എം.എം. മണിയെ അടിയന്തരമായി ചങ്ങലയ്ക്കിടണം

കൊച്ചി: മൂന്നാര്‍ കൈയേറ്റ വിഷയത്തില്‍ ദേവികുളം സബ്കളക്ടറെ പരിഹസിച്ച മന്ത്രി എം.എം. മണിയെ അടിയന്തരമായി ചങ്ങലയ്ക്കിടണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ്. മണിയുടെ സ്ഥിരബുദ്ധി നഷ്ടപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ബിവറേജസ് കോര്‍പ്പറേഷന്‍ ഷോറൂം ഇനി ശോഭമാളിലും

തൃശൂര്‍: തൃശ്ശൂര്‍ ശോഭമാളില്‍ ബിവറേജസ് കോര്‍പ്പറേഷന്‍ ഷോറൂം ആരംഭിക്കുന്നു. തൃശ്ശൂര്‍ പുഴക്കല്‍ ശോഭമാളിലാണ് വിദേശ മദ്യ കോര്‍പ്പറേഷന്റെ ഷോറൂം വരുന്നത്. വില കൂടിയ മദ്യം വില്‍ക്കുന്ന ഷോറൂമാണ് ഇവിടെ ആരംഭിക്കുക. നേരത്തെ പരിസരത്ത് ഉണ്ടായിരുന്ന ബിവറേജ് ഔട്ട്‌ലറ്റ് സുപ്രീം കോടതി വിധിയെ തുടര്‍ന്ന് പുതിയ സ്ഥലത്തേക്ക് മാറ്റിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ബെവ്‌കോ ഷോറൂം ശോഭ മാളിലും Read More …

ഉമാ ഭാരതി രാജിവയ്ക്കണം : പ്രതിപക്ഷം

ന്യൂഡല്‍ഹി : ഉമാ ഭാരതി കേന്ദ്രമന്ത്രി സ്ഥാനത്തില്‍ തുടരരുതെന്ന് പ്രതിപക്ഷം. 25 വര്‍ഷം മുന്‍പ് നടന്ന അയോദ്ധ്യയിലെ തര്‍ക്കമന്ദിരമായ ബാബ്‌റി മസ്ജിദ് പൊളിച്ചു മാറ്റിയതിലെ ഗൂഡാലോചന കേസ് നില നില്‍ക്കുന്നതാണെന്ന് സുപ്രീം കോടതി വിലയിരുത്തിയതിനെ തുടര്‍ന്നാണ് പ്രതിപക്ഷം രാജി ആവിശ്യപ്പെട്ടത്.   അദ്വാനിക്കും മുരളി മനോഹര്‍ ജോഷിക്കും ഉമാഭാരതിക്കുമെതിരെയുള്ള ഗൂഢാലോചന കുറ്റം നിലനില്‍ക്കുമെന്ന് കോടതി കണ്ടെത്തി. Read More …

അദ്വാനിക്കെതിരെ വീണ്ടും ഗൂഢാലോചന കുറ്റം

ന്യൂഡല്‍ഹി: ബാബറി മസ്ജിദ് ഗൂഡാലോചനക്കേസില്‍ എല്‍. കെ അദ്വാനി വിചാരണ നേരിടണമെന്ന് സുപ്രീം കോടതി. കേസിലെ അലഹബാദ് ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി. ഗൂഡാലോചനക്കുറ്റം പുനഃസ്ഥാപിക്കണമെന്ന സിബിഐയുടെ അപേക്ഷ സുപ്രീം കോടതി അംഗീകരിക്കുകയായിരുന്നു. മുരളി മനോഹര്‍ ജോഷിയടക്കമുള്ള ബിജെപി നേതാക്കള്‍ വിചാരണ നേരിടണം. ഗൂഢാലോചനക്കേസിന്റെയും ആക്രമണ കേസിന്റെയും വിചാരണ ഒരു കോടതിയില്‍ നടത്താനും ഉത്തരവായി. Read More …

