പ്രണയിച്ച്‌ വിവാഹിതരായതിന് മകളെയും ഭര്‍ത്താവിനെയും അച്ഛന്‍ വെട്ടിക്കൊന്നു

ചെന്നൈ: പ്രണയിച്ച്‌ വിവാഹിതരായതിന് മകളെയും ഭര്‍ത്താവിനെയും അച്ഛന്‍ വെട്ടിക്കൊലപ്പെടുത്തി. മകള്‍ രേഷ്മയെയും(20) മരുമകന്‍ മാണിക്യരാജിനെയും(26) തൂത്തുക്കുടി ജില്ലയിലെ വീരപ്പട്ടിയിലുള്ള മുത്തുക്കുട്ടിയാണ് കൊലപ്പെടുത്തിയാണ്. ഒരുമാസം മുന്‍പാണ് രേഷ്മയും മാണിക്യരാജും വിവാഹിതരായത്. കോവില്‍പ്പട്ടിയിലുള്ള കോളേജില്‍ രണ്ടാം വര്‍ഷ ബിരുദവിദ്യാര്‍ഥിനിയായ രേഷ്മയും ബന്ധുവായ മാണിക്യരാജും ഏറെനാളായി പ്രണയത്തിലായിരുന്നു. മാണിക്യത്തിന് മദ്യപാനശീലമുണ്ടെന്ന് പറഞ്ഞ് മുത്തുക്കുട്ടിയും ഭാര്യയും രേഷ്മയെ ബന്ധത്തില്‍നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. Read More …

10 വിദേശികളായ സ്ത്രീകള്‍, ഓരോരുത്തരുടെയും റേറ്റ് വ്യത്യസ്തം; ഡല്‍ഹിയില്‍ പിടിയിലായത് വന്‍ സെക്‌സ് റാക്കറ്റ്

ന്യൂഡല്‍ഹി: തുര്‍ക്ക്‌മെനിസ്ഥാനില്‍ നിന്നുള്ള ദമ്പതികള്‍ ഉള്‍പ്പെടെ സെക്‌സ് റാക്കറ്റില്‍ ഉള്‍പ്പെട്ട അഞ്ച് പേരെ ഡെല്‍ഹി പൊലീസ് തന്ത്രപരമായി പിടികൂടി. വിദേശ വനിതകള്‍ ഉള്‍പ്പെടെയുള്ളവരെ വലിയ തുക വാങ്ങിയാണ് ആവശ്യക്കാര്‍ക്ക് എത്തിച്ചിരുന്നതെന്നും അന്വേഷണത്തില്‍ വ്യക്തമായി. മുഹമ്മദ് അരൂപ് (34), ചന്ദേ സാഹിനി (30), അലി ഷെര്‍ തില്ലദേവ് (48), ജുമയേവ അസീസ (37), മെറെഡോബ് അഹമ്മദ് (48) Read More …

മൂന്നാറിലെ സ്വര്‍ണക്കടയിലെ മോഷണത്തിന് പിടിയിലായത് അതിസമ്ബന്ന കുടുംബത്തിലെ സ്ത്രീ

മൂന്നാര്‍: സ്വര്‍ണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയില്‍ എത്തി 2 ലക്ഷം രൂപയുടെ ആഭരണങ്ങളുമായി മുങ്ങിയ സ്ത്രീ പിടിയില്‍. ചെന്നൈയില്‍ നിന്നാണ് സ്ത്രീയെ മൂന്നാര്‍ പൊലീസ് പിടികൂടിയത്. രഹാന ഹുസൈന്‍ ഫറൂക്ക്(47) ആണ് പിടിയിലായത്. ചെന്നൈയിലെ രായപുരത്ത് അതിസമ്ബന്നര്‍ താമസിക്കുന്ന ഫ്ലാറ്റില്‍ നിന്നാണ് പൊലീസ് രഹാനയെ പിടികൂടിയത്. ഇവരില്‍ നിന്നും 38 ഗ്രാം തൂക്കംവരുന്ന രണ്ട് മാലകളും Read More …

ഒന്നരമാസം മുമ്ബ് പതിനാറുകാരിയെ കാണാതായി, പോയത് ടൈല്‍സ് പണിക്ക് വന്ന അന്യസംസ്ഥാന തൊഴിലാളിക്കൊപ്പം; പെണ്‍കുട്ടിയെ ബിഹാറില്‍ നിന്ന് കണ്ടെത്തി

പാലക്കാട്: ഒന്നരമാസം മുമ്ബ് കാണാതായ പതിനാറുകാരിയെ ബിഹാറില്‍ നിന്ന് കണ്ടെത്തി. കെട്ടിടനിര്‍മാണ ജോലിയുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ കുടുംബം കറുകപുത്തൂരിലായിരുന്നു താമസം. മകളെ കാണാനില്ലെന്ന് കാണിച്ച്‌ രക്ഷിതാക്കള്‍ നേരത്തെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കറുകപുത്തൂരുല്‍ താമസിച്ചിരുന്ന, ടൈല്‍സ് ജോലിക്ക് വന്ന ബിഹാര്‍ സ്വദേശിയായ പപ്പുകുമാറിനെയും (21) കാണാനില്ലെന്ന് മനസിലാക്കി. ഇയാളുടെ മൊബൈല്‍ Read More …

ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന്; റിക്രൂട്ട്മെന്‍റ് സ്ഥാപനത്തിനെതിരെ കേസെടുത്തു

മൂവാറ്റുപുഴ: ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ചെന്ന പരാതിയില്‍ പെന്‍റ ഓവര്‍സീസ് റിക്രൂട്ട്മെന്‍റ് സ്ഥാപനത്തിനെതിരെ പൊലീസ് കേസെടുത്തു. പ്രായക്കൂടുതല്‍ ഉള്ളവര്‍ക്കും ഐ.ഇ.എല്‍.ടി.എസ് ഇല്ലാത്തവര്‍ക്കും കാനഡയില്‍ കാര്‍ഷിക മേഖലയിലും ഹോട്ടല്‍ രംഗത്തും ജോലിവാഗ്ദാനം ചെയ്ത് പണം കബളിപ്പിച്ചെന്നാണ് മൂവാറ്റുപുഴ കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിന് സമീപം പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിനെതിരായ കേസ്. 24 ഉദ്യോഗാര്‍ഥികളില്‍നിന്ന് 45ലക്ഷം രൂപ തട്ടിച്ചെന്നാണ് പരാതി. അനധികൃത Read More …

തൃശൂരില്‍ വന്‍ മദ്യവേട്ട; രണ്ടു പേര്‍ കസ്റ്റഡിയില്‍

തൃശൂര്‍: തൃശൂര്‍ ചേറ്റുവയില്‍ 3,600 ലിറ്റര്‍ മദ്യവേട്ട. മാഹിയില്‍ നിന്നും കൊണ്ടുവന്ന 50 ലക്ഷം രൂപ വിലമതിക്കുന്ന അനധികൃത വിദേശ മദ്യവുമായി രണ്ട് യുവാക്കള്‍ പിടിയില്‍. കഴക്കൂട്ടം സ്വദേശി കൃഷ്ണ പ്രകാശ് (24), കല്ലുവാതുക്കല്‍ സജി (59) എന്നിവര്‍ ആണ് പിടിയിലായത്. ഓണം ആഘോഷങ്ങളോടനുബന്ധിച്ച്‌ ചില്ലറവില്‍പ്പനയ്ക്കായി കൊണ്ടു വന്ന മദ്യമാണ് പിടികൂടിയത്. വിവിധ ബ്രാന്‍ുകളിലുള്ള 3,600 Read More …

റെയില്‍വേ സ്റ്റേഷനിലെ മുറിക്കുള്ളില്‍ യുവതിയെ പീഡിപ്പിച്ചു: 2 ജീവനക്കാര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: റെയില്‍വേ സ്റ്റേഷനിലെ മുറിക്കുള്ളില്‍ യുവതിയെ പീഡിപ്പിച്ച കേസില്‍ 2 ജീവനക്കാര്‍ അറസ്റ്റില്‍. പീഡനത്തിനു കൂട്ടുനിന്ന മറ്റ് 2 ജീവനക്കാരെയും പിടികൂടിയതായി ഡല്‍ഹി പൊലീസ് അറിയിച്ചു. ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനിലെ ഇലക്ട്രിക്കല്‍ വകുപ്പ് ജീവനക്കാരായ സതീഷ് കുമാര്‍ (35), വിനോദ് കുമാര്‍ (38), മംഗള്‍ചന്ദ് മീണ (33), ജഗദീഷ് ചന്ദ് (37) എന്നിവരാണു പിടിയിലായത്.ഭര്‍ത്താവുമായി അകന്നുകഴിയുന്ന Read More …

BJP നേതാവിന്റെ റിസോര്‍ട്ടില്‍ പെണ്‍വാണിഭകേന്ദ്രം

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയടക്കം ഉള്‍പ്പെടുത്തി പെണ്‍വാണിഭകേന്ദ്രം നടത്തിയെന്ന കേസില്‍ ബിജെപി മേഘാലയ വെെസ് പ്രസിഡന്റ് ബെര്‍ണാഡ് എന്‍ മരാക് (റിമ്ബു) ഒളിവില്‍. വെസ്‌റ്റ് ഗാരോ ജില്ലയിലെ ടുറയില്‍ റിമ്ബുവിന്റെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ടില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ പ്രായപൂര്‍ത്തിയാകാത്ത ആറ് പെണ്‍കുട്ടികളെ രക്ഷിച്ചു. സംഭവത്തില്‍ 73 പേരെ അറസ്റ്റു ചെയ്‌തു. പ്രായപൂര്‍ത്തിയാകാത്ത മകളെ കാണാനില്ലെന്ന് യുവതി നല്‍കിയ പരാതിയിലെ Read More …