടനകള്‍ക്ക് എസ്.ബി.ഐയിലും പ്രവര്‍ത്തനം തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇതിനായി പഴയ എസ്.ബി.ടി ജീവനക്കാര്‍ ഏതു യൂണിയനിലാണ് അംഗത്വം എടുക്കുന്നതെന്ന് വ്യക്തമാക്കണമെന്ന് നിര്‍ദേശിച്ച് എസ്.ബി.ഐ രണ്ടാഴ് ചയ് ക്കുള്ളില്‍ സര്‍ക്കുലര്‍ ഇറക്കണമെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു. ഈ സര്‍ക്കുലറിനുള്ള മറുപടിയായി പഴയ എസ്.ബി.ടി ജീവനക്കാര്‍ ഏതു യൂണിയന്റെ വരിസംഖ്യയാണ് Read More …

പ്ലസ് വണ്‍ അപേക്ഷാതീയതി നീട്ടിയത് സ്റ്റേ ചെയ്തില്ല

കൊച്ചി: സംസ്ഥാന ഹയര്‍സെക്കന്‍ഡറിയില്‍ പതിനൊന്നാം ക്ലാസിലേക്കുള്ള പ്രവേശനത്തീയതി നീട്ടിയ സിംഗിള്‍ബെഞ്ചിന്റെ ഉത്തരവ് സ്റ്റേ ചെയ്യാന്‍ ഡിവിഷന്‍ബെഞ്ച് വിസമ്മതിച്ചു. കാലതാമസം പരമാവധി കുറച്ച് സി.ബി.എസ്.ഇ.ക്കാരുടെ അപേക്ഷകൂടി സ്വീകരിക്കാന്‍ സാധിക്കുമോ എന്നറിയിക്കാന്‍ കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.   പത്താംക്ലാസ് ഫലം കാത്തിരിക്കുന്ന സി.ബി.എസ്.ഇ. വിദ്യാര്‍ഥികളില്‍നിന്ന് ഇപ്പോള്‍ത്തന്നെ അപേക്ഷ സ്വീകരിക്കാനാവുമോ എന്നാണ് ഡിവിഷന്‍ബെഞ്ച് വാക്കാല്‍ ആരാഞ്ഞത്. ഫലംവന്നാല്‍ മാര്‍ക്കുകൂടി വെബ്‌സൈറ്റില്‍ Read More …

വിഴിഞ്ഞം കരാറിനെക്കുറിച്ച് പരിശോധന നടത്തണമെന്ന് വി.എം സുധീരന്‍

തിരുവനന്തപുരം: വിഴിഞ്ഞം കരാറിനെക്കുറിച്ച് പരിശോധന നടത്തണമെന്ന് കെപിസിസി മുന്‍ പ്രസിഡന്റ് വി.എം സുധീരന്‍ ആവശ്യപ്പെട്ടു. കരാര്‍ സംസ്ഥാന താത്പര്യത്തിന് വിരുദ്ധമാണെന്നും അദാനിക്ക് അധികം ലാഭമുണ്ടാകുമെന്ന സിഎജി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് സുധീരന്റെ ആവശ്യം. കേരളം പ്രതീക്ഷയോടെ നോക്കിക്കാണുന്ന വിഴിഞ്ഞം പദ്ധതിയുടെ വ്യവസ്ഥകള്‍ സംസ്ഥാന താല്‍പര്യത്തിന് വിരുദ്ധമാണെന്ന സി.എ.ജി. റിപ്പോര്‍ട്ട് അതീവ ഗൗരവമുള്ളതാണ്. ഇതേക്കുറിച്ച് സമഗ്രമായ പരിശോധന നടത്തുന്നത് Read More …

ഡേ കെയറില്‍ കുട്ടികളെ മര്‍ദിച്ച സ്ഥാപനമുടമ പൊലീസ് കസ്റ്റഡിയില്‍

കൊച്ചി: നഗരത്തിലെ ഡേ കെയറില്‍ കുട്ടികള്‍ക്ക് ക്രൂരപീഡനമെന്ന പരാതിയെ തുടര്‍ന്ന് സ്ഥാപനമുടമക്കെതിരെ കേസ്. ഒന്നര വയസുള്ള കുട്ടിയെ സ്ഥാപന ഉടമയായ മിനി അടിക്കുന്ന ദൃശ്യങ്ങള്‍ ചാനലുകള്‍ പുറത്തുവിട്ടതിനെ തുടര്‍ന്നാണ് ക്രൂര പീഡനം പുറംലോകം അറിഞ്ഞത്. കൊച്ചി പാലാരിവട്ടത്തെ കളിവീട് ഡേ കെയറിലാണ് സംഭവം. ഒന്നര വയസുള്ള കുട്ടിയെ മിനി അടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇത് ഒറ്റപ്പെട്ട Read More …

