കോവിഡ് പ്രതിരോധ നടപടികള്‍ വിജയിപ്പിക്കുന്നതിന് ഓരോ ജില്ലയ്ക്കും പ്രത്യേകമായ രോഗപ്രതിരോധ പ്ലാന്‍ ഉണ്ടാക്കും; മുഖ്യമന്ത്രി

തിരുവനന്തപുരം: ചില മേഖലകളില്‍ ലോക് ഡൗണില്‍ ചില ക്രമീകരണങ്ങള്‍ വരുത്തിയ സാഹചര്യത്തില്‍ ജാഗ്രതയ്ക്ക് ഒരു കുറവും വരുത്തരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എവിടെയായാലും പുറത്തിറങ്ങുന്നവര്‍ മാസ്ക്ക് ധരിച്ചിരിക്കണം. എല്ലാ ഇടങ്ങളിലും സാനിറ്റൈസറും കൈ കഴുകാന്‍ സൗകര്യവും ഒരുക്കണം. കോവിഡ് പ്രതിരോധ നടപടികള്‍ വിജയിപ്പിക്കുന്നതിന് ഓരോ ജില്ലയ്ക്കും പ്രത്യേകമായ രോഗപ്രതിരോധ പ്ലാന്‍ ഉണ്ടാക്കും. രോഗവിമുക്തരായി ഡിസ്ചാര്‍ജ് ചെയ്യുന്നവരും Read More …

അമേരിക്കയില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു

യു​എ​സി​ല്‍ കൊറോണ തീ​വ്ര​മായി വ്യാപിക്കുന്നത് അ​വ​സാ​നി​ച്ചെ​ന്നും വി​പ​ണി​ക​ള്‍ തു​റ​ക്കാ​ന്‍ സ​മ​യ​മാ​യെ​ന്നും പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ് വെളിപ്പെടുത്തി. വി​പ​ണി​ക​ള്‍ തു​റ​ക്കാ​നു​ള്ള മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ വൈ​റ്റ് ഹൗസ് പുറ​ത്തു​വി​ട്ടു. ലോ​ക്ക്ഡ് ല​ഘൂ​ക​രി​ക്കാ​നു​ള്ള മൂ​ന്നു ​ഘ​ട്ട​ങ്ങ​ളാ​യു​ള്ള മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളാ​ണ് പു​റ​ത്തു ​വി​ട്ടി​രി​ക്കു​ന്ന​ത്. ചെറുകിട സ്ഥാപനങ്ങള്‍ക്കും മറ്റുമാണ് ഇളവുകള്‍ നല്‍കിയത്. വി​പ​ണി തു​റ​ക്കാ​നു​ള്ള അ​ന്തി​മ തീ​രു​മാ​നം ട്രം​പ് സം​സ്ഥാ​ന ഗ​വ​ര്‍​ണ​ര്‍​മാ​ര്‍​ക്ക് വി​ട്ടു ​ന​ല്‍​കി. Read More …

സംസ്ഥാനത്ത് ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരും

തിരുവനന്തപുരം : കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ സംസ്ഥാനത്ത് തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഹോട്ട്സ്പോട്ട് അല്ലാത്ത ജില്ലകളില്‍ ഏപ്രില്‍ 20 മുതല്‍ കേന്ദ്രം ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട് . റെഡ് സോണ്‍ ആയി പ്രഖ്യാപിച്ച ജില്ലകളില്‍ കര്‍ശന നിയന്ത്രണം തുടരുമെന്നും അദ്ദേഹം അറിയിച്ചു. പൊതുഗതാഗതം, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം എന്നിവ കേന്ദ്രം നിര്‍ത്തിവെച്ചിരിക്കുകയാണ്. Read More …

ഒന്നു മുതല്‍ പത്ത് വരെയുള്ള പുസ്തകങ്ങള്‍ ഓണ്‍ലൈനില്‍ ‘റെഡിയാക്കി’ കേരള സര്‍ക്കാര്‍

തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിലും ലോക്ക് ഡൗണിലും മാഞ്ഞ് പോവാതെ സര്‍ക്കാരിന്റെ വാക്ക്. ഒന്ന് മുതല്‍ പത്ത് വരെയുള്ള പുസ്തകങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കിയാണ് സര്‍ക്കാര്‍ വാക്ക് പാലിച്ചിരിക്കുന്നത്. വിദ്യാര്‍ത്ഥികളുടെ പഠനം സുഗമമമാക്കാന്‍ വേണ്ടിയാണ് പുസ്തകങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കിയത്. കേരള സിലബസില്‍ പഠിക്കുന്ന ഇംഗ്ലീഷ്, മലയാളം മീഡിയം കുട്ടികള്‍ക്കുള്ള പാഠപുസ്തകങ്ങളാണ് പിഡിഎഫ് രൂപത്തില്‍ ഓണ്‍ലൈനിലൂടെ ലഭ്യമാക്കിയത്. https://samagra.kite.kerala.gov.in/textbook/page Read More …

