ത്രിശങ്കുവില്‍ വെള്ളാപ്പള്ളി

കാബാ യോഷി തിരുവനന്തപുരം: ആശയരാഷ്ട്രീയത്തില്‍ നിന്ന് അവസരവാദ രാഷ്ട്രീയത്തിലേക്ക് മാറി വെള്ളാപ്പള്ളി. എസ് എന്‍ ഡി പി എന്ന സംഘടനയുടെ ശക്തിയില്‍ മുളപൊട്ടി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച വെള്ളാപ്പള്ളിയെ കൈവിടുകയാണ് സംസ്ഥാന രാഷ്ട്രീയത്തിലെ ഇടതുവലതുമുന്നണികള്‍. കേന്ദ്രത്തില്‍ ഭരണം പിടിച്ച ബി ജെ പി നേതൃത്വത്തിലുള്ള യു പി എ കേരളത്തില്‍ വേരോട്ടം ഉണ്ടാക്കാന്‍ കണ്ടെത്തിയ വെള്ളാപ്പള്ളിയുടെ Read More …

വീണ്ടും വി എസ്

ജോര്‍ജ് ജോണ്‍ ന്യൂഡല്‍ഹി: കോണ്‍ഗ്രസ് സഖ്യത്തിന്റെ പേരില്‍ അടുത്തകാലത്തുണ്ടാവാത്ത പ്രതിസന്ധി നേരിടുന്ന സി പി എമ്മിനെ കൂടുതല്‍ വിഷമവൃത്തത്തിലാക്കി വി എസ്. ബംഗാളില്‍ കോണ്‍ഗ്രസുമായി കൂട്ടുകൂടണമെന്ന അവിടുത്തെ പാര്‍ട്ടി ഘടകത്തിന്റെ നിലപാടിനെ പിന്തുണച്ച് വി എസ് അച്യുതാനന്ദന്‍ കേന്ദ്ര കമ്മിറ്റിക്ക് കത്തു നലല്‍കി. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കാണ് കത്ത് കൈമാറിയത്. മമതയുടെ മുന്നേറ്റത്തില്‍ കാലങ്ങളായുള്ള Read More …

പി ജയരാജനെ കസ്റ്റഡിയില്‍ വേണ്ട

കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസ്സില്‍ തലശ്ശേരി കോടതിയില്‍ ഹാജരായ സി പി ഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ കസ്റ്റഡിയില്‍ കിട്ടണമെന്ന സി ബി ഐ അപേക്ഷ പിന്‍വലിച്ചു. കോടതി ഒരുമാസം റിമാന്റ് ചെയ്ത പി ജയരാജനെ ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികില്‍സയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മെഡിക്കല്‍ റിപ്പോര്‍ട്ട് കിട്ടാന്‍ വൈകുന്നതാണ് Read More …

കഥകളുടെ മാഷ് യാത്രയായി

കോഴിക്കോട്: സാഹിത്യകാരന്‍ അക്ബര്‍ കക്കട്ടില്‍ അന്തരിച്ചു. 62 വയസ്സായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ന്യുമോണിയ ബാധയെ തുടര്‍ന്ന് കഴിഞ്ഞ ഒരാഴ്ചയായി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു അദ്ദേഹം. സംസ്‌കാരം ഇന്ന് വൈകിട്ട് അഞ്ചിന് കക്കട്ടില്‍ കണ്ടോത്തുകുനി ജുമാമസ്ജിദില്‍ നടക്കും. ചെറുകഥ, നോവല്‍, ഉപന്യാസം എന്നീ വിഭാഗങ്ങളിലായി നിരവധി രചനകള്‍ നടത്തിയിട്ടുണ്ട്. നര്‍മം കലര്‍ന്ന ശൈലിയിലായിരുന്നു Read More …

