ജാട്ട് സമരം ഒത്തു തീര്‍പ്പിനായി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: സംവരണം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടു പ്രക്ഷോഭം നടത്തിയ ഹരിയാനയിലെ ജാട്ട് സമുദായവുമായി കേന്ദ്രസര്‍ക്കാര്‍ ഒത്തുതീര്‍പ്പിലേക്ക്. ജാട്ട് സമുദായക്കാരുടെ ആവശ്യം അംഗീകരിച്ചതായി സമുദായ നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് അറിയിച്ചു. സംവരണം ഉറപ്പാക്കുന്നതിനുള്ള ബില്‍ ഹരിയാന നിയമസഭയുടെ അടുത്ത സമ്മേളനത്തില്‍ പാസാക്കുമെന്നും സംവരണ പ്രശ്‌നത്തെക്കുറിച്ചു പഠിക്കാന്‍ കേന്ദ്രമന്ത്രി ഉള്‍പ്പെട്ട സംഘത്തെ നിയോഗിക്കുമെന്നും Read More …

ഹരിത കോട്ടയില്‍ വിള്ളലോ ?

മലപ്പുറം: മലബാറിലെ യുഡിഎഫിന്റെ ഉറച്ചകോട്ടയായിരുന്നു മലപ്പുറം. ഏത് രാഷ്ട്രീയ സാഹചര്യത്തിലും യുഡിഎഫിനെ കൈവിടാതെ മലപ്പുറം കൂടെയുണ്ടായിരുന്നു. പക്ഷേ ഇന്ന് ഈ കോട്ടക്ക് പഴയ ഉറപ്പില്ലെന്ന് നേതാക്കള്‍ തന്നെ സമ്മതിക്കുന്നു. ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് കോട്ടയുടെ ശക്തി വര്‍ദ്ധിപ്പിക്കാന്‍ ഓടി നടന്ന് വിവിധ പദ്ധതികളുടെ ശിലാസ്ഥാപനം നടത്തുകയാണ് നേതാക്കള്‍. മുസ്ലീം ലീഗിനെ മുന്‍നിര്‍ത്തിയാണ് യുഡിഎഫ് ഇവിടെ അജയ്യരായി Read More …

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം; ചര്‍ച്ച ഡല്‍ഹിയില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് സ്ഥാനാര്‍ത്ഥി ചര്‍ച്ചകളും സീറ്റ് ചര്‍ച്ചകളും മുറുകുന്നതിനിടെ തിരഞ്ഞെടുപ്പ് ചര്‍ച്ചകല്‍ക്കായി തിങ്കളാഴ്ച ഹൈക്കമാന്‍ഡ് യോഗം. മൂന്ന് വര്‍ഷം തുടര്‍ച്ചയായി മല്‍സരിച്ചവര്‍ക്ക് ഇത്തവണ സീറ്റ്  നല്‍കേണ്ടതില്ലെന്ന യു ഡി എഫ് കണ്‍വീനര്‍ പി പി തങ്കച്ചന്റെയും മണ്ഡലം മാറില്ലെന്ന മുരളീധരന്റെയും ചര്‍ച്ചകള്‍ യു ഡി എഫിലും കോണ്‍ഗ്രസ്സിലും ചര്‍ച്ച ചെയ്യുന്നതിനിടെയാണ് ഹൈക്കമാന്റ് നേതാക്കളെ ഡല്‍ഹിക്ക് വിളിപ്പിച്ചിട്ടുളളത്. Read More …

ഭീകരാക്രമണം: 2 ജവാന്‍മാര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മുകാശ്മീരിലെ പാംപൂരില്‍ സര്‍ക്കാര്‍ കെട്ടിടത്തില്‍ ഒളിച്ചിരുന്ന് സി ആര്‍ പി എഫ് വാഹനവ്യൂഹത്തിന് നേരെ ഭാകരാക്രമണം. 16 സി ആര്‍ പി എഫ് ജവാന്‍മാര്‍ക്ക് പരിക്കേറ്റു. ഇതില്‍ മൂന്നുപേരുടെ നില ഗുരുതരമാണ് . സര്‍ക്കാര്‍ ഉദ്ദ്യോഗസ്ഥര്‍ ഉള്‍പ്പെടെ  ഇരുപതോളം ആളുകള്‍ കെട്ടിടത്തില്‍ കുടുങ്ങികിടക്കുന്നതായി റിപ്പോര്‍ട്ട്. സ്ഥലത്ത് സുരക്ഷാസേനയും ഭീകരവാദികളും തമ്മില്‍ ഏറ്റു മുട്ടല്‍ തുടരുകയാണ്. Read More …

