കാര്യക്ഷമമായ പൊലീസ് സംവിധാനത്തിനു മാത്രമേ സ്ത്രീ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ സാധിക്കൂ: നരേന്ദ്ര മോദി

ന്യൂഡല്‍ഹി : സ്ത്രീകള്‍ സുരക്ഷിതരാണെന്ന് ഉറപ്പുവരുത്താന്‍ കാര്യക്ഷമമായ പൊലീസ് സംവിധാനത്തിനു മാത്രമേ സാധിക്കൂവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹൈദരാബാദിലെയും ഉന്നാവിലെയും ബലാത്സംഗക്കൊലകളില്‍ രാജ്യത്തുടനീളം പ്രതിേഷധം ശക്തമായ സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. ഇന്ത്യന്‍ ശിക്ഷാനിയമവും ക്രിമിനല്‍ നടപടിച്ചട്ടവും ഭേദഗതി ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നുവെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി. അതേസമയം സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എസ്‌എ Read More …

ശബരിമല നടവരവ് 66.11 കോടി

വൃശ്ചിക മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച്‌ നടതുറന്നതിനു ശേഷം ഡിസംബര്‍ അഞ്ചുവരെ ശബരിമലയില്‍ 66, 11,07,840 രൂപയുടെ വരവുണ്ടായതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മെമ്ബര്‍ അഡ്വ.എന്‍.വിജയകുമാര്‍ പറഞ്ഞു.കഴിഞ്ഞ വര്‍ഷം ഡിസംബര്‍ അഞ്ചുവരെ 39,49, 20,175 രൂപയായിരുന്നു നടവരവ്. എന്നാല്‍ 2017ല്‍ 74,67,36,365 രൂപയായിരുന്നു വരവ്. ഈവര്‍ഷം വൃശ്ചികം ഒന്നിന് നടന്ന തുറന്നതു മുതല്‍ ഇതുവരെ , അഞ്ച് കോടിയോളം Read More …

പ്ലാസ്റ്റിക് വിരുദ്ധ ബോധവത്കരണം ഇരുമുടിക്കെട്ട് നിറയ്ക്കുന്നിടത്ത് തുടങ്ങണം; ഐ.ജി പി. വിജയന്‍

ശബരിമലയിലേക്ക് പ്ലാസ്റ്റിക് വസ്തുക്കള്‍ കൊണ്ടുവരുന്നതിനെതിരായ ബോധവത്കരണം സ്വാമി അയ്യപ്പന്‍മാര്‍ ഇരുമുടിക്കെട്ട് നിറയ്ക്കുന്നിടത്ത് തുടങ്ങണമെന്ന് ‘പുണ്യം പൂങ്കാവനം’ പദ്ധതിയുടെ നോഡല്‍ ഓഫീസര്‍ ഐ.ജി പി. വിജയന്‍ സന്നിധാനത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇരുമുടിക്കെട്ടിലും മറ്റുമായി പ്ലാസ്റ്റിക് സാമഗ്രികള്‍ കൊണ്ടുവന്നാല്‍ അവ ശബരിമലയില്‍ നിക്ഷേപിക്കാതെ തിരികെ കൊണ്ടുപോവുക എന്നതുള്‍പ്പെടെ ശബരിമല തീര്‍ഥാടകര്‍ അനുഷ്ഠിക്കേണ്ട സപ്തകര്‍മ്മങ്ങള്‍ക്ക് വ്യാപക പ്രചാരണം നല്‍കിവരുന്നതായും അദ്ദേഹം Read More …

ഇങ്ങനെ പോയാല്‍ എന്നെയും കൊല്ലും നിങ്ങളെയും കൊല്ലും; നാലുപേര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് അംഗീകരിക്കാനാവില്ല: എംഎം മണി

 വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ നാല് പ്രതികളെ പോലീസ് വെടിവെച്ച്‌ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി മന്ത്രി എംഎം മണി. നാലുപേര്‍ പോലീസിന്റെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് അംഗീകരിക്കാനാവില്ലെന്ന് മന്ത്രി എംഎം മണി പറഞ്ഞു. നെടുങ്കണ്ടത്ത് ഒരു സ്വകാര്യ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. തെറ്റു ചെയ്തവരെയെല്ലാം വെടിവച്ച്‌ കൊന്നാല്‍ രാജ്യം അരക്ഷിതാവസ്ഥയിലേക്ക് നീങ്ങുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. Read More …

ബിജെപി തെറ്റിദ്ധരിപ്പിക്കുന്നു, മാപ്പ് പറയേണ്ട സാഹചര്യമില്ല: ഡീന്‍ കുര്യാക്കോസ്

ലോക്‌സഭയില്‍ വെച്ച്‌ മോശമായി പെരുമാറിയെന്ന ആരോപണത്തില്‍ മാപ്പ് പറയേണ്ട സാഹചര്യമില്ലെന്ന് കോണ്‍ഗ്രസ് എംപി ഡീന്‍ കുര്യാക്കോസ്. ബിജെപി എംപിമാരാണ് നടുത്തളത്തിലിറങ്ങി പ്രശ്‌നമുണ്ടാക്കിയത്. ഇക്കാര്യങ്ങള്‍ സഭാരേഖകള്‍ പരിശോധിച്ചാല്‍ വ്യക്തമാകുമെന്നും ഡീന്‍ കുര്യാക്കോസ് പ്രതികരിച്ചു. പ്രതിപക്ഷത്തെ അടിച്ചമര്‍ത്താനാണ് ബിജെപിയുടെ ശ്രമം. ഇത് അംഗീകരിക്കാനാവില്ലെന്നും ഡീന്‍ കൂട്ടിച്ചേര്‍ത്തു. ഇന്നലെ ലോക്‌സഭയില്‍ സ്ത്രീസുരക്ഷ ഉന്നയിച്ചുള്ള ചര്‍ച്ചയ്ക്കിടെയായിരുന്നു സ്മൃതി ഇറാനിയും കേരള എംപിമാരും Read More …

രക്തത്തിനായി മുറവിളിക്കുകയല്ല പാര്‍ലമെന്‍റിന്‍റെ ചുമതല -ശശി തരൂര്‍

ന്യൂഡല്‍ഹി: ഹൈദരാബാദില്‍ ബലാത്സംഗക്കേസ് പ്രതികളെ പൊലീസ് ഏറ്റുമുട്ടലില്‍ വെടിവെച്ചുകൊന്ന സംഭവത്തെ പാര്‍ലമെന്‍റില്‍ നിരവധി എം.പിമാര്‍ അഭിനന്ദിച്ച സാഹചര്യത്തില്‍ നിലപാട് വ്യക്തമാക്കി കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. രക്തത്തിനായി മുറവിളിക്കുകയല്ല പാര്‍ലമെന്‍റിന്‍റെ ചുമതലയെന്ന് ഇന്ത്യന്‍ എക്സ്പ്രസിന് അനുവദിച്ച അഭിമുഖത്തില്‍ തരൂര്‍ പറഞ്ഞു. നിയമങ്ങള്‍ക്കനുസരിച്ച്‌ പ്രവര്‍ത്തിക്കേണ്ടവരാണ് ജനപ്രതിനിധികള്‍. അതിക്രൂരമായ കുറ്റകൃത്യങ്ങളില്‍ എത്രയും വേഗം നീതി ലഭ്യമാക്കണമെന്ന ആവശ്യം എല്ലാവര്‍ക്കുമുണ്ടാകും. Read More …

ജപ്പാന്‍ കൊറിയ സന്ദര്‍ശനം വന്‍ വിജയമായിരുന്നു; കേരളത്തിലേക്ക് 200 കോടിയുടെ നിക്ഷേപം വരും: പിണറായി വിജയന്‍

തിരുവനന്തപുരം : ജപ്പാന്‍ കൊറിയ സന്ദര്‍ശനം വന്‍ വിജയമായിരുന്നുവെന്നും ജപ്പാനില്‍ നിന്നു മാത്രം കേരളത്തിലേക്ക് 200 കോടിയുടെ നിക്ഷേപം വരുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ജപ്പാന്‍ കൊറിയ സന്ദര്‍ശനത്തിനുശേഷം തിരിച്ചെത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. സംസ്ഥാനത്തെ നിക്ഷേപസൗഹൃദ അന്തരീക്ഷത്തിന്‍റെ തെളിവാണിത് . നീറ്റ ജലാറ്റിന്‍ കന്പനി കേരളത്തില്‍ കൂടുതല്‍ നിക്ഷേപം നടത്തും. തോഷിബ കമ്ബനിയുമായി ഉടന്‍ Read More …

103 ക്രിമിനലുകളെ കൊന്നു; രണ്ടു വര്‍ഷത്തെ കണക്ക് എണ്ണി പറഞ്ഞ് യുപി പോലീസ്

യുപിയില്‍ പീഡന കൊലപാതക കേസുകള്‍ വര്‍ദ്ധിക്കേ പോലീസ് ഉറക്കത്തിലാണെന്ന ബിഎസ്പി നേതാവ് മായാവതിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി യുപി പോലീസ്. രണ്ടു വര്‍ഷത്തിനിടെ 103 ക്രിമിനലുകളെയാണ് വെടിവച്ചു കൊലപ്പെടുത്തിയതെന്ന് കണക്കുകള്‍ പറയുന്നു. ഹൈദരാബാദിലെ ക്രൂരതയ്ക്ക് കാരണമായ നാലു പേരെ വെടിവച്ചു കൊലപ്പെടുത്തിയ യുപി പോലീസ് അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും ഡല്‍ഹി, യുപി പോലീസുകാര്‍ ഹൈദരാബാദ് പോലീസിനെ കണ്ടു പഠിക്കണമെന്നുമായിരുന്നു Read More …