പോലീസുകാരിയെ പീഡിപ്പിച്ച പോലീസുകാരന്‍ അറസ്റ്റില്‍

തൃശൂര്‍: പോലീസുകാരിയെ വിവാഹവാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പോലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. വടക്കേക്കാട് പോലീസ് സ്റ്റേഷനിലെ വനിത സിപിഒയെ പീഡിപ്പിച്ച തൃശൂര്‍ എആര്‍ ക്യാമ്ബിലെ ചേലക്കര പുലാക്കോട് മാളിയേക്കല്‍ പ്രതാപചന്ദ്രനെയാണ് അറസ്റ്റ് ചെയ്തത്. പ്രതാപചന്ദ്രന്‍ പോലീസ് ഡ്രൈവറായി വടക്കേക്കാട് സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുമ്‌ബോഴാണ് സംഭവം. ഭാര്യയുമായുള്ള ബന്ധം വേര്‍പ്പെടുത്താന്‍ പോവുകയാണെന്നും പറഞ്ഞ് വിശ്വസിപ്പിച്ചാണ് അവിവാഹിതയായ Read More …

സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ ബലഹീനതനായ പിടിയിലായ മാക്‌സി കബീര്‍ ചെയ്തുകൂട്ടിയത

ചെര്‍പ്പുളശേരി: സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ ബലഹീനതയായ കുപ്രസിദ്ധ മോഷ്ടാവ് മലപ്പുറം സ്വദേശി മുഹമ്മദ് കബീര്‍ (മാക്‌സി കബീര്‍ 42) പിടിയിലായി. നേരത്തെ പിടിയിലായി ജാമ്യത്തിലിറങ്ങി മോഷണപരമ്പര തുടരവേയാണ് ഒന്നര വര്‍ഷത്തിനു ശേഷം ചെര്‍പുളശേരിയില്‍ വീണ്ടും പിടിയിലായത്. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം, ചെര്‍പുളശേരി, പട്ടാമ്പി, ഷൊര്‍ണൂര്‍ സ്റ്റേഷനുകളിലായി വിവിധ മോഷണക്കേസുകളില്‍ ഇയാള്‍ക്ക് പങ്കുള്ളതായാണ് ഇപ്പോള്‍ ലഭ്യമായ വിവരം. കിടപ്പറരംഗങ്ങള്‍ Read More …

ഡി ജെ പാര്‍ട്ടികള്‍ വേണ്ട

കൊച്ചി: പുതുവര്‍ഷ ആഘോഷങ്ങള്‍ കൊഴുപ്പിക്കാന്‍ കൊച്ചിയില്‍ ഡിജെ പാര്‍ട്ടികള്‍ വേണ്ടെന്ന് പോലീസിന്റെ കര്‍ശന നിര്‍ദ്ദേശം. ഡിജെ പാര്‍ട്ടികളില്‍ വ്യാപകമായ മയക്കുമരുന്ന് ഉപയോഗിക്കുന്നുവെന്ന് കണ്ടെത്തിയതോടെയാണ് പോലീസ് കര്‍ശന നിയന്ത്രണങ്ങളുമായി രംഗത്തുവന്നിരിക്കുന്നത്. പുതുവര്‍ഷത്തോടനുബന്ധിച്ച് ഹോട്ടലുകളില്‍ വലിയ ഹാളുകളിലും ഡിജെ പാര്‍ട്ടികള്‍ അനുവദിക്കില്ല. തുറന്ന സ്റ്റേജുകളില്‍ നിയന്ത്രിതമായി പാര്‍ട്ടികള്‍ നടത്താം. വലിയ ശബ്ദത്തിലുള്ള പാട്ടും നൃത്തവും അനുവദിക്കില്ല. രാത്രി 10ന് Read More …

പിടിയിലായവര്‍ക്ക് ബാങ്കുകളുടെ സഹായം ലഭിച്ചതായി സൂചന

കൊച്ചി: നഗരത്തില്‍ കഴിഞ്ഞ ദിവസം 41 ലക്ഷം രൂപയുടെ പുതിയ 2,000 നോട്ടുകള്‍ ആദായനികുതി വകുപ്പ് പിടികൂടിയ സംഭവത്തില്‍ അന്വേഷണം ബാങ്കുകളിലേക്കും. ഇടപ്പള്ളിയില്‍ നിന്നാണ് കോയമ്പത്തൂര്‍ സ്വദേശികളായ അഞ്ചു പേരില്‍ നിന്ന് പുതിയ 2,000 രൂപയുടെ നോട്ടുകള്‍ പിടിച്ചെടുത്തത്. സംഭവത്തില്‍ രാജ് തിലക്, സഹായികളായ അബ്ദുള്‍ സലാം, സതീഷ്, ഫൈസല്‍, റിയാസ് എന്നിവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ Read More …

