സംസ്ഥാനത്ത് സമ്ബൂര്‍ണ ലോക്ക് ഡൗണ്‍ വേണ്ടെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ വേണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തിനു മുന്‍പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക്ക്ഡൗണിനോട് യുഡിഎഫിന് യോജിപ്പില്ല. കൊവിഡ് പ്രോട്ടോക്കോളുകള്‍ കൃത്യമായി പാലിച്ചുകൊണ്ടുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് വേണ്ടത്. ഇക്കാര്യമാണ് യോഗത്തില്‍ പറയാന്‍ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. ലോക്ക്ഡൗണ്‍ വന്നുകഴിഞ്ഞാല്‍ ജനങ്ങളുടെ ജീവിതം ബുദ്ധിമുട്ടിലേക്ക് പോകും. Read More …

സിദ്ദീഖ് കാപ്പനെ എയിംസിലേയ്ക്ക് മാറ്റണം: ചീഫ് ജസ്റ്റിസിന് കേരളത്തിലെ 11 എം.പി മാരുടെ കത്ത്

ന്യുഡല്‍ഹി: മഥുര മെഡിക്കല്‍ കോളേജില്‍ കഴിയുന്ന മലയാളി പത്രപവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ ഹരജി അടിയന്തരമായി പരിഗണിക്കണമെന്നും മാനുഷിക പരിഗണന വെച്ച്‌ അദ്ദേഹത്തെ തുടര്‍ ചികിത്സയ്ക്കായി ഡല്‍ഹി എയിംസിലേയ്ക്ക് മാറ്റണമെന്നും ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് എന്‍.വി.രമണയ്ക്ക് കേരളത്തിലെ എം.പി മാര്‍ കത്തയച്ചു. പതിനൊന്ന് എം.പിമാര്‍ സംയുക്തമായാണ് കത്ത് നല്‍കിയത്. ഉത്തര്‍പ്രദേശിലെ മഥുര മെഡിക്കല്‍ കോളേജില്‍ കൊവിഡ് പൊസീറ്റിവായ Read More …

പ്രാണവായു കിട്ടാനില്ല; അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് മോ​ദി​യോ​ട് കേ​ജ​രി​വാ​ള്‍

ന്യൂ​ഡ​ല്‍​ഹി: ഓ​ക്സി​ജ​ന്‍‌ ക്ഷാ​മം പ​രി​ഹ​രി​ക്കാ​ന്‍ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ല്‍ വ​ന്‍ ദു​ര​ന്തം സം​ഭ​വി​ക്കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യോ​ട് ഡ​ല്‍​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍. കോ​വി​ഡ് സാ​ഹ​ച​ര്യം വി​ല‍​യി​രു​ത്താ​ന്‍ പ്ര​ധാ​ന​മ​ന്ത്രി വി​ളി​ച്ചു ചേ​ര്‍​ത്ത മു​ഖ്യ​മ​ന്ത്ര​മാ​രു​ടെ യോ​ഗ​ത്തി​ലാ​ണ് കേ​ജ​രി​വാ​ള്‍ അ​ഭ്യ​ര്‍​ഥ​ന ന​ട​ത്തി​യ​ത്. ഡ​ല്‍​ഹി​യി​ല്‍ ഓ​ക്സി​ജ​ന്‍‌ ക്ഷാ​മം വ​ലി​യ​തോ​തി​ലു​ണ്ട്. ഇ​വി​ടെ ഓ​ക്സി​ജ​ന്‍ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന പ്ലാ​ന്‍റ് ഇ​ല്ലെ​ങ്കി​ല്‍ ഡ​ല്‍​ഹി​യി​ലെ ആ​ളു​ക​ള്‍​ക്ക് ഓ​ക്സി​ജ​ന്‍ Read More …

ഇൗ മരണങ്ങള്‍​ നിങ്ങള്‍ കാരണമാണ്​’; ഓക്​സിജന്‍ ക്ഷാമത്തില്‍ കേന്ദ്രത്തിനെതിരെ രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: രാജ്യത്ത്​ കോവിഡിന്‍റെ രണ്ടാംതരംഗത്തില്‍ മരണനിരക്ക്​ ഉയരുന്നതില്‍ കേന്ദ്രത്തെ കുറ്റപ്പെടുത്തി കോണ്‍ഗ്രസ്​ നേതാവ്​ രാഹുല്‍ ഗാന്ധി. ഓക്​സിജന്‍ ക്ഷാമം മൂലവും ഐ.സി.യു കിടക്കകള്‍ ഇല്ലാത്തതിനാലും ആളുകള്‍ മരിച്ചുവീഴുന്നതിന്‍റെ ഉത്തരവാദിത്തം കേന്ദ്രസര്‍ക്കാറിനാണെന്ന്​ അദ്ദേഹം പറഞ്ഞു. കഴിഞ്ഞദിവസം മാത്രം 2263 പേരാണ്​ കോവിഡ്​ ബാധിച്ച്‌​ മരിച്ചത്​.​ ‘കൊറോണ ശരീരത്തില്‍ ഓക്​സിജന്‍ അളവ്​ കുറക്കും. കൂടാതെ ഓക്​സിജന്‍ ക്ഷാമവും ഐ.സി.യു Read More …

