ഇരുട്ടിലാകാതിരിക്കാന്‍ വൈദ്യുതി ബോര്‍ഡ് മുന്‍കൂര്‍ നടപടി തുടങ്ങി

കൊച്ചി: വരള്‍ച്ച സൂചനകള്‍ വ്യക്തമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനം ഇരുട്ടിലാകാതിരിക്കാന്‍ വൈദ്യുതി ബോര്‍ഡ് മുന്‍കൂര്‍ നടപടി തുടങ്ങി. മഴക്കുറവ് വരുത്തിവെക്കുന്ന വൈദ്യുതിക്ഷാമം പരിഹരിക്കാന്‍ മാത്രം കൊടുംവേനലിലേക്ക് 200 മെഗാവാട്ട് വൈദ്യുതി പ്രത്യേകമായി വാങ്ങാനും നേരത്തേ പരിഗണനയിലുള്ള സ്വകാര്യ വൈദ്യുതി വാങ്ങല്‍ തടസ്സം നീക്കാന്‍ ശ്രമിക്കാനുമാണ് ബോര്‍ഡ് തീരുമാനം. മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങളിലേക്ക് മാത്രമായാണ് 200 മെഗാവാട്ട് Read More …

40വയസിലും 20കാരി; ഐശ്വര്യാറായ് സ്ലിം ആയത് ഇങ്ങനെ

40വയസിലും 20കാരിയുടെ ശരീരഘടനയുമായി ഐശ്വര്യയെ കണ്ട് ഞെട്ടി ബോളിവുഡ്. കരണ്‍ ജോഹര്‍ ചിത്രം ഏ ദില്‍ ഹെ മുഷ്‌കില്‍ റിലീസ് ചെയ്തതോടെ ബോളീവുഡില്‍ വീണ്ടും ചര്‍ച്ചാവിഷയമായിരിക്കുകയാണ് ഐശ്വര്യാറായ്യുടെ ഗ്ലാമര്‍. എങ്ങനെയാണ് 42 കാരിയായ ഐശ്വര്യ 20 കാരിയുടെ ചെറുപ്പുത്തിലേക്ക് തിരികെ സ്ലിം ആയി എത്തിയതെന്നാണ് ബോളീവുഡിന്റെ ചോദ്യം. ആരാധ്യയുടെ ജനനത്തോടെ സിനിമയില്‍ നിന്നും നീണ്ട ഇടവേള Read More …

സിറ്റി ടാസ്‌ക് ഫോഴ്‌സില്‍ കൊടിയേരിക്കെതിരെ ആരോപണം.

സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ ഗുണ്ടകളെ ഒതുക്കാന്‍ രൂപീകരിച്ച സിറ്റി ടാസ്‌ക് ഫോഴ്‌സിന്റെ ആദ്യ കേസില്‍ ആരോപണം കൊച്ചി: ഗുണ്ടകളെ ഒതുക്കാന്‍ കേരള പോലീസ് രൂപീകരിച്ച സിറ്റി ടാസ്‌ക് ഫോഴ്‌സിന്റെ ആദ്യ കേസില്‍ കോടിയേരി ബാലകൃഷണനെതിരേ ആരോപണം. തിരുവനന്തപുരത്തുനിന്നു സഖാവ് കോടിയേരി ബാലകൃഷ്ണന്റെ ക്വട്ടേഷനാണെന്നും ഇതു തീര്‍ത്തില്ലെങ്കില്‍ ഇനി വരുന്ന Read More …

മദ്യപിക്കാം ബഹളം വെക്കരുത് ; കുസാറ്റ് ഹോസ്റ്റലില്‍ മദ്യപിച്ച് ലക്കുകെട്ട മൂന്ന് പെണ്‍കുട്ടികളെ പുറത്താക്കി

കൊച്ചി: കൊച്ചി സര്‍വകലാശാലയുടെ (കുസാറ്റ്) ഹോസ്റ്റലില്‍ മദ്യപിച്ച് ലക്കുകെട്ട് ബഹളവെച്ചതിന് മൂന്ന് പെണ്‍കുട്ടികളെ പുറത്താക്കി. വിദ്യാര്‍ത്ഥിനികള്‍ മദ്യപിക്കുന്നത് കണ്ട് നാട്ടുകാര്‍ സ്ഥലത്തെത്തിയപ്പോള്‍ ഇവരെ ആക്രമിക്കാന്‍ ശ്രമിച്ചതായും പരാതിയുണ്ട്. പെണ്‍കുട്ടികളുടെ മുറിയില്‍ നിന്നും മദ്യക്കുപ്പികള്‍ കണ്ടെടുത്തു. ബഹളമുണ്ടാക്കിയതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി ഇവരെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. പിന്നീട് രക്ഷിതാക്കളെ വിളിച്ചുവരുത്തുകയും വിദ്യാര്‍ത്ഥിനികളെ ഹോസ്റ്റലില്‍ നിന്നു പുറത്താക്കുകയും ചെയ്തതായി Read More …

