അപകടത്തില്‍ തൊഴിലാളികള്‍ മരിച്ച സംഭവം ; അനധികൃത വാഹനങ്ങള്‍ക്കെതിരെ നടപടിയെന്ന് യോഗി ആദിത്യനാഥ്

ലഖ്‌നൗ : ട്രക്കുകള്‍ കൂട്ടിയിടിച്ച്‌ കുടിയേറ്റ തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ നടപടിയുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ആളുകളെ കടത്തുന്ന എല്ലാ അനധികൃത വാഹനങ്ങള്‍ക്കെതിരെയും നടപടിയെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. വാഹനാപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50000 രൂപയും നഷ്ടപരിഹാരം നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ആഗ്ര-ലഖ്‌നൗ എക്‌സ്പ്രസ് വേയിലെ ഔറയ്യ എന്ന സ്ഥലത്തുവെച്ചാണ് Read More …

വന്ദേഭാരത്‌;രണ്ടാം ഘട്ടത്തിലെ ആദ്യ വിമാനം കൊച്ചിയിലെത്തി!

കൊച്ചി:പ്രവാസികളെ തിരികെ നാട്ടില്‍ എത്തിക്കുന്നതിനുള്ള വന്ദേഭാരത്‌ മിഷന്‍റെ രണ്ടാം ഘട്ടത്തിലെ ആദ്യ വിമാനം കൊച്ചിയില്‍ എത്തി. നെടുമ്ബാശ്ശേരിവിമാനത്താവളത്തില്‍ വൈകുന്നേരം 6.25 നാണ് ദുബായില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം 181 യാത്രക്കാരുമായി പറന്നിറങ്ങിയത്. ഇതില്‍ 75 പേര്‍ ഗര്‍ഭിണികളാണ്.ചികിത്സ ആവശ്യമുള്ള 35പേരും മുതിര്‍ന്ന പൗരന്മാരും വിമാനത്തിലുണ്ടായിരുന്നു. വൈദ്യപരിശോധനയ്ക്ക് ശേഷമാണ് യാത്രക്കാരെ വിമാനത്താവളത്തിന് പുറത്തിറക്കിയത്.അടിയന്തര സാഹചര്യം Read More …

ഓരോ ഘട്ടം കഴിയുന്തോറും ഉത്തേജക പാക്കേജ് കൂടുതല്‍ പ്രഹസനം ആയി മാറുകയാണ് : തോമസ് ഐസക്

തിരുവനന്തപുരം : 20ലക്ഷം കൂടി രൂപയുടെ ‘ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍’ പാക്കേജ് സംബന്ധിച്ച കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ നാലാംഘട്ട പ്രഖ്യാപനം, പ്രതികരണവുമായി സംസ്ഥാന ധനമന്ത്രി തോമസ് ഐസക്. ഓരോ ഘട്ടം കഴിയുന്തോറും കേന്ദ്രത്തിന്റെ കൊവിഡ് ഉത്തേജക പാക്കേജ് പ്രഖ്യാപനം വെറും പ്രഹസനമായിക്കൊണ്ടിരിക്കുകയാണെന്നും, പതിയെ പറഞ്ഞ് തുടങ്ങിയ നയങ്ങളുടെ യഥാര്‍ത്ഥ നിറം മറനീക്കി പുറത്തുവന്നുകൊണ്ടിരിക്കുകയാണെന്നും തോമസ് Read More …

1300ലധികം വൃക്കരോഗികള്‍ക്ക് രാഹുല്‍ ഗാന്ധി ഡയാലിസിസ് കിറ്റും മരുന്നും നല്‍കും

മലപ്പുറം: വയനാട് പാര്‍ലമ​െന്‍റ്​ മണ്ഡലത്തില്‍പ്പെട്ട ഡയാലിസിസിന്​ വിധേയരായികൊണ്ടിരിക്കുന്നവരും വൃക്ക-കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക്​ വിധേയരായ രോഗികളുമുള്‍പ്പെടെ 1300ലധികം രോഗികള്‍ക്ക്​ രാഹുല്‍ ഗാന്ധി ഡയാലിസിസ് കിറ്റും മരുന്നുകളും നല്‍കുമെന്ന് എ.പി. അനില്‍കുമാര്‍ എം.എല്‍.എ അറിയിച്ചു. അടുത്ത ആഴ്ച്ചയോടെ രോഗികളുടെ വീടുകളില്‍ മരുന്നുകളെത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തേ വയനാട്​ മണ്ഡലത്തിനായി സ്വന്തം ചെലവില്‍ അരിയും സാധനങ്ങളും രാഹുല്‍ ഗാന്ധി വയനാട്ടിലെത്തിച്ചിരുന്നു. Read More …

സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു; നാല് പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച എല്ലാവരും സംസ്ഥാനത്തിന് പുറത്തുനിന്നും വന്നവരാണ്. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള നാലുപേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള മൂന്നുപേര്‍ക്കും പാലക്കാട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ള രണ്ടു പേര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഏഴുപേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും രണ്ടു പേര്‍ വീതം തമിഴ്നാട്, Read More …

കേരളത്തില്‍ ആവശ്യത്തിന് നിരീക്ഷണ കേന്ദ്രങ്ങളില്ല; പിണറായി പറഞ്ഞതെല്ലാം കള്ളം: കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: പ്രവാസികള്‍ വരുമ്ബോള്‍ രോഗം പടരുന്നത് തടയാന്‍ ഒന്നും ചെയ്യാതെ മുഖ്യമന്ത്രി പിണറായിവിജയനും പരിവാരങ്ങളും സ്വന്തം കഴിവുകേട് മറയ്ക്കാന്‍ കേന്ദ്രസര്‍ക്കാരിനെ കുറ്റം പറയുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കേരളത്തിലെ അപര്യാപ്തതകള്‍ ചൂണ്ടിക്കാട്ടുകയാണ് കേന്ദ്ര മന്ത്രി വി.മുരളീധരന്‍ ചെയ്തത്. അപര്യാപ്തതകള്‍ പരിഹരിക്കുകയോ, അതല്ലെങ്കില്‍ അപര്യാപ്തതകള്‍ സമ്മതിക്കുകയോ ചെയ്യുന്നതിനു പകരം എല്ലാം സജ്ജമാണെന്ന് പറഞ്ഞ് ജനങ്ങളെയാകെ വഞ്ചിക്കുകയാണ് Read More …

കോവിഡ് രോഗികളുടെ എണ്ണം സൗദിയില്‍ വീണ്ടും ഉയരുന്നു​​​

റിയാദ്​: സൗദി അറേബ്യയില്‍ കോവിഡ്​ ബാധിതരുടെ എണ്ണത്തില്‍ വീണ്ടും വലിയ വര്‍ധനവുണ്ടായി. ലോക്​ ഡൗണില്‍ അയവുണ്ടായതിനെ തുടര്‍ന്ന്​ ആളുകള്‍ കൂടുതലായി പുറത്തിറങ്ങിയതാണ്​ രോഗവ്യാപനത്തിന്​ ഒരു ഇടവേളയ്​ക്ക്​ ശേഷം വീണ്ടും ശക്തി കൂടാന്‍ കാരണമെന്ന്​ കരുതുന്നു. റമദാന്‍ 29 വരെ മാത്രമേ പകലുള്ള കര്‍ഫ്യൂ ഇളവുള്ളൂ. പെരുന്നാള്‍ മുതല്‍ അഞ്ച്​ ദിവസം വീണ്ടും കര്‍ശന നിരോധനാജ്ഞയുമായി രാജ്യം Read More …

കോവിഡ് 19: വയനാടിന് പ്രത്യേക ശ്രദ്ധ ആവശ്യമുണ്ടെന്ന് മുഖ്യമന്ത്രി

നിലവിലുള്ള രോഗബാധയുടെ തോത് അനുസരിച്ച്‌ വയനാടിന് പ്രത്യേക ശ്രദ്ധയുടെ ആവശ്യമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കോവിഡ് 19 ബാധയെതുടര്‍ന്ന് വയനാട് ജില്ലയില്‍ 19 പേരാണ് ചികിത്സയിലുള്ളത്. കണ്ടെയ്‌ന്‍മെന്‍റ് സോണുകളില്‍ കടുത്ത നിയന്ത്രണം തുടരും. സര്‍ക്കാര്‍ സംവിധാനങ്ങളുടെ ശ്രദ്ധയില്‍ പെടാതെ ആരെങ്കിലും എത്തിയാല്‍ ആ പ്രദേശത്തെ നാട്ടുകാര്‍ അറിയാതിരിക്കില്ല. അങ്ങനെ കണ്ടെത്തുന്നവര്‍ പ്രദേശത്തെ വാര്‍ഡ് തല Read More …