കേരളകോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പാലാ ഉപതെരഞ്ഞെടുപ്പിനെ ബാധിക്കില്ല: കെ മുരളീധരന്‍

കോഴിക്കോട്: പാലാ ഉപതെരഞ്ഞെടുപ്പ് കഴിയുന്നതു വരെ എങ്കിലും കേരള കോണ്‍ഗ്രസ് വിഷയത്തില്‍ യുഡിഎഫ് നേതാക്കള്‍ പരസ്യപ്രസ്താവന ഒഴിവാക്കണമെന്ന് വ്യക്തമാക്കി കെ മുരളീധരന്‍ രംഗത്ത്. തെരഞ്ഞെടുപ്പിന് ശേഷം കേരള കോണ്‍ഗ്രസിനുള്ളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും മുരളീധരന്‍ പറഞ്ഞു. കേരള കോണ്‍ഗ്രസിനുള്ളിലെ പ്രശ്‌നങ്ങള്‍ പാലാ ഉപതെരഞ്ഞെടുപ്പിനെ ബാധിക്കില്ല. ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് മികച്ച വിജയം നേടാന്‍ സാധിക്കും, മുളീധരന്‍ Read More …

സ്‌കൂള്‍ കെട്ടിടങ്ങള്‍ക്ക് ആസ്ബസ്റ്റോസ് ഷീറ്റ് ഉപയോഗിച്ചുള്ള മേല്‍ക്കൂരകള്‍ വേണ്ട; ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്തെ സ്‌കൂളുകളില്‍ നിന്ന് ആസ്ബസ്റ്റോസ് ഷീറ്റ് ഉപയോഗിച്ച്‌ നിര്‍മ്മിച്ച മേല്‍ക്കൂരകള്‍ സമയബന്ധിതമായി പൊളിച്ച്‌ മാറ്റണമെന്ന് ഹൈക്കോടതി. സ്‌കൂള്‍ കെട്ടിടങ്ങളില്‍ ഇത്തരം മേല്‍ക്കൂര നിരോധിക്കാത്തത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു. മേല്‍ക്കൂര നീക്കം ചെയ്യാത്തതിന്റെ കാരണം സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ അറിയിക്കണം. സ്‌കൂള്‍ മേല്‍ക്കൂര എങ്ങനെ വേണമെന്നു വ്യവസ്ഥ ഏര്‍പ്പെടുത്താത്തതിനെക്കുറിച്ച്‌ വിശദീകരിക്കണമെന്നും ജസ്റ്റിസ് പി വി ആശ നിര്‍ദ്ദേശിച്ചു. Read More …

കശ്മീരില്‍ വെടിവെപ്പ്; പെ​ണ്‍​കു​ട്ടി ഉ​ള്‍​പ്പെ​ടെ നാ​ല് പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു

ന്യൂ​ഡ​ല്‍​ഹി: ജ​മ്മു​കശ്മീരില്‍ ഭീ​ക​രര്‍ നടത്തിയ വെ​ടി​വെപ്പില്‍ പെ​ണ്‍​കു​ട്ടി ഉ​ള്‍​പ്പെ​ടെ നാ​ല് പേ​ര്‍​ക്ക് പ​രി​ക്ക് . ബാ​രാ​മു​ള്ള​യി​ലെ സോ​പോ​ര​യി​ലാ​ണ് വെ​ടി​വ​യ്പു​ണ്ടാ​യ​ത്. പ​രി​ക്കേ​റ്റ​വ​രെ സോ​പോ​ര​യി​ലെ ആ​ശു​പ​ത്രി​യി​ല്‍‌ പ്ര​വേ​ശി​പ്പി​ച്ചു. ആ​രു​ടേ​യും പ​രി​ക്ക് ഗു​രു​ത​ര​മു​ള്ള​ത​ല്ല. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ഭീ​ക​ര​രെ താ​ഴ്‌​വ​ര​യി​ലേ​ക്ക് നു​ഴ​ഞ്ഞു​കയറാന്‍ പാകിസ്ഥാന്‍ സഹായിക്കുന്നതായി ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം മു​ന്ന​റി​യി​പ്പ് ന​ല്‍‌​കി​യി​രു​ന്നു.

