എല്ലാ ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കും 25% ഗ്രേസ് മാര്‍ക്ക് നല്‍കുമെന്ന് വി ശിവന്‍കുട്ടി

ശ്രവണ വൈകല്യമുള്ളവര്‍, ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്നവര്‍ എന്നീ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് എസ്‌എസ്‌എല്‍സി പരീക്ഷ വിജയിക്കുന്നതിന് വേണ്ടി മാത്രം ഓരോ വിഷയത്തിനും നല്‍കുന്ന 25% ഗ്രേസ് മാര്‍ക്ക് ഇതര ഭിന്നശേഷി വിഭാഗക്കാര്‍ക്കും അനുവദിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഭിന്നശേഷി വിഭാഗത്തില്‍പ്പെടുന്ന എല്ലാ കുട്ടികള്‍ക്കും ഒരു വിവേചനവും കൂടാതെ ആര്‍.പി.ഡബ്ല്യു.ഡി ആക്‌ട് 2016 ന്റെ അന്തസത്ത ഉള്‍ക്കൊണ്ട് Read More …

‘ആബെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തുക്കളിലൊരാള്‍’: ദേശീയദുഃഖാചരണം പ്രഖ്യാപിച്ച് മോദി

ന്യൂഡല്‍ഹി: ജപ്പാന്റെ മുന്‍പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ മരണത്തില്‍ ദുഃഖവും ഞെട്ടലും രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏറ്റവും അടുപ്പമുള്ള സുഹൃത്തുക്കളില്‍ ഒരാളായ ഷിന്‍സോ ആബെയുടെ ദാരുണ മരണത്തില്‍ വാക്കുകളാല്‍ വിവരിക്കാനാവാത്തവണ്ണം ദുഃഖവും ഞെട്ടലുമുണ്ട്. ആഗോളതലത്തില്‍ത്തന്നെ മികച്ച ഭരണാധികാരിയും പ്രമുഖനേതാവും അസാമാന്യനായ ഭരണകര്‍ത്താവുമായിരുന്നു. ജപ്പാനെയും ലോകത്തെയും മികച്ചയിടമാക്കാന്‍ അദ്ദേഹം തന്റെ ജീവിതം സമര്‍പ്പിച്ചു, മോദി ട്വീറ്റ് ചെയ്തു.ആബെയുമായുള്ള Read More …

ഓപ്പറേഷന്‍ മല്‍സ്യ; ചെക്ക്‌പോസ്‌റ്റുകളില്‍ പരിശോധന കര്‍ശനമാക്കിയതായി മന്ത്രി

തിരുവനന്തപുരം: ‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന ക്യാംപയിന്റെ ഭാഗമായി ചെക്ക്പോസ്‌റ്റുകളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന കൂടുതല്‍ ശക്‌തമാക്കിയതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മറ്റു സംസ്‌ഥാനങ്ങളില്‍ നിന്നും കേടായ മല്‍സ്യം വരുന്നുണ്ടോയെന്ന് കര്‍ശനമായി നിരീക്ഷിക്കും. പരിശോധനകളില്‍ വീഴ്‌ച ഉണ്ടോയെന്ന് കണ്ടെത്താന്‍ തിരുവനന്തപുരം അമരവിള, പൂവാര്‍ ചെക്ക്പോസ്‌റ്റുകളില്‍ ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന നടത്തി. Read More …

സജി ചെറിയാന്‍ മാതൃക സൃഷ്ടിച്ചു, പുതിയ മന്ത്രി ഇപ്പോഴില്ല: കോടിയേരി

തിരുവനന്തപുരം: സജി ചെറിയാന്‍റെ രാജി മാതൃകയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പ്രസംഗത്തില്‍ വീഴ്ച സംഭവിച്ചെന്ന് മനസിലാക്കിയാണ് രാജി. സജിയുടെ രാജി സന്ദര്‍ഭോചിതമാണെന്നും കോടിയേരി പറഞ്ഞു. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കോടിയേരി. ഭരണഘടനാമൂല്യം ഉയര്‍ത്തിപ്പിടിക്കുന്ന പാര്‍ട്ടിയാണ് സി.പി.എം. ഭരണഘടന തത്വമനുസരിച്ചാണ് പാര്‍ട്ടി പ്രവര്‍ത്തിക്കുന്നത്. സജി ചെറിയാന്‍ രാജി വെച്ചതോടെ Read More …

യൂത്ത്‌ കോണ്‍ഗ്രസിലെ പീഡനം ചെറിയ വിഷയമെന്ന്‌ കെ സുധാകരന്‍; ഷാഫി പറമ്ബിലിനോട്‌ വിശദീകരണം ചോദിച്ചു

