മുതിര്‍ന്ന ഒരു ഉദ്യോഗസ്ഥന് നല്‍കുന്ന ശമ്ബളമോ ആനുകൂല്യങ്ങളോ തന്റെ ഉപദേഷ്ടാക്കള്‍ക്ക് എല്ലാവര്‍ക്കും കൂടി നല്‍കുന്നില്ല; പ്രതിപക്ഷത്തിന് മറുപടിയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിനായി കൂടുതല്‍ പണം കണ്ടെത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ധൂര്‍ത്ത് കുറയ്ക്കണമെന്ന് വിമര്‍ശിച്ച പ്രതിപക്ഷത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന് നല്‍കുന്ന ശമ്ബളമോ ആനുകൂല്യങ്ങളോ തന്റെ ഉപദേഷ്ടാക്കള്‍ക്ക് എല്ലാം കൂടി നല്‍കുന്നില്ലെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. ധൂര്‍ത്ത് ഒഴിവാക്കാന്‍ മുഖ്യമന്ത്രിക്ക് വേണ്ടി നിയമിക്കപ്പെട്ട മുഴുവന്‍ ഉദ്യോഗസ്ഥരേയും ഒഴിവാക്കുകയാണ് വേണ്ടതെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തിനാണ് Read More …

കേരളത്തിലെ വള്ളങ്ങള്‍ക്കും യന്ത്രവത്കൃത ബോട്ടുകള്‍ക്കും മത്സ്യബന്ധനത്തിന് അനുമതി

തിരുവനന്തപുരം: കേരളത്തിലെ വള്ളങ്ങള്‍ക്കും യന്ത്രവത്കൃത ബോട്ടുകള്‍ക്കും മത്സ്യബന്ധനത്തിന് അനുമതി ഫിഷറീസ്-തുറമുഖ വകുപ്പ് അനുമതി നല്‍കി. 45 അടി വരെയുള്ള ചെറിയ യന്ത്രവത്കൃത വള്ളങ്ങള്‍ക്ക് ഇന്നു മുതല്‍ അനുമതി നല്‍കി. രണ്ടുഘട്ടങ്ങളിലായിട്ടാണ് യന്ത്രവത്കൃത ബോട്ടുകള്‍ക്ക് മത്സ്യബന്ധനത്തിനുളള അനുമതി നല്‍കിയിട്ടുള്ളത്. നമ്ബര്‍ അടിസ്ഥാനത്തിലായിരിക്കും അനുമതി ലഭിക്കുക. 45 അടി മുതലുള്ള വള്ളങ്ങള്‍ക്കും യന്ത്രവല്‍കൃത ബോട്ടുകള്‍ക്കും തിങ്കളാഴ്ച മുതലാണ് അനുമതി. Read More …

മദ്യശാലകള്‍ തുറക്കാന്‍ അനുമതി

ന്യൂഡല്‍ഹി • മദ്യം വില്‍ക്കുന്ന കടകള്‍ തുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. മദ്യം, ഗുട്ക, പുകയില, സിഗരറ്റ് തുടങ്ങിയ സ്ഥാപനങ്ങള്‍ തുറക്കാം. പൊതുസ്ഥലത്ത് വില്‍പ്പന നടത്തരുതെന്നും നിര്‍ദ്ദേശങ്ങളില്‍ പറയുന്നു. അതിനാല്‍ ബാറുകള്‍ അടഞ്ഞുതന്നെ കിടക്കും. സാമൂഹ്യ അകലം പാലിക്കണം. കടകളില്‍ ഒരു സമയം അഞ്ചുപേരില്‍ കൂടുതല്‍ പാടില്ല. മതിയായ സുരക്ഷാ ക്രമീകരണങ്ങള്‍ സ്വീകരിക്കണമെന്നും മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ പറയുന്നു. Read More …

രാജ്യത്ത് ലോക്ക് ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടി

ന്യൂഡല്‍ഹി: രാജ്യത്ത് ലോക്ക് ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടി. മറ്റന്നാള്‍ ലോക്ക്ഡൗണ്‍ അവസാനിക്കാനിരിക്കെയാണ് തീരുമാനം. രാജ്യത്താകെ കോവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തിലാണ് നടപടി. മെയ് നാലുമുതല്‍ 17 വരെയാണ് ലോക്ക്ഡൗണ്‍ തുടരുക. 2005ലെ ദേശീയ ദുരന്തനിവാരണമനുസരിച്ചാണ് നടപടി. റെഡ്സോണുകളില്‍ നിയന്ത്രണം കടുപ്പിക്കുമ്ബോഴും ഗ്രീന്‍ സോണുകളിലും ഓറഞ്ച് സോണുകളിലും ഇളവുകള്‍ ഉണ്ടാകും. പൊതുഗതാഗതത്തിനുള്ള വിലക്ക് തുടരും. എന്നാല്‍ ഗ്രീന്‍ Read More …

