പതിനാറുകാരിയെ ലൈംഗിക വൃത്തിക്ക് പ്രേരിപ്പിച്ചു; അയല്‍വാസിയെ തേടി പൊലീസ്

ചെന്നൈ: ജോലിവാഗ്ദാനം നല്‍കി പതിനാറുകാരിയെ ലൈംഗിക വൃത്തിക്ക് പ്രേരിപ്പിച്ച സ്ത്രീയെ പൊലീസ് അന്വേഷിക്കുന്നു. സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്ന കാഞ്ചീപുരം സ്വദേശിയായ പതിനാറുകാരിയെയാണ് ജോലി വാഗ്ദാനം ചെയ്ത് കബളിപ്പിച്ചത്. സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബത്തില്‍ നിന്നുള്ള പെണ്‍കുട്ടി പ്രാരാബ്ദങ്ങള്‍ മൂലം പഠനം പാതി വഴിയില്‍ ഉപേക്ഷിച്ചിരുന്നു. തുടര്‍ന്ന് ദിവസവേതനത്തിന് ജോലി ചെയ്ത് കൂലിപ്പണിക്കാരായ മാതാപിതാക്കളെ പെണ്‍കുട്ടി സഹായിച്ച്‌ Read More …

ശ്രീലങ്കയിലെ സ്‌ഫോടന പരമ്ബര: കാസര്‍ക്കോട് എന്‍.ഐ.എ റെയ്ഡ്

കാസര്‍ക്കോട്: ശ്രീലങ്കയിലെ സ്‌ഫോടന പരമ്ബരയുമായി ബന്ധപ്പെട്ട് കാസര്‍ക്കോട് എന്‍.ഐ.എ റെയ്ഡ് നടത്തി. വിദ്യാനഗര്‍ സ്വദേശികളായ രണ്ട്പേരുടെ വീട്ടിലാണ് റെയ്ഡ് നടത്തിയത്. ഇവരുടെ മൊബെെല്‍ഫോണുകള്‍ പിടിച്ചെടുത്തു. ഇവര്‍ക്ക് സ്ഫോടനത്തില്‍ പങ്കുള്ളതായി സംശയിക്കുന്നതായാണ് റിപ്പോര്‍ട്ട്. കൂടുതല്‍ ചോദ്യംചെയ്യലിനായി നാളെ കൊച്ചിയിലെത്താന്‍ നോട്ടീസ് നല്‍കി. നേരത്തെ സ്ഫോടനം നടത്തിയവര്‍ക്ക് കേരളവുമായി ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

ഉദ്യോഗസ്ഥര്‍ക്ക് മയക്കുഗുളിക കൊടുത്ത് കൊലക്കേസ് പ്രതിയട

കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ ജയിലില്‍ ഉദ്യോഗസ്ഥരെ മയക്കിക്കിടത്തി ജയില്‍ ചാടാന്‍ തടവുകാരുടെ ശ്രമം. കൊലക്കേസ് പ്രതിയടക്കമുള്ള മൂന്ന് തടവുകാരാണ് ജയില്‍ ചാടാന്‍ ശ്രമിച്ചത്.കൊലക്കേസ് പ്രതി അരുണ്‍കുമാര്‍, മോഷണക്കേസ് പ്രതികളായ റഫീക്ക്, അഷ്റഫ് ഷംസീര്‍ എന്നിവരാണ് ജയില്‍ ചാടാന്‍ ശ്രമിച്ചത്. 24ന് പുലര്‍ച്ചെ നാലരയോടെയാണ് സംഭവം. രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന നാല് ഉദ്യോഗസ്ഥര്‍ക്ക് മയക്കുഗുളിക ചേര്‍ത്ത ചായ നല്‍കി Read More …

കെവിന്‍ കൊല്ലപ്പെട്ടെന്ന് ഷാനു ചാക്കോ വിളിച്ചു പറഞ്ഞു; നിര്‍ണായക സാക്ഷിമൊഴി

കോട്ടയം: കെവിന്‍വധക്കേസില്‍ വിസ്താരത്തിനിടെ സാക്ഷിയുടെ നിര്‍ണായക വെളിപ്പെടുത്തല്‍. കെവിന്‍ കൊല്ലപ്പെട്ടതായി പ്രതി ഷാനു ചാക്കോ തന്നെ വിളിച്ചു പറഞ്ഞിരുന്നതായി ഷാനുവിന്റെ സുഹൃത്ത് ലിജോ കോടതിയെ അറിയിച്ചു. സംഭവം നടന്നത് മണിക്കൂറുകള്‍ക്കകം ഷാനു തന്നെ വിളിച്ച്‌ ഇക്കാര്യം പറഞ്ഞിരുന്നതായാണ് ലിജോ വിസ്താരത്തിനിടെ കോടതിയെ അറിയിച്ചത്. ഷാനുവിനോടു പൊലീസില്‍ കീഴടങ്ങാന്‍ താന്‍ ഉപദേശിച്ചതായും ലിജോ പറഞ്ഞു. കെവിന്റെ ഭാര്യ Read More …

