സാലറി കട്ട്: ഗവര്‍ണര്‍ ഒപ്പിട്ടു, ഓര്‍ഡിനന്‍സിന് അംഗീകാരം

തിരുവനന്തപുരം: കൊറോണ പ്രതിസന്ധിയെ തുടര്‍ന്ന് സ൪ക്കാ൪ ജീവനക്കാരുടെയും അധ്യാപകരുടെയും മറ്റും ശമ്ബളം പിടിക്കുന്നതു സംബന്ധിച്ച ഓര്‍ഡിനന്‍സില്‍ സംസ്ഥാന ഗവര്‍ണര്‍ ഒപ്പിട്ടു. ഇതോടെ ഓര്‍ഡിനന്‍സിന് അംഗീകാരമായി. ശമ്ബളം പിടിക്കല്‍ സ്റ്റേ ചെയ്ത ഹൈക്കോടതി വിധിയെ തുടര്‍ന്നാണ് ഓ൪ഡിനന്‍സ് ഇറക്കാന്‍ മന്ത്രിസഭ തീരുമാനിച്ചത്.

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്ബളം തിങ്കളാഴ്​ച മുതല്‍ നല്‍കും

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്​ ശമ്ബളം തിങ്കളാഴ്​ച മുതല്‍ നല്‍കുമെന്ന്​ ധനമന്ത്രി തോമസ്​ ഐസക്​ പറഞ്ഞു. നിലവിലെ ഉത്തരവിനനുസരിച്ചുള്ള ശമ്ബളമാണ്​ നല്‍കുക.​ അഞ്ച്​ മാസംകൊണ്ട്​ 2500 കോടി രൂപ മാറ്റിവെക്കപ്പെടും. ഇത്തരത്തില്‍ മാറ്റിവെക്കുന്ന തുക​ ട്രഷറിയില്‍ പ്രത്യേക അക്കൗണ്ടില്‍ സൂക്ഷിക്കും. ഇൗ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്​ നല്‍കും. ഹൈകോടതി ജഡ്​ജിമാരുടെ ശമ്ബളം പിടിക്കാന്‍ സര്‍ക്കാറിന്​ ഉദ്ദേശമില്ല. Read More …

പശുവളര്‍ത്തല്‍ ലാഭകരം: സര്‍ക്കാര്‍ സഹായം കൈനിറയെ

കേരളത്തില്‍ പശുവളര്‍ത്തല്‍ ഇന്ന് ലാഭകരമായ ബിസിനസാണ്. ജനങ്ങളുടെ നിത്യഭക്ഷണത്തില്‍ പാലിന്റെ സ്ഥാനം കൂടി വരുന്നതും പാല്‍ അനുബന്ധ ഉല്‍പ്പന്നങ്ങള്‍ക്ക് പ്രചാരം വര്‍ധിക്കുന്നതും മൂലം അല്‍പ്പം അധ്വാനിച്ചാല്‍ വരുമാനമുണ്ടാക്കാവുന്ന മേഖലയായി പശുവളര്‍ത്തല്‍ മാറി. പാല്‍ വില്‍പ്പനക്ക് ഇന്ന് മില്‍മയും അനുബന്ധ സൊസൈറ്റികളും ഉള്‍പ്പടെയുള്ള വലിയ ശൃംഖലയുണ്ട്. അടുത്തുള്ള വീടുകളിലേക്ക് പാല്‍ എത്തിച്ച് പണം നേടാം. മറ്റ് പല Read More …

ഋഷിയുടെ മരണവാര്‍ത്ത ലോകത്തെ അറിയിച്ചത് ബച്ചന്‍

മുംബൈ: ”അദ്ദേഹം പോയി…ഋഷി കപൂര്‍..ഇപ്പോള്‍ യാത്രയായിരിക്കുന്നു.. ഞാന്‍ തകര്‍ന്നു പോകുന്നു”അമിതാബ് ബച്ചന്റെ ഈ ട്വീറ്റ് ചെന്നു തറക്കുന്നത് ലോകത്താകമാനമുള്ള കോടിക്കണക്കിന് ഹിന്ദി ചലചിത്ര പ്രേമികളുടെ മനസിലാണ്. ഇന്ന് രാവിലെ ബച്ചന്റെ ഈ ട്വീറ്റാണ് ഹിന്ദി സിനിമയിലെ നിത്യവസന്തവും തലമുറകളുടെ പ്രചോദനവുമായിരുന്നു ഋഷി കപൂറിന്റെ മരണവാര്‍ത്ത ആദ്യമായി ലോകത്തെ അറിയിച്ചത്.ഇരുവരും ഒട്ടേറെ സിനിമകളില്‍ ഒന്നി്ച്ചഭിനയിച്ചവരാണ്.പ്രമുഖ നടന്‍ ഇര്‍ഫാന്‍ Read More …

