ഹരിവരാസനം രചനയ്ക്ക് നൂറു വയസ്സ്; പന്തളത്ത് ശതാബ്ദി ആഘോഷത്തിന് ഓഗസ്റ്റ് 29ന് ദീപം തെളിയും

പന്തളം: അയ്യപ്പന്റെ ഉറക്കുപാട്ടായ ‘ഹരിവരാസന’ത്തിന്റെ രചനയ്ക്ക് നൂറ് വയസ്സ് തികയുമ്ബോള്‍ അതിന്റെ ശതാബ്ദി ആഘോഷത്തിന് പന്തളത്ത് ദീപം തെളിയുകയാണ്. ശബരിമല അയ്യപ്പ സേവാസമാജത്തിന്റെ നേതൃത്വത്തിലാണ് ആഘോഷം. ശബരിമലയുടെ മൂലസ്ഥാനമായ പന്തളത്ത് ഓഗസ്റ്റ് 29നാണ് ഉദ്ഘാടനം. പതിനെട്ടുപടിയുടെ പുണ്യംപോലെ പതിനെട്ടുമാസം നീളുന്ന ആഘോഷ പരിപാടികളാണ് ഇന്ത്യയൊട്ടാകെ സംഘടിപ്പിക്കുവാന്‍ ആഘോഷ കമ്മിറ്റി തീരുമാനിച്ചിട്ടുള്ളതെന്ന് കണ്‍വീനര്‍ ജി. പൃഥ്വിപാല്‍ പറഞ്ഞു. Read More …

സഭയെ തെറ്റിദ്ധരിപ്പിച്ചു; മാത്യു കുഴല്‍നാടന്റെ അവകാശലംഘന നോട്ടീസ്

നിയമസഭയെ തെറ്റിദ്ധരിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി പിണറായി വിജയന് എതിരെ മാത്യു കുഴല്‍നാടന്‍ എംഎല്‍എ നല്‍കിയ അവകാശലംഘന നോട്ടീസില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം തേടി സ്പീക്കര്‍ എം ബി രാജേഷ്. മെന്റര്‍ വിവാദത്തില്‍ മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചെന്നായിരുന്നു നോട്ടീസ്.സ്വര്‍ണക്കടത്ത് കേസിലെ സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട് നിയമസഭയില്‍ നടന്ന അടിയന്തര പ്രമേയ ചര്‍ച്ചയ്ക്കിടെയില്‍ വസ്തുതാ വിരുദ്ധമായ കാര്യം പറഞ്ഞ് സഭയെയും Read More …

മന്ത്രി വാ തുറക്കുന്നത് കേരളത്തെ അപമാനിക്കാന്‍ വേണ്ടി മാത്രം: വി. മുരളീധരനെതിരെ മുഹമ്മദ് റിയാസ്

തിരുവനന്തപുരം: കേന്ദ്ര സഹമന്ത്രി വി മുരളീധരനെ കളിയാക്കി മന്ത്രി പി.എ മുഹമ്മദ് റിയാസ്. കേരളത്തെ അപമാനിക്കാന്‍ വേണ്ടി മാത്രം വാ തുറക്കുന്നുവെന്നായിരുന്നു റിയാസിന്റെ വിമര്‍ശനം. പി.ഡബ്ല്യു.ഡി റോഡുകളിലെ കുഴിയടക്കാന്‍ വകുപ്പ് കഠിനാധ്വാനം ചെയ്യുകയാണ്. 50 ശതമാനം പി.ഡബ്ല്യു.ഡി റോഡുകളും ഉടന്‍ ബിറ്റുമിനസ് ടാറിങ് ആക്കുമെന്നും മന്ത്രി അറിയിച്ചു. ദേശീയപാത അഥോറിറ്റിക്ക് കീഴിലുള്ള റോഡുകളിലാണ് കുഴികള്‍ ഏറ്റവും Read More …

കെഎസ്‌ആര്‍ടിസി ശമ്ബള വിതരണം : ധനവകുപ്പിനോട് സഹായം തേടിയെന്ന് ഗതാഗതമന്ത്രി ആന്റണി രാജു

കെഎസ്‌ആര്‍ടിസി ശമ്ബള വിതരണത്തില്‍ ധനവകുപ്പിനോട് സഹായം തേടിയെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ധനസഹായം കിട്ടുന്ന മുറയ്ക്ക് വിതരണം ചെയ്യുമെന്ന് മന്ത്രി അറിയിച്ചു. നഷ്ടമില്ലാത്ത റൂട്ടുകളില്‍ നിര്‍ത്തിവച്ച സര്‍വീസ് ഘട്ടങ്ങളായി പുനരാരംഭിക്കും. തീരെ നഷ്ടമുള്ളവ ഓടിക്കാന്‍ നിലവിലെ സാഹചര്യത്തില്‍ കഴിയില്ല എന്നും മന്ത്രി നിയമസഭയില്‍ പറ‌ഞ്ഞു. എറണാകുളത്ത് പുതിയ കെ എസ് ആര്‍ ടി സി ഡിപ്പോയ്ക്കുള്ള Read More …

