അഗ്രിചലഞ്ചില്‍ പങ്കാളിയായി കുഞ്ഞാലികുട്ടിയും

മലപ്പുറം-ഗാന്ധിജി സ്റ്റഡീ സെന്റര്‍ ചെയര്‍മാന്‍ പിജെ ജോസഫ് എം.എല്‍.എ ആഹ്വാനം ചെയ്ത ലോക്ക്ഡൗണ്‍ അഗ്രിചലഞ്ചില്‍ പങ്കാളിയായി പികെ കുഞ്ഞാലിക്കുട്ടി എം.പി.യും.  മലപ്പുറം കാരാത്തോടെ വീട്ടില്‍ മാവിന്‍തൈ നട്ടാണ് മുസ്്‌ലിം ലീഗിന്റെ നേതാവും ചലഞ്ചില്‍ പങ്കാളിയായത്. ഈ കാലഘട്ടത്തില്‍ കേരളത്തിലെ  വളര്‍ന്നു വരുന്ന തലമുറക്ക് വളരെയധികം അത്യാവശ്യമായ ഒരു വഴിയാണ് കര്‍ഷകന്‍ കൂടിയായ പിജെ ജോസഫ്  അഗ്രിചലഞ്ചിലൂടെ Read More …

മറുനാടന്‍ മലയാളികളുടെ മടക്കം; സര്‍ക്കാരിന്റേത് കുറ്റകരമായ അനാസ്ഥയെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം: ലോക്ക് ഡൗണിനത്തുടര്‍ന്ന് മറ്റുസംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെ തിരികെയെത്തിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ കുറ്റകരമായ അനാസ്ഥയാണ് കാണിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. രാജസ്ഥാന്‍, പഞ്ചാബ്, ഛത്തീസ്ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങള്‍ അവരുടെ പൗരന്‍മാരെ തിരികെ അതത് സംസ്ഥാനങ്ങളില്‍ എത്തിക്കുന്നതില്‍ കാണിക്കുന്ന ആത്മാര്‍ഥതയും ജാഗ്രതയും കേരള സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും ഭാഗത്തുനിന്നുണ്ടാവുന്നില്ല. വിദ്യാര്‍ഥികള്‍, ജോലിതേടിപ്പോയവര്‍, രോഗികള്‍, ബിസിനസ് ഉള്‍പ്പടെയുള്ള മറ്റാവശ്യങ്ങള്‍ക്കായിപ്പോയ പതിനായിരക്കണക്കിന് Read More …

മറ്റു സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ഥികളെ നാട്ടില്‍ എത്തിക്കാന്‍ പ്രത്യേക ട്രെയിന്‍: റെയില്‍വേ മന്ത്രാലയം അനുമതി നല്‍കി

ന്യൂഡല്‍ഹി: ലോക്ക്ഡൗണിനെ തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മലയാളി വിദ്യാര്‍ഥികളെ നാട്ടിലെത്തിക്കാന്‍ പ്രത്യേക ട്രെയിന്‍ സര്‍വീസ് ഏര്‍പ്പെടുത്തും. ഡല്‍ഹിയില്‍ നിന്നായിരിക്കും ആദ്യ സര്‍വീസ്. പ്രത്യേക ട്രെയിനിന് റെയില്‍വേ മന്ത്രാലയം അനുമതി നല്‍കി. നിലവില്‍ ഈ അപേക്ഷ ആഭ്യന്തര മന്ത്രാലയത്തിന്റെ പരിഗണനയിലാണ്. ആഭ്യന്തര മന്ത്രാലയത്തിന്റെ കൂടെ അനുമതി ലഭിച്ചാല്‍ ഈ സര്‍വീസ് ഉടന്‍ ആരംഭിക്കും. ഡല്‍ഹിയില്‍ നിന്നായിരിക്കും സര്‍വീസ്. Read More …

അബുദാബിയില്‍ നിന്ന് ഇന്ന് കരിപ്പൂരില്‍ എത്തുന്നത് 189 പേര്‍

മലപ്പുറം: ഇന്ന് കരിപ്പൂരില്‍ മടങ്ങിയെത്തുന്ന പ്രവാസികളില്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന 85 പേരെ വീടുകളിലേക്ക് ക്വാറന്റൈന് വിടുമെന്ന് മന്ത്രി കെ ടി ജലീല്‍ പറഞ്ഞു. ഗര്‍ഭിണികള്‍, പത്ത് വയസിന് താഴെയുള്ള കുട്ടികള്‍, 75 വയസിന് മുകളിലുള്ളവര്‍ എന്നിവരാണ് പ്രത്യേക പരിഗണനാ വിഭാഗത്തില്‍പെടുന്നത്. നിലവില്‍ ദുബൈയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ പ്രത്യേക വിമാനത്തില്‍ 189 പേരാണ് Read More …

