ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഉണ്ടായ ട്രെന്‍ഡ് നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിലും ആവര്‍ത്തിക്കും പി കെ കുഞ്ഞാലിക്കുട്ടി

ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഉണ്ടായ ട്രെന്‍ഡ് നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിലും ആവര്‍ത്തിക്കുമെന്ന മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി.110 സീറ്റ് നേടുമെന്നത് ഇടത് പക്ഷത്തിന്റെ കടങ്കഥയെന്നും തിരൂരങ്ങാടി വിജയിക്കുമെന്ന അവരുടെ കണക്കുകൂട്ടല്‍ അതിന്റെ തെളിവാണെന്നും പികെ കുഞ്ഞാലിക്കുട്ടി. മുസ്ലീം ലീഗും കോണ്‍ഗ്രസും നില മെച്ചപ്പെടുത്തുകയും യുഡിഎഫ് അധികാരത്തില്‍ വരികയും ചെയ്യും.മെയ് രണ്ടിലെ തെരഞ്ഞെടുപ്പ് ആഹ്‌ളാദ പ്രകടനത്തില്‍ Read More …

വൈറസിന്റെ വകഭേദങ്ങള്‍: സംസ്ഥാനത്ത് ഉയര്‍ത്തുന്നത് വലിയ വെല്ലുവിളിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: വൈറസിന്റെ വകഭേദങ്ങള്‍ സംസ്ഥാനത്ത് ഉയര്‍ത്തുന്നത് വലിയ വെല്ലുവിളിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇവയുടെ രോഗവ്യാപന മരണ നിരക്കുകള്‍ കൂടുതലാണ്. ഇത് വലിയ വെല്ലുവിളിയാണ് ആരോഗ്യ രംഗത്തുയര്‍ത്തുന്നതെന്ന് മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. അതിവേഗം പടരുന്ന വൈറസിന്റെ ബ്രിട്ടീഷ് വകഭേദവും കൂടുതല്‍ മാരകമായ സൗത്ത് ആഫ്രിക്കന്‍ വകഭേദവും കേരളത്തിന്റെ പല ഭാഗങ്ങളിലും കണ്ടെത്തിയതായി മുഖ്യമന്ത്രി പിണറായി Read More …

സിദ്ധീഖ് കാപ്പന് മാനുഷികനീതി ഉറപ്പാക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം: മനുഷ്യാവകാശങ്ങള്‍ നിഷേധിക്കപ്പെടുന്ന മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് നീതി ഉറപ്പാക്കണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കൊവിഡ് ബാധിതനായ സിദ്ധിഖ് കാപ്പനെ കട്ടിലില്‍ ചങ്ങലകൊണ്ട് ബന്ധിച്ചിരിക്കുകയാണെന്ന വാര്‍ത്തകള്‍ ഹൃദയഭേദകമാണ്. തടവുകാരന് ന്യായമായി ലഭിക്കേണ്ട അവകാശങ്ങളുടെ ലംഘനമാണ് സിദ്ധീഖ് കാപ്പന്റെ വിഷയത്തില്‍ സംഭവിച്ചത്. സിദ്ദീഖ് കാപ്പന് അടിയന്തര വൈദ്യസഹായം ഉറപ്പുവരുത്തേണ്ടതുണ്ട്. മനുഷ്യത്വരഹിതമായ ക്രൂരതയ്ക്ക് പേരുകേട്ട പോലിസാണ് യുപി മുഖ്യമന്ത്രി Read More …

തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം സ്വാഗതാര്‍ഹമെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രണ്ടാം തരംഗം ശക്തമായ സാഹചര്യത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം വരുന്ന ദിവസം ആഹ്ലാദ പ്രകടനങ്ങള്‍ പാടില്ലെന്ന കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തെ ബിജെപി ഹാര്‍ദ്ദമായി സ്വാഗതം ചെയ്യുന്നതായി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. എന്നാല്‍ ആഹ്ലാദ പ്രകടനങ്ങളും ആഘോഷങ്ങളും കോവിഡ് വ്യാപനത്തിന് കാരണമാവും എന്ന ആശങ്കയെ ബിജെപി ഗൗരവമായാണ് കാണുന്നത്. മെയ് രണ്ടിന് പാര്‍ട്ടി Read More …

സിദ്ദീഖ്​ കാപ്പന്‍റെ മെഡിക്കല്‍ റിപ്പോര്‍ട്ട്​ ഉടന്‍ കൈമാറണമെന്ന്​ കേന്ദ്രത്തോട്​ സുപ്രീം കോടതി

