വി.സി നിയമനം; ഗവര്‍ണറുടെ നിലപാടിന് ബലം പകര്‍ന്ന് സുപ്രീംകോടതി വിധി

തിരുവനന്തപുരം: കേരള ഡിജിറ്റല്‍ സര്‍വകലാശാലയില്‍ ഡോ. സജി ഗോപിനാഥിനെയും ശ്രീനാരായണഗുരു ഓപണ്‍ സര്‍വകലാശാലയില്‍ ഡോ. പി.എം. മുബാറക് പാഷയെയും വൈസ് ചാന്‍സലര്‍മാരായി നിയമിച്ച നടപടി ചട്ടവിരുദ്ധമെന്ന ഗവര്‍ണറുടെ നിലപാടിന് ബലംപകര്‍ന്ന് ഉത്തരാഖണ്ഡിലെ എസ്.എസ്.ജെ സര്‍വകലാശാല വി.സി നിയമനത്തിനെതിരായ സുപ്രീംകോടതി വിധി. സര്‍വകലാശാലയുടെ പ്രഥമ വി.സിയെ നിയമിക്കുന്നതിന് യു.ജി.സി ചട്ടങ്ങള്‍ പാലിക്കേണ്ടതില്ല എന്നതിന്‍റെ അടിസ്ഥാനത്തില്‍ അല്‍മോറയിലെ എസ്.എസ്.ജെ Read More …

മുഖ്യമന്ത്രിയ്‌ക്കെതിരെ പിടിമുറുക്കാന്‍ ഗവര്‍ണര്‍; രാഷ്‌ട്രപതിയ്‌ക്കും പ്രധാനമന്ത്രിയ്‌ക്കും കത്തയച്ചു, നടപടി വേണമെന്ന് ആവശ്യം

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രിമാരുടെയും വിദേശയാത്രയെക്കുറിച്ച്‌ സൂചിപ്പിച്ച്‌ രാഷ്‌ട്രപതിയ്ക്ക് കത്ത് നല്‍കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുഖ്യമന്ത്രി ചട്ടം ലംഘിച്ചതായും വിദേശയാത്രയ്‌ക്ക് പോകുമ്ബോള്‍ പകരം ആര്‍ക്കാണ് ചുമതലയെന്നോ പത്ത് ദിവസത്തെ വിദേശ സന്ദര്‍ശനത്തെക്കുറിച്ചോ തന്നെ അറിയിച്ചില്ല എന്നും മന്ത്രിമാരും ഇക്കാര്യം അറിയിച്ചില്ലെന്നും സൂചിപ്പിച്ചാണ് രാഷ്‌ട്രപതിയ്‌ക്ക് ഗവര്‍ണര്‍ കത്ത് നല്‍കിയത്. പ്രധാനമന്ത്രിയുടെ ഓഫീസിനും കത്തിന്റെ Read More …

‘ജുഡീഷ്യറിക്ക് മുകളിലാണ് എന്നാണ് ഭാവം, തന്നിലാണ് സര്‍വ അധികാരവും എന്ന ചിന്തയാണ്’; ഗവര്‍ണറെ വിമര്‍ശിച്ച്‌ മുഖ്യമന്ത്രി

തിരുവനന്തപുരം: തന്നിലാണ് സര്‍വ്വ അധികാരവും കേന്ദ്രീകരിച്ചിരിക്കുന്നതെന്നാണ് ചിലര്‍ കരുതുന്നത് എന്ന് ഗവര്‍ണറെ വിമര്‍ശിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. സമാന്തര സര്‍ക്കാരാകാനാണ് ശ്രമിക്കുന്നത്. ജുഡീഷ്യറിക്ക് മുകളിലാണ് താന്‍ എന്ന ഭാവമാണ്. നിയമനിര്‍മ്മാണ സഭയെ നോക്കുകുത്തിയാക്കി കളയാമെന്നാണ് കരുതുന്നത്. ഇത് ജനങ്ങള്‍ വകവെച്ച്‌ കൊടുക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗവര്‍ണര്‍ക്കെതിരായ കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി അധികാരം തന്നിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത് എന്ന് Read More …

ചെങ്കോട്ട ആക്രമണ കേസ്; ഭീകരന്‍ മുഹമ്മദ് ആരിഫിന് തൂക്കുകയര്‍ തന്നെ; വധശിക്ഷ സുപ്രീം കോടതിയും ശരിവച്ചു

ന്യൂദല്‍ഹി: രണ്ട് സൈനികരടക്കം മൂന്ന് പേരുടെ മരണത്തിനിടയാക്കിയ ചെങ്കോട്ട ആക്രമണ കേസില്‍ പ്രതിയായ ഭീകരന് തൂക്കുകയര്‍ തന്നെ. ലഷ്‌കറെ ഇ ത്വയ്ബ ഭീകരന്‍ മുഹമ്മദ് ആരിഫിന്റെ വധശിക്ഷ സുപ്രീം കോടതി ശരിവെച്ചു. വധശിക്ഷ ചോദ്യം ചെയ്ത് ആരിഫ് സമര്‍പ്പിച്ച റിവ്യൂ ഹര്‍ജി തള്ളിയാണ് ചീഫ് ജസ്റ്റിസ് യുയു ലളിത്, ജസ്റ്റിസ് ബേല എം ത്രിവേദി എന്നിവരടങ്ങിയ Read More …

