സ്വര്‍ണക്കടത്ത് സിബിഐ അന്വേഷിക്കണമെന്ന് പ്രതിപക്ഷത്തിന്റെ സബ്‌മിഷന്‍ : അനുമതി നിഷേധിച്ചു

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ നേതാവ് കൊണ്ട് വന്ന സബ്‌മിഷന് സ്‌പീക്കര്‍ അനുമതി നിഷേധിച്ചു. മന്ത്രി പി രാജീവ് ഉന്നയിച്ച ക്രമ പ്രശ്‌നം അംഗീകരിച്ചായിരുന്നു സ്‌പീക്കറുടെ നടപടി. ചോദ്യങ്ങളില്‍ നിന്ന് സര്‍ക്കാരും മുഖ്യമന്ത്രിയും ഒളിച്ചോടുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കുറ്റപ്പെടുത്തി. സ്വര്‍ണക്കടത്ത് കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടാണ് പ്രതിപക്ഷ Read More …

ക്ലിഫ്ഹൗസിലെ നീന്തല്‍കുളം ജനം കയ്യേറും’; കേരളം ശ്രീലങ്കയായി മാറാതിരിക്കാന്‍ ആലോചന വേണമെന്ന് വി.ഡി സതീശന്‍

തിരുവനന്തപുരം: കേരളം ശ്രീലങ്കയായി മാറാതിരിക്കാന്‍ കൂട്ടായ ആലോചന വേണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഇല്ലെങ്കില്‍ നാളെ ക്ലിഫ് ഹൗസിലെ നീന്തല്‍ക്കുളം ജനങ്ങള്‍ കൈയേറും. കടലാസില്‍ വീട് കൊടുത്ത് ലൈഫ് പദ്ധതി സര്‍ക്കാര്‍ അട്ടിമറിച്ചുവെന്നും പ്രതിപക്ഷ നേതാവ് നിയമസഭയില്‍ ആരോപിച്ചു. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ബജറ്റില്‍ നീക്കി വെച്ച തുക സര്‍ക്കാര്‍ വെട്ടി കുറച്ചുവെന്നാരോപിച്ച്‌ പ്രതിപക്ഷം നല്‍കിയ Read More …

‘ഫ്ലൈ ഓവര്‍ നോക്കലല്ല വിദേശകാര്യമന്ത്രിയുടെ പണി’: എസ്. ജയശങ്കറിനെതിരെ മുഖ്യമന്ത്രി

വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍ തിരുവനന്തപുരത്ത് ക്യാംപ് ചെയ്യുന്നതിനെ വിമര്‍ശിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യാന്തരകാര്യങ്ങള്‍ നോക്കേണ്ട വിദേശകാര്യമന്ത്രി കഴക്കൂട്ടത്തെ ഫ്ലൈ ഓവര്‍ പണി വിലയിരുത്താന്‍ വന്നിരിക്കുന്നതിന് പിന്നിലെ ചേതോവികാരം എല്ലാവര്‍ക്കും മനസിലാകുമെന്ന് മുഖ്യമന്ത്രി പരിഹസിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് വിദേശകാര്യമന്ത്രി കഴക്കൂട്ടം ഫ്ലൈ ഓവര്‍ സന്ദര്‍ശിച്ചതെന്നാണ് മുഖ്യന്റെ പരോക്ഷ വിമര്‍ശനം. അതേസമയം, സ്വര്‍ണക്കടത്ത് കേസ് ശരിയായ ദിശയില്‍ Read More …

‘വെളിപ്പെടുത്തല്‍’ വിരമിച്ച ഉദ്യോഗസ്ഥരില്‍ കാണുന്ന രോഗം; കാര്യമാക്കേണ്ട: കാനം

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ മുന്‍ ജയില്‍ ഡിജിപി ശ്രീലേഖയുടെ ആരോപണങ്ങള്‍ക്ക് വലിയ പ്രാധാന്യം കൊടുക്കേണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സര്‍വീസില്‍ ഇരിക്കുമ്പോള്‍ എന്തുകൊണ്ട് പറഞ്ഞില്ലെന്ന് കാനം രാജേന്ദ്രന്‍ ചോദിച്ചു.‘വിരമിച്ചുകഴിഞ്ഞ ഉദ്യോഗസ്ഥര്‍ക്കുള്ള ഒരു രോഗമാണ് വെളിപ്പെടുത്തല്‍. അത് അവര്‍ ചെയ്‌തെന്നേ ഉള്ളൂ. കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ നമ്മള്‍ അഭിപ്രായം പറയേണ്ടതില്ല. എല്ലാം പൊലീസ് അന്വേഷിക്കട്ടെ. Read More …