തിരുവനന്തപുരം: പാലക്കാട് യൂത്ത് കോണ്‍ഗ്രസ് ക്യാമ്ബില്‍ ദലിത് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് ചെറിയ വിഷയമെന്ന് കെ സുധാകരന്‍. ഇത് സംബന്ധിച്ച്‌ ഷാഫി പറമ്ബിലിനോട് വിശദീകരണം തേടിയിട്ടുണ്ടെന്നും സുധാകരന്‍ പറഞ്ഞു. അത് വലിയ ചര്‍ച്ചയല്ല, ചെറിയ വിഷയമാണെന്നായിരുന്നു സുധാകരന്റെ ന്യായീകരണം. യുവതി പരാതി നല്‍കി ദിവസങ്ങള്‍ കഴിഞ്ഞിട്ടും യാതൊരു നടപടിയിലേക്കും കോണ്‍ഗ്രസ് നീങ്ങിയിട്ടില്ല. പരാതി പിന്‍വലിപ്പിക്കാനുള്ള ശ്രമവും Read More …

നടിയെ പീഡിപ്പിച്ച കേസ് : മെമ്മറി കാര്‍ഡ് വീണ്ടും ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചു

കൊച്ചി : ക്വട്ടേഷന്‍ പ്രകാരം നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്ന കേസിലെ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് വീണ്ടും ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചു. ഹൈക്കോടതിയുടെ നിര്‍ദേശം അനുസരിച്ചു തിരുവനന്തപുരത്തെ സ്റ്റേറ്റ് ഫൊറന്‍സിക് സയന്‍സ് ലബോറട്ടറിയിലേക്കാണ് (എഫ്‌എസ്‌എല്‍) ഇന്നലെ കാര്‍ഡ് പരിശോധനയ്ക്ക് അയച്ചത്. കേസിലെ വിചാരണക്കോടതിയുടെ കസ്റ്റഡിയിലുണ്ടായിരുന്ന കാര്‍ഡ് മുദ്രവച്ച കവറില്‍ പൊലീസ് ഉദ്യോഗസ്ഥരാണു ലാബിലേക്കു കൊണ്ടുപോയത്. Read More …

യൂത്ത് കോണ്‍ഗ്രസ് ക്യാംപില്‍ പെണ്‍കുട്ടി അപമാനിക്കപ്പെട്ടെന്ന് പരാതി കിട്ടിയാല്‍ പോലിസിന് കൈമാറും:പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

കൊച്ചി: യൂത്ത് കോണ്‍ഗ്രസ് ചിന്തന്‍ ശിവിറില്‍ ഏതെങ്കിലും പെണ്‍കുട്ടി അപമാനിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അത് ആഭ്യന്തര പ്രശ്‌നമായി ഒതുക്കി തീര്‍ക്കില്ലെന്നും ആര്‍ക്കെങ്കിലും എതിരെ പരാതിയുണ്ടെങ്കില്‍ ആ പരാതി പോലിസിന് കൈമാറുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ആരോപണ വിധേയനെതിരെ സംഘടനാ നടപടിയും ഉണ്ടാകും. പരാതി ഉണ്ടെങ്കില്‍ അത് പാര്‍ട്ടി സമിതി അന്വേഷിച്ച്‌ പറഞ്ഞു തീര്‍ക്കുന്ന Read More …

മന്ത്രിസ്ഥാനം രാജിവെച്ച സജി ചെറിയാന്‍റെ നടപടി സ്വാഗതാര്‍ഹമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: മല്ലപ്പള്ളിയിലെ ഭരണഘടനാ വിരുദ്ധ പ്രസംഗത്തിന്റെ പേരില്‍ മന്ത്രിസ്ഥാനം രാജിവെച്ച സജി ചെറിയാന്‍റെ നടപടി സ്വാഗതാര്‍ഹമെന്ന് രമേശ് ചെന്നിത്തല . ഉന്നതസ്ഥാനത്തിരിക്കുന്ന ആളുകള്‍ വാക്കുകള്‍ എങ്ങനെ ഉപയോഗിക്കണം എന്നുള്ളതിന്റെ ഒരു താക്കീതാണ് ഇതിലൂടെ ലഭിക്കുന്നത്. നമ്മള്‍ ഇരിക്കുന്ന സ്ഥാനത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ടുകൊണ്ട് പ്രസംഗിക്കാനും പ്രവര്‍ത്തിക്കാനും പൊതുപ്രവര്‍ത്തകര്‍ക്ക് ബാധ്യത ഉണ്ട് എന്നുള്ളതിന്റെ ഓര്‍മ്മപ്പെടുത്തലാണ് സജി ചെറിയാന്‍റെ ഈ Read More …