സി പി എം ബോബേറ്

എടപ്പാള്‍: ബിജെപി പ്രവര്‍ത്തകന്റെ വീടിനുനേരെ ബോംബേറിഞ്ഞു. ബിജെപി വട്ടംകുളം പഞ്ചായത്ത് കമ്മറ്റി ട്രഷറര്‍ നടുവട്ടം കിഴെകടുത്തറക്കല്‍ നടരാജന്റെ വീടിനുനേരെയാണ് കഴിഞ്ഞ ദിവസം രാത്രി പെട്രോള്‍ ബോംബെറിഞ്ഞത്. രാത്രി രണ്ട് മണിയോടെ നടന്ന അക്രമത്തില്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. തീ പടര്‍ന്ന് പിടിക്കാത്തതിനാല്‍ വന്‍ അപടകം ഒഴിവായി. ഏതാനും മാസങ്ങളായി എടപ്പാളിലും പരിസര പ്രദേശങ്ങളിലും സിപിഎം, Read More …

സമസ്ത പറയും ലീഗ് കേള്‍ക്കും

ആലപ്പുഴ: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ തൊണ്ണൂറാം വാര്‍ഷിക സമ്മേളനം സമാപിക്കുമ്പോള്‍ സമസ്ത ശക്തി തെളിയിച്ചു. സംസ്ഥാനത്ത് ഒരു സംഘടന എത്രത്തോളം ശക്തി തെളിയിക്കാമോ അതാണ് സമസ്ത ആലപ്പുഴയില്‍ തെളിയിച്ചത്. കേരളം ഒരു തെരഞ്ഞെടുപ്പിലേക്ക് പോവുകയാണ്. സംസ്ഥാന രാഷ്ട്രീയത്തില്‍ ഭരണ തുടര്‍ച്ച ആഗ്രഹിക്കുന്ന യു ഡി എഫ് അതിന്റെ സാധ്യത മുഴുവന്‍ തേടുകയാണ്. യു ഡി Read More …

ചെങ്കടലാകും ശംഖ്മുഖം

തിരുവനന്തപുരം:  സി പി ഐ എം പി ബി അംഗം പിണറായി വിജയന്‍ നയിക്കുന്ന നവകേരള യാത്ര വൈകുന്നേരം  തിരുവനന്തപുരത്ത് സമാപിക്കും. സമാപന പരിപാടിയുടെ സംഘാടക സമിതി ചെയര്‍മാന്‍കൂടിയായ ഒഎന്‍വിയുടെ നിര്യാണത്തെ തുടര്‍ന്നാണ് ഞായറാഴ്ച നിശ്ചയിച്ച മാര്‍ച്ച് തിങ്കളാഴ്ച്ചത്തേക്ക് മാറ്റിയത്. മൂന്ന് ലക്ഷത്തിലധികം പേരുടെ മഹാറാലിയോടെ തിങ്കളാഴ്ച  വൈകിട്ട് മാര്‍ച്ച് ശംഖുംമുഖത്ത് സമാപിക്കും. വരും നാളുകളെ Read More …

യെച്ചൂരിക്ക് ഭീഷണി

ന്യൂഡല്‍ഹി: സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് ഭീഷണി. ആം ആദ്മി സേനയുടെതെന്ന പേരിലാണ് ഫോണില്‍ വിളിച്ച് ഭീഷണിപെടുത്തിയത്. ജെഎന്‍യു വിഷയത്തില്‍ യെച്ചൂരി  വിദ്യാര്‍ത്ഥികള്‍ക്കനുകൂലമായി സ്വീകരിച്ച നിലപാടുകളുടെ പേരിലാണ് ഭീഷണി. ഞായറാഴ്ച വൈകുന്നേരം എകെജി ഭവനിലേക്ക് ഫോണില്‍ വിളിച്ചാണ് യെച്ചൂരിയെ ഭീഷണിപ്പെടുത്തിയതെന്ന് എകെജി ഭവന്‍ അധികൃതര്‍ അറിയിച്ചു. ഭീഷണിയെ തുടര്‍ന്ന് എകെജി ഭവന് മുമ്പില്‍ Read More …