വിമാനമിറങ്ങും തെരഞ്ഞെടുപ്പിന് മുന്നേ

കണ്ണൂര്‍: ഈ മാസം 29ന് കേരളത്തില്‍ മറ്റൊഴി നാഴിക കല്ല്. കണ്ണൂരില്‍ ആദ്യ വിമാനം ഈ മാസം 29ന് ഇറങ്ങും. സംസ്ഥാന സര്‍ക്കാറിന്റെ പ്രഖ്യാപിത പദ്ധതിക്ക് അന്ന് യു ഡി എഫ് മന്ത്രിമാരെല്ലാം ഉണ്ടാവും കണ്ണൂരില്‍. പൂര്‍ത്തിയായ 400 മീറ്റര്‍ റണ്‍വേയില്‍ വിമാനമിറക്കി യു ഡി എഫ് സര്‍ക്കാര്‍ പ്രഖ്യാപിത നേട്ടം പൂര്‍ത്തിയാക്കും. പരീക്ഷണ പറക്കലിനുള്ള Read More …

തന്ത്രം ഡെല്‍ഹിയില്‍

ജോര്‍ജ് ജോണ്‍ തിരുവനന്തപുരം: തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് സംസ്ഥാന കോണ്‍ഗ്രസിനെ ഇറക്കാന്‍ നേതാക്കളെ ഡല്‍ഹിക്ക് വിളിപ്പിച്ച് ഹൈക്കമാന്റ്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ആഭ്യന്തരമന്ത്രിയും മുന്‍ കെ പി സി സി പ്രസിഡന്റുമായ രമേശ് ചെന്നിത്തല, കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ എന്നിവരെയാണ് അടിയന്തിരമായി ഹൈക്കമാന്റ് ഡല്‍ഹിക്ക് വിളിപ്പിച്ചിട്ടുള്ളത്. മുഖ്യമന്ത്രി നാളെ ഡല്‍ഹിക്ക് Read More …

അഗ്നിഹോത്രിയുടെ മുറ്റത്ത് ദേശോല്‍സവ സംഗമം

കൂറ്റനാട്: തൃത്താല ദേശോല്‍സവം ഇത്തവണ അപൂര്‍വ്വമായൊരു പൈതൃകകാഴ്ചക്കാണ് സാക്ഷ്യം വഹിക്കാനൊരുങ്ങുന്നത്.ഗജവീരന്‍മാരുടെ സംഗമത്തിന് ഇത്തവണ വേദിയൊരുങ്ങുന്നത് പന്തീരകുലപ്പെരുമയുടെ തിരുമുറ്റത്ത്. പറയിപ്പെറ്റ പന്തീരുകുലത്തിലെ ബ്രാഹ്്മണശ്രേഷ്ഠനായ അഗ്നിഹോത്രി ജീവിച്ച വേമഞ്ചേരി മനക്ക് മുന്നിലെ പാടശേഖരത്തിലാണ് ദേശോല്‍സവത്തിന്റെ മുഖച്ഛിത്രമൊരുങ്ങുക. ജീവിതദര്‍ശനങ്ങളുടെയും മതസൗഹാര്‍ദ്ദത്തിന്റെയും സന്ദേശമുറങ്ങുന്ന പന്തീരകുലപ്പെരുമയെ നമിച്ച് ദേശോല്‍സവം പൈതൃകത്തിന്റെ പുതിയ തിടമ്പേറ്റുകയാണ്. പൊന്നാനി റോഡിലുള്ള വേമഞ്ചേരി മനയുടെ മുന്നില്‍ സംഗമത്തിനുള്ള നിലമൊരുക്കല്‍ Read More …

വീട്ടില്‍ കയറി കൊലപ്പെടുത്തി

കണ്ണൂര്‍: പാപ്പിനിശേരിയില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകനെ വീട്ടില്‍ കയറി കൊലപ്പെടുത്തി. അരോളി ആസാദ് കോളനിയില്‍ ഇരുപത്തേഴുകാരനായ സുജിത്താണ് മരിച്ചത്. തടയാനെത്തിയ മാതാപിതാക്കള്‍ക്കും സഹോദരനും പരിക്കേറ്റു. അതേ സമയം കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അംഗം വേണുഗോപാലിന്റെ വീടിനു നേരെ പുലര്‍ച്ചെ ആക്രമണമുണ്ടായി. കഴിഞ്ഞ ദിവസം രാത്രിയാണ് പത്തോളം പേരടങ്ങുന്ന സംഘം ആയുധങ്ങളഉമായി സുജിത്തിന്റെ വീട്ടിലെത്തി ആക്രമണം Read More …