പൗരത്വ നിയമ ഭേദഗതി; മനുഷ്യചങ്ങലയിലേക്ക് യു.ഡി.എഫിനെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി

പൗരത്വ നിയമ ഭേദഗതിക്കെതിരായ മനുഷ്യചങ്ങലയിലേക്ക് യു.ഡി.എഫിനെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. യോജിച്ച്‌ നില്‍ക്കേണ്ട സമയങ്ങളില്‍ തടിമിടുക്ക് കാണിക്കുകയല്ല വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. പൗരത്വ നിയമവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ക്ക് അദ്ദേഹത്തിന്‍റേതായ അഭിപ്രായങ്ങള്‍ ഉണ്ടാകും. തനിക്കെതിരെ രാജ്യസഭയില്‍ അവകാശലംഘനത്തിന് നോട്ടീസ് നല്‍കിയത് കേട്ടു കേള്‍വിയില്ലാത്ത കാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദേശീയതലത്തിലെ സാമ്ബത്തികമാന്ദ്യം; സഹകരണമേഖലയുടെ ശക്തിയും സേവനവും പ്രസക്തമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

ദേശീയതലത്തില്‍ സാമ്ബത്തികമാന്ദ്യവും പൊതുമേഖലാ ബാങ്കുകളുടെ തകര്‍ച്ചയും നേരിടുന്ന സാഹചര്യത്തിലാണ് സഹകരണമേഖലയുടെ ശക്തിയും സാന്നിധ്യവും സേവനവും പ്രസക്തമാകുന്നതെന്ന് സഹകരണ-ടൂറിസം-ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. 40 ാം സഹകരണ നിക്ഷേപ സമാഹരണ യജ്ഞത്തിന്റെയും നവകേരളീയം കുടിശ്ശിക നിവാരണത്തിന്റെയും സംസ്ഥാനതല ഉദ്ഘാടനം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള ബാങ്ക് രൂപീകരിച്ച ശേഷമുള്ള ആദ്യ നിക്ഷേപ സമാഹരണ യജ്ഞമാണെന്നത് Read More …

നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ വിടുതല്‍ ഹര്‍ജിയില്‍ ജനുവരി നാലിന് വിധി പറയും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നടന്‍ ദിലീപ് സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിയില്‍ ജനുവരി നാലിന് വിധി പറയും. കൊച്ചിയിലെ വിചാരണ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി. അതേസമയം കേസിലെ എട്ടാം പ്രതിയായ ദിലീപിന്റെ വിടുതല്‍ ഹര്‍ജിയെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തു. ദിലീപിനെ കുറ്റവിമുക്തനാക്കരുതെന്നും വിചാരണയ്ക്ക് മതിയായ തെളിവുകള്‍ കുറ്റപത്രത്തില്‍ ദിലീപിനെതിരേയുണ്ടെന്നും Read More …

അബ്കാരി തൊഴിലാളികളുടെ പ്രശ്നങ്ങള്‍: സര്‍ക്കാരിന് അനുഭാവപൂര്‍ണമായ നിലപാട്; ടി.പി.രാമകൃഷ്ണന്‍

അബ്കാരി തൊഴിലാളികളുടെതുള്‍പ്പെടെ എല്ലാ തൊഴിലാളികളുടെയും പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുമെന്നും തൊഴിലാളികളുടെ പ്രശ്നങ്ങളില്‍ സര്‍ക്കാരിന് അനുഭാവ പൂര്‍ണ്ണമായി നിലപാടാണുള്ളതെന്നും തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി രാമകൃഷ്ണന്‍. കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ സംസ്ഥാനതല വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് വിതരണവും സമ്മാനദാനവും നിര്‍വഹിക്കുകയായിരുന്നു മന്ത്രി. അബ്കാരി തൊഴിലാളികളുടെ ക്ഷേമനിധി ആനുകൂല്യം വര്‍ധിപ്പിക്കുന്നതിന് ബോര്‍ഡ് സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ സര്‍ക്കാരിന്റെ Read More …

അതിര്‍ത്തിയില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു

കശ്മീര്‍ : അതിര്‍ത്തിയില്‍ രണ്ട് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു. പാക് അതിര്‍ത്തിക്കടുത്ത് നൗഷേര സെക്ടറിലാണ് സംഭവം. ഭീകരര്‍ക്കായി തിരച്ചില്‍ നടത്തുന്നതിനിടെയാണ് സൈനികര്‍ കൊല്ലപ്പെട്ടത്. തിരച്ചിലിനിടെ ഭീകരര്‍ സൈന്യത്തിന് നേര്‍ക്ക് വെടിവെക്കുകയായിരുന്നു. പ്രദേശം സൈന്യം വളഞ്ഞിരിക്കുകയാണ്. ഭീകരരെ കണ്ടെത്താനുള്ള ഓപ്പറേഷന്‍ മേഖലയില്‍ തുടരുകയാണ്.

