മുത്വവല്ലിയെ ആക്രമിച്ച് കൊലപ്പെടുത്തിയ കേസില്‍ 15 പേര്‍ അറസ്റ്റില്‍

ഹൈദരാബാദ്:  ഹൈദരാബാദിലെ വിഖറാബാദില്‍ ദര്‍ഗയിലെ മുത്വവല്ലിയെ ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ 15 പേരെ പോലീസ് അറസ്റ്റ് ചെയ്തു. പി യദിയ (22), ബഗായ (32), ജി രാജു (28), എസ് ആനന്ദ് (27), ബി നരസിംഹുലു (22), വെങ്കടേഷ് (24), നരസിംഹുലു (19), രാജേഷ് (23) ജങ്കിയ (25), ബി നരസിംഹു (21), രഘുവേന്ദ്ര (18), Read More …

ഐഎസ്എഫ് ജവാന്റെ വെടിയേറ്റ് നാലു സഹപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

പാറ്റ്‌ന: സിഐഎസ്എഫ് ജവാന്റെ വെടിയേറ്റ് നാലു സഹപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. ബിഹാറിലെ ഔറംഗബാദിലാണ് സംഭവം. ഔറംഗബാദ് തെര്‍മല്‍ പവര്‍ സ്റ്റേഷനില്‍ കാവല്‍ ജോലിയിലുണ്ടായിരുന്ന ബല്‍വീര്‍ സിംഗ് എന്ന ജവാനാണ് വെടിയുതിര്‍ത്തത്. അവധി അനുവദിക്കാത്തതില്‍ അരിശംപൂണ്ടാണ് ബല്‍വീര്‍ സിംഗ് സഹപ്രവര്‍ത്തകര്‍ക്കു നേരെ വെടിയുതിര്‍ത്തതെന്ന്‌പോലീസ് സൂപ്രണ്ട് അറിയിച്ചു. ബല്‍വീറിനെ അറസ്റ്റ് ചെയ്തു. ഇയാള്‍ ഉത്തര്‍പ്രദേശ് സ്വദേശിയാണ്.

മലപ്പുറം ബോംബ് സ്‌ഫോടനം: പ്രതികളെ വ്യാഴായ്ച കോടതിയില്‍ ഹാജരാക്കില്ല

മഞ്ചേരി:  മലപ്പുറം സ്‌ഫോടന കേസ് പ്രതികളെ വ്യാഴായ്ച ഹാജരാക്കേണ്ടതില്ലെന്ന് കോടതി.  ജനുവരി 12ന് ഇവരെ ഹാജരാക്കണമെന്ന് മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.  എന്നാല്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ കാരണം കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റി വെക്കണമെന്ന് ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ പി സുരേഷ് കോടതിയോട് ആവശ്യപ്പെടുകയായിരുന്നു. കളക്ടറേറ്റ് വളപ്പില്‍ നിര്‍ത്തിയിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ Read More …

അക്കൗണ്ടില്‍ നിന്ന് പണം തട്ടിയതായി പരാതി

പെരിന്തല്‍മണ്ണ: സിബിഐ അന്വേഷണ ഉദ്യോഗസ്ഥനാണെന്ന വ്യാജേന മൊബൈലില്‍ വിളിച്ച് എടിഎം നമ്പര്‍ ഒപ്പിച്ചെടുത്ത് അക്കൗണ്ടില്‍ നിന്ന് പണം തട്ടിയതായി പരാതി. കടന്നമണ്ണ സ്വദേശിയാണ് ഇതു സംബന്ധിച്ച് മങ്കട പൊലീസില്‍ പരാതി നല്‍കിയത്. കഴിഞ്ഞ ദിവസം  വൈകുന്നേരം ആറുമണിയോടെ മങ്കട ഫെഡറല്‍ ബാങ്കില്‍ അക്കൗണ്ടുള്ള വ്യക്തിയുടെ മൊബൈല്‍ നമ്പറിലേക്ക് വിളിച്ച് പേരും അക്കൗണ്ട് നമ്പറും പറഞ്ഞ് ഉറപ്പുവരുത്തി Read More …

