51 ദിവസം ക്രൂരമായ പീഡനം,കൂട്ടബലാത്സംഗം; ഒടുവില്‍ 16കാരി രക്ഷപ്പെട്ടു
നോയിഡ: പതിനാറുകാരിയെ മൂന്നു പേര്‍ ചേര്‍ന്ന് 51 ദിവസം ക്രൂരമായി പീഡിപ്പിച്ചു. കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടി ഒടുവില്‍ രക്ഷപ്പെട്ട് വീട്ടില്‍ തിരികെയെത്തിയപ്പോഴാണ് നടന്ന സംഭവങ്ങള്‍ പുറത്തറിഞ്ഞത്. ഉത്തര്‍പ്രദേശിലെ നോയിഡയിലാണ് പതിനാറുകാരിയ്‌ക്ക് ക്രൂരമായ പീഡനം ഏല്‍ക്കേണ്ടി വന്നത്. പെണ്‍കുട്ടിയെ മുറിയ്‌ക്കുള്ളില്‍ പൂട്ടിയിട്ടിരിക്കുകയായിരുന്നു. കുട്ടിയുടെ അയല്‍വാസികളായ രണ്ട് പേരാണ് സംഭവത്തിലെ പ്രധാന പ്രതികള്‍. ഇവരാണ് പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ടുപോയത്. Read More …