ഷാജിയുടെ ആരോപണങ്ങള്‍ മുസ്ലീംലീഗിന്‍റെ അഭിപ്രായം; പി.കെ.കുഞ്ഞാലിക്കുട്ടി

മലപ്പുറം: മുഖ്യമന്ത്രി വിര്‍മശനത്തിന് അതീതനാണെന്ന ധാരണ ശരിയല്ലെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി എം.പി. ദുരിതാശ്വാസഫണ്ടില്‍ നേരത്ത വീഴ്ച വന്നിട്ടുണ്ട്. രണ്ടു പ്രളയവും ഓഖിയും നേരിട്ടതില്‍ വീഴ്ചയുണ്ട്. പ്രളയ ദുരന്തത്തിന്‍റെ പേരില്‍ ശേഖരിച്ച ഫണ്ട് വകമാറ്റിയതു പോലെ സംഭവിക്കാതിരിക്കാനാണ് മുന്നറിയിപ്പ് നല്‍കുന്നതെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. വിമര്‍ശനങ്ങളെ അസഹിഷ്ണുതയോടെ കാണാതെ മറുപടി പറയാന്‍ മുഖ്യമന്ത്രി തയാറാവണം. കെ എം ഷാജിയുടെ Read More …

അസത്യത്തെ സത്യമായി പ്രചരിപ്പിക്കുന്നവരെ ലീഗ് നേതൃത്വം തിരുത്തണം; മന്ത്രി ജലീല്‍

 മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച കെ.എം.ഷാജി എം.എല്‍.എക്കു മറുപടിയുമായി മന്ത്രി കെ.ടി ജലീല്‍.അസത്യത്തെ സത്യമായി പ്രചരിപ്പിക്കുന്നത് മഹാ അപരാധമാണെന്നും അത്തരം പ്രചാരണം നടത്തിയ കെ.എം ഷാജിയെ മുസ്ലിം ലീഗ് നേതൃത്വം ന്യായീകരിക്കാതെ തിരുത്തുകയാണുവേണ്ടതെന്നും കെ.ടി ജലീല്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നല്ല കേസുകളുടെ നടത്തിപ്പിനുള്ള പണം സര്‍ക്കാര്‍ ചെലവഴിക്കുന്നത്. ഒരു സര്‍ക്കാരും അങ്ങനെയല്ല ചെയ്യുന്നത്. Read More …

കൊവിഡിന്റെ മറവില്‍ മുഖ്യമന്ത്രി സ്വഭാവഹത്യ നടത്തുന്നു: മുല്ലപ്പള്ളി

തിരുവനന്തപുരം: കൊവിഡിന്റെ പേരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന പ്രതിദിന വാര്‍ത്താസമ്മേളനം പ്രതിപക്ഷ നേതാക്കളെ ഒറ്റതിരിഞ്ഞ് ആക്രമിച്ച്‌ സ്വഭാവഹത്യ നടത്താനുള്ള സങ്കുചിത രാഷ്ട്രീയമായി മാറിയിരിക്കുകയാണെന്നു കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. മുഖ്യമന്ത്രിയുടെ സമനില തെറ്റിയുള്ള പ്രതികരണം കൊവിഡിനെതിരേയുള്ള ഒറ്റക്കെട്ടായ പ്രവര്‍ത്തനത്തിന് വലിയ ആഘാതമാണ് ഏല്‍പ്പിക്കുന്നത്. ഇടുക്കിയിലെ പൊതുപ്രവര്‍ത്തകന് പനി ബാധിച്ചപ്പോള്‍ അദ്ദേഹത്തെ ബോധപൂര്‍വ്വം അപമാനിക്കാന്‍ മുഖ്യമന്ത്രി കാട്ടിയ Read More …

അനധികൃതമായി അതിര്‍ത്തി കടന്നെത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി: മന്ത്രി എം. എം. മണി

അനധികൃതമായി സംസ്ഥാന അതിര്‍ത്തി കടന്ന് എത്തുന്നവര്‍ക്കെതിരെ ഉദ്യാഗസ്ഥര്‍ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കണമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണി. കൊവിഡ്- 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന മേഖലകളിലെ മുന്‍കരുതല്‍ നടപടികള്‍ കര്‍ശനമാക്കുന്നതിന്റെയും ഭാഗമായി നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് കാര്യാലയത്തില്‍ ചേര്‍ന്ന യോഗത്തിന് അധ്യക്ഷത വഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. നെടുങ്കണ്ടം, കരുണാപുരം, പാമ്ബാടുംപാറ ഗ്രാമ Read More …