കൊവിഡ് മനഃപൂര്‍വ്വം പരത്തിയാല്‍ ഉത്തര്‍ പ്രദേശില്‍ ഇനി ജീവപര്യന്തം തടവ് ശിക്ഷ; ഓര്‍ഡിനന്‍സിന് അംഗീകാരം

ലഖ്‌നൗ: കൊവിഡ് വ്യാപനം തടയുന്നതിനായി നിയമവും കര്‍ശ്ശനമാക്കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. പബ്ലിക് ഹെല്‍ത്ത് ആന്‍ഡ് ഡിസീസ് കണ്‍ട്രോള്‍ ഓര്‍ഡിനന്‍സ്, 2020 യുപി നിയമസഭയില്‍ പാസായി. മനഃപൂര്‍വ്വം കൊവിഡ് 19 പരത്തി ആളപായം ഉണ്ടായാല്‍ ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കുന്ന കുറ്റമായാണ് പരിഗണിക്കുക. ഈ ഓര്‍ഡിനന്‍സിനാണ് ഉത്തര്‍പ്രദേശില്‍ അംഗീകാരം ലഭിച്ചത്. മനഃപൂര്‍വ്വം ഒരു വ്യക്തി മറ്റൊരു വ്യക്തിയ്ക്ക് Read More …

കൂടുതല്‍ സ്ഥലങ്ങളിലേക്ക് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ച്‌ എയര്‍ ഇന്ത്യ, വിവിധ രാജ്യങ്ങളില്‍ നിന്ന് നാട്ടിലെത്തിയവര്‍ക്ക് മടങ്ങി പോകാനും അവസരം

 ലണ്ടന്‍, അമേരിക്ക, സിങ്കപ്പൂര്‍ എന്നിവിടങ്ങളിലേക്കുള്ള ടിക്കറ്റ് ബുക്കിംഗ് എയര്‍ ഇന്ത്യ ആരംഭിച്ചു. ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ മാര്‍ഗരേഖയുടെ അടിസ്ഥാനത്തിലാണ് ബുക്കിംഗ് എന്ന് എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു. ആദ്യഘട്ടത്തില്‍ ലണ്ടന്‍, അമേരിക്ക, സിങ്കപ്പൂര്‍ എന്നിവിടങ്ങളിലേക്കാണ് ബുക്കിംഗ് പരിമിതപ്പെടുത്തിയിരിക്കുന്നത്. ഇത് ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഉള്‍പ്പടെ വ്യാപിപ്പിക്കാനുള്ള സാധ്യതയുണ്ട് എന്നാണ് എയര്‍ ഇന്ത്യ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. വിവിധരാജ്യങ്ങളില്‍ Read More …

ആറന്മുള മണ്ഡലത്തില്‍ സഹായഹസ്തം വായ്പ വിതരണോദ്ഘാടനം വീണാ ജോര്‍ജ് എം.എല്‍.എ നിര്‍വഹിച്ചു

ആറന്മുള: ആറന്മുള നിയോജക മണ്ഡലത്തിലെ മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പാ പദ്ധതിയുടെ വിതരണോദ്ഘാടനം വീണാ ജോര്‍ജ് എം.എല്‍.എ നിര്‍വഹിച്ചു. കോഴഞ്ചേരി ഗ്രാമപഞ്ചായത്തില്‍ നടന്ന ചടങ്ങില്‍ കോഴഞ്ചേരി സി.ഡി.എസ് കൃപ അയല്‍ക്കൂട്ടത്തിന് വായ്പാ സഹായം നല്‍കിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. മണ്ഡലത്തില്‍ 19.25 കോടി രൂപയാണു മുഖ്യമന്ത്രിയുടെ സഹായഹസ്തമായി അനുവദിച്ചിരിക്കുന്നത്. കോഴഞ്ചേരി, മല്ലപ്പുഴശേരി, ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തുകളില്‍ 1.10 കോടി രൂപ Read More …

കൊവിഡിനെ നേരിടുന്നതില്‍ ഇന്ത്യ ലോകത്തിന് മാതൃകയെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കൊവിഡിനെ നേരിടുന്നതില്‍ ഇന്ത്യ ലോകത്തിന് മാതൃകയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ ആരോഗ്യ പ്രവര്‍ത്തകര്‍ ധീരന്മാരാണെന്ന് പറഞ്ഞ അദേഹം കൊവിഡ് പോരാളികള്‍ക്ക് നന്ദി അറിയിച്ചു. പ്രതിസന്ധിയെ രാജ്യം ഒത്തൊരുമയോടെ നേരിടും. പോരാട്ടത്തില്‍ നിന്ന് പിന്നോട്ട് പോകാന്‍ കഴിയില്ല. വിഷമമേറിയ ഘട്ടത്തില്‍ നിന്ന് മോചനം ഉറപ്പാണെന്നും മോദി പറഞ്ഞു. ഏത് പ്രതിസന്ധിയേയും മറികടക്കാനുള്ള കരുത്ത് നമ്മുടെ Read More …