ബി ജെ പി വക്താക്കളുടെ പ്രവാചകനിന്ദ: മതേതര മൂല്യങ്ങള്‍ക്കെതിരെയുള്ള വെല്ലുവിളി- കാന്തപുരം

കോഴിക്കോട് : ബി ജെ പിയുടെ ചില വക്താക്കള്‍ മുഹമ്മദ് നബി (സ) ക്കെതിരെ നടത്തിയ മതനിന്ദാ പ്രസ്താവന അപലപനീയവും വിശ്വാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതുമാണെന്ന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. ആക്ഷേപകരമായ പ്രസ്താവന നടത്തിയവര്‍ക്കെതിരെ പാര്‍ട്ടി നടപടിക്ക് പുറമെ സര്‍ക്കാര്‍ ആവശ്യമായ നടപടി സ്വീകരിക്കുകയും അത്തരം പ്രവണതകള്‍ ശക്തമായി തടയുകയും Read More …

താന്‍ കൊവിഡ് ബാധിതയല്ലെന്നും തനിക്ക് കൊവിഡാണെന്ന തരത്തില്‍ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പനി ഉണ്ടായിരുന്നു. രണ്ടു തവണ ആർറ്റിപിസിആർ പരിശോധന നടത്തിയപ്പോഴും കോവിഡ് നെഗറ്റീവ് ആയിരുന്നു. നിജസ്ഥിതി തിരക്കാതെ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണ്.തെറ്റായ വാര്‍ത്ത മറ്റുള്ളവര്‍ക്കും ബുദ്ധിമുട്ടാകുമെന്ന് കണ്ടതുകൊണ്ടാണ് ഇത് ഇവിടെ കുറിയ്ക്കുന്നതെന്നും മന്ത്രി ഫെയ്സ്ബുക്കിലൂടെ വ്യക്തമാക്കി. മന്ത്രിയുടെ ഫേസ് ബുക്ക് പോസ്റ്റ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പനി ഉണ്ടായിരുന്നു. രണ്ടു തവണ Read More …

മത വിദ്വേഷം പ്രചരിപ്പിച്ച് രാഷ്ട്രീയ ലാഭം നേടാനുള്ള ശ്രമങ്ങള്‍ നിര്‍ത്താന്‍ ഭാവമില്ലെന്നാണ് പ്രവാചകനെ നിന്ദിച്ചതിലൂടെ ബി.ജെ.പി തെളിയിച്ചുവെന്ന് പി കെ കുഞ്ഞാലികുട്ടി.

മലപ്പുറം: മത വിദ്വേഷം പ്രചരിപ്പിച്ച് രാഷ്ട്രീയ ലാഭം നേടാനുള്ള ശ്രമങ്ങള്‍ നിര്‍ത്താന്‍ ഭാവമില്ലെന്നാണ് പ്രവാചകനെ നിന്ദിച്ചതിലൂടെ ബി.ജെ.പി തെളിയിച്ചു കൊണ്ടിരിക്കുന്നത്. പ്രവാചകനെതിരെയുള്ള ബി.ജെ.പി നേതാക്കളുടെ പരാമര്‍ശങ്ങളിലൂടെ ലോക രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ മതേതര മുഖം വികൃതമായിരിക്കുകയാണെന്നും പി കെ കുഞ്ഞാലികുട്ടി ഫെയ്‌സ് ബുക്കില്‍ കുറിച്ചു. ആഗോളതലത്തില്‍ ഇതിനെതിരെ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്.ബി.ജെ.പി നേതാക്കളുടെ പ്രസ്താവനയെ തുടര്‍ന്നുണ്ടായ ലഹളയുടെ Read More …

അറസ്റ്റ് മുഖ്യമന്ത്രിയും വി.ഡി.സതീശനും ചേര്‍ന്ന് നടത്തിയ ഗൂഢാലോചന; പി.സി ജോർജ്

വിദ്വേഷ പ്രസംഗ കേസില്‍ മുന്‍ എംഎല്‍എ പി സി ജോര്‍ജിന്റെ ഇന്നത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. പനിയായതിനാല്‍ ഇന്ന് ശബ്ദസാമ്പിള്‍ എടുക്കാനായില്ല. ഒരു ദിവസം കൂടി അതിനായി വരണമെന്ന് പൊലീസ് അറിയിച്ചു. പകപോക്കലാണ് നിലവില്‍ നടക്കുന്നതെന്നും മുഖ്യമന്ത്രിയും വി.ഡി.സതീശനും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയാണ് കേസെന്നും പി.സി.ജോർജ് പ്രതികരിച്ചു. രാവിലെ അഭിഭാഷകര്‍ക്കൊപ്പമാണ് ചോദ്യം ചെയ്യലിന് പി.സി.ജോര്‍ജ് എത്തിയത്. Read More …

