കേന്ദ്രമന്ത്രി നടത്തുന്ന വാര്‍ത്താസമ്മേളനത്തേക്കാള്‍ കൂടുതല്‍ കുഴികള്‍ ദേശീയപാതയിലുണ്ട്, കേന്ദ്രമന്ത്രിമാര്‍ കുഴിയെണ്ണാന്‍ കൂടി സമയം കണ്ടെത്തണം; മന്ത്രി പി.എ മുഹമ്മദ് റിയാസ്

തിരുവനന്തപുരം: ദേശീയപാതയിലെ കുഴികള്‍ അടക്കുന്ന കാര്യത്തില്‍ കേന്ദ്രം ജാഗ്രത പാലിക്കണമെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് നിയമസഭയില്‍ പറഞ്ഞു. റോഡിന്‍റെ ഭൂരിഭാഗവും പരിപാലിക്കുന്നത് ദേശീയപാത അതോറിറ്റിയെന്നെന്നും മന്ത്രി പറഞ്ഞു. കേന്ദ്രമന്ത്രിമാര്‍ കുഴിയെണ്ണാന്‍ കൂടി സമയം കണ്ടെത്തണം. പലതവണ പരാതിപ്പെട്ടിട്ടും പ്രയോജനമില്ലെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. കേന്ദ്രമന്ത്രി നടത്തുന്ന വാര്‍ത്താസമ്മേളനങ്ങളുടെ എണ്ണത്തേക്കാള്‍ കൂടുതലാണ് ദേശീയ Read More …

ഇന്ത്യ ഒരു ലോകശക്തിയായി മാറിക്കഴിഞ്ഞു: പ്രധാനമന്ത്രി നരേന്ദ്ര മോദി

പാട്ന: ഇന്ത്യ ലോകശക്തികളില്‍ ഒന്നായി മാറിക്കഴിഞ്ഞുവെന്ന് പ്രഖ്യാപിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിഹാര്‍ നിയമസഭയുടെ ശതാബ്ദിയോട് അനുബന്ധിച്ചു നടത്തിയ ആഘോഷത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചൊവ്വാഴ്ചയായിരുന്നു ആഘോഷ പരിപാടികള്‍ നടന്നത്. ലക്ഷ്യബോധത്തോടെയുള്ള ഇന്ത്യയുടെ വികസന പദ്ധതികള്‍ കാരണം, രാജ്യം ഒരു ആഗോള ശക്തിയായി മാറിക്കഴിഞ്ഞുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നാനാത്വത്തിലെ ഏകത്വം കാരണം, ഇന്ത്യ ഒന്നാണെന്നും പ്രധാനമന്ത്രി Read More …

കെപിസിസി ആസ്ഥാനം തത്പര കക്ഷികളുടെ കോക്കസ് കേന്ദ്രമായി മാറുന്നു; വിമര്‍ശനവുമായി വി.ഡി സതീശന്‍

കെപിസിസി ആസ്ഥാനം തത്പര കക്ഷികളുടെ കോക്കസ് കേന്ദ്രമായി മാറുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി .ഡി സതീശന്‍. കെപിസിസി നേതൃയോഗത്തിലണ് സതീശന്റെ വിമര്‍ശനം. തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ തന്റെ പേര് പരിഗണിക്കാത്തതില്‍ ദീപ്തി മേരി വര്‍ഗീസ് നേതൃത്വത്തെ അതൃപ്തി അറിയിച്ചു. മാനദണ്ഡം പാലിക്കാതെ ഭാരവാഹികളെ നിയമിച്ചാല്‍ അംഗീകരിക്കില്ലെന്നും നേതൃയോഗത്തില്‍ നേതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി.കോഴിക്കോട് ചേരാനിരിക്കുന്ന ചിന്തന്‍ ശിബിറിന് മുന്നോടിയായാണ് Read More …

അശോകസ്തംഭത്തിന്റെ വികലപകര്‍പ്പ് പ്രതിനിധീകരിക്കുന്നത് മോദിയുടെ ഇന്ത്യയെ: എം എ ബേബി

പുതിയ അശോക സ്തംഭ വിവാദത്തില്‍ പ്രതികരണവുമായി സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് മുന്നില്‍ നരേന്ദ്രമോദി അനാച്ഛാദനം ചെയ്തത് അശോകസ്തംഭത്തിന്റെ വികലമായ പതിപ്പാണെന്നാണ് എം എ ബേബിയുടെ ആക്ഷേപം. അതിശക്തരായിരിക്കെതന്നെ ശാന്തരായി ഇരിക്കുന്ന മൂന്നു സിംഹങ്ങളുടെ സ്ഥാനത്ത് ദുഷ്ടതയും ക്രൗര്യവും വെളിപ്പെടുത്തുന്ന തുറിച്ച പല്ലുകളുമായി നില്ക്കുന്ന ദുഷ്ടമൃഗങ്ങളെ പ്രതിഷ്ഠിച്ചിരിക്കുകയാണെന്ന് Read More …