മുരളീധരനും സുരേന്ദ്രനും ബിജെപിയില്‍ ഉള്ളിടത്തോളം എല്‍ഡിഎഫും യുഡിഎഫും പേടിക്കേണ്ട; പരിഹസിച്ച്‌ കെ മുരളീധരന്‍

കോഴിക്കോട്: കേന്ദ്ര വിദേശ കാര്യമന്ത്രി വി മുരളീധരനേയും ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനേയും പരിഹസിച്ച്‌ കോണ്‍ഗ്രസ് നേതാവും എം പിയുമായ കെ മുരളീധരന്‍. വി മുരളീധരനും കെ സുരേന്ദ്രനും ബി ജെ പിയുടെ നേതൃത്വത്തിലിരിക്കുന്നിടത്തോളം കാലം കേരളത്തില്‍ ആ പാര്‍ട്ടി ഗതി പിടിക്കില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. കേരളത്തില്‍ രണ്ട് നേതാക്കള്‍ Read More …

സാഹസിക ഡ്രൈവിങ്ങിനെതിരെ ഹൈകോടതി; അപകടമുണ്ടാക്കുന്നവരോട് ദയ വേണ്ട

കൊച്ചി: സാഹസിക ഡ്രൈവിങ് നടത്തി അപകടമുണ്ടാക്കുന്നവരോട് ദയ കാണിക്കാനാവില്ലെന്ന് ഹൈകോടതി. അപകടമുണ്ടാക്കുമെന്ന് അറിഞ്ഞുകൊണ്ടുതന്നെ വാഹനങ്ങള്‍ കൈകാര്യം ചെയ്യുന്നവരോട് ദാക്ഷിണ്യം കാണിച്ചാല്‍ ഇവര്‍ ഡ്രൈവിങ് നേരമ്ബോക്കാക്കുമെന്നും ജസ്റ്റിസ് എ. ബദറുദ്ദീന്‍ അഭിപ്രായപ്പെട്ടു. 2002ല്‍ അഞ്ചുപേരുടെ മരണത്തിനിടയാക്കിയ ബസ് ഓടിച്ചയാള്‍ക്കും ഉടമയായ സഹോദരനും കീഴ്കോടതി വിധിച്ച ശിക്ഷ ശരിവെച്ചാണ് സിംഗിള്‍ ബെഞ്ചിന്‍റെ ഉത്തരവ്. 2002 ഡിസംബര്‍ 29ന് നേര്യമംഗലം-മൂന്നാര്‍ Read More …

ഹിന്ദു ഐക്യവേദിയിലെ ആരും വീട്ടിലും ഓഫീസിലും വന്നിട്ടില്ല: പ്രതിപക്ഷ നേതാവിന്റേത് നിലവാരമില്ലാത്ത പ്രസ്താവനയെന്ന് പി രാജീവ്

പ്രതിപക്ഷ നേതാവിന്റേത് നിലവാരമില്ലാത്ത പ്രസ്താവനയെന്ന് മന്ത്രി പി രാജീവ്. ഹിന്ദു ഐക്യവേദിയിലെ ആരും വീട്ടിലും ഓഫീസിലും വന്നിട്ടില്ല. പ്രശ്‌നങ്ങളെ രാഷ്ട്രീയമായി കാണുകയാണ് സതീശനില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. വാര്‍ത്താ സമ്മേളനത്തില്‍ എവിടെയും ഹിന്ദുഐക്യവേദി എന്ന പദം പോലും പരാമര്‍ശിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. 1977 ല്‍ മുഖ്യമന്ത്രി ബിജെപിയുടെ വോട്ട് വാങ്ങി ജയിക്കാന്‍ അന്ന് ബിജെപിയുണ്ടോയെന്ന് പി രാജീവ് Read More …

ആര്‍ദ്ര കേരളം പുരസ്‌കാരങ്ങള്‍ നാളെ മുഖ്യമന്ത്രി വിതരണം ചെയ്യും

തിരുവനന്തപുരം: ആരോഗ്യമേഖലയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ ആര്‍ദ്രകേരളം പുരസ്‌കാരം 2020 – 21 മുഖ്യമന്ത്രി പിണറായി വിജയന്‍ വിതരണം ചെയ്യും. കേരള സര്‍വകലാശാല സെനറ്റ് ഹാളില്‍ വ്യാഴാഴ്ച (14 ജൂലൈ) വൈകിട്ട് 5.30നു നടക്കുന്ന പരിപാടിയില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിക്കും. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി Read More …