ലീഡര്‍ വിൡയും തന്റെ മാത്രം ഫഌക്‌സും വേണ്ടെന്ന് വി ഡി സതീശന്‍

തിരുവനന്തപുരം: താന്‍ ലീഡര്‍ അല്ലെന്നും ലീഡര്‍ വിളിക്ക് അര്‍ഹനായ ഒരേ ഒരാള്‍ കെ കരുണാകരനായിരുന്നെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ക്യാപ്റ്റന്‍ വിളിയിലും ലീഡര്‍ വിളിയിലും താന്‍ വീഴില്ല. തന്റെ മാത്രം പടമുള്ള ഫഌക്‌സും വേണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തന്റെ മാത്രം ചിത്രമുള്ള ഫഌക്‌സ് ബോര്‍ഡുകള്‍ ഇന്നു തന്നെ നീക്കം ചെയ്യാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം Read More …

സ്‌കൂള്‍ ഉച്ചഭക്ഷണം: അമ്മമാരും ഇടപെടണമെന്ന് മന്ത്രി

തിരുവനന്തപുരം: സ്‌കൂളുകളിലെ ഉച്ചഭക്ഷണ ക്രമീകരണത്തില്‍ അമ്മമാരും ഇടപെടുകയാണെങ്കില്‍ ഭക്ഷ്യവിഷബാധയടക്കമുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാവുമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. ജനപ്രതിനിധികള്‍ സ്‌കൂള്‍ പതിവായി സന്ദര്‍ശിച്ച് കാര്യങ്ങള്‍ വിലയിരുത്തണം. സിവില്‍ സപ്ലൈസ് നല്കുന്ന അരിയുടെ ഗുണ നിലവാരം ഉറപ്പാക്കാന്‍ നടപടിയുണ്ടാവും. കോഴിക്കോട്ടെ സിവില്‍ സ്‌റ്റേഷന്‍ സ്‌കൂളിലെ പാചകപ്പുര സന്ദര്‍ശിച്ച് പ്രതികരിക്കുകയായിരുന്നു മന്ത്രി. ജനപ്രതിനിധികളും ജില്ലകളിലെ ഉന്നത ഉദ്യോഗസ്ഥരും കുട്ടികള്‍ക്കൊപ്പമുള്ള Read More …

ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജിനും പത്തനംതിട്ട കളക്ടര്‍ ദിവ്യ എസ് അയ്യര്‍ക്കും കൊവിഡ്

പത്തനംതിട്ട: ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജിനും പത്തനംതിട്ട കളക്ടര്‍ ദിവ്യ എസ് അയ്യര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് പ്രതിദിന കൊവിഡ് കേസുകള്‍ കാര്യമായി വര്‍ധിക്കുന്നതിനിടെയാണ് ആരോഗ്യമന്ത്രിക്ക് തന്നെ വീണ്ടും കൊവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. രോഗബാധ സ്ഥിരീകരിച്ചതിന് പിന്നാലെ മന്ത്രിയും കളക്ടറും ക്വാറന്റൈനില്‍ പ്രവേശിച്ചു. സംസ്ഥാനത്ത് പത്ത് ദിവസത്തിനിടെ കൊവിഡ് രോഗികളുടെ എണ്ണം ഇരട്ടിയായിട്ടുണ്ട്.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11ശതമാനം Read More …

ഗോവധം ആരോപിച്ച്‌ യുവാവിനെതിരെ ക്രൂരപീഡനം: 5 പൊലീസുകാര്‍ക്കെതിരെ നടപടിയെടുത്ത് യുപി സര്‍ക്കാര്‍

ലഖ്നൌ: ഗോവധം ആരോപിച്ച്‌ കസ്റ്റഡിയിലെടുത്ത യുവാവിനെ ക്രൂരമായി പീഡിപ്പിച്ച അഞ്ച് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്ത് യുപി പൊലീസ്. ഉത്തര്‍പ്രദേശിലെ ബുദൗനിലാണ് കക്രാള സ്വദേശിയായ പച്ചക്കറി കച്ചവടക്കാരനായ മുസ്ലിം യുവാവായിരുന്നു ക്രൂരപീഡനത്തിന് ഇരയായത്. നിരവധി തവണ ഗോവധത്തിന് കേസുള്ളയാളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച്‌ എസ് സത്യപാലിന്റെ നേതൃത്വത്തിലായിരുന്നു യുവാവിനെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ക്രൂരമായ പീഡനമായിരുന്നു യുവാവിന് നേരെ Read More …