വിധി പകര്‍പ്പ് ലഭിച്ച ശേഷം നിയമപരമായ നടപടി പൂര്‍ത്തിയാക്കും

കണ്ണൂര്‍: സെന്‍കുമാര്‍ കേസില്‍ സുപ്രീം കോടതിവിധി അംഗീകരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സുപ്രീം കോടതിയുടെ പൂര്‍ണ വിധിപ്പകര്‍പ്പ് ലഭിച്ചുകഴിഞ്ഞാല്‍ നിയമപരമായ നടപടികള്‍ പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നമ്മുടെ രാജ്യം നിയമവാഴ്ചയുള്ള രാജ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ‘സുപ്രീം കോടതി സുപ്രീം കോടതിയാണ്, നമ്മുടെ രാജ്യം നിയമവാഴ്ചയുള്ള രാജ്യമാണ്. സര്‍ക്കാര്‍ തീരുമാനിക്കുന്ന നടപടികളില്‍ നിയമപരമായ കാര്യങ്ങള്‍ പരിശോധിക്കാനാണ് കോടതികളുള്ളത്. Read More …

സെന്‍കുമാറിനെ തിരിച്ചെടുക്കാന്‍ സുപ്രീം കോടതി വിധി

ന്യൂഡല്‍ഹി: അകാരണമായി പോലീസ് തലപ്പത്ത് നിന്ന് മാറ്റിയ സര്‍ക്കാരിന്റെ നടപടിക്കെതിരെ ടി.പി സെന്‍കുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി വിധി പറഞ്ഞത്. കതിരൂര്‍ മനോജ് വധക്കേസില്‍ ഉള്‍പ്പെടെ പല കേസിലും ഇടതു നേതാക്കള്‍ക്കെതിരെ നടപടിയുമായി മുന്നോട്ടു പോയതാണ് തന്റെ സ്ഥാന ചലനത്തിന് കാരണം എന്ന് സെന്‍ കുമാര്‍ ഹര്‍ജ്ജിയില്‍ പറഞ്ഞിരുന്നു . ജിഷ കേസില്‍ ഉള്‍പ്പെടെ വീഴ്ച Read More …

വോട്ടിംഗ് യന്ത്രത്തിനല്ല കെജ്രിവാളിന്റെ നേതൃത്വത്തിനാണ് തകരാറെന്ന് ബിജെപി

ന്യൂഡല്‍ഹി: ഡല്‍ഹി മുനിസിപ്പല്‍ തിരഞ്ഞെടുപ്പിലെ വോട്ടിംഗ് യന്ത്രങ്ങളില്‍ തകരാറുണ്ടെന്ന അരവിന്ദ് കെജ്രിവാളിന്റെ ആരോപണത്തിനു മറുപടിയുമായി ബിജെപി. വോട്ടിംഗ് യന്ത്രത്തിനല്ല കെജ്രിവാളിന്റെ നേതൃത്വത്തിനാണ് തകരാറെന്ന് ബിജെപി നേതാവ് സംബിത് പത്ര പറഞ്ഞു. കെജ്രിവാളിന്റെ ഭാഷ സൂചിപ്പിക്കുന്നത് അദ്ദേഹം അസ്വസ്ഥനാണെന്നാണ്. അദ്ദേഹം ഗോവയിലും പഞ്ചാബിലും മുഖ്യമന്ത്രിയാവാന്‍ പോയി. എന്നാല്‍ ഒരിടത്തും രക്ഷപെട്ടില്ലെന്നും സംബിത് പത്ര പറഞ്ഞു.

പുത്തന്‍ കുരിശ് പ്രേമം കാപട്യമാണെന്ന് എം.എം ഹസന്‍

തിരുവനന്തപുരം: സി.പി.ഐസി.പി.എം തര്‍ക്കത്തിന്റെ ഭാഗമാണ് മന്ത്രി എം.എം മണിയുടെ സബ് കലക്ടര്‍ക്കെതിരായ പ്രസ്താവനയെന്ന് കെ.പി.സി.സി അധ്യക്ഷന്‍ എം.എം ഹസന്‍. മന്ത്രിയുടെ പ്രസ്താവന ജനാധിപത്യ വ്യവസ്ഥക്ക് നിരക്കാത്തതാണ്. മൂന്നാറിലെ കൈയ്യേറ്റക്കാരെ സഹായിക്കാന്‍ വേണ്ടിയാണിതെന്നും ഹസന്‍ പറഞ്ഞു. കൈയ്യേറ്റത്തിനെതിരെ ധീര നടപടി സ്വീകരിച്ച സബ് കലക്ടറെ ആര്‍.എസ്.എസിന്റെ ഏജന്റ് എന്ന് വിളിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ പുത്തന്‍ കുരിശ് Read More …

