ചികിത്സക്കും മറ്റുമുള്ള പണപ്പിരിവുകള്‍ നിരീക്ഷിക്കണമെന്ന്​ ​ൈഹകോടതി

കൊച്ചി: ക്രൗഡ്​ ഫണ്ടിങ്​ നടത്തി പണം സമാഹരിക്കുന്ന സംഭവങ്ങളില്‍ സര്‍ക്കാറിന്‍റെ നിരീക്ഷണം വേണമെന്ന്​ ഹൈകോടതി. ആര്‍ക്കും പണം പിരിക്കാമെന്ന അവസ്​ഥ ശരിയല്ലെന്നും കോടതി പറഞ്ഞു. സ്​പൈനല്‍ മസ്​കുലാര്‍ അട്രോഫി രോഗം ബാധിച്ച കുട്ടികളുടെ ചികിത്സ സൗജന്യമാക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജി പരിഗണിക്കു​േമ്ബാഴായിരുന്നു കോടതിയുടെ പരാമര്‍ശം. ചാരിറ്റി യൂട്യൂബര്‍മാരടക്കമുള്ളവര്‍ എന്തിനാണ്​ പണം സ്വന്തം അക്കൗണ്ടിലേക്ക്​ സമാഹരിക്കുന്നതെന്നും കോടതി ചോദിച്ചു. ചികിത്സാ Read More …

മുഴുവന്‍ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ഓണത്തിന് സ്പെഷ്യല്‍ കിറ്റ്; മന്ത്രിസഭാ യോഗത്തില്‍ തീരുമാനം

ഓണത്തിന് മുഴുവന്‍ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും സ്പെഷ്യല്‍ കിറ്റ് നല്‍കാന്‍ മന്ത്രിസഭ തീരുമാനമായി. കോവിഡ് സാഹചര്യം കണക്കിലെടുത്താണ് തീരുമാനം. റേഷന്‍ വ്യാപാരികള്‍ക്ക് ഏഴരലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭിക്കും. തിരുവനന്തപുരം മൃഗശാലയില്‍ പാമ്ബു കടിയേറ്റു മരിച്ച ഹര്‍ഷാദിന്‍റെ കുടുംബത്തിനു 20 ലക്ഷം രൂപ ധനസഹായം നല്‍കാനും യോഗത്തില്‍ തീരുമാനമായി. പത്തുലക്ഷം രൂപ വീട് നിര്‍മിക്കാനാണ് നല്‍കുന്നത്. Read More …

കല്യാണത്തിന് 20 പേര്‍, മദ്യവില്‍പന ശാലകളില്‍ 500 പേര്‍; സര്‍ക്കാറിന് ഹൈക്കോടതിയുടെ അന്ത്യശാസനം

കൊച്ചി: മദ്യവില്‍പനശാലകളിലെ തിരക്കില്‍ വീണ്ടും സര്‍ക്കാറിന് ഹൈകോടതിയുടെ വിമര്‍ശനം. ബെവ്കോയുടെ നിസഹായാവസ്ഥ അല്ല, ജനങ്ങളുടെ ആരോഗ്യത്തിനാണ് പ്രാധാന്യമെന്ന് കോടതി ചൂണ്ടിക്കാട്ടി. തിരക്കു കുറക്കാനുള്ള മാര്‍ഗങ്ങള്‍ വ്യക്തമാക്കി വിശദമായ സത്യവാങ്മൂലം എക്സൈസും ബെവ്കോയും പത്തു ദിവസത്തിനുള്ളില്‍ നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. എക്സൈസ് കമ്മിഷണറും ബെവ്കോ സി.എം.ഡിയും കോടതിയില്‍ ഹാജരായിരുന്നു. സാധാരണക്കാര്‍ക്ക് ആള്‍ക്കൂട്ടം എന്തു സന്ദേശമാണ് നല്‍കുകയെന്നും ജസ്റ്റിസ് Read More …

കേരളത്തിന്‍റെ കോവിഡ്​ പ്രതിരോധം: കേന്ദ്ര സംഘത്തിന്​ സംതൃപ്​തി -മന്ത്രി വീണ ജോര്‍ജ്​

തിരുവനന്തപുരം: കേരളത്തിന്‍റെ കോവിഡ്​ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്ര സംഘം സംതൃപ്​തി രേഖപ്പെടുത്തിയതായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ്​ പറഞ്ഞു. അടിസ്​ഥാന സൗകര്യങ്ങള്‍, ആശുപത്രികളിലെ ചികിത്സ എന്നിവയെല്ലാമാണ്​ സംഘം പരിശോധിച്ചത്​. സംസ്​ഥാനത്തെ വാക്​സിനേഷന്‍ നടപടികളിലും സംഘം സംതൃപ്​തരാണ്​. കോവിഡ്​ പ്രതിരോധവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആരോഗ്യ വകുപ്പ്​ ഉദ്യോഗസ്​ഥര്‍ സംഘത്തെ ധരിപ്പിച്ചു. സംസ്​ഥാനത്തിന്​ കൂടുതല്‍ വാക്​സിന്‍ ആവശ്യമാണെന്ന്​ അവരെ Read More …

ബി.ജെ.പി കള്ളപ്പണക്കേസ്; കുറ്റപത്രം ഈ മാസം 26ന് മുമ്ബ് സമര്‍പ്പിക്കും

കൊടകര കള്ളപ്പണക്കേസില്‍ ജൂലൈ 26ന് മുമ്ബ് കേസില്‍ കുറ്റപത്രം സമര്‍പ്പിക്കും. കേസില്‍ 22 പ്രതികള്‍ ഇതിനോടകം അറസ്റ്റിലായി. 25 ലക്ഷം രൂപ നഷ്ടപ്പെന്ന കേസില്‍ 1കോടി 59 ലക്ഷം രൂപയാണ് കണ്ടെടുത്തത്. 20 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണ്ണവും കണ്ടെത്തിയിട്ടുണ്ട്. പണത്തിന്‍റെ സ്രോതസ്സ് സംബന്ധിച്ച കാര്യത്തില്‍ വ്യക്തത വരേണ്ടതുണ്ട്. സംസ്ഥാനത്തിനു പുറത്തുനിന്ന് വന്ന കള്ളപ്പണത്തിന്റെ ഉറവിടം Read More …

ജഡ്ജിയെ അധിക്ഷേപിച്ചു; മമത ബാനര്‍ജിക്ക് അഞ്ച് ലക്ഷം രൂപ പിഴ ചുമത്തി

കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് കല്‍ക്കട്ട ഹൈകോടതി അഞ്ച് ലക്ഷം രൂപ പിഴ വിധിച്ചു. ജഡ്ജിയെ അധിക്ഷേപിച്ചെന്നാണ് ആരോപണം. നന്ദിഗ്രാം സീറ്റില്‍ മമതക്കെതിരെ മത്സരിച്ച്‌ വിജയിച്ച സുവേന്ദു അധികാരിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മമത ഹൈകോടതയിയില്‍ ഹരജി നല്‍കിയിരുന്നു. കേസ് കേള്‍ക്കുന്നതില്‍ നിന്ന് ജസ്റ്റിസ് കൗശിക് ചന്ദയെ ഒഴിവാക്കണമെന്ന് മമത ആവശ്യപ്പെട്ടിരുന്നു. ഇതാണ് കോടതിയെ പ്രകോപിപ്പിച്ചത്. Read More …

ഫസല്‍ വധക്കേസ്: തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

കൊച്ചി: സിപിഎം നേതാക്കള്‍ പ്രതികളായ തലശ്ശേരി ഫസല്‍ വധക്കേസില്‍ തുടരന്വേഷണം നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടു. കൊലപാതകത്തിന് പിന്നില്‍ ആര്‍.എസ്.എസ് ആണെന്ന വെളിപ്പെടുത്തലിന്‍്റെ അടിസ്ഥാനത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഫസലിന്റെ സഹോദരന്‍ അബ്ദുല്‍ സത്താര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റീസ് അശോക് മേനോന്‍്റെ ഉത്തരവ്. തുടരന്വേഷണം ആവശ്യമില്ലന്ന സിബിഐ വാദം തള്ളിയാണ് കോടതിയുടെ ഉത്തരവ്. ഫസലിനെ കൊലപ്പെടുത്തിയത് ആര്‍.എസ്.എസ് പ്രവര്‍ത്തകരാണെന്ന് Read More …

കൊവിഡ് മരണം നിശ്‌ചയിക്കുന്നത് ഡോക്‌ടര്‍മാര്‍ തന്നെയാണെന്ന് ആരോഗ്യമന്ത്രി

​​​​തിരുവനന്തപുരം: കൊവിഡ് മരണം നിശ്ചയിക്കുന്നത് ഡോക്‌ടര്‍മാര്‍ തന്നെയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കൊവിഡ് മരണങ്ങളുടെ പട്ടികയിലെ അപാകതകള്‍ പരിശോധിക്കും. സര്‍ക്കാരിന് മറച്ചുവയ്ക്കാന്‍ ഒന്നുമില്ലെന്നും വീണ ജോര്‍ജ് മാദ്ധ്യമങ്ങളോട് പറഞ്ഞു. ജനങ്ങള്‍ക്ക് പരമാവധി സഹായം കിട്ടാന്‍ സഹായകരമായ നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഒറ്റപ്പെട്ട കേസുകള്‍ ഉണ്ടെങ്കില്‍ പരിശോധിക്കും. കൊവിഡ് മരണം റിപ്പോര്‍ട്ടിംഗ് സിസ്റ്റത്തില്‍ മാറ്റം വേണമെങ്കില്‍ Read More …