കോവിഡ് 19: മസ്‌ക്കറ്റില്‍ നിന്ന് 186 പ്രവാസികള്‍ കരിപ്പൂരില്‍ തിരിച്ചെത്തി

മസ്‌കറ്റില്‍ നിന്ന് 186 യാത്രക്കാരുമായി ഐ.എക്സ്- 350 എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം ഇന്നലെ (മെയ് 21) കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. വൈകുന്നേരം 4.27 നാണ് വിമാനം റണ്‍വേയില്‍ ഇറങ്ങിയത്. 13 ജില്ലകളില്‍ നിന്നായി 184 പേരും ഒരു തമിഴ്‌നാട് സ്വദേശിയും ഒരു മാഹി സ്വദേശിയുമാണ് വിമാനത്തിലുണ്ടായിരുന്നത്. 65 വയസിന് മുകളില്‍ പ്രായമുള്ള എട്ട് Read More …

മരുന്ന് മാഫിയയെ സഹായിക്കാനാണ് സ്പ്രിംഗ്‌ളറുമായി സര്‍ക്കാര്‍ കരാര്‍ ഒപ്പിട്ടത്: കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്ന മരുന്ന് മാഫിയയെ സഹായിക്കാനാണ് സ്പ്രിംഗ്‌ളറുമായി സര്‍ക്കാര്‍ കരാര്‍ ഒപ്പിട്ടതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ലോകമെങ്ങും കേരളത്തിലെ ചികിത്സാ സംവിധാനത്തെ കുറിച്ച്‌ പ്രചരിപ്പിക്കുന്നതും പ്രതിരോധ സംവിധാനത്തിലെ മേന്മകള്‍ പെരുപ്പിച്ച്‌ കാട്ടുന്നതുമെല്ലാം ഗൂഢാലോചനയുടെ ഭാഗമാണ്. കേരളത്തില്‍ നിന്ന് ശേഖരിക്കുന്ന ഡാറ്റാ വിലപ്പെട്ടതാക്കി മാറ്റുകയാണ് ലക്ഷ്യം. പ്രത്യേക ആളുകളെ നിയോഗിച്ചാണ് ഇത്തരം പ്രചരണം Read More …

സ്പ്രിംക്ലറിനെ ഒഴിവാക്കി സര്‍ക്കാര്‍; അവശേഷിക്കുന്നത് സോഫ്റ്റ്‌വെയര്‍ അപ്ഡേഷന് കരാര്‍ മാത്രം

കൊച്ചി: സംസ്ഥാനത്ത് കോവിഡ് ഡാറ്റ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് സ്പ്രിംക്ലറിനെ ഒഴിവാക്കിയെന്ന് സംസ്ഥാന സര്‍ക്കാര്‍. നിലവില്‍ സ്പ്രിംക്ലറുമായി അവശേഷിക്കുന്നത് സോഫ്റ്റ്‌വെയര്‍ അപ്ഡേഷന് കരാര്‍ മാത്രമാണെന്നും സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. ഇനി മുതല്‍ ആമസോണ്‍ ക്ലൗഡിലെ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കാന്‍ സ്പ്രിംക്ലര്‍ ഉദ്യോഗസ്ഥര്‍ക്ക് അനുവാദം ഉണ്ടാകില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. സ്പ്രിംക്ലറിനെ ഒഴിവാക്കിയ സാഹചര്യത്തില്‍ Read More …

സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്ക് കോവിഡ്; 8 പേര്‍ രോഗമുക്തരായി

തിരുവനന്തപുരം > സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം ജില്ലയില്‍ നിന്നുള്ള 5 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും കോട്ടയം, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ നിന്ന് 2 പേര്‍ക്ക് വീതവും ഇടുക്കി, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളില്‍ Read More …

കെ.എസ്.ആര്‍.ടി.സിക്ക് വന്‍ വരുമാന നഷ്ടം; കേന്ദ്രസഹായം തേടുമെന്ന് ഗതാഗതമന്ത്രി

കോഴിക്കോട്:സംസ്ഥാനത്ത് വവലിയ വരുമാന നഷ്ടത്തോടെയാണ് കെ.എസ്.ആര്‍.ടി.സി ബസ് സര്‍വ്വീസ് നടത്തുന്നതെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍. വരുമാന നഷ്ടത്തോട് കൂടി നടത്തി കൊണ്ടുപോവുക വലിയ പ്രയാസമാണെന്നും മന്ത്രി വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാര്‍ സഹായിക്കണമെന്ന് നിതിന്‍ ഗഡ്കരിയോട് ആവശ്യപ്പെടുമെന്നും ഗതാഗത മന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു. കെ.എസ്.ആര്‍.ടി.സിക്ക് സാമ്ബത്തിക പാക്കേജ് അനുവദിക്കണമെന്നും ഇന്ധന വിലയില്‍ കുറവ് വരുത്തണമെന്നുമാകും Read More …