എം എം മണിയെ രൂക്ഷമായി വിമര്‍ശിച്ച് പന്ന്യന്‍ രവീന്ദ്രന്‍

വാര്‍ത്തയ്ക്ക് വേണ്ടി എന്തും വിളിച്ചു പറയുന്നവര്‍ ഇരിക്കുന്ന സ്ഥാനത്തെ കുറിച്ച് ഓര്‍ക്കണമെന്ന് സി പി ഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍. മാന്യതയില്ലാതെ സംസാരിക്കുന്നവരുടെ ചരിത്രത്തിലെ സ്ഥാനം ചവറ്റു കുട്ടയായിരിക്കുമെന്നും അങ്ങനെ ഉള്ളവരോട് തനിക്ക് മറുപടി പറയാന്‍ താല്പര്യം ഇല്ലയെന്നും അദ്ദേഹം വ്യക്തമാക്കി.

എംഎം മണി കേരളത്തിന് അപമാനം; വി.എം സുധീരന്‍

തിരുവന്തപുരം മന്ത്രി എം.എം മണിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.പി.സി.സി മുന്‍ പ്രസിഡന്റും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ വി.എം സുധീരന്‍ രംഗത്ത്. ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെയാണ് സുധീരന്‍ മണിയ്‌ക്കെതിരെ ആഞ്ഞടിച്ചിരിക്കുന്നത്. മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് ഇടുക്കി സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ട രാമനെതിരെ എം.എം മണി നടത്തിയ പ്രസ്താവനകളാണ് സുധീരന്റെ വിമര്‍ശനത്തിന് ആധാരം. കയ്യേറ്റ ഭൂമിയിലെ Read More …

മൂന്നാര്‍ ഭരിക്കുന്നത് മണി പവറും പവര്‍ മണിയും കുമ്മനം

തിരുവനന്തപുരം: മൂന്നാര്‍ ഭരിക്കുന്നത് മണി പവറും പവര്‍ മണിയുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. വലിയ കെട്ടിട മാഫിയകളും ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സത്യത്തിനും ധര്‍മത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്നവരെ മുദ്രകുത്തി ഒറ്റപ്പെടുത്താന്‍ ശ്രമം നടക്കുന്നു.     ദേവികുളം സബ് കലക്ടറെ ആര്‍.എസ്.എസുകാരനെന്ന് വിളിച്ചത് സംഘടനക്കുള്ള അംഗീകാരമാണെന്നും കുമ്മനം മാധ്യമങ്ങളോട് പറഞ്ഞു.

പ്രതിപക്ഷ നേതാക്കളുടെ സുരക്ഷ വെട്ടി കുറച്ചു

ലക്‌നോ: ഉത്തര്‍പ്രദേശിലെ പ്രതിപക്ഷ നേതാക്കളുടെ സുരക്ഷ വെട്ടിക്കുറച്ച് യോഗി ആദിത്യനാഥ് സര്‍ക്കാര്‍. മുന്‍മുഖ്യമന്ത്രിമാരായ മുലായം സിങ്ങ് യാദവ്, മകന്‍ അഖിലേഷ് യാദവ്, മായാവതി മറ്റ് സമാജ്വാദി പാര്‍ട്ടി നേതാക്കളുടേയും സുരക്ഷ വെട്ടിക്കുറച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് കേന്ദ്രസര്‍ക്കാര്‍ ബീക്കണ്‍ ലൈറ്റ് നിരോധിച്ചത്. അതേസമയം, ബി.ജെ.പി നേതാവ് വിനയ് കത്യാറിന്റെ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. കത്യാറിന് സെഡ് കാറ്റഗറി സുരക്ഷ Read More …