പൗരത്വ നിയമ ഭേദഗതി: സംയുക്ത പ്രതിഷേധം നാടിന്റെ നിലനില്‍പ്പിന് വേണ്ടിയുള്ളത്; മുഖ്യമന്ത്രി

തിരുവനന്തപുരം: പൗരത്വ നിയമത്തിനെതിരെ കേരളത്തില്‍ ഇന്ന് നടക്കുന്ന സംയുക്ത പ്രതിഷേധം നാടിന്റെ നിലനില്‍പ്പിന് വേണ്ടിയുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം: ഭരണഘടനാ വിരുദ്ധമായ ദേശീയ പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്നും ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ഇന്ന് രക്തസാക്ഷി മണ്ഡപത്തിനു മുന്നില്‍ സംയുക്ത സത്യഗ്രഹം നടത്തുകയാണ്. Read More …

ഹര്‍ത്താല്‍ തടയണമെന്ന ഹിന്ദു ഹെല്‍പ് ലൈന്‍ ഹരജി ഹൈക്കോടതി തള്ളി

കൊച്ചി: പൗരത്വ നിയമത്തിനെതിരെ സംയുക്ത സമരസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തടയണമെന്ന ഹരജി ഹൈക്കോടതി തള്ളി. ഹിന്ദു ഹെല്‍പ് ലൈനാണ് ഹരജി നല്‍കിയത്. ശബരിമല തീര്‍ത്ഥാടകര്‍ക്ക് സുരക്ഷ ഉറപ്പാക്കുമെന്ന് സര്‍ക്കാര്‍ ഹൈകോടതിയില്‍ അറിയിച്ചു. പൗരത്വ ഭേദഗതി ബില്‍ പിന്‍വലിക്കണമെന്നും എന്‍.ആര്‍.സി ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ടാണ് ചൊവ്വാഴ്ച രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെ ഹര്‍ത്താല്‍ ആചരിക്കാന്‍ വിവിധ രാഷ്​ട്രീയ Read More …

വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്ത് : എസ്‌ഐയും, സ്ത്രീയും അറസ്റ്റില്‍

തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസില്‍ എസ്‌ഐയും, സ്ത്രീയും അറസ്റ്റില്‍. തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണക്കടത്ത് നടത്തിയതിന് വഞ്ചിയൂര്‍ സ്റ്റേഷനിലെ ക്രൈം എസ്‌ഐ സഫീറിനെയും ഒപ്പം യാത്ര ചെയ്തിരുന്ന സിമിയെന്ന സ്ത്രീയെയുമാണ് ഡിആര്‍ഐ അറസ്റ്റ് ചെയ്ത്. ദുബായില്‍ നിന്നെത്തിയ വിമാനത്തില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന സീറ്റിനടയില്‍ നിന്നും രണ്ട് കിലോ സ്വര്‍ണം പിടിച്ചെടുത്തിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇവരെ Read More …

ട്രംപിനെതിരെ ഇംപീച്ച്‌മെന്റ്; ജുഡീഷ്യറി കമ്മിറ്റി പ്രമേയം തയാറാക്കി, നാളെ വോട്ടെടുപ്പ്

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഇംപീച്ച്‌ ചെയ്യാനുള്ള നീക്കം നിര്‍ണായക ഘട്ടത്തില്‍. ഇന്റലിജന്‍സ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ട്രംപ് രാഷ്ട്രീയ നേട്ടത്തിനായി അധികാരം ദുര്‍വിനിയോഗം ചെയ്‌തെന്ന് ജുഡീഷ്യറി കമ്മിറ്റി പ്രമേയം തയാറാക്കി. ഇതിന്മേല്‍ നാളെ വോട്ടെടുപ്പ് നടക്കും. ജനപ്രതിനിധി സഭയില്‍ പാസായാലും സെനറ്റില്‍ റിപ്പബ്‌ളിക്കന്‍ പാര്‍ട്ടിക്കു ഭൂരിപക്ഷമുള്ളതിനാല്‍ ഇംപീച്ച്‌മെന്റ് നടപ്പാക്കാന്‍ സാധ്യത വിരളമാണ്. 2020ല്‍ Read More …

