എസ്എഫ്‌ഐക്കെതിരെ വിമര്‍ശനവുമായി സിപിഐ

കൊച്ചി: എസ്എഫ്‌ഐക്കെതിരെ സദാചാര ഗുണ്ടായിസത്തില്‍ പരോക്ഷ വിമര്‍ശനവുമായി സിപിഐ. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐ നടത്തിയ സദാചാര ഗുണ്ടായിസം ചൂണ്ടിക്കാട്ടിയാണ് മുഖപത്രമായ ജനയുഗത്തിലൂടെ സിപിഐയുടെ പരോക്ഷ വിമര്‍ശനം. സദാചാര പോലീസിങ്ങിന് അനുകൂലമായി കേരളത്തിലെ ഒരു വിഭാഗം പോലീസ് ഉദ്യോഗസ്ഥരെങ്കിലും അറിഞ്ഞോ അറിയാതെയോ നിലകൊള്ളുന്നുവെന്നത് ഗവണ്‍മെന്റ് ഗൗരവത്തോടെ നോക്കിക്കാണണമെന്നും എഡിറ്റോറിയലില്‍ വ്യക്തമാക്കുന്നു. കൊച്ചി മറൈന്‍ െ്രെഡവില്‍ ശിവസേന Read More …

അഞ്ച് നായികമാരുമായി ദുല്‍ഖര്‍ സല്‍മാന്റെ ‘സോളോ’

ബിജോയ് നമ്ബ്യാര്‍ സംവിധാനം ചെയ്യുന്ന റൊമാന്റിക് ചിത്രം ‘സോളോ’യില്‍ അഞ്ച് നായികമാരുമായി ദുല്‍ഖര്‍ സല്‍മാന്‍ എത്തുന്നു. ബോളിവുഡ് സംവിധായകനായ ബിജോയ് നമ്ബ്യാരുടെ ആദ്യത്തെ മലയാള ചിത്രമാണ് ‘സോളോ’. ആന്‍ അഗസ്റ്റിന്‍, മോഡല്‍ ആര്‍ത്തി വെങ്കിടേശ്, 2002 ലെ ‘സിനിമാകമ്ബനി’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ ശ്രുതി ഹരിഹരന്‍ തുടങ്ങിയവര്‍ നായികമാരായെത്തുന്ന ചിത്രത്തില്‍ മനോജ് കെ ജയന്‍ Read More …

വൈക്കം വിജയലക്ഷ്മിക്ക് ലോക റിക്കാര്‍ഡ്

കൊച്ചി: വൈക്കം വിജയലക്ഷ്മിക്ക് ലോക റിക്കാര്‍ഡ്. അഞ്ചു മണിക്കൂര്‍ തുടര്‍ച്ചയായി കച്ചേരി നടത്തിയാണ് വിജയലക്ഷ്മി റിക്കാര്‍ഡിട്ടത്. 67 ഗാനങ്ങളാണ് ഗായത്രിവീണയില്‍ വിജയലക്ഷ്മി മീട്ടിയത്. 51 ഗാനങ്ങളാണ് വിജയലക്ഷ്മി ലക്ഷ്യമിട്ടിരുന്നത്.

അരി വില നിയന്ത്രിക്കുമെന്ന് കാനം രാജേന്ദ്രന്‍

കൊച്ചി: സംസ്ഥാനത്ത് അരിവില നിയന്ത്രിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കിലോയ്ക്ക് 25 രൂപ നിരക്കില്‍ മാവേലി സ്‌റ്റോറുകള്‍ വഴി അരിവിതരണം നടത്തും. ഇതോടെ വിപണിയിലെ ഉയര്‍ന്ന വില പിടിച്ചുനിര്‍ത്താനാവും. കൊച്ചിയില്‍ നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചന അന്വേഷിച്ച് പുറത്തുകൊണ്ടുവരണമെന്ന ആവശ്യത്തില്‍ സിപിഐ ഉറച്ചുനില്‍ക്കുമെന്നും കാനം രാജേന്ദ്രന്‍ Read More …