സൗദിയില്‍ ഇന്ന്​ ആറ്​ വിദേശികളും ഒരു സ്വദേശിയും മരിച്ചു; 392 പേര്‍ സുഖം പ്രാപിച്ചു

റിയാദ്​: വെള്ളിയാഴ്​ച സൗദി അറേബ്യയില്‍ കോവിഡ്​ ബാധിച്ച്‌​ ആറ്​ വിദേശികളും ഒരു സ്വദേശിയും മരിച്ചു. ജിദ്ദയിലാണ്​ നാലു പേര്‍ മരിച്ചത്​. മക്കയില്‍ മുന്നുപേരും. 46നും 75നും ഇടയില്‍ പ്രായമുള്ളവരാണ്​ മരിച്ചവര്‍. പുതുതായി 1344 പേരില്‍ രോഗബാധ കണ്ടെത്തി. ഇതോടെ രാജ്യത്താകെ റിപ്പോര്‍ട്ട്​ ചെയ്യപ്പെട്ട കോവിഡ്​ ബാധിതരുടെ എണ്ണം 24097 ആയി. പുതിയ രോഗികളില്‍ 17 ശതമാനം Read More …

കരിഞ്ചാപ്പാടി വത്തക്കക്ക് ഓണ്‍ലൈനിലും ഡിമാന്റ്

മലപ്പുറം: റംസാന്‍ വിപണിയിലെ ഒഴിവാക്കാനാവാത്ത വിഭവമായ വത്തക്ക (തണ്ണിമത്തന്‍)യുടെ കൃഷി വ്യാപമാക്കി പ്രശസ്തമാകുകയാണ് മലപ്പുറം ജില്ലയിലെ കരിഞ്ചാപ്പാടി ഗ്രാമം. നോമ്പ് സീസണില്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്നും ലോറിയിലെത്തുന്ന തണ്ണിമത്തനെ പടിക്കു പുറത്തു നിര്‍ത്തുകയാണ് ഈ ഗ്രാമം. കരിഞ്ചാപ്പാടി വത്തക്ക ഇന്ന് ഓണ്‍ലൈനില്‍ ബ്രാന്റാണ്. ലോക്ഡൗണ്‍ കാലത്തും ഫെയ്‌സ്ബുക്കിലൂടെയും വാട്‌സ്ആപ്പിലൂടെയും നേരിട്ടും വില്‍പന പൊടിപൊടിക്കുകയാണിവിടെ. കുറുവ വില്ലേജിലെ Read More …

വയനാടിന് പുതിയ ഇളവുകള്‍ ഇല്ലെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍

വയനാട്: കേന്ദ്ര സര്‍ക്കാര്‍ ഗ്രീന്‍ സോണ്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയ വയനാട്ടില്‍ പുതിയ ഇളവുകള്‍ ഉണ്ടാവില്ലെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍ അറിയിച്ചു . പ്രവാസികളും അതിര്‍ത്തിക്കപ്പുറം കുടുങ്ങിയവരും വരാനിരിക്കുന്നതിനാല്‍ ജില്ലയില്‍ ജാഗ്രത തുടരും. കുരങ്ങുപനി വ്യാപകമാകുന്ന തിരുനെല്ലി പഞ്ചായത്തില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി . ഇപ്പോഴത്തെ അവസ്ഥ നിലനിര്‍ത്തിക്കൊണ്ട് പോകാനുള്ള കഠിനമായ ശ്രമം വരും Read More …

എല്‍പിജി സിലിണ്ടര്‍ വില വീണ്ടും താഴേക്ക്

അന്തര്‍ദേശീയ മാര്‍ക്കറ്റില്‍ ക്രൂഡ് ഓയില്‍ വില കനത്ത ഇടിവ് നേരിടുന്ന സാഹചര്യത്തില്‍ പാചകവാതക സിലിണ്ടറിന്‍റെ വില വീണ്ടും താഴേക്ക്. സബ്സിഡിയില്ലാത്ത ഗ്യാസിന് ഇത് ഇത് മൂന്നാം മാസമാണ് വില വീണ്ടും കുറയുന്നത്. മെയ് 1 മുതല്‍ ആണ് പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരിക. മെട്രോ നഗരങ്ങളിലെ പുതിയ നിരക്കുകള്‍ ചുവടെ കൊടുത്തിരിക്കുന്നവയാണ് ന്യൂഡല്‍ഹി- 581.5 –  Read More …