മന്ത്രിസഭ തീരുമാനം: 48 മണിക്കൂറിനകം ഉത്തരവില്ലെങ്കില്‍ നടപടി

തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി​സ​ഭ തീ​രു​മാ​ന​ങ്ങ​ള്‍ 48 മ​ണി​ക്കൂ​റി​ന​കം ഉ​ത്ത​ര​വാ​യി ഇ​റ​ക്കാ​ന്‍​ ക​ര്‍​ശ​ന നി​ര്‍​ദേ​ശം. വീ​ഴ്​​ച വ​രു​ത്തു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന അ​ച്ച​ട​ക്ക​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന്​ ചീ​ഫ്​ സെ​ക്ര​ട്ട​റി ടോം ​ജോ​സ്​ വ​കു​പ്പു​ക​ള്‍​ക്കും സെ​ക്ര​ട്ട​റി​മാ​ര്‍​ക്കും സ​ര്‍​ക്കു​ല​ര്‍ ന​ല്‍​കി.പ്ര​ള​യ​ത്തി​ല്‍ നാ​ശം നേ​രി​ട്ട ക​ര്‍​ഷ​ക​രു​ടെ വാ​യ്​​പ​ക്ക്​ മൊ​റ​േ​ട്ടാ​റി​യം ന​ല്‍​കാ​നു​ള്ള മ​ന്ത്രി​സ​ഭ തീ​രു​മാ​ന​ത്തി​ല്‍ ഉ​ത്ത​ര​വ്​ വൈ​കി​യ​ത്​ തെ​ര​ഞ്ഞെ​ടു​പ്പ്​ പെ​രു​മാ​റ്റ​ച്ച​ട്ട​ത്തി​ല്‍ കു​രു​ങ്ങി​യി​രു​ന്നു. ഇ​തി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​രെ ന്യാ​യീ​ക​രി​ച്ച ചീ​ഫ്​ Read More …

ധൂര്‍ത്തിന്റെ കാര്യത്തില്‍ പിണറായി സര്‍ക്കാര്‍ വീണ്ടും കുരുക്കില്‍; കുട്ടി നേതാക്കളെ സര്‍ക്കാര്‍ ചെലവില്‍ ലണ്ടനിലേക്കയക്കുന്നു

തിരുവനന്തപുരം: ധൂര്‍ത്തിന്റെ കാര്യത്തില്‍ പിണറായി സര്‍ക്കാര്‍ വീണ്ടും കുരുക്കില്‍. മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാരുടെ സന്ദര്‍ശനത്തിന് പിന്നാലെ എസ്‌എഫ്‌ഐ നേതാക്കളും വിദേശത്തേക്ക് ഉല്ലാസ യാത്രയ്‌ക്കൊരുങ്ങുന്നു. അടുത്ത മാസം ലണ്ടനിലേക്ക് പറക്കുന്നതിനുള്ള ഉത്തരവ് ഉന്നത വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. എഴുപത് സര്‍ക്കാര്‍ കോളേജുകളിലെ യൂണിയന്‍ ചെയര്‍മാന്‍മാരെയാണ് സര്‍ക്കാര്‍ നേതൃപാടവത്തിനായി വിദേശത്തേക്ക് സര്‍ക്കാര്‍ ചെലവില്‍ കൊണ്ടുപോകുന്നത്. ഇതില്‍ കൂടുതലും എസ്‌എഫ്‌ഐ നേതാക്കളാണ്. Read More …

നിരപരാധികളെ പ്രതിയാക്കിയാല്‍ അവരായിരിക്കും യഥാര്‍ത്ഥ ഇരയായി മാറുകയെന്ന് ഹൈക്കോടതി

കൊച്ചി: നിരപരാധികളെ പ്രതിയാക്കുന്ന ഒരു സാഹചര്യമുണ്ടായാല്‍ പിന്നീട് അവരായിരിക്കും യഥാര്‍ത്ഥ ഇരയായി മാറുകയെന്ന് ഹൈക്കോടതി. ലൈംഗിക അതിക്രമവുമായി ബന്ധപ്പെട്ടുള്ള പരാതികളില്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. അന്വേഷണ ഉദ്യോഗസ്ഥരും പ്രോസിക്യൂട്ടറും കോടതികളും ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം. പോക്സോ കേസുകളിലടക്കം ഇത്തരം സംഭവങ്ങളില്‍ കൃത്യമായ തെളിവുകളില്ലാതെ ആരേയും പ്രതിയാക്കരുതെന്നും കോടതി നിര്‍ദ്ദേശിച്ചു. 2018ലെ കോട്ടയം പാമ്ബാടിയില്‍ Read More …

‘ഒരു പാര്‍ട്ടിക്ക് മൃഗീയ ഭൂരിപക്ഷം നല്‍കിയതിന് കൊടുക്കേണ്ടി വന്ന വില’; പൗരത്വ ബില്ലില്‍ പി ചിദംബരം

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി ബില്ല് വിഷയത്തില്‍ ബി.ജെ.പിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. സംസ്ഥാനങ്ങളുടെയും ജനങ്ങളുടെയും താല്‍പര്യങ്ങള്‍ ബി.ജെപി ചവിട്ടി മെതിക്കുകയാണ്. ഒരു പാര്‍ട്ടിക്ക് മൃഗീയ ഭൂരിപക്ഷം നല്‍കിയതിന് നല്‍കേണ്ടിവന്ന വിലയാണ് പൗരത്വ ഭേദഗതി പോലുള്ള ജനവിരുദ്ധ നിയമങ്ങളെന്നും ചിദംബരം ആരോപിച്ചു. ”സംസ്ഥാനങ്ങളുടെയും ജനങ്ങളുടെയും ആഗ്രഹങ്ങള്‍ ചവിട്ടി മെതിക്കാന്‍ ഒരു രാഷ്ട്രീയ Read More …