കിളികളോ വവ്വാലോ കഴിച്ചതിന്റെ ബാക്കി കഴിക്കരുത്- കുട്ടികളോട് ആരോ​ഗ്യ മന്ത്രി

സ്കൂളിലേക്കു വരുന്ന വഴിയിൽ കിളികളോ വവ്വാലോ കഴിച്ചതിന്റെ ബാക്കിയായി വീണുകിടന്നു കിട്ടുന്ന മാമ്പഴമടക്കമുള്ള പഴങ്ങൾ കഴിക്കരുതെന്ന് വിദ്യാർത്ഥികളോട് ആരോ​ഗ്യ മന്ത്രി വീണാ ജോര്‍ജ്. ഇക്കാര്യത്തിൽ വലിയ ജാഗ്രത വേണമെന്നും മന്ത്രി നിർദ്ദേശിച്ചു. സ്കൂളില്‍ കുട്ടികള്‍ നിര്‍ബന്ധമായും മാസ്ക് ധരിക്കണം. വൃത്തിയുള്ള മാസ്ക് കുട്ടികൾ നേരാംവണ്ണം ധരിക്കുന്നുവെന്ന് വീട്ടുകാരും സ്കൂൾ അധികൃതരും ഉറപ്പാക്കണമെന്നും മന്ത്രി വ്യക്തമാക്കി. കുട്ടികളുടെ Read More …

അയോദ്ധ്യയിലും മഥുരയിലും മദ്യശാലകളുടെ ലൈസന്‍സ് റദ്ദാക്കി യോഗി സര്‍ക്കാര്‍

ലക്നൗ: അയോദ്ധ്യയിലെയും മഥുരയിലെയും ക്ഷേത്രങ്ങളുടെ പരിസരത്തുള്ള മദ്യവില്‍പ്പന പൂര്‍ണമായി നിരോധിച്ച്‌ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെയും മഥുരയിലെ കൃഷ്ണഭൂമിയുടേയും പരിസരത്ത് മദ്യശാലകള്‍ പാടില്ലെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടു. അയോദ്ധ്യയില്‍ നിലവിലുള്ള എല്ലാ മദ്യശാലകളുടേയും ലൈസന്‍സും സര്‍ക്കാര്‍ റദ്ദ് ചെയ്തു. 2021 സെപ്തംബറില്‍ സംസ്ഥാന സര്‍ക്കാര്‍ മഥുര വൃന്ദാവനത്തിന്റെ 10 ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവിലുള്ള Read More …

സോണിയാഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. നാഷണല്‍ ഹെറാള്‍ഡ് കേസിലാണ് ഇരുവര്‍ക്കും ഇ ഡി നോട്ടീസ് അയച്ചത്. കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ഇ ഡി ആവശ്യപ്പെട്ടിട്ടുള്ളത്. ഇ ഡി നോട്ടീസിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. പണം ഇല്ലാത്ത കേസില്‍ കള്ളപ്പണം കൈമാറ്റം എങ്ങനെയുണ്ടാകുമെന്ന് കോണ്‍ഗ്രസ് വക്താവ് മനു അഭിഷേക് സിംഗ് Read More …

പോളിംഗ് ശതമനാത്തിലെ കുറവ് എല്‍ഡിഎഫിന് ഗുണം ചെയ്യും;കെവി തോമസ്

കൊച്ചി; തൃക്കാക്കരയില്‍ പോളിംഗ് ശതമാനത്തിലെ കുറവ് എല്‍ ഡി എഫിനാണ് ഗുണം ചെയ്യുകയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ വി തോമസ്. മണ്ഡലത്തില്‍ ജോ ജോസഫ് മെച്ചപ്പെട്ട ഭൂരിപക്ഷത്തില്‍ തന്നെ ജയിക്കുമെന്നും കെ വി തോമസ് അവകാശപ്പെട്ടു. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് കെ വി തോമസിന്റെ പ്രതികരണം. താനൊക്കെ മത്സരിക്കുന്ന കാലത്ത് വോട്ടിംഗ് ശതമാനം കൂടിയാല്‍ Read More …

കള്ളവോട്ട് ആര് ചെയ്താലും നടപടി വേണം; തൃക്കാക്കരയില്‍ ഇടത് മുന്നണിക്ക് വിജയം ഉറപ്പെന്ന് പി രാജീവ്‌