കേരളത്തിലേത് ദുരന്തങ്ങളില്‍ പകച്ചുനില്‍ക്കുന്ന സര്‍ക്കാര്‍- മുല്ലപ്പള്ളി രാമചന്ദ്രന്‍

കേരളത്തിലേത് ദുരന്തങ്ങളില്‍ പകച്ചുനില്‍ക്കുന്ന സര്‍ക്കാരെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ബസ് ചാര്‍ജും വൈദ്യുതി ചാര്‍ജും വര്‍ദ്ധിപ്പിച്ചതിനെതിരെ മെയ് 25ന് കോണ്‍ഗ്രസ് പ്രതിഷേധം നടത്തും. ഭരിക്കുന്നതിലല്ല പിരിക്കുന്നതിലാണ് സര്‍ക്കാരിന് താല്‍പര്യമെന്നും മുല്ലപ്പള്ളി ആരോപിച്ചു. എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷക നടത്തുമ്ബോള്‍ കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നും പരീക്ഷ നടത്തുന്നതിനെക്കുറിച്ചുള്ള അറിയിപ്പുകളില്‍ സ്ഥിരതയില്ലാത്തത് കുട്ടികളെയും രക്ഷിതാക്കളെയും ആശങ്കയിലാക്കിയിരിക്കുകയാണെന്നും മുല്ലപ്പള്ളി Read More …

കൊറോണ ; നിയന്ത്രണങ്ങളോടെയുള്ള സ്വകാര്യ ബസ് സര്‍വീസുകള്‍ ആരംഭിച്ചു

കൊച്ചി : ജില്ലയില്‍ സ്വകാര്യ ബസുകള്‍ ഇന്ന് മുതല്‍ സര്‍വീസ് ആരംഭിച്ചു. നിരത്തില്‍ വളരെ കുറച്ചു ബസുകള്‍ മാത്രമേ ഓടിതുടങ്ങിയുള്ളു. യാത്രക്കാരുടെ എണ്ണത്തിലും കുറവ് അനുഭവപ്പെട്ടു. ലോക്ക് ഡൗണിനെ തുടര്‍ന്ന് 2 മാസമായി നിര്‍ത്തി വച്ച സ്വകാര്യ ബസുകളാണ് ഇന്ന് ഓടിതുടങ്ങിയത്. ഒരു വിഭാഗം ബസുകള്‍ മാത്രമാണ് ഇന്ന് സര്‍വീസ് ആരംഭിച്ചത്. കൊറോണ സുരക്ഷാ ക്രമീകരണങ്ങളുടെ Read More …

ഒരു യഥാര്‍ഥ രാജ്യസ്നേഹിയുടെ മകനായതില്‍ അഭിമാനം : രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി : ഒരു യഥാര്‍ഥ രാജ്യസ്‌നേഹിയുടെ മകനായതില്‍ അഭിമാനം , തന്റെ പിതാവും മുന്‍ പ്രധാനമന്ത്രിയുമായിരുന്ന രാജീവ് ഗാന്ധിയെ കുറിച്ച്‌ പറയാന്‍ അഭിമാനം മാത്രം.രാജീവ് ഗാന്ധിയുടെ 29-ാം ചരമവാര്‍ഷികത്തില്‍ അദ്ദേഹത്തെ അനുസ്മരിക്കുകയായിരുന്നു രാഹുല്‍. ഒരു യഥാര്‍ഥ രാജ്യസ്നേഹിയുടെ മകനായതില്‍ അഭിമാനിക്കുന്നു. പുരോഗമനവാദിയും കരുണാമയനുമായ പിതാവായിരുന്നു അദ്ദേഹം. പ്രധാനമന്ത്രിയെന്ന നിലയില്‍ അദ്ദേഹം ഇന്ത്യയെ പുരോഗതിയുടെ പാതയിലേക്കു നയിച്ചു. Read More …