വീടിന് പുറത്ത് ഭാര്യക്കൊപ്പം കിടന്ന യുവാവിനെ വെട്ടിക്കൊന്നു

നാഗര്‍കോവില്‍: കടുത്ത ചൂട് കാരണം വീടിന് പുറത്ത് ഭാര്യക്കൊപ്പം കിടന്നുറങ്ങിയ ഭര്‍ത്താവിനെ എട്ടംഗസംഘം വെട്ടിക്കൊലപ്പെടുത്തി. തിങ്കളാഴ്ച രാത്രി നാഗര്‍കോവിലിലെ മേലമണക്കുടി ലൂര്‍ദ് മാതാ സ്ട്രീറ്റില്‍ വിന്‍സെന്റാണ് കൊല്ലപ്പെട്ടത്. ചൂട് കൂടുതലായതിനാല്‍ വീടിന് പുറത്ത് ഭാര്യയോടൊപ്പം ഉറങ്ങിയ മത്സ്യതൊഴിലാളിയായ വിന്‍സെന്റിന്റെ മുഖത്തേക്ക് പ്രദേശവാസിയായ കിദിയോന്‍ എന്ന വ്യക്തി ഉള്‍പ്പെടുന്ന എട്ടംഗ സംഘം ടോര്‍ച്ച്‌ ലൈറ്റ് തെളിച്ചു. ഇത് Read More …

മുണ്ടൂരില്‍ രണ്ട് യുവാക്കളെ വെട്ടി കൊലപ്പെടുത്തി

തൃശൂര്‍: മുണ്ടൂരില്‍ രണ്ട് യുവാക്കളെ വെട്ടി കൊലപ്പെടുത്തി. മുണ്ടൂര്‍ സ്വദേശികളായ ശ്യാം, ക്രിസ്റ്റോ എന്നിവരാണ് കൊല്ലപ്പെട്ടത് . കൊലപാതകങ്ങള്‍ക്ക് പിന്നില്‍ കഞ്ചാവ് മാഫിയ എന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു.

യാത്രക്കാരെ കൈയേറ്റം ചെയ്‌ത സംഭവം: കല്ലട ബസ് പിടിച്ചെടുക്കും, കമ്ബനി മാനേജര്‍ കസ്‌റ്റഡിയില്‍

കൊച്ചി: യാത്രക്കാരെ കൈയ്യേറ്റം ചെയ്‌ത സംഭവത്തില്‍ കല്ലട ട്രാവല്‍സ് ജീവനക്കാര്‍ക്കെതിരെ പൊലീസ് കേസെടുത്തു. യാത്രക്കാരെ മര്‍ദ്ദിച്ച മൂന്ന് ബസ് ജീവനക്കാരെ പ്രതികളാക്കിയാണ് കേസ് എടുത്തിട്ടുള്ളത്. ബസ് പിടിച്ചെടുക്കാനും തീരുമാനമായിട്ടുണ്ട്. കമ്ബനി മാനേജരെയും പൊലീസ് കസ്‌റ്റഡിയിലെടുത്തു. മരട് പൊലീസാണ് നടപടി സ്വീകരിച്ചത്. കഴിഞ്ഞദിവസമാണ് സോഷ്യല്‍ മീഡിയയിലടക്കം സംഭവത്തിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചത്. അന്തര്‍സംസ്ഥാന സര്‍വീസ് നടത്തുന്ന സുരേഷ് Read More …

ഗര്‍ഭിണി ആത്മഹത്യ ചെയ്ത സംഭവം ; ഭര്‍തൃ പിതാവ് പിടിയില്‍

മലപ്പുറം: നിലമ്ബൂരില്‍ ഗര്‍ഭിണി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍തൃ പിതാവ് പിടിയിലായി.എടക്കര കല്‍ക്കുളം സ്വദേശി വേലുക്കുട്ടിയാണ് പിടിയിലായത്. നിലമ്ബൂര്‍ ആഡ്യന്‍പാറ സ്വദേശിയായ നിഥില(23) കഴിഞ്ഞ മാസമാണ് ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്തത്. മരിക്കുമ്ബോള്‍ നിഥില എട്ടുമാസം ഗര്‍ഭിണിയായിരുന്നു. ഭര്‍ത്താവിന്റെ ബന്ധുക്കളുടെ പീഡനം സഹിക്കാന്‍ കഴിയാതെയാണ് മകള്‍ ആത്മഹത്യ ചെയ്തതെന്നാണ് നിഥിലയുടെ മാതാപിതാക്കള്‍ ആരോപിച്ചത്. ബന്ധുക്കള്‍ പോലീസില്‍ പരാതിനല്‍കിയിരുന്നു. Read More …