തെരഞ്ഞെടുപ്പില്‍ ശോഭാ സുരേന്ദ്രന്‍ മത്സരിക്കുമെന്ന് കെ സുരേന്ദ്രന്‍

പത്തനംതിട്ട: ശോഭ സുരേന്ദ്രന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുണ്ടാകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ശോഭാ സുരേന്ദ്രനോട് മല്‍സരിക്കാന്‍ എല്ലാവരും പറഞ്ഞതാണ്. അവര്‍ തന്നെയാണ് മല്‍സരിക്കുന്നില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറിയത്. ശോഭാ സുരേന്ദ്രനും കെ.സുരേന്ദ്രനും തമ്മില്‍ തര്‍ക്കങ്ങള്‍ ഒന്നുമില്ല. പുറത്തുവരുന്ന വാര്‍ത്തകള്‍ മാധ്യമസൃഷ്ടി മാത്രമാണെന്നും സുരേന്ദ്രന്‍ പത്തനംതിട്ടയില്‍ പറ​ഞ്ഞു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തര്‍ക്കങ്ങള്‍ ഉള്ളതെല്ലാം പരിഹരിച്ച്‌ Read More …

പുനലൂരില്‍ അബ്ദുറഹ്മാന്‍ രണ്ടത്താണി ലീഗ് സ്ഥാനാര്‍ഥി

മലപ്പുറം: പുനലൂരില്‍ അബ്ദുറഹ്മാന്‍ രണ്ടത്താണി ലീഗ് സ്ഥാനാര്‍ഥി. തര്‍ക്കം തുടരുന്ന പേരാമ്ബ്ര സീറ്റില്‍ പ്രഖ്യാപനം പിന്നീട് നടത്തും. പേരാമ്ബ്ര സീറ്റ് ലീഗിന് വിട്ടു നല്‍കിയതില്‍ കോണ്‍ഗ്രസില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്നത്. കേരള കോണ്‍ഗ്രസ് മത്സരിച്ച സീറ്റാണ് ഇത്തവണ ലീഗിന് നല്‍കിയത്. ഇവിടെ വിമത സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്ന് ഒരുവിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ Read More …

സ്ഥാനാര്‍ഥി പട്ടികയില്‍ വനിതാ പ്രാതിനിധ്യം കുറഞ്ഞെന്ന പരാതി പരിശോധിക്കും; രമേശ് ചെന്നിത്തല

കോഴിക്കോട് | മത്സരിക്കാന്‍ സീറ്റ് കിട്ടിയില്ലെങ്കില്‍ ഉടന്‍ പ്രതിഷേധിക്കുന്ന രീതി ശരിയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വനിതാ പ്രാതിനിധ്യം കുറഞ്ഞെന്ന പരാതി പാര്‍ട്ടി പരിശോധിക്കുമെന്നും ചെന്നിത്തല പറഞ്ഞു.കെപിസിസി ആസ്ഥാനത്തിന് മുന്നിലെ ലതിക സുഭാഷിന്റെ തലമുണ്ഡനം ചെയ്തുള്ള പ്രതിഷേധം ശരിയായ നടപടി ആയിരുന്നില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. അവശേഷിക്കുന്ന ആറ് സീറ്റുകളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ ഇന്ന് വൈകീട്ടോ നാളെയോ Read More …

നേമത്ത് മത്സരിക്കുന്നതിന് ഉപാധികളില്ലെന്ന് കെ മുരളീധരന്‍

നേമത്ത് ജയ പരാജയങ്ങള്‍ നോക്കിയല്ല, പാര്‍ട്ടിക്ക് വേണ്ടി അഭിമാനകരമായ പോരാട്ടം നടത്താനാണ് പോകുന്നത് എന്ന് കെ മുരളീധരന്‍ എംപി. പദവികള്‍ മോഹിച്ച്‌ പാര്‍ട്ടി നല്‍കുന്ന ദൗത്യങ്ങള്‍ ഏറ്റെടുക്കുന്ന ആളല്ല. മത്സരിക്കുന്നതിന് യാതൊരു ഉപാധിയും മുന്നോട്ട് വെച്ചിട്ടില്ലെന്നും മുരളീധരന്‍ പറഞ്ഞു. ഉമ്മന്‍ ചാണ്ടിയെ പുതുപ്പള്ളിയില്‍ നിലനിര്‍ത്താനും നേമത്ത് മുരളീധരനെ രംഗത്തിറക്കാനും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും സംസ്ഥാന നേതൃത്വവും ധാരണയിലെത്തുകയായിരുന്നു. Read More …