16 സ്ത്രീകള്‍ ലൈംഗികാതിക്രമത്തിന് ഇരയായി

ന്യൂഡല്‍ഹി: ഛത്തീസ്ഗഡില്‍ 16 സ്ത്രീകള്‍ പോലീസ് ഉദ്യോഗസ്ഥരുടെ ശാരീരിക–ലൈംഗിക ആക്രമണത്തിന് ഇരയായെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട്. 2015 ഒക്ടോബര്‍ വരെ ബിജാപുര്‍ ജില്ലയിലുണ്ടായ മനുഷ്യാവകാശ ലംഘനങ്ങളുടെ കണക്കാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. കുറ്റകൃത്യങ്ങള്‍ നടന്നതായി തെളിയിക്കാന്‍ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ട്. 20 പേരുടെ മൊഴികള്‍ക്കായി കാത്തിരിക്കുകയാണ്. സ്ത്രീകള്‍ക്ക് നേരെയുണ്ടായ പോലീസ് ക്രൂരതകളുടെ പരോക്ഷ ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിനാണെന്നും Read More …

നവജാത ഇരട്ടക്കുട്ടികളില്‍ ഒരാളെ കാണാതായി

ന്യൂഡല്‍ഹി: ഡല്‍ഹി സഫ്ദര്‍ജംഗ് ആശുപത്രിയില്‍നിന്നു നവജാതശിശുവിനെ കാണാതായ സംഭവത്തില്‍ ഡല്‍ഹി വനിതാ കമ്മിഷന്‍ പോലീസിനു നോട്ടീസ് അയച്ചു. 48 മണിക്കൂറിനുള്ളില്‍ വിശദീകരണം നല്‍കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞമാസം 22ന് സഫ്ദര്‍ജംഗ് ആശുപത്രിയില്‍നിന്നു കുട്ടികളെ കാണാതായെന്നാണു യുവതി നല്‍കിയ പരാതിയില്‍ ആരോപിക്കുന്നത്. ഇരട്ടക്കുട്ടികളെയാണ് പ്രസവിച്ചതെങ്കിലും ഒരു കുട്ടിയെ മാത്രമാണ് മാതാവിനു കൈമാറിയത്. അള്‍ട്രാസൗണ്ട് സ്‌കാനിംഗില്‍ ഇരട്ടക്കുട്ടികളാണെന്നു വ്യക്തമായിരുന്നതായി Read More …

ഇതരസംസ്ഥാന യുവതിയുടെ കൊലപാതകം; രണ്ടുപേര്‍ അറസ്റ്റില്‍

കുട്ടിക്കാനം: ഇടുക്കി കുട്ടിക്കാനത്ത് ഇതരസംസ്ഥാന തൊഴിലാളിയായ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു. കൊല്ലപ്പെട്ട സബിതയുടെ അയല്‍വാസിയായ ഒഡീഷ സ്വദേശി ഭോലക് പത്രയും തമിഴ്‌നാട് സ്വദേശി വിശ്വനാഥനുമാണ് അറസ്റ്റിലായത്. കൊല്ലപ്പെട്ട യുവതിയുടെ ശരീരത്തില്‍ വെട്ടേറ്റതും അല്ലാതെയുമായി 58 മുറിവുകള്‍ ഉണ്ടായിരുന്നെന്ന് പോലീസ് പറഞ്ഞു. പ്രതികളെ പോലീസ് തെളിവെടുപ്പിനെത്തിച്ചു. ഒഡീഷ സ്വദേശി കുന്തന്‍ മാജിയുടെ ഭാര്യ Read More …

കുടുംബത്തിലെ 11 പേര്‍ മരിച്ചനിലയില്‍

അമേഠി: ഉത്തര്‍പ്രദേശിലെ അമേഠിയില്‍ ഒരു കുടുംബത്തിലെ 11 പേരെ മരിച്ചനിലയില്‍ കണ്ടെത്തി. എട്ടു കുട്ടികളും രണ്ടു സ്ത്രീകളും ഒരു പുരുഷനെയുമാണ് മരിച്ചനിലയില്‍ കണ്ടെത്തിയതെന്നു പോലീസ് അറിയിച്ചു. വിഷം കഴിച്ച് ജീവനൊടുക്കിയെന്നാണു പ്രാഥമിക നിഗമനം. ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയ കുടുംബത്തിലെ മറ്റു രണ്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.   വീട്ടുടമസ്ഥനെ തൂങ്ങി മരിച്ചനിലയിലാണ് കണ്ടെത്തിയതെന്നു റിപ്പോര്‍ട്ടുണ്ട്. കുടുംബം ജീവനൊടുക്കുന്നതിലേക്കു നയിച്ച Read More …