മേനക ഗാന്ധിക്കെതിരെ കൊച്ചൗസേപ്പ്

കൊച്ചി: കഠിനമായ മൃഗസ്‌നേഹം മൂലം കേന്ദ്രമന്ത്രി മേനക ഗാന്ധിക്ക് സ്വന്തം മകനെപ്പോലും നല്ലത്‌പോലെ സംരക്ഷിക്കാനാവുന്നില്ലെന്ന് കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി. ഇതിന്റെ ഉദാഹരണമാണ് വരുണ്‍ഗാന്ധിക്കെതിരെ ആരോപിക്കുന്ന ഹണിട്രാപ്പ്. തെരുവ് നായ്ക്കളെ കൊല്ലുന്നവര്‍ക്കെതിരെ കാപ്പ ചുമത്തണമെന്ന കേന്ദ്രമന്ത്രിയുടെ പ്രസ്താവന വെറും ഓലപാമ്പാണ്. അപകടകാരികളായ തെരുവ് നായകളെ കൊന്നാല്‍ കാപ്പ ചുമത്താന്‍ ഭാരതത്തില്‍ നിയമം ഇല്ല. അപകടകാരികളായ, പ്രത്യേകിച്ച് മനുഷ്യന്റെ ജീവന് Read More …

ഇന്ധനനീക്കം പുനരാരംഭിച്ചു; പമ്പുകളില്‍ വിതരണം പൂര്‍വസ്ഥിതിയിലാകാന്‍ രണ്ടു ദിവസം

കൊച്ചി: ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ (ഐഒസി) ഇരുമ്പനം പ്ലാന്റില്‍ ടാങ്കര്‍ ലോറി ഉടമകളും തൊഴിലാളികളും നടത്തിവന്നിരുന്ന സമരം ഒത്തുതീര്‍പ്പായതിനെ തുടര്‍ന്ന് പ്ലാന്റില്‍ നിന്നുള്ള ഇന്ധനനീക്കം പുനരാരംഭിച്ചു. ഇന്നു രാവിലെ ഇരുമ്പനത്ത് ചേര്‍ന്ന തൊഴിലാളികളുടെ വിശദീകരണ യോഗത്തിന് ശേഷമാണ് പ്ലാന്റില്‍ നിന്നും ടാങ്കറുകള്‍ ഇന്ധനനീക്കം ആരംഭിച്ചത്. രാവിലെ 10ന് മുമ്പായി തന്നെ 100 ഓളം ടാങ്കറുകള്‍ ഇന്ധന Read More …

സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുന്നു

കൊച്ചി: സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുന്നു. ലാഭകരമല്ലാത്തതും 10000 രൂപയില്‍താഴെ വരുമാനവുമുള്ള സര്‍വീസുകളാണ് വെട്ടിക്കുറയ്ക്കുന്നത്. കോര്‍പ്പറേഷന്റെ മാനേജിങ് ഡയറക്ടറായി ചുമതലയേറ്റശേഷം എം.ജി. രാജമാണിക!്യം വിളിച്ചുചേര്‍ത്ത ആദ്യ ഡയറക്റ്റര്‍ ബോര്‍ഡ് യോഗത്തിലാണ് ഈ തീരുമാനം. യോഗതീരുമാനത്തിന്റെ സര്‍ക്കുലര്‍ എത്തുന്നതിനു മുന്‍പുതന്നെ പല ഡിപ്പോകളിലും സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കല്‍ ആരംഭിച്ചിട്ടുണ്ട്. സര്‍വീസുകള്‍ റദ്ദാക്കുന്നതോടെ പകുതിയിലധികം ഓര്‍ഡിനറി ബസുകളും Read More …

പഴയകാല നായികമാര്‍ക്കൊപ്പം മമ്മൂട്ടി

താരസുന്ദരിമാര്‍ക്കൊപ്പം നില്‍ക്കുന്ന ചുള്ളനെ കണ്ടില്ലേ? മെഗാ സ്റ്റാര്‍ മമ്മൂട്ടി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രം കണ്ട് ആരാധകര്‍ പറഞ്ഞ കമന്റുകളില്‍ ഒന്നാണിത്. പഴയകാല നായികമാരായ ഉര്‍വശി, ഭാനുപ്രിയ, ശരണ്യ എന്നിവര്‍ക്കും ജ്യോതികയ്ക്കും ഒപ്പമാണ് മമ്മൂട്ടി നില്‍ക്കുന്നത്. വാഗമണ്ണില്‍വച്ചായിരുന്നു ഈ കൂടിക്കാഴ്ച. മമ്മൂട്ടി നായകനാകുന്ന ദ് ഗ്രേറ്റ് ഫാദര്‍ എന്ന സിനിമയുടെ ചിത്രീകരണം വാഗമണ്ണില്‍ പുരോഗമിക്കുകയാണ്. ഇതേ Read More …