പ്രവാസി തിരിച്ചുപോക്ക്​: തൊഴില്‍ നഷ്​ടപ്പെട്ട്​ പേര്​ ചേര്‍ത്തവര്‍ അരലക്ഷത്തിലേറെ

ദോഹ: കോവിഡ് പ്രതിസന്ധികാരണം നാട്ടിലേക്ക്​ തിരിച്ചുപോകാനായി നോര്‍ക്കയില്‍ രജിസ്​റ്റര്‍ ചെയ്​തവരില്‍ തൊഴില്‍ നഷ്​ടപ്പെട്ടവര്‍ 56,114 പേര്‍. വിദേശങ്ങളില്‍ കുടുങ്ങിയ വിവിധ രാജ്യങ്ങളിലെ മൂന്നുലക്ഷത്തിലധികം പ്രവാസിമലയാളികളാണ്​ കേരളത്തിലേക്ക്​ മടങ്ങാനായി ഇതുവരെ നോര്‍ക്കയില്‍ തങ്ങളുടെ പേരുവിവരങ്ങള്‍ ചേര്‍ത്തിരിക്കുന്നത്​. ആകെ 3,20,463 പ്രവാസികളാണ്​ രജിസ്​റ്റര്‍ ചെയ്തത്​. കോവിഡ്​ പശ്​ചാത്തലത്തില്‍ കേരളത്തിലേക്ക്​ മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികളുടെ രജിസ്​ട്രേഷന്‍ നടപടികളാണ്​ നോര്‍ക്ക തുടരുന്നത്​. Read More …

സര്‍വീസ് പെന്‍ഷന്‍ വിതരണം മെയ് നാല് മുതല്‍

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍വീസ് പെന്‍ഷന്‍ വിതരണം ട്രഷറികളില്‍ മെയ് നാലു​ മുതല്‍ എട്ട് വരെ നടത്തും. ഇതിനായി പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന്​ മുഖ്യമന്ത്രി പിണറായി വിജയന്‍. അക്കൗണ്ട് നമ്ബറുകള്‍ അടിസ്ഥാനമാക്കി വ്യത്യസ്ത സമയം നിശ്ചയിച്ചായിരിക്കും പെന്‍ഷന്‍ വിതരണം. കൗണ്ടറിന് മുന്നില്‍ ഒരു സമയം അഞ്ച് പേര്‍ക്കാണ് അനുവാദം നല്‍കുക. നേരി​ട്ടെത്താന്‍ കഴിയാത്തവര്‍ക്ക് അക്കൗണ്ട് വിവരങ്ങള്‍ നല്‍കിയാല്‍ Read More …

സൗദിയില്‍ കൊവിഡ് 19 വൈറസ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം അഞ്ച് ആയി

സൗദിയില്‍ കൊവിഡ് 19 വൈറസ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം അഞ്ചായി.ഇതുവരെ 17 ഇന്ത്യക്കാരാണ് സൗദിയില്‍ കൊവിഡ് ബാധിച്ച്‌ മരിച്ചത്. രോഗം ബാധിച്ചവരുടെ എണ്ണം 20,000 കവിഞ്ഞു. പുതുതായി രോഗം സ്ഥിരീകരിച്ചത് 1266 പേര്‍ക്കാണ്. ഒരാഴ്ചക്കിടെ മൂന്നു മലയാളികള്‍ കൂടി മരിച്ചതോടെയാണ് സൗദിയില്‍ ഇതുവരെ കൊവിഡ് 19 ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം അഞ്ചായത്. മലയാളികളെ Read More …

പരാതി നല്‍കിയാല്‍ ഇനി പൊലീസ് സ്റ്റേഷന്‍ കയറി ഇറങ്ങി നടക്കേണ്ട; വിവരം ഇ മെയിലായും എസ്‌എംഎസായും എത്തും

തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്ത് അപേക്ഷയോ നിവേദനമോ പരാതിയോ സമര്‍പ്പിക്കുന്ന പൊതുജനങ്ങള്‍ക്കും പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ഇനിമുതല്‍ ഇമെയില്‍ ആയോ എസ് എം എസ് ആയോ മറുപടി ലഭിക്കും. ഇതിന് ആവശ്യമായ നിര്‍ദ്ദേശം ഡിജിപി ലോക്‌നാഥ് ബഹ്‌റ പൊലീസ് ആസ്ഥാനത്തെ എല്ലാ വിഭാഗങ്ങള്‍ക്കും നല്‍കി. സര്‍വീസ് സംബന്ധമായി പരാതി നല്‍കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ഇനിമുതല്‍ മറുപടി ലഭിക്കും. അപേക്ഷയില്‍ സ്വീകരിച്ച Read More …