നാലു പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

കൊച്ചി നടിയെ ആക്രമിച്ച കേസില്‍ കോടതിയില്‍ ഹാജരാക്കിയ നാലു പ്രതികളെ കൂടി പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പ്രദീപ്, സലിം, മാര്‍ട്ടിന്‍, മണികണ്ഠന്‍ എന്നിവരെയാണ് കസ്റ്റഡിയില്‍വിട്ടത്. മൂന്നാം തിയതി വരെയാണ് പൊലീസ് കസ്റ്റഡി കാലാവധി. അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടത്. എന്നാല്‍ നാല് ദിവസമാണ് കോടതി അംഗീകരിച്ചത്. സുനി കേസില്‍ കുടുക്കിയതാണെന്ന് പ്രതികള്‍ Read More …

ആരെയോ സംരക്ഷിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് ചെന്നിത്തല

കൊച്ചി: നടിക്കെതിരായ ആക്രമണത്തില്‍ ആരെയോ സംരക്ഷിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയന്‍ പറയാന്‍ പാടില്ലാത്തതാണു പറഞ്ഞതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഗൂഢാലോചനയുണ്ടെന്നു പൊലീസ് പറയുന്നു, ജനം ഇതില്‍ ഏതു വിശ്വസിക്കണമെന്നും ചെന്നിത്തല ചോദിച്ചു. ഈ സാഹചര്യത്തില്‍ കോടതിയുടെ നേതൃത്വത്തിലുള്ള അന്വേഷണം വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. സംസ്ഥാനത്തു ക്രമസമാധാനവും സ്ത്രീസുരക്ഷയും തകര്‍ന്നെന്ന് Read More …

ഗിന്നസ് റെക്കോഡ് ലക്ഷ്യമിട്ട് വൈക്കം വിജയലക്ഷ്മി

കൊച്ചി: ലോക റെക്കോഡ് ലക്ഷ്യമിട്ട് ഗായത്രിവീണക്കച്ചേരിയുമായി ഗായിക വൈക്കം വിജയലക്ഷ്മി. മാര്‍ച്ച് അഞ്ചിന് രാവിലെ 10ന് മരട് ഹോട്ടല്‍ ‘സരോവര’ത്തിലാണ് പരിപാടി. ഗായത്രിവീണയില്‍ 51 ഗാനങ്ങള്‍ ഏറ്റവും കുറഞ്ഞ സമയത്തില്‍ വായിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് വിജയലക്ഷ്മി പത്ര സമ്മേളനത്തില്‍ പറഞ്ഞു. രാവിലെ 10 മുതല്‍ ഒരു മണി വരെ ശാസ്ത്രീയ സംഗീതവും ഒരു മണി മുതല്‍ മൂന്ന് Read More …

പ്രതികള്‍ ഒളിവില്‍ കഴിഞ്ഞ സ്ഥലം കണ്ടെത്തി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതികളായ സുനില്‍ കുമാറും വിജീഷും ഒളിവില്‍ താമസിച്ച സ്ഥലം പോലീസ് കണ്ടെത്തി. കോയമ്പത്തൂരിലെ ശ്രീറാം നഗറിലുള്ള വീട്ടിലാണ് പ്രതികള്‍ ഒളിവില്‍ കഴിഞ്ഞിരുന്നത്. എന്നാല്‍ കോയമ്പത്തൂരില്‍ പ്രതികള്‍ക്ക് സഹായങ്ങള്‍ ചെയ്തു നല്‍കിയ വ്യക്തി ഒളിവിലാണെന്നാണ് സൂചന.   ഇന്നു രാവിലെ സുനിലിനെയും, വിജീഷിനെയും കൊണ്ട് അന്വേഷണ സംഘം തെളിവെടുപ്പിനായി കോയമ്പത്തൂരിലേക്ക് പുറപ്പെട്ടിരുന്നു. Read More …