രാജ്യത്ത് സംഘര്‍ഷസാഹചര്യം സൃഷ്ടിക്കാന്‍ ശ്രമം നടത്തുന്നു : മന്ത്രി ഇ.പി.ജയരാജന്‍

സ്നേഹവും കാരുണ്യവും മാനവികതയും ചോര്‍ത്തിക്കളഞ്ഞ് പകരം വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും സംഘര്‍ഷത്തിന്റെയും സാഹചര്യങ്ങള്‍ ഒരുക്കിയെടുക്കാനുള്ള ശ്രമങ്ങളാണ് ഇന്ന് രാജ്യത്ത് ചിലര്‍ നടത്തുന്നതെന്ന് മന്ത്രി ഇ.പി.ജയരാജന്‍ പറഞ്ഞു. 87-ാമത് ശിവഗിരി തീര്‍ഥാടന വ്യവസായം സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇവര്‍ക്ക് ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങളോ ഉപദേശങ്ങളോ അറിയില്ല. നരനും നരനും തമ്മില്‍ സഹവര്‍ത്തിത്വം ഉറപ്പിക്കാനാണ് ഗുരു പറഞ്ഞുതന്നത്. Read More …

ഗവര്‍ണര്‍ കേരളം വിടണം ​-കെ. മുരളീധരന്‍

തിരുവനന്തപുരം: പൗരത്വഭേദഗതിനിയമത്തില്‍ സംസ്ഥാനത്തി​​െന്‍റ പൊതുവികാരം മനസ്സിലാക്കാത്ത ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാജി​െവച്ച്‌ സംസ്ഥാനം വിടുന്നതാണ് നല്ലതെന്ന് കെ. മുരളീധരന്‍ എം.പി. ഗവര്‍ണറായി തുടരാന്‍ കഴിയാത്ത സാഹചര്യം അദ്ദേഹമായിട്ട് ഉണ്ടാക്കിയതാണ്. പൗരത്വനിയമം ഭരണഘടനാവിരുദ്ധമാണ്. ഇതിനെതിരെ പ്രതിപക്ഷനേതാവടക്കം സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. കോടതിവിധി വരുംവരെ കാത്തിരിക്കാനുള്ള സാവകാശം ഗവര്‍ണര്‍ കാണിക്കണമായിരുന്നു. അതിനുമുമ്ബ് എടുത്തുചാടി അഭിപ്രായം പറയരുതായിരുന്നു. ജനങ്ങളുടെ വികാരം Read More …

സ്വകാര്യ മേഖലയില്‍ ഉന്നത തസ്‌തികകളില്‍ മുക്കാല്‍ ശതമാനം സഊദിവല്‍ക്കരണം: കരട് നിര്‍ദേശത്തിന് അംഗീകാരം

റിയാദ്: സഊദിയില്‍ സ്വകാര്യ മേഖലയില്‍ വിദേശികള്‍ക്ക് കൂടുതല്‍ തിരിച്ചടി നല്‍കി പുതിയ തീരുമാനത്തിന്റെ കരട് നിര്‍ദേശത്തിനു അംഗീകാരമായി. സ്വകാര്യ മേഖലയില്‍ ഉന്നത തസ്‌തികകളിലെ സഊദിവല്‍ക്കരണ തോത് നിലവില്‍ നിന്നും മുക്കാല്‍ ശതമാനമാക്കി ഉയര്‍ത്തുന്നതിനുള്ള കരട് നിര്‍ദേശത്തിനു സഊദി ഉന്നതാധികാര സഭയായ സഊദി ശൂറാ കൗണ്‍സിലാണ്‌ അംഗീകാരം നല്‍കിയത്. സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്‌മ നിരക്ക് കുറക്കുന്നതിന് വേണ്ടി പുതിയ പദ്ധതി Read More …