ആറ്റുകാല്‍ പൊങ്കാല : സുരക്ഷ ശക്തമാക്കും

തിരുവനന്തപുരം  ആറ്റുകാല്‍ പൊങ്കാല പ്രമാണിച്ച് ചീഫ് ഇലക്ടിക്കല്‍ ഇന്‍സ്‌പെക്ടര്‍ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. ട്രന്‍സ്‌ഫോമറുകള്‍ക്ക് സമീപം പൊങ്കാല ഇടുമ്പോള്‍ വേണ്ടത്ര സുരക്ഷിത അകലം പാലിക്കണം. ട്രാന്‍സ്‌ഫോര്‍മര്‍ സ്റ്റേഷന്‍ ചുറ്റുവേലിക്ക് സമീപം സാധനസാമഗ്രികള്‍ സൂക്ഷിക്കുകയോ വിശ്രമിക്കുകയോ ചെയ്യരുത്. ട്രാന്‍സ്‌ഫോര്‍മറുകള്‍, വൈദ്യുത പോസ്റ്റുകള്‍ എന്നിവയുടെ ചുവട്ടില്‍ ചപ്പുചവറുകള്‍ കൂട്ടിയിടാതിരിക്കുക. വൈദ്യുത പോസ്റ്റിനു ചുവട്ടിലും താഴ്ന്ന് കിടക്കുന്ന വൈദ്യുത ലൈനുകള്‍ക്കടിയിലും Read More …

ഗേറ്റ് വേലിറ്റ് ഫെസ്റ്റിന് സമാരംഭം

മുംബൈ: ഇന്ത്യന്‍ പ്രദേശിക ഭാഷാസാഹിത്യകാരന്‍മാരുടെ സംഗമത്തിന് വേദിയൊരുക്കി ഗേറ്റ് വേ ലിറ്റ് ഫെസ്റ്റിന് മുംബൈയിലെ ടാറ്റ തിയ്യേറ്ററില്‍ സമാരംഭം. മലയാളം ഉള്‍പ്പെടെ വിവിധ ഇന്ത്യന്‍ ഭാഷകളിലെ പ്രമുഖ സാഹിത്യകാരന്‍മാര്‍ പങ്കെടുക്കുന്ന ദ്വിദിന സാഹിത്യ സംഗമം പ്രസിദ്ധ മലയാള ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയതു.മുംബൈയിലെ മലയാള മാസികയായ കൈരളിയുടെ കാക്കയും പാഷന്‍ ഫോര്‍ കമ്യൂണിക്കേഷനും Read More …

പ്രതിഷേധത്തിനിടെ സ്മാര്‍ട്ട്‌സിറ്റി നാടിനു സമര്‍പ്പിച്ചു

കൊച്ചി: പ്രതിപക്ഷ പ്രതിഷേധത്തിനിടയില്‍ കൊച്ചി സ്മാര്‍ട്ട് സിറ്റി നാടിനു സമര്‍പ്പിച്ചു. കേരളത്തിന്റെ ഐടി മേഖലയിലെ കുതിപ്പിന് ആക്കംകൂട്ടിക്കൊണ്ടുളള മലയാളികളുടെ സ്വപ്ന പദ്ധതിയായ കൊച്ചി സ്മാര്‍ട് സിറ്റിയുടെ ഒന്നാംഘട്ടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിച്ചു. ആറര ലക്ഷം ചതുരശ്ര അടി ഐടി ടവര്‍ ഉള്‍പ്പെടുന്ന ആദ്യഘട്ടമാണ് രാജ്യത്തിനു സമര്‍പ്പിച്ചത്. രണ്ടാംഘട്ടം നിര്‍മാണോദ്ഘാടനവും ഇതിനൊപ്പം നടന്നു. മൂന്നു ഘട്ടങ്ങളായി നിര്‍മാണം Read More …

മുസ്ലീം ലീഗും കേരള കോണ്‍ഗ്രസ്സും സീറ്റ് വിട്ടു തരണം

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ നിയമസഭാ തികരഞ്ഞെടുപ്പില്‍ സീറ്റ് വിതരണം കോണ്‍ഗ്രസ്സും മുസ്ലീം ലീഗും തമ്മില്‍ അഭിപ്രായ വ്യത്യാസം രൂക്ഷം. മുസ്ലീം ലീഗും, കേരള കോണ്‍ഗ്രസും സീറ്റ് വിട്ടുതരണമെന്ന് കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് കെ.സി അബു ആവശ്യപ്പെട്ടു. ഇക്കാര്യം കെ പി സി സിയോട് ആവശ്യപെട്ടതായും അബു അറിയിച്ചു. വര്‍ഷങ്ങളായി കോഴിക്കോട് നിന്നും നിയമസഭയില്‍ കോണ്‍ഗ്രസ്സ് പ്രിനിധികളില്ലാത്തത് Read More …