വിരട്ടലുകള്‍ക്ക്‌ വഴങ്ങുന്നയാളല്ല പിണറായി വിജയന്‍ : പി ചിദംബരം

ചെന്നൈ ഗവര്‍ണറുടെ വിരട്ടലുകള്‍ക്ക് വഴങ്ങുന്നയാളല്ല മുഖ്യമന്ത്രി പിണറായി വിജയനെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. “ധനമന്ത്രിയില്‍ വിശ്വാസം നഷ്ടപ്പെട്ടു, നിയമാനുസൃതം ഉചിതമായ നടപടി എടുക്കൂ എന്ന് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്തെഴുതി. ധനമന്ത്രിക്ക് ഗവര്‍ണറുടെ വിശ്വാസമാണോ വേണ്ടത്? ഈ നാട്ടില്‍ എന്താണ് നടക്കുന്നത്. നിങ്ങള്‍ക്ക് ഇഷ്ടമില്ലെങ്കില്‍ പണിമതിയാക്കി നാട്ടിലേക്ക് പോകൂ. അങ്ങനെയുള്ള വിരട്ടലുകള്‍ക്ക് വഴങ്ങുന്നയാളല്ല പിണറായി Read More …

ആര്‍ എസ് എസ് കാരന്‍ ആണെന്ന് തെളിഞ്ഞാല്‍ ഇപ്പോള്‍ രാജിവെക്കാമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

താന്‍ ആര്‍ എസ് എസ് കാരന്‍ ആണെന്ന് തെളിഞ്ഞാല്‍ ഇപ്പോള്‍ രാജിവെക്കാമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ . വി സി മാര്‍ ഇതേവരെ വിശദീകരണം നല്‍കിയിട്ടില്ലെന്നും അവര്‍ക്ക് വിശദീകരണം നല്‍കാനുള്ള സമയം ഈ മാസം 7 വരെ നീട്ടി നല്‍കി എന്നും ഗവര്‍ണര്‍ പറഞ്ഞു . കേരളത്തിലെ മാധ്യമങ്ങളോട് ദേഷ്യമില്ലെന്നും , ചില മാധ്യമങ്ങള്‍ Read More …

വിജയകരമായ ബ്രോങ്കോസ്‌കോപ്പി ചികിത്സ നല്‍കിയ മുഴുവന്‍ ടീമിനും അഭിനന്ദനങ്ങള്‍ അറിയിച്ച്‌ മന്ത്രി വീണ ജോര്‍ജ്

കാസര്‍ഗോഡ് ജില്ലയില്‍ വിജയകരമായ ബ്രോങ്കോസ്‌കോപ്പി ചികിത്സ നല്‍കിയ മുഴുവന്‍ ടീമിനും അഭിനന്ദനങ്ങള്‍ അറിയിച്ച്‌ മന്ത്രി വീണ ജോര്‍ജ് . ഫേസ്ബുക് പോസ്റ്റിലൂടെയാണ് മന്ത്രി അഭിനന്ദനങ്ങള്‍ അറിയിച്ചത് . പോസ്റ്റ് ഇങ്ങനെ . കാസര്‍ഗോഡ് ജില്ലയില്‍ ആദ്യമായി ജില്ലാ ആശുപത്രിയില്‍ ബ്രോങ്കോസ്‌കോപ്പി ആരംഭിച്ചു. സങ്കീര്‍ണമായ ശ്വാസകോശ രോഗങ്ങള്‍ എളുപ്പത്തില്‍ കണ്ടുപിടിക്കാന്‍ ഇതിലൂടെ സാധിക്കുന്നതാണ്. ശ്വാസകോശ മുഴകള്‍, കാന്‍സര്‍, Read More …

യു.എ.ഇയില്‍ തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക് ഇന്‍ഷുറന്‍സ്; പ്രീമിയം മാസം അഞ്ചു ദിര്‍ഹം മാത്രം

ദുബൈ: തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്കായി നടപ്പാക്കുന്ന ഇന്‍ഷുറന്‍സിന്‍റെ കൂടുതല്‍ വിവരങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിട്ടു. മാസം അഞ്ചു ദിര്‍ഹം മുതല്‍ പ്രീമിയം അടച്ച്‌ ഇന്‍ഷുറന്‍സിന്‍റെ ഭാഗമാകാം. 2023 ജനുവരി ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും. യു.എ.ഇ മാനവ വിഭവശേഷി മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക് മറ്റൊരു ജോലി കണ്ടെത്തുന്നത് വരെ ആശ്വാസമാകുന്ന ഇന്‍ഷുറന്‍സ് സ്കീമാണിത്. സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്കും Read More …