സാദിഖലി തങ്ങള്‍ക്ക് യു.എ.ഇ സര്‍ക്കാരിന്റെ ഗോള്‍ഡന്‍ വിസ

ദുബൈ: മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്ക് യു.എ.ഇ സര്‍ക്കാരിന്റെ ഗോള്‍ഡന്‍ വിസ. സാമൂഹിക, സാംസ്‌കാരിക, വൈജ്ഞാനിക രംഗങ്ങളിലെ സേവനങ്ങള്‍ മുന്‍നിറുത്തിയാണ് യു.എ.ഇ ഭരണകൂടം തങ്ങളെ ആദരിച്ചിരിക്കുന്നത്. വിവിധ മേഖലകളിലെ സമഗ്രസംഭാവനകള്‍ പരിഗണിച്ച്‌ സംസ്‌കാരിക മന്ത്രാലയത്തിന്റെ ശിപാര്‍ശ പ്രകാരമാണ് ദുബൈ എമിഗ്രേഷന്‍ വകുപ്പ് ഗോള്‍ഡന്‍ വിസ അനുവദിച്ചത്.

‘വല്ലാതെ ക്ഷീണിതനായി’: തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് കോവിഡ് സ്ഥിരീകരിച്ചു

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ പരിശോധനാ ഫലം പോസിറ്റീവായ കാര്യം വ്യക്തമാക്കിയത്. ഇന്ന് കുറച്ച്‌ ക്ഷീണിതനായിരുന്നു എന്നും പിന്നാലെ നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചതായും അദ്ദേഹം ട്വിറ്റര്‍ കുറിപ്പില്‍ പറയുന്നു. താനിപ്പോള്‍ ഐസൊലേഷനിലാണെന്നും കുറിപ്പില്‍ പറയുന്നു. എല്ലാവരും മാസ്ക് ധരിക്കണമെന്നും പ്രതിരോധ കുത്തിവെയ്പ്പ് എടുക്കണമെന്നും സുരക്ഷിതരായി ഇരിക്കണമെന്നും Read More …

വിദേശകാര്യമന്ത്രിയുടെ സാന്നിധ്യം പോലും മുഖ്യമന്ത്രിയെ അസ്വസ്ഥപ്പെടുത്തുന്നു: കെ.സുരേന്ദ്രന്‍

ഫെഡറല്‍ വ്യവസ്ഥയോടുള്ള മുഖ്യമന്ത്രിയുടെ നിഷേധാത്മക നിലപാടാണ് കേന്ദ്ര വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കറിനെതിരായ പരാമര്‍ശത്തിലൂടെ പുറത്തുവന്നിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. വിദേശകാര്യമന്ത്രിയുടെ സാന്നിധ്യം പോലും മുഖ്യമന്ത്രിയെ അസ്വസ്ഥമാക്കുകയാണ്. കേന്ദ്രമന്ത്രി സംസ്ഥാന സര്‍ക്കാരിന്റെ അധികാരമല്ല മറിച്ച്‌ സംസ്ഥാന സര്‍ക്കാര്‍ വിദേശകാര്യ വകുപ്പിന്റെ അധികാരപരിധിയാണ് കയ്യേറുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു. വിദേശ രാജ്യത്തിന്റെ കോണ്‍സുലേറ്റുമായി ബന്ധപ്പെടാന്‍ സംസ്ഥാന സര്‍ക്കാരിന് എന്ത് അധികാരമാണുള്ളതെന്ന് Read More …

കോണ്‍ഗ്രസ് യോഗത്തില്‍ പങ്കെടുക്കാതെ വിദേശത്തേക്ക്, വ്യക്തിപരം

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വീണ്ടും വിദേശത്തേക്ക്. കോണ്‍ഗ്രസിന്റെ നിര്‍ണായ യോഗം വിളിച്ചിരിക്കെയാണ് രാഹുലിന്റെ വിദേശയാത്ര. വ്യാഴാഴ്ച നടക്കുന്ന കോണ്‍ഗ്രസ് നേതൃയോഗത്തില്‍ രാഹുല്‍ പങ്കെടുക്കില്ല. രാഷ്ട്രപതി തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാല്‍ ഞായറാഴ്ച തിരിച്ച്‌ ഇന്ത്യയിലെത്തുമെന്നാണ് കരുതുന്നത്. യൂറോപ്പിലേക്കാണ് രാഹുല്‍ പോയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വ്യക്തിപരമായ യാത്രയാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കോണ്‍ഗ്രസ് നേതൃത്വം ഇതിനോട് Read More …