ഫൈസല്‍ വധം തെളിവെടുപ്പ് നടത്തി

തിരൂര്‍: തിരൂരങ്ങാടി  കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ പ്രധാന പ്രതികളുമായി തിരൂരില്‍ പൊലീസ് തെളിവെടുപ്പ് നടത്തി. സംഭവ ശേഷം  പ്രതികള്‍  എത്തി  വസ്ത്രങ്ങള്‍  കഴുകുകയും  തീയിടുകയും  ചെയ്ത  തിരൂര്‍  തൃക്കണ്ടിയൂരിലെ  ആര്‍.എസ്.എസ്   ആസ്ഥാനത്താണ്  അന്വേഷണ സംഘം  തെളിവെടുപ്പ്  നടത്തിയത്. കൃത്യം നിര്‍വഹിച്ച കേസില്‍ ഒന്ന് മുതല്‍ മൂന്ന് വരെയുള്ള  പ്രതികളായ മംഗലം പുല്ലൂണി കാരാറ്റ്കടവ് കണക്കന്‍ പ്രജീഷ് Read More …

ലൈംഗീകാരോപണം: കര്‍ണാടക എക്‌സൈസ് മന്ത്രി രാജിവെ

ബെംഗളൂരു: ലൈംഗീകാരോപണത്തെത്തുടര്‍ന്ന് കര്‍ണാടക എക്‌സൈസ് മന്ത്രി എച്ച്.വൈ മേത്തി രാജിവെച്ചു. രാജിക്കത്ത് മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് അയച്ചതായും രാജിക്കാര്യം അറിയിച്ചുകൊണ്ടുള്ള വാര്‍ത്താ സമ്മേളനത്തില്‍ മേത്തി അറിയിച്ചു. സഹായം തേടിയെത്തിയ സ്ത്രീയുമൊത്തുള്ള മന്ത്രിയുടെ അശ്ശീല ദൃശ്യങ്ങള്‍ കഴിഞ്ഞ ഞായറാഴ്ച ഒരു പ്രാദേശിക ചാനല്‍ പുറത്ത് വിട്ടതോടെയാണ് സംഭവം വിവാദമായത്. ഇതേത്തുടര്‍ന്ന് വിവരാവകാശ പ്രവര്‍ത്തകനായ രാജശേഖര്‍ എന്നയാള്‍ മന്ത്രിക്കെതിരെ ആരോപണവുമായി Read More …

കളമശേരിയില്‍ പീഡനത്തിനിരയായ പെണ്‍കുട്ടി മരിച്ചു

കൊച്ചി: കളമശേരിയില്‍ പീഡനത്തിനിരയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി മരിച്ചു. കളമശേരി സ്വദേശിനിയായ 14 വയസുകാരിയാണ് മരിച്ചത്. മൂന്നുമാസം മുമ്പാണ് മസ്തിഷ്‌കരോഗ ബാധിതയായ പെണ്‍കുട്ടി പീഡനത്തിനിരയായത്. ഛര്‍ദിയും വയറിളക്കവും ബാധിച്ച നിലയില്‍ പെണ്‍കുട്ടിയെ കഴിഞ്ഞ 27–നാണ് കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്.   നില വഷളായ കുട്ടി ഇന്നു പുലര്‍ച്ചെ 6.50 ഓടെ മരണം സംഭവിക്കുകയായിരുന്നു. സെപ്റ്റംബര്‍ 14–നാണ് Read More …

ഒപ്പം താമസിച്ചിരുന്ന യുവതിയെ കൊലപ്പെടുത്തി അഴുക്കുചാലില്‍ ഉപേക്ഷിച്ചു

ന്യൂഡല്‍ഹി: ഒപ്പം താസിച്ചിരുന്ന യുവതിയെ കൊലപ്പെടുത്തി മൃതദേഹഭാഗങ്ങള്‍ അഴുക്കുചാലില്‍ ഉപേക്ഷിച്ച മധ്യവയസ്‌കന്‍ അറസ്റ്റില്‍. ഡല്‍ഹിയിലെ അസ്തകുഞ്ജ് പാര്‍ക്ക് സ്വദേശിയായ ബല്‍റാം എന്നയാളാണ് അറസ്റ്റിലായത്. ഇയാള്‍ക്കൊപ്പം താമസിച്ചിരുന്ന അനാര്‍ക്കലി എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. ഇവരുടെ മൃതദേഹം രണ്ടു ഭാഗങ്ങളാക്കിയനിലയില്‍ രണ്ടു സ്ഥലങ്ങളിലെ അഴുക്കുചാലുകളില്‍നിന്നു കണ്ടെടുത്തത്. അനാര്‍ക്കലി തമിഴ്‌നാട് സ്വദേശിയാണ്. ഇവര്‍ എട്ടു വര്‍ഷമായി ഒന്നിച്ചാണ് താമസിക്കുന്നതെങ്കിലും നിയമപരമായി Read More …