സൗദി പൊതുമാപ്പ്: പ്രയോജനപ്പെടുത്തിയത് ആയിരങ്ങള്‍
ജിദ്ദ: സൗദി പ്രഖ്യാപിച്ച പൊതുമാപ്പ് 16 ദിവസം പിന്നിട്ടതോടെ മലയാളികള്‍ ഉള്‍പ്പെടെ 13,000ത്തിലേറെ നിയമലംഘകര്‍ ഇന്ത്യയിലേക്ക് മടങ്ങുന്നു. ഇതില്‍ പകുതിയോളം നിയമനടപടി പൂര്‍ത്തിയാക്കി സ്വദേശങ്ങളിലെത്തിയിട്ടുണ്ട്. ബാക്കിയുള്ളവര്‍ ഔട്ട്പാസിനുള്ള കാത്തിരിപ്പിലാണ്. പൊതുമാപ്പ് പ്രയോജനപ്പെടുത്താന്‍ ഓരോ ദിവസവും വിവിധ രാജ്യക്കാരായ നൂറുകണക്കിന് പേരാണ് ജവാസാത്ത് (പാസ്‌പോര്‍ട്ട് വിഭാഗം) കേന്ദ്രങ്ങളിലെത്തുന്നത്. അറബ് രാജ്യങ്ങളില്‍നിന്നുള്ള നിയമലംഘകരും പൊതുമാപ്പ് പ്രയോജനപ്പെടുത്താന്‍ ജവാസാത്ത് കേന്ദ്രങ്ങളിലെത്തുന്നുണ്ട്. Read More …
