തദ്ദേശ സ്ഥാപനങ്ങളുടെ ബില്ലുകള്‍ക്കും ചെക്കുകള്‍ക്കും ഏപ്രില്‍ 17 മുതല്‍ നിയന്ത്രണങ്ങള്‍ ഇല്ലാതെ ട്രഷറിയില്‍ നിന്നും പണം നല്‍കും; തോമസ് ഐസക്

തിരുവനന്തപുരം: ട്രഷറി നിയന്ത്രണങ്ങള്‍ പടിപടിയായി നീക്കം ചെയ്യുകയാണെന്നും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ബില്ലുകള്‍ക്കും ചെക്കുകള്‍ക്കും ഏപ്രില്‍ 17 മുതല്‍ നിയന്ത്രണങ്ങള്‍ ഇല്ലാതെ ട്രഷറിയില്‍ നിന്നും പണം നല്‍കുമെന്നും ധനകാര്യ മന്ത്രി ഡോ: ടി.എം തോമസ് ഐസക്. ഇതിനു പുറമേ അഞ്ചുലക്ഷം വരെയുള്ള എല്ലാ ബില്ലുകള്‍ക്കും ചെക്കുകള്‍ക്കും വെയ്സ് ആന്റ് മീന്‍സ് ക്ലിയറന്‍സ് ഇല്ലാതെ പണം കൊടുക്കുന്നതാണ്. അതുപോലെ Read More …

16 ദിവസമായി ഒരു കൊവിഡ് 19 പൊസിറ്റീവ് കേസുപോലുമില്ല, വയനാടിനെ കുറിച്ച്‌ അഭിമാനം തോന്നുന്നു: രാഹുല്‍ ഗാന്ധി

16 ദിവസമായി ഒറ്റ കൊവിഡ് 19 പൊസിറ്റിവ് കേസുപോലും റിപ്പോര്‍ട്ട് ചെയ്യാത്ത വയനാടിനെ കുറിച്ച്‌ ഓര്‍ത്ത് അഭിമാനമുണ്ടെന്ന് വയനാട് എംപി രാഹുല്‍ ഗാന്ധി. ഫെയ്സ്‌ബുക്ക് കുറിപ്പിലൂടെയാണ് വയനാടിനെ അഭിനന്ദിച്ച്‌ രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്. ‘വയനാട് ജില്ല എന്റെ മണ്ഡലത്തിലാണെന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. കൊറോണയ്‌ക്കെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വയനാട് മികച്ച പ്രവര്‍ത്തനമാണ് നടത്തിയതെന്ന് ആരോഗ്യമന്ത്രാലയം തന്നെ വ്യക്തമാക്കിയിരിക്കുന്നു. Read More …

യു.എസ് കോവിഡിന്റെ അതിതീവ്ര ഘട്ടം പിന്നിട്ടു; നിയന്ത്രണങ്ങളില്‍ ഇളവെന്ന് ട്രംപ്‌

വാഷിങ്ടണ്‍: അമേരിക്കയില്‍ കോവിഡ് വ്യാപനത്തി​​െന്‍റ അതിതീവ്ര ഘട്ടം അവസാനിച്ചുവെന്ന്​ പ്രസിഡന്‍റ്​ ഡോണള്‍ഡ്​ ട്രംപ്. കോവിഡിനെതിരായ പോരാട്ടം തുടരുകയാണെന്നും എന്നാല്‍ രാജ്യം തീവ്രഘട്ടം പിന്നിട്ടിരിക്കുന്നതായി പുതിയ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. ചില സംസ്ഥാനങ്ങളില്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുമെന്നും ഇത്​ സംബന്ധിച്ച മാര്‍ഗ നിര്‍ദേശം പുറത്തിറക്കുമെന്നും വാര്‍ത്താസമ്മേളനത്തില്‍ ട്രംപ് അറിയിച്ചു. മരണസംഖ്യ വര്‍ധിക്കുന്നുണ്ടെങ്കിലും പുതിയ കോവിഡ് കേസുകള്‍ കുറഞ്ഞുവെന്നാണ് കണക്കുകള്‍. ഈ Read More …