വര്‍ഗീയമായി ചിത്രീകരിക്കുന്നത് തോല്‍വിയുണ്ടാക്കിയ ആഘാതം

മലപ്പുറം: മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയത്തില്‍ സി.പി.എം നേതാക്കള്‍ക്ക് വിറളിപൂണ്ടിരിക്കുകയാണെന്നും ഇതാണ് മലപ്പുറത്തെ ഒന്നാകെ വര്‍ഗീയമായി ചിത്രീകരിക്കാനുള്ള കാരണമെന്നും മുസ്്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് മലപ്പുറത്ത് പറഞ്ഞു. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മലപ്പുറം ന്യൂനപക്ഷ വര്‍ഗീയ മേഖലയാണെന്ന് കടകംപള്ളി സുരേന്ദ്രന്‍ ഇന്നലെ തിരുവനന്തപുരത്ത് പറഞ്ഞിരുന്നു. ഉപതെരഞ്ഞെടുപ്പില്‍ Read More …

20 ദിവസംകൊണ്ട് നഷ്ടം 200 കോടി

തിരുവനന്തപുരം: പാതയോരത്തെ മദ്യശാല പൂട്ടിയതോടെ ബീവറെജസ് നിലനില്‍പ്പ് പ്രതിസന്ധിയിലെന്ന് ബിവറേജസ് കോര്‍പ്പറേഷന്‍. 20 ദിവസം കൊണ്ട് 200 കോടിയോളം രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്നും കോര്‍പ്പറേഷന്‍ പറയുന്നു. മദ്യശാലകള്‍ പൂട്ടുന്നതിലൂടെ 5,000 കോടിരൂപയുടെ നഷ്ടം സഹിക്കേണ്ടിവരുമെന്ന് ബെവ്‌കോ നേരത്തെ തന്നെ സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.ദിനം പ്രതി 8 മുതല്‍ 10 കോടി രൂപയുടെ വരെ നഷ്ടമുണ്ടെന്നാണ് വിലയിരുത്തല്‍. Read More …

മലപ്പുറം വര്‍ഗീയ മേഖലയെന്ന് താന്‍ പറഞ്ഞിട്ടില്ല

മലപ്പുറം: മലപ്പുറം വര്‍ഗീയ മേഖലയാണെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. താന്‍ പറഞ്ഞതായി ഒരു ചാനല്‍ തെറ്റിദ്ധാരണ പരത്തുകയാണെന്നും മന്ത്രി വിശദീകരിച്ചു. മലപ്പുറം തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പല കാരണങ്ങള്‍ പറഞ്ഞ കൂട്ടത്തില്‍ മലപ്പുറം മണ്ഡലം ന്യൂനപക്ഷ വര്‍ഗീയതയുടെ ശാക്തീകരണം വരുന്ന മേഖല കൂടിയാണെന്നാണ് താന്‍ പറഞ്ഞതെന്നും കടകംപള്ളി വിശദീകരിക്കുന്നു. മുസ്ലീം ലീഗ് അവിടെ ന്യൂനപക്ഷ Read More …

ഡിഎന്‍എ പരിശോധന നിര്‍ബന്ധമാക്കും

സൗദി: സൗദി അറേബ്യയിലെ പൊതുമാപ്പിനെ തുടര്‍ന്ന് കുട്ടികളുടെ ഡിഎന്‍എ പരിശോധന നിര്‍ബന്ധമാക്കും. പൊതുമാപ്പിന് കുട്ടികളുമായി ധാരാളം പേര്‍ എത്തുന്നതിനെ തുര്‍ന്നാണ് കുട്ടികള്‍ക്ക് ഒപ്പം ഉള്ളത് രക്ഷകര്‍ത്താക്കള്‍ തന്നെയാണെന്ന് ഉറപ്പ് വരുത്താന്‍ ആണ് ഡിഎന്‍എ പരിശോധന കര്‍ശനമാക്കുന്നത്. പൊതുമാപ്പിനു ശേഷം പിടിയിലാകുന്ന നിയമലംഘകര്‍ക്കെതിരെ കര്‍ശന ശിക്ഷാ നടപടി സ്വീകരിക്കുമെന്നും സുലൈമാന്‍ അല്‍ യഹ്യ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ Read More …