പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്‍ : ബി​ല്ലി​നെ പി​ന്തു​ണ​യ്ക്കു​ന്ന​വ​ര്‍ ന​മ്മു​ടെ രാ​ജ്യ​ത്തി​ന്‍റെ അ​ടി​ത്ത​റ ന​ശി​പ്പി​ക്കു​ക​യും അ​തി​നെ ആ​ക്ര​മി​ക്കു​ക​യും ചെ​യ്യു​ക​യാ​ണെ​ന്ന് രാ​ഹു​ല്‍ ​ഗാന്ധി

ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ​ന്‍ ഭ​ര​ണ​ഘ​ട​ന​യെ ക‌​ട​ന്നാ​ക്ര​മി​ക്കു​ന്ന​താ​ണ് പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്ലെ​ന്ന് കോ​ണ്‍​ഗ്ര​സ് മു​ന്‍ അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി. കോ​ണ്‍​ഗ്ര​സി​ന്‍റെ പു​തി​യ സ​ഖ്യ​ക​ക്ഷി ശി​വ​സേ​ലോ​ക്സ​ഭ​യി​ല്‍ ബി​ല്ല് പാ​സാ​ക്കാ​ന്‍ കൈ​പൊ​ക്കി​യ​തി​നു പി​ന്നാ​ലെ​യാ​ണ് രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി രാ​ഹു​ല്‍ രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. ബി​ല്ലി​നെ പി​ന്തു​ണ​യ്ക്കു​ന്ന​വ​ര്‍ ന​മ്മു​ടെ രാ​ജ്യ​ത്തി​ന്‍റെ അ​ടി​ത്ത​റ ന​ശി​പ്പി​ക്കു​ക​യും അ​തി​നെ ആ​ക്ര​മി​ക്കു​ക​യും ചെ​യ്യു​ക​യാ​ണെ​ന്ന് രാ​ഹു​ല്‍ പ​റ​ഞ്ഞു. ട്വി​റ്റ​റി​ലൂ​ടെ​യാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ വി​മ​ര്‍​ശ​നം.

ജമ്മുകാശ്മീരിലെ സ്ഥിതിഗതികള്‍ പൂര്‍ണമായും സാധാരണ നിലയില്‍; ലോക്‌സഭയില്‍ അമിത് ഷാ

ന്യൂഡല്‍ഹി: ജമ്മുകാശ്മീരിലെ സ്ഥിതിഗതികള്‍ പൂര്‍ണമായും സാധാരണ നിലയിലായെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ലോക്‌സഭയിലാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്. 370-ാം അനുച്ഛേദം റദ്ദാക്കിയതിനു ശേഷം 99.5 ശതമാനം കുട്ടികള്‍ കാശ്മീരില്‍ പരീക്ഷയ്‌ക്കെത്തി. ഏഴ് ലക്ഷത്തിലധികം പേര്‍ക്ക് വൈദ്യ സഹായം ലഭിച്ചു. കര്‍ഫ്യൂവും 144-മെല്ലാം ഒഴിവാക്കി. എന്നാല്‍ ഇതൊന്നും കാശ്മീര്‍ സാധാരണ നിയലയിലായെന്നതിന്റെ സൂചകങ്ങളായി കോണ്‍ഗ്രസും Read More …

കശ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം; വെടിവയ്പ്പില്‍ ഒരാള്‍ക്ക് പരിക്ക്

ശ്രീനഗര്‍: ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം. പൂഞ്ച് ജില്ലയില്‍ ബലാക്കോട്ട് സെക്ടറിലാണ് പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. പാക് വെടിവയ്പ്പില്‍ ഒരാള്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാത്രി ഒമ്ബതോടെയാണ് നിയന്ത്രണ രേഖയ്ക്ക് സമീപം പാകിസ്ഥാന്‍ വെടിവയ്പ്പ് നടത്തിയത്. മോട്ടോര്‍ ഷെല്ലുകള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. ഇന്ത്യന്‍ സേന ശക്തമായി തിരിച്ചടിച്ചു.

റിട്ട: ജസ്റ്റിസ് കമാല്‍ പാഷക്ക് നല്‍കിയിരുന്ന സുരക്ഷ പിന്‍വലിച്ച നടപടിക്കെതിരെ രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

തിരുവനന്തപുരം: മുന്‍ ഹൈക്കോടതി ജഡ്ജി കമാല്‍പാഷക്ക് നല്‍കിയിരുന്ന പൊലീസ് സൂരക്ഷ പിന്‍വലിച്ച നടപടി കേരളീയ സമൂഹത്തിന് അംഗീകരിക്കാന്‍ കഴിയുന്നതല്ലന്നും, അത് കൊണ്ട് ഈ തിരുമാനം അടിയന്തിരമായി പിന്‍വലിച്ച്‌ അദ്ദേഹത്തിന്റെ സുരക്ഷ പുനസ്ഥാപിക്കണമെന്നുമാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. നമ്മുടെ സമൂഹത്തില്‍ ദൂര വ്യാപകമായപ്രത്യാഘാതം ഉണ്ടാക്കിയ നിരവധി കേസുകളുടെ വിധി പ്രഖ്യാപിച്ച ന്യായാധിപന്‍ എന്ന Read More …