ലതിക സുഭാഷുമായി ചര്‍ച്ചക്ക് സാധ്യതയില്ല; ഉമ്മന്‍ ചാണ്ടി

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ പ്രതിഷേധിച്ച്‌ തല മുണ്ഡനം ചെയ്യുകയും മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെക്കുകയും ചെയ്ത ലതികാ സുഭാഷുമായി ചര്‍ച്ചക്ക് സാധ്യതയില്ലെന്ന് ഉമ്മന്‍ ചാണ്ടി. അതേസമയം അവര്‍ സ്വതന്ത്രയായി മത്സരിക്കുമെന്നതിനെ കുറിച്ച്‌ ഒന്നും പറയാനില്ലെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു. ലതിക സുഭാഷിനെതിരെ രൂക്ഷ വിമര്‍ശനവുമായി രമേശ് ചെന്നിത്തലയും രംഗത്തെത്തിയിരുന്നു. തരഞ്ഞെടുപ്പില്‍ സീറ്റ് കിട്ടിയില്ലെങ്കില്‍ ഉടന്‍ പ്രതിഷേധിക്കുന്ന Read More …

ഒന്നില്‍ പിഴച്ചാല്‍ മൂന്നില്‍ പിടിക്കാം; കോന്നി പിടിക്കാന്‍ സുരേന്ദ്രന്‍, തന്ത്രമൊരുക്കി ബി.ജെ.പി

നിയമ സഭാ തെരഞ്ഞെടുപ്പിനായി ബി.ജെ.പി സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ തുടരുമ്ബോഴും കോന്നി നിയോജക മണ്ഡലത്തില്‍ വീണ്ടും കെ. സുരേന്ദ്രന്‍റെ സ്ഥാനാര്‍ഥിത്വത്തിന് സാധ്യതയേറി.ഇത് സംബന്ധിച്ച്‌ ചര്‍ച്ചകള്‍ നടത്തിയതായിട്ടാണ് ലഭ്യമായ വിവരം. ചര്‍ച്ചയില്‍ പങ്കെടുത്ത ഭാരവാഹികളെല്ലാം സുരേന്ദ്രന്‍്റെ സ്ഥാനാര്‍ഥിത്വത്തെ അനുകൂലിച്ചു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും, തുടര്‍ന്നു വന്ന കോന്നി ഉപതെരഞ്ഞെടുപ്പിലും കെ. സുരേന്ദ്രനായിരുന്നു ബി.ജെ.പി സ്ഥാനാര്‍ഥി. രണ്ടുതവണയും ബി.ജെ.പി Read More …

പ്രതിസന്ധികളെ നേരിട്ടത് മുഖ്യമന്ത്രിയുടെ മാത്രം കഴിവിലല്ല; തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ ഒളിയമ്ബുമായി എം എ ബേബി

പത്തനംതിട്ട: സി പി എം തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ പിണറായി വിജയനിലേക്ക് കേന്ദ്രീകരിക്കുമ്ബോള്‍ പരോക്ഷ വിമര്‍ശനവുമായി സി പി എം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി. കൊവിഡിനേയും പ്രളയത്തേയുമെല്ലാം അതിജീവിച്ചത് മുഖ്യമന്ത്രിയുടെ മിടുക്കുകൊണ്ടാണെന്ന പാര്‍ട്ടി പ്രചാരണം നടക്കുന്നതിനിടെയാണ് മുതിര്‍ന്ന നേതാവ് കൂടിയായ ബേബി ഒളിയമ്ബുമായി രംഗത്തെത്തിയിരിക്കുന്നത്. കേരളം അടുത്തിടെ കണ്ട പ്രതിസന്ധികളെ നേരിട്ടത് മുഖ്യമന്ത്രിയുടെ Read More …

യുഡിഎഫും ബിജെപിയും പാവങ്ങള്‍ക്ക് എതിരെന്ന് മുഖ്യമന്ത്രി

കോവിഡ് പ്രതിരോധത്തില്‍ ലോകം അത്ഭുതത്തോടെ കേരളത്തെ നോക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ മമ്ബറത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. എന്നാല്‍ യുഡിഎഫ് നേതാക്കള്‍ കോവിഡ് പ്രതിരോധം അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നും കൂട്ടമരണം ആഗ്രഹിച്ച നീച മനസ്സുകള്‍ കേരളത്തില്‍ ഉണ്ടായി എന്നും മുഖ്യമന്ത്രി പറഞ്ഞു. യുഡിഎഫ് പാവങ്ങള്‍ക്ക് എതിരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പാവങ്ങള്‍ക്ക് വേണ്ടിയുള്ള വീട് നിര്‍മ്മാണം തടസ്സപ്പെടുത്താന്‍ നോക്കിയവരാണ് Read More …