കൊച്ചി മെട്രോ ഉദ്ഘാടനം ഈ മാസം 30ന്

കൊച്ചി: കേരളത്തിന്റെ അഭിമാന പദ്ധതിയായ കൊച്ചി മെട്രോയുടെ ഉദ്ഘാടനം ഈ മാസം 30ന് നടത്തുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ചടങ്ങിന് പ്രധാനമന്ത്രി എത്തുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു. ഉദ്ഘാടചടങ്ങുകള്‍ ആലുവയിലാണ് നടക്കുന്നതെന്നും മന്ത്രി അറിയിച്ചു.

ഒരിക്കല്‍ ഭിക്ഷ യാചിച്ചിരുന്ന അതേയിടത്ത് നാളെയവര്‍ അഭിമാനത്തോടെ ജോലി ചെയ്യും

കൊച്ചി: എറണാകുളത്ത് ഒരിക്കല്‍ ഭിക്ഷ യാചിച്ചിരുന്ന അതേയിടത്ത് അഭിമാനത്തോടെ ജോലി ചെയ്യാനുള്ള തയാറെടുപ്പിലാണ് ഭിന്നലിംഗക്കാര്‍. ട്രാന്‍ജെന്‍ഡറുകളായ 60 പേര്‍ക്ക് ജോലി നല്‍കാനുള്ള കൊച്ചി മെട്രോ റെയിലിന്റെ തീരുമാനം പ്രതീക്ഷയോടെയും അതിലേറെ അഭിമാനത്തോടെയും സ്വീകരിക്കുകയാണ് ഇവര്‍. ടിക്കറ്റ് നല്‍കല്‍, ഹൗസ് കീപ്പിങ്, കസ്റ്റമര്‍ കെയര്‍ വിഭാഗങ്ങളിലായി 23 ട്രാന്‍സ്‌ജെന്‍ഡറുകളെ ഇതിനകം കെ.എം.ആര്‍.എല്‍ നിയമിച്ചു കഴിഞ്ഞു. ജോലിക്കായി മറ്റുള്ളവരുടെ Read More …

കൊച്ചി ഒബറോണ്‍ മാളില്‍ വന്‍ തീപിടുത്തം; നാലാം നില പൂര്‍ണ്ണമായും കത്തി നശിച്ചു

കൊച്ചി: കൊച്ചി ഇടപ്പള്ളിക്ക് സമീപമുള്ള ഒബറോണ്‍ മാളില്‍ വന്‍ തീപിടുത്തം. ഫുഡ് കോര്‍ട്ടിലാണ് ആദ്യം തീ പടര്‍ന്നത്. നാലാം നില പൂര്‍ണ്ണമായും കത്തി നശിച്ചു. സുരക്ഷയുടെ ഭാഗമായി ആളുകളെ മാളില്‍ നിന്നും പൂര്‍ണ്ണമായും ഒഴിപ്പിച്ചു. ഗ്യാസ് സിലണ്ടര്‍ പൊട്ടിത്തെറിച്ചതാണ് അപകട കാരണമെന്നാണ് വിവരം. തീയണക്കാനുള്ള കഠിനശ്രമങ്ങളിലാണ് ഫയര്‍ഫോഴ്‌സും പൊലീസും. സംഭവം നടക്കുമ്‌ബോള്‍ മാളില്‍ തിരക്കുണ്ടായിരുന്നുവെങ്കിലും ആളപായമൊന്നും Read More …

പ്ലസ്ടുവിന് മുഴുവന്‍ എ പ്ലസ്; പരീക്ഷയിലും താരമായി മാളവിക

പ്ലസ് ടു പരീക്ഷയില്‍ അഭിമാന വിജയം നേടി യുവതാരം മാളവിക നായര്‍. തൃശൂര്‍ വിവേകോദയം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിയായ മാളവിക മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയാണ് വിജയിച്ചത്. അവസാന വര്‍ഷം 600ല്‍ 600 മാര്‍ക്കുണ്ട് മാളവികയ്ക്ക്. മാര്‍ക്ക്‌ലിസ്റ്റിനൊപ്പം മാളവിക തന്നെയാണ് ഇക്കാര്യം ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്. വിവേകോദയം സ്‌കൂളിലെ അധ്യാപകര്‍ക്കും കൂട്ടുകാര്‍ക്കും ഫെയ്‌സ്ബുക്ക് കൂട്ടുകാര്‍ക്കും Read More …