പൗരത്വ ഭേദഗതി ബില്ല്: മുസ്ലിംകളോട് വിവേചനം: പികെ. കുഞ്ഞാലികുട്ടി എംപി

അയല്‍രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്ന പൗരത്വ ഭേദഗതി ബില്ലില്‍ നിന്ന് മുസ്ലിംകളെ ഒഴിവാക്കിയത് കൃത്യമായ വിവേചനമാണന്ന് പികെ. കുഞ്ഞാലികുട്ടി എംപി. ബില്ല് അവതരണാനുമതി നിഷേധിക്കണമെന്നാവശ്യപ്പെട്ട് ലോക്‌സഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനയുടെ പതിനാലാം അനുച്ഛേദത്തിന്റെ നഗ്‌നമായ ലംഘനമാണ് ബില്ലന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. പ്രസംഗത്തിനിടെ ആഭ്യന്തരമന്ത്രി അമിത്ഷാ കുഞാലികുട്ടിക്കെതിരെ രംഗത്തെത്തി. മുസ്ലിം സമുദായത്തെ ബില്ലില്‍ Read More …

മി​സോ​റാ​മി​ലെ ബ്രു ​അ​ഭ​യാ​ര്‍​ഥി​ക​ള്‍​ക്ക് റേ​ഷ​ന്‍ നി​ഷേ​ധി​ച്ച സം​ഭ​വം: കേ​ന്ദ്ര​ത്തെ ചോ​ദ്യം ചെ​യ്ത് സു​പ്രീം​കോ​ട​തി

ഐ​യ്സ്‌​വാ​ള്‍: ത്രി​പു​ര​യി​ലെ ഏ​ഴ് ദു​രി​താ​ശ്വാ​സ ക്യാ​മ്ബു​ക​ളി​ലാ​യി ക​ഴി​യു​ന്ന മി​സോ​റാ​മി​ല്‍ നി​ന്നു​ള്ള ബ്രു ​അ​ഭ​യാ​ര്‍​ഥി​ക​ള്‍​ക്ക് റേ​ഷ​ന്‍ ന​ല്‍‌​കു​ന്ന​ത് നി​ര്‍​ത്തി​യ സം​ഭ​വ​ത്തി​ല്‍ കേ​ന്ദ്ര സ​ര്‍​ക്കാ​രി​നെ ചോ​ദ്യം ചെ​യ്ത് സു​പ്രീം​കോ​ട​തി. എ​ന്തു​കൊ​ണ്ടാ​ണ് റേ​ഷ​ന്‍ ന​ല്‍​കു​ന്ന​ത് നി​ര്‍ത്തി​യ​തെ​ന്ന് കോ​ട​തി ചോ​ദി​ച്ചു. റേ​ഷ​ന്‍ മു​ട​ങ്ങി​യ സം​ഭ​വ​ത്തേ​ക്കു​റി​ച്ചും അ​തു​മൂ​ല​മു​ണ്ടാ​യ പ​ട്ടി​ണി മ​ര​ണ​ങ്ങ​ള്‍ സം​ബ​ന്ധി​ച്ചും ര​ണ്ട് ആ​ഴ്ച​യ്ക്ക​കം വി​ശ​ദീ​ക​ര​ണം ന​ല്‍​ക​ണ​മെ​ന്ന് കോ​ട​തി നി​ര്‍​ദേ​ശി​ച്ചു. എ​ന്തു കാ​ര​ണ​ത്തി​ന്‍റെ Read More …

ശബരിമലയില്‍ വിമാനത്താവളം തുടങ്ങാന്‍ നടപടി ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍.

കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഒന്നാം വാര്‍ഷികവുമായി ബന്ധപ്പെട്ട പരിപാടികള്‍ കണ്ണൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ നാലാമത്തെ വിമാനത്താവളമായ കണ്ണൂര്‍ വിമാനത്താവളത്തിന് ഒരു വര്‍ഷം കൊണ്ടുണ്ടായ പ്രവര്‍ത്തന വിജയം കണ്ണഞ്ചിപ്പിക്കുന്നതാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

കയര്‍ കേരള 2019 എന്തുനേടി?; തോമസ് ഐസക്ക് പ്രതികരിക്കുന്നു

ഇന്ത്യയിലെ ഏറ്റവും സംഘടിതമായ കയര്‍ ഭൂവസ്ത്ര വ്യവസായത്തിന്റെ മാത്രമല്ല സേവനദാതാക്കളുടെയും കേന്ദ്രമായി കേരളം മാറണമെന്നു ധനമന്ത്രി തോമസ് ഐസക്‌. ഇതിനുള്ള വിലപ്പെട്ട പരിശീലനമാണ് തൊഴിലുറപ്പ് പദ്ധതിയിലൂടെ ലഭിക്കുന്നതെന്നും തോമസ് ഐസക് പറഞ്ഞു. കഴിഞ്ഞ രണ്ടുവര്‍ഷം കൊണ്ട് 50 കോടി രൂപയുടെ കയര്‍ ഭൂവസ്ത്രം വില്‍ക്കാന്‍ കഴിഞ്ഞു. എന്നാല്‍ ഇത്തവണത്തെ നേട്ടം അതിനെയെല്ലാം നിഷ്പ്രഭമാക്കുന്നുവെന്നും ഐസക്ക് വ്യക്തമാക്കി Read More …