ഫാത്തിമയുടെ മരണം; അധ്യാപകന്‍ ക്യാമ്ബസിന് പുറത്തുപോകരുതെന്ന് പൊലീസ്; തെളിവുകള്‍ പിതാവ് അന്വേഷണസംഘത്തിന് കൈമാറി
ചെന്നൈ: ഐഐടി വിദ്യാര്‍ഥിനി ഫാത്തിമയുടെ മരണത്തില്‍ ആരോപണവിധേയനായ അധ്യാപകന്‍ സുദര്‍ശന്‍ പത്മനാഭനോട് ക്യാമ്ബസ് വിട്ടുപോകരുതെന്ന കര്‍ശനനിര്‍ദേശവുമായി അന്വേഷണസംഘം. അധ്യാപകന്‍ ക്യാമ്ബസിന് പുറത്തുപോകുന്നത് തടയാന്‍ വന്‍പൊലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്. അതേസമയം, മരണവുമായി ബന്ധപ്പെട്ട് തന്റെ കൈയിലുള്ള തെളിവുകളെല്ലാം ഫാത്തിമയുടെ പിതാവ് ലത്തീഫ് അന്വേഷണസംഘത്തിന് കൈമാറി. സംഭവത്തില്‍ ഐഐടി അധികൃതരും പൊലീസും ഒത്തുകളിക്കുകയാണെന്ന് പിതാവ് അബ്ദുല്‍ ലത്തീഫ് ഇന്നലെ പറഞ്ഞിരുന്നു. Read More …