കേന്ദ്രം എത്ര വിലകൂട്ടിയാലും കേരളം സൗജന്യമായി വാക്‌സിന്‍ നല്‍കും; തോമസ് ഐസക്ക്

തിരുവനന്തപുരം: കൊവിഡ് വാക്‌സിന് കേന്ദ്രം എത്ര വില കൂട്ടിയാലും കേരളം അത് സൗജന്യമായി നല്‍കുമെന്ന് ധനമന്ത്രി ഡോ തോമസ് ഐസക്ക്. ലോക്ക്ഡൗണിലൂടെ രാജ്യത്തിന് കനത്ത സാമ്ബത്തിക നഷ്‌ടം ഉണ്ടാക്കുന്നതിന് പകരം, അല്‍പ്പം നഷ്‌ടം സഹിച്ച്‌ വാക്‌സിന്‍ സൗജന്യമായി നല്‍കുന്നതാണ് മികച്ച സാമ്ബത്തിക ശാസ്ത്രമെന്നും തോമസ് ഐസക്ക് പറഞ്ഞു. കേരളം ഉള്‍പ്പടെയുളള എല്ലാ സംസ്ഥാനങ്ങളും വലിയ പ്രതിസന്ധിയിലാണ്. Read More …

ഇരുമുന്നണികള്‍ക്കും ഭൂരിപക്ഷം ലഭിക്കില്ല; ബി.ജെ.പി നിര്‍ണായക ശക്തിയാകും- കെ. സുരേന്ദ്രന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നതോടെ ബി.ജെ.പി നിര്‍ണായക ശക്തിയാകുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. 35 സീറ്റുലഭിച്ചാല്‍ ബി.ജെ.പി സംസ്ഥാനം ഭരിക്കുമെന്ന പ്രഖ്യാപനത്തില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നതായും സുരേന്ദ്രന്‍ പറഞ്ഞു. ഇക്കുറി രണ്ടുമുന്നണികള്‍ക്കും ഭരിക്കാനാവശ്യമായ ഭൂരിപക്ഷം കിട്ടില്ലെന്നുറപ്പിച്ചു പറയുന്നുവെന്നും കെ. സുരേന്ദ്രന്‍. 35 സീറ്റുലഭിച്ചാല്‍ കേരളം എന്‍.ഡി.എഭരിക്കും എന്നനിലപാടില്‍ മാറ്റമില്ല. താന്‍ മല്‍സരിച്ച Read More …

ഇന്ത്യയില്‍ നിന്ന് യു.എ.ഇയിലേക്ക് യാത്രാവിലക്ക്; പത്തു ദിവസത്തെ വിലക്ക് ശനിയാഴ്ച മുതല്‍

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്ന് യു.എ.ഇയിലേക്ക് യാത്രാവിലക്ക്. ശനിയാഴ്ച മുതല്‍ പത്തു ദിവസത്തേക്കാണ് വിലക്ക്. രണ്ടാഴ്ചക്കിടെ ഇന്ത്യയില്‍ തങ്ങുകയോ ഇന്ത്യ വഴി ട്രാന്‍സിസ്റ്റ് വിസയില്‍ യാത്ര ചെയ്യുകയോ ചെയ്തവര്‍ക്കും വിലക്ക് ബാധകമാണ്.ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും വിവിധ എയര്‍ലൈന്‍സുകള്‍ക്ക് നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്. സ്ഥിതിഗതികള്‍ വിലയിരുത്തി വിലക്ക് നീട്ടാനോ പിന്‍വലിക്കാനോ സാധ്യതയുണ്ട്. അടിയന്തര Read More …

കോ​വി​ഡ് രൂ​ക്ഷ​മാ​കു​ന്നു; എ​റ​ണാ​കു​ള​ത്ത് ക​ടു​ത്ത നി​യ​ന്ത്ര​ണം കൊ​ണ്ടു​വ​രു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വ്യാ​പ​നം ശ​ക്ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ എ​റ​ണാ​കു​ള​ത്ത് ക​ടു​ത്ത നി​യ​ന്ത്ര​ണം കൊ​ണ്ടു​വ​രു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണി​ല്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പാ​ലി​ക്ക​പ്പെ​ടു​ന്നു​വെ​ന്ന് ഉ​റ​പ്പാ​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു. നാ​ല് പ​ഞ്ചാ​യ​ത്ത​ട​ക്കം 551 വാ​ര്‍​ഡു​ക​ള്‍ എ​റ​ണാ​കു​ള​ത്ത് ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണാ​ണ്. പു​റ​ത്തു നി​ന്നും ഇ​വി​ടേ​ക്ക് വ​രു​ന്ന​വ​ര്‍ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പ് വ​രു​ത്ത​ണം. കൊ​വി​ഡ് Read More …