അറിയാതെ പറ്റിയ പാപം

തൃത്താല :  വൈലാശേരി അര്‍ജുനന്‍ മൗനത്തിലാണ്.കണ്‍തടങ്ങളില്‍ ദുഖം ഒലിച്ചിറങ്ങിയ കണ്ണീര്‍പ്പാടുകള്‍. കാല്‍ച്ചുവട്ടില്‍ കൂട്ടിയിട്ടിരിക്കുന്ന പനമ്പട്ടകള്‍ അവന് വേണ്ട. വേദന വിങ്ങിയ മുഖവുമായി  നാളേറെയായി ഒരേ നില്‍പ്പാണവന്‍,തന്റെ കുത്തേറ്റ് പ്രിയപ്പെട്ട പാപ്പാന്‍ മരിച്ചു വീണ അതേ പറമ്പില്‍ . പാലക്കാട് ജില്ലയിലെ തൃത്താല ശിവക്ഷേത്രത്തിലെ ഉല്‍സവ നാളില്‍ പാപ്പാനെ കുത്തി കൊന്ന ആനയെ ദിവസങ്ങള്‍ക്ക് ശേഷവും കൊണ്ടു Read More …

ആനന്ദകുട്ടന്‍ അന്തരിച്ചു

കൊച്ചി: പ്രശസ്ത ചലചിത്ര ഛായാഗ്രാഹകന്‍ ആനന്ദകുട്ടന്‍അന്തരിച്ചു.കൊച്ചിയിലായിരുന്നു അന്ത്യം. 150 ല്‍പരം മലയാള ചലചിത്രങ്ങളുടെ ക്യാമറാമാനായിരുന്നു. അര്‍ബുധ രോഗം പിടിപെട്ടു ചികില്‍സയിലാരുന്നു അദ്ദേഹം. 1954 ല്‍ രാമകൃഷ്ണന്‍ നായരുടേയും കാര്‍ത്തിയാനി അമ്മയുടേയും മകനായി ജനിച്ചു. ഗീതയാണ് ഭര്യ. മൂന്ന് മക്കളുണ്ട്.

ജയരാജനെ കോഴിക്കോടെത്തിക്കും

കണ്ണൂര്‍: കതിരൂര്‍ വധക്കേസില്‍ കോടതി റിമാന്റ് ചെയ്ത പി ജയരാജിനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റും. സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ നടത്തുന്നതില്‍ നിയമ തടസ്സമുണ്ടെന്ന്  ചുണ്ടി കാണിച്ച് ജയില്‍ സൂപ്രണ്ട് പരിയാരം മെഡിക്കല്‍ കോളേജ് അധികൃതര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് കോഴിക്കോട് മെഡിക്കല്‍ കേളേജിലേക്ക് മാറ്റാന്‍ നീക്കം നടക്കുന്നത്. പരിയാരം മെഡിക്കല്‍ കോളേജില്‍ ജയരാജിനെ Read More …

മന്ത്രിമുറ്റത്ത് തുറമുഖത്തിന്റെ ശിലാസ്ഥാപനം

പരപ്പനങ്ങാടി: പാവപ്പെട്ട മത്സ്യതൊഴിലാളികളുടെ മോഹങ്ങള്‍ തല്ലിക്കെടുത്തികൊണ്ട് ഹാര്‍ബര്‍ സ്വന്തം വീട്ടുപടിക്കല്‍ കൊണ്ടുവരുന്നതിന് മന്ത്രി പി.കെ.അബ്ദുറബ്ബ് നടത്തിയ അണിയറനീക്കങ്ങള്‍ പുറത്തായി. പരപ്പനങ്ങാടി ബീച്ച് റോഡ് അവസാനിക്കുന്ന ചാപ്പപ്പടിയിലാണ് ഇപ്പോള്‍ ഹാര്‍ബര്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ കേന്ദ്രതുറമുഖ വകുപ്പിന്റയും ഒരു സ്വകാര്യ ഏജന്‍സിയുടെയും പരിശോധനയില്‍ ഭൂമിശാസ്ത്രപരമായി ഏറ്റവും അനുയോജ്യമായ സ്ഥലം ആലുങ്ങല്‍ കടപ്പുറമാണെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ സ്ഥലം എംഎല്‍എ Read More …