മെഡിക്കല്‍ കോളേജുകളിലേക്ക് റഫര്‍ ചെയ്യാന്‍ കൃത്യമായ മാനദണ്ഡങ്ങള്‍ നടപ്പിലാക്കും: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം : ആശുപത്രിയിലെത്തുന്ന രോഗികളെ മെഡിക്കല് കോളേജുകളിലേക്ക് റഫര് ചെയ്യാന് കൃത്യമായ റഫറല് മാനദണ്ഡങ്ങള് നടപ്പിലാക്കുമെന്ന് മന്ത്രി വീണാ ജോര്ജ്. ഓരോ ആശുപത്രിയിലുമെത്തുന്ന രോഗികള്ക്ക് സമയബന്ധിതമായി വിദഗ്ധ ചികിത്സ ഉറപ്പാക്കണം. ആശുപത്രിയിലെ സൗകര്യങ്ങള് ജനങ്ങള്ക്ക് ഉപകാരപ്രദമാകണം. റഫര് ചെയ്യുമ്ബോള് കൃത്യമായ കാരണം ഉണ്ടായിരിക്കണം. എന്തിന് റഫര് ചെയ്യുന്നു എന്ന് വ്യക്തമാക്കണം. ചികിത്സാ സൗകര്യങ്ങളും രോഗിയുടെ അവസ്ഥയും Read More …

വി ഡി സതീശന്‍ വ്യക്തത വരുത്തണം: കെ വി തോമസ്‌

കൊച്ചി: ആര്‍എസ്‌എസ് ബന്ധം സംബന്ധിച്ച പുതിയ വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ എന്താണ് സംഭവിച്ചതെന്ന് വ്യക്തത വരുത്തേണ്ട ബാധ്യത വി ഡി സതീശനുണ്ടെന്ന് പ്രൊഫ. കെ വി തോമസ് പറഞ്ഞു. ‘തെളിവുകള്‍ സഹിതമാണ് വെളിപ്പെടുത്തല്‍ പുറത്തുവന്നത്. സതീശന്‍ ഇപ്പോള്‍ കോണ്‍ഗ്രസ് നേതാവ് മാത്രമല്ല, പ്രതിപക്ഷനേതാവുകൂടിയാണ്. അതുകൊണ്ട് വിശദമായി മറുപടി പറയേണ്ടതുണ്ട്’–- കെ വി തോമസ് പറഞ്ഞു.

സിപിഐ എം ഇല്ലാത്ത കേരളം അപകടകരം: സാദിഖലി തങ്ങള്‍

മലപ്പുറം: സിപിഐ എം ഇല്ലാത്ത കേരളം വിനാശകരമാകുമെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. ഇടതുപക്ഷത്തിന്റെ, പ്രത്യേകിച്ച്‌ സിപിഐ എമ്മിന്റെ ശക്തമായ സാന്നിധ്യമുള്ളതിനാലും ശക്തമായ ന്യൂനപക്ഷ സമുദായങ്ങള്‍ ഉള്ളതിനാലുമാണ് കാവിയെ ചെറുക്കുന്നതില്‍ കേരളം മുന്‍പന്തിയില്‍ നില്‍ക്കുന്നതെന്നും ഇംഗ്ലീഷ് ദിനപത്രമായ ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന് അനുവദിച്ച അഭിമുഖത്തില്‍ സാദിഖലി തങ്ങള്‍ പറഞ്ഞു. ജനാധിപത്യ Read More …

ഗോള്‍വാള്‍ക്കര്‍ ജന്മശതാബ്‌ദി ഉദ്‌ഘാടനം ചെയ്‌ത കാര്യം ഓര്‍മയില്ലെന്ന്‌ സതീശന്‍

2006ല്‍ ആര്‍എസ്‌എസിന്റെ ഗോള്‍വാള്‍ക്കര്‍ ജന്മശതാബ്ദി ഉദ്ഘാടനം ചെയ്ത കാര്യം തനിക്ക് ഓര്‍മയില്ലെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. | 2013ല്‍ ആര്‍എസ്‌എസ് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തുവെന്നും സമ്മതിച്ചു. ആര്‍എസ്‌എസ് വോട്ട് തേടി നേതാക്കളെ കണ്ടെന്ന ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറി ആര്‍ വി ബാബുവിന്റെ വെളിപ്പെടുത്തലിനെക്കുറിച്ചുള്ള ചോദ്യത്തില്‍നിന്ന് ഒഴിഞ്ഞുമാറി. നിയമനടപടി സ്വീകരിക്കുന്നതിനെക്കുറിച്ചും മൗനം. Read More …