കൊച്ചി: തൃക്കാക്കരയില്‍ ഇടത് മുന്നണിക്ക് വിജയം ഉറപ്പെന്ന് മന്ത്രി പി രാജീവ്‌. ഇടത് വോട്ടുകള്‍ എല്ലാം പോള്‍ ചെയ്തു. പോളിംഗ് കുറഞ്ഞത് ആശങ്ക ഉണ്ടാക്കുന്നില്ല. കള്ളവോട്ട് ആര് ചെയ്താലും നടപടി വേണമെന്നും അദ്ദേഹം പ്രതികരിച്ചു. ഇടത് പ്രവര്‍ത്തകന്‍ ഉള്‍പ്പെട്ടത് പരിശോധിക്കട്ടെ എന്നും ഇടത് മുന്നണി പ്രവര്‍ത്തകന്‍റെ വോട്ടും കള്ളവോട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും പി രാജീവ്‌ പറഞ്ഞു. മണ്ഡലത്തില്‍ Read More …

സര്‍ക്കാര്‍ സ്‌കൂളുകളുടെ നിലവാരം ലോകോത്തര നിലവാരത്തിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി വര്‍ണാഭമായ പ്രവേശനോത്സവം. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കഴക്കൂട്ടത്ത് നിര്‍വഹിച്ചു.ഇത്തവണ നാല് ലക്ഷത്തോളം കുട്ടികളാണ് സ്‌കൂള്‍ പ്രവേശനം നേടിയത്. ആകെ 43 ലക്ഷം വിദ്യാര്‍ത്ഥികള്‍ സ്‌കൂളുകളിലുണ്ട്. സര്‍ക്കാര്‍ സ്‌കൂളുകളുടെ നിലവാരം ലോകോത്തര നിലവാരത്തിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ക്ലാസ്മുറികളും പഠനവും ഔപചാരിക വിദ്യാഭ്യാസത്തിന്റെ Read More …

രാജ്യത്തെ വിദ്യാഭ്യാസ മേഖല ബിസിനസ് ഗ്രൂപ്പുകളുടെ നിയന്ത്രണത്തില്‍: സുപ്രീംകോടതി

ന്യൂഡല്‍ഹി: രാജ്യത്ത് വിദ്യാഭ്യാസം കച്ചവടമായി മാറിയെന്ന് സുപ്രീംകോടതി. വിദ്യാഭ്യാസ മേഖല വലിയ ബിസിനസ് ഗ്രൂപ്പുകളുടെ നിയന്ത്രണത്തിലാണ്. മെഡിക്കല്‍ കോളജുകളിലെ ഫീസ് വിദ്യാര്‍ത്ഥികള്‍ക്ക് താങ്ങാനാകുന്നില്ല. ഇതുമൂലമാണ് കുട്ടികള്‍ക്ക് യുക്രൈന്‍ പോലുള്ള രാജ്യങ്ങളിലേക്ക് പഠിക്കാന്‍ പോകേണ്ടി വരുന്നതെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു. ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, ഹിമ കോഹ് ലി എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റേതാണ് സുപ്രധാന നിരീക്ഷണം. പുതിയ ഫാര്‍മസി Read More …

ലോകത്തെ അതിവേഗം വളരുന്ന സാമ്ബത്തിക ശക്തിയായി ഭാരതം

ദില്ലി: ലോകത്തെ അതിവേഗം വളരുന്ന സാമ്ബത്തിക ശക്തിയായി മാറി ഭാരതം. അയല്‍രാജ്യങ്ങള്‍ കടുത്ത സാമ്ബത്തിക പ്രതിസന്ധി നേരിടുമ്ബോഴും ഇന്ത്യ ശക്തിയോടെ മുന്നോട്ട് കുതിയ്‌ക്കുകയാണ്. 2021-22 സാമ്ബത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ സമ്ബദ് വ്യവസ്ഥയില്‍ 8.7 ശതമാനം വളര്‍ച്ചാ നിരക്കാണ് ഉണ്ടായിരിക്കുന്നത്. 2020-21 സാമ്ബത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ജിഡിപി 6.6 ശതമാനമായിരുന്നു.നാഷ്ണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് പുറത്തുവിട്ട കണക്കുകളാണ് ഇത് Read More …