ഗള്‍ഫിലേക്ക് പ്രതിനിധി സംഘത്തെ അയക്കണം- സാദിഖലി തങ്ങള്‍

മലപ്പുറം-കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആശങ്കയില്‍ കഴിയുന്ന പ്രവാസി മലയാളികളെ സഹായിക്കാന്‍ ഗള്‍ഫിലേക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധി സംഘത്തെ അയക്കണമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ആവശ്യപ്പെട്ടു.ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ആരോഗ്യ വിദഗ്്ദരെ ഉള്‍പ്പെടുത്തിയുള്ള സംഘത്തെ അയക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. കോവിഡ് വ്യാപന ഭീതിയില്‍ കഴിയുന്ന പ്രവാസികള്‍ക്ക് ആത്്മവിശ്വാസം പകരേണ്ടതുണ്ടെന്നും പ്രതിനിധി സംഘത്തെ അയക്കുന്നത് അവര്‍ക്ക് Read More …

കോവിഡ്​ ബാധിച്ച പ്രവാസികള്‍ക്ക്​ 10000 രൂപ; മടക്കയാത്ര മുടങ്ങിയവര്‍ക്ക്​ 5000

തിരുവനന്തപുരം: പ്രവാസി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമുള്ള കോവിഡ്​ ബാധിതര്‍ക്ക്​ 10000 രൂപ വീതം ധനസഹായം നല്‍കാന്‍ സംസ്​ഥാന പ്രവാസികാര്യ വകുപ്പ്​ ഉത്തരവിട്ടു. ക്ഷേമനിധി ബോര്‍ഡി​​െന്‍റ തനത്​ ഫണ്ടില്‍നിന്നാണ്​ ഇതിനുള്ള തുക കണ്ടെത്തുക. നോര്‍ക്ക റൂട്ട്‌സ്, കേരള പ്രവാസി ക്ഷേമനിധി ബോര്‍ഡ് എന്നിവ വഴിയാണ്​ സഹായം വിതരണം ചെയ്യുക. പ്രവാസി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ എല്ലാ പെന്‍ഷന്‍കാര്‍ക്കും Read More …

കുതിരാന്‍ തുരങ്ക നിര്‍മ്മാണം ഉടന്‍ പൂര്‍ത്തിയാക്കണം: മന്ത്രി ജി സുധാകരന്‍

തിരുവനന്തപുരം : ലോക്ക് ഡൗണ്‍ കാലയളവില്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുവദിച്ച ഇളവുകളുടെ പശ്ചാത്തലത്തില്‍ ദേശീയപാത 544 ലെ തൃശൂര്‍- പാലക്കാട് റീച്ചിലെ കുതിരാന്‍ തുരങ്കത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ഉപരിതലഗതാഗത വകുപ്പ് മന്ത്രിയ്ക്ക് കത്തയച്ചതായി പൊതുമരാമത്തും രജിസ്ട്രേഷനും വകുപ്പ് മന്ത്രി ജി സുധാകരന്‍ അറിയിച്ചു. നിര്‍മ്മാണ കാലാവധി പൂര്‍ത്തിയാക്കിയിട്ടും, കുതിരാന്‍ Read More …

സംസ്ഥാനത്തിന് ഇന്ന് ആശ്വാസ ദിനം; ഇന്ന് രോഗം സ്ഥിരീകരിച്ചത് ഒരാള്‍ക്ക്; ഏഴ് പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: സംസ്ഥാനത്തിന് ഇന്ന് ആശ്വാസ ദിനം. ഇന്ന് ഒരാള്‍ക്ക് മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം 387 ആയി. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. കണ്ണൂര്‍ സ്വദേശിക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ക്ക് സമ്ബര്‍ക്കം മൂലമാണ് രോഗം ബാധിച്ചത്. അതെസമയം ഇന്ന് ഏഴ് Read More …

പ്രവാസികളെ കേരളത്തിലേക്ക് തിരിച്ചെത്തിക്കണമെന്ന് ചെന്നിത്തല

തിരുവനന്തപുരം : ഗള്‍ഫില്‍ കുടുങ്ങി പോയ പ്രവാസികളെ തിരികെ കൊണ്ടു വരില്ലെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാട് അപലപനീയമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രോഗികള്‍, പ്രായമയവര്‍, കടുത്ത സാമ്ബത്തിക പ്രതിസന്ധി നേരിടുന്നവര്‍ പൂര്‍ണഗര്‍ഭിണികള്‍ എന്നിവരെ ചാര്‍ട്ടേഡ് വിമാനം വഴി തിരിച്ചു കൊണ്ടു വരാന്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഏപ്രില്‍ 20-ന് ശേഷം ഇളവുകള്‍ വരുന്ന മുറയ്ക്ക് പ്രവാസികളെ Read More …