ന്യൂഡല്‍ഹി: സിദ്ദീഖ്​ കാപ്പന്‍റെ മെഡിക്കല്‍ റിപ്പോര്‍ട്ട്​ ഉടന്‍ കൈമാറണമെന്ന്​ കേന്ദ്രസര്‍ക്കാറിനോട്​ സുപ്രീം കോടതിയുടെ നിര്‍ദേശം.ഭാര്യമായി വിഡിയോ കോണ്‍​ഫറന്‍സില്‍ സംസാരിക്കാന്‍ അനുമതിയും നല്‍കി.ഹരജി ബുധനാഴ്ച പരിഗണിക്കും. കോ​വി​ഡ്​ ബാ​ധി​ച്ച മ​ല​യാ​ളി മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ന്‍ സി​ദ്ദീ​ഖ്​ കാ​പ്പ​നെ ആ​ശു​പ​ത്രി​ക്കി​ട​ക്ക​യി​ല്‍ ച​ങ്ങ​ല​യി​ല്‍ ബ​ന്ധി​ച്ച​തി​നെ​തി​രാ​യ പ്ര​തി​ഷേ​ധം രാ​ജ്യ​മൊ​ട്ടു​ക്കും ശ​ക്​​ത​മായതിന്​ പിന്നാലെയാണ്​ ഹേ​ബി​യ​സ്​ കോ​ര്‍​പ​സ്​ ഹ​ര​ജിക്കൊപ്പം സു​പ്രീം കോ​ട​തി സി​ദ്ദീ​ഖ്​ കാ​പ്പ​െന്‍റ കേ​സും Read More …

പ്രതിസന്ധി ഘട്ടത്തില്‍ ജനങ്ങളെ മോദി സര്‍ക്കാര്‍ കയ്യൊഴിഞ്ഞു: സോണിയ ഗാന്ധി

ദില്ലി: രാജ്യത്തെ കൊവിഡ് വ്യാപനം കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. രാഷ്‌ട്രീയ നേതൃത്വം “ഞങ്ങളുടെ അഭിപ്രായവ്യത്യാസങ്ങളെ” മറികടന്ന് ഒരു രാഷ്ട്രമെന്ന നിലയില്‍ കോവിഡെന്ന മഹാ വിപത്തിനെ നേരിടാന്‍ ഒത്തുചേരേണ്ടതാണ് ഈ സാഹാചര്യത്തിന്‍റെ അവശ്യകതയാണെന്നും സോണിയ ഗാന്ധി അഭിപ്രായപ്പെട്ടു. പൊതുജനാരോഗ്യ അടിയന്തിര സാഹചര്യങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ കയ്യൊഴിയുന്നത് ഞെട്ടിക്കുന്നതും Read More …

22 വയസ്സുകാരനെതിരായ പോക്സോ കേസിലെ തുടര്‍നടപടി ഹൈക്കോടതി റദ്ദാക്കി

ഇരയും പ്രതിയും വിവാഹം കഴിച്ച്‌ ജീവിക്കുന്നതു കണക്കിലെടുത്ത് 22 വയസ്സുകാരനെതിരായ പോക്സോ കേസിലെ തുടര്‍നടപടി ഹൈക്കോടതി റദ്ദാക്കി.കൊടകര പോലീസ് സ്റ്റേഷനില്‍ 2019 ഫെബ്രുവരി 20-ന് രജിസ്റ്റര്‍ചെയ്ത കേസിലെ പ്രതിയായിരുന്നു ഹര്‍ജിക്കാരന്‍. ദമ്ബതിമാരുടെ ക്ഷേമവും ഇതിന്റെപേരില്‍ പൊതുതാത്‌പര്യം ലംഘിക്കപ്പെടുന്നില്ലെന്നും വിലയിരുത്തിയാണ് ജസ്റ്റിസ് കെ. ഹരിപാലിന്റെ ഉത്തരവ്.17 വയസ്സുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നായിരുന്നു കേസ്. കഴിഞ്ഞ വര്‍ഷം നവംബര്‍ Read More …

പ്രധാനമന്ത്രിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം: രണ്ട് യുവാക്കള്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ച്‌ വാട്സ് ആപ് ഗ്രൂപ്പില്‍ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയ രണ്ടുപേര്‍ അറസ്റ്റിലായി. ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജിലാണ് സംഭവം. സച്ചിന്‍ ഗുപ്ത, അന്‍ഷു ഗുപ്ത എന്നിവരാണ് ഞായറാഴ്ച രാത്രി അറസ്റ്റിലായത്. ഇവരെക്കുറിച്ച്‌ വിവരം ലഭിച്ചതിനനസുരിച്ച്‌ ഞായറാഴ്ച രാത്രി പൊലീസ് റെയ്ഡ് നടത്തുകയായിരുന്നു. മോദിയുടെ ഫോട്ടോ ഉള്‍പ്പടെ അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ മെസേജുകള്‍ ഫോര്‍വേഡ് ചെയ്തതിനാണ് Read More …