ശാസ്ത്രജ്ഞരുടെ അര്‍പ്പണബോധം പ്രശംസനീയമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ചന്ദ്രയാന്‍ രണ്ട് മിഷനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന ശാസ്ത്രജ്ഞരുടെ അര്‍പ്പണബോധം പ്രശംസനീയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇപ്പോഴുണ്ടായ പ്രയാസങ്ങള്‍ അവര്‍ക്ക് തരണം ചെയ്യാന്‍ കഴിയുമെന്നും പിണറായി പറഞ്ഞു. ഐ എസ് ആര്‍ ഒ യിലെ ശാസ്ത്രജ്ഞരുടെ കഠിനാധ്വാനത്തിന്റെ ഫലപ്രാപ്തി അനതി വിദൂരമല്ലാതെ യഥാര്‍ത്ഥ്യമാകും എന്നതാണ് പ്രതീക്ഷ. ദൗത്യം തിളങ്ങുന്ന വിജയത്തിലെത്തിക്കാന്‍ അവര്‍ക്ക് കഴിയും. ആത്മവിശ്വാസത്തോടെ മുന്നോട്ട് Read More …

യൂസഫ് തരിഗാമിയെ ഡല്‍ഹി എയിംസിലേക്ക് മാറ്റാന്‍ സുപ്രീംകോടതി ഉത്തരവ്

ന്യൂഡല്‍ഹി: കശ്മീരില്‍ വീട്ടു തടങ്കലില്‍ കഴിയുന്ന സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും എംഎല്‍എയുമായ മുഹമ്മദ് യൂസഫ് തരിഗമായി ഡല്‍ഹി എയിംസ് ആശുപത്രിയിലേക്ക് മാറ്റാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഹര്‍ജിയിലാണ് കോടതിയുടെ നടപടി. സുപ്രീംകോടതിയുടെ അനുമതിയോടെ കഴിഞ്ഞ ദിവസം യെച്ചൂരി തരിഗാമിയെ കശ്മീരിലെത്തി കണ്ടിരുന്നു. സന്ദര്‍ശനത്തിന് ശേഷം യെച്ചൂരി കോടതിയില്‍ റിപ്പോര്‍ട്ട് Read More …

സാകിര്‍ നായിക്കിനെ ഇന്ത്യക്ക്​ കൈമാറണമെന്ന്​ മോദി

വ്ലാഡിവോസ്റ്റോക്​: മലേഷ്യയിലേക്ക്​ കടന്ന വിവാദ മതപ്രഭാഷകന്‍ സാകിര്‍ നായിക്കിനെ ഇന്ത്യക്ക്​ കൈമാറണമെന്നാവശ്യപ്പെട്ട്​ പ്രാധാനമന്ത്രി നരേന്ദ്ര​േ​മാദി. റഷ്യയിലെ വ്ലാഡിവോസ്റ്റോകില്‍ നടക്കുന്ന സാമ്ബത്തിക ഉച്ചകോടിയില്‍ മലേഷ്യന്‍ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദുമായി നടത്തിയ കൂടിക്കാഴ്​ചയിലാണ്​ അഭയം നല്‍കിയ സാകിര്‍ നായിക്കിനെ ഇന്ത്യയിലേക്ക്​ മടക്കി അയക്കണമെന്ന്​ മോദി ആവശ്യപ്പെട്ടത്​. ഇന്ത്യയുടെ ആവശ്യത്തോട്​ മഹാതീര്‍ മുഹമ്മദ്​ അനുകൂലമായി​ പ്രതികരിച്ചതെന്നാണ്​ റിപ്പോര്‍ട്ട്​. സാകിര്‍ നായിക്കിനെ Read More …

മുത്തൂറ്റ് വധക്കേസ്; എട്ട് പ്രതികളെ വെറുതെ വിടാന്‍ ഹൈക്കോടതി ഉത്തരവ്

പോള്‍ എം. ജോര്‍ജ്ജ് വധക്കേസില്‍ എട്ട് പ്രതികളെ വെറുതെ വിട്ടു. എട്ട് പ്രതികളുടെ ജീവപര്യന്തം തടവു ശിക്ഷയാണ് റദ്ദാക്കിയിരിക്കുന്നത്. രണ്ടാം പ്രതി കാരി സതീഷ് അപ്പീല്‍ ഫയല്‍ ചെയ്തിരുന്നില്ല.

ചിദംബരത്തിന് തിരിച്ചടി: എന്‍ഫോഴ്സ്മെന്റ് കേസില്‍ മുന്‍കൂര്‍ ജാമ്യമില്ല

ന്യൂഡല്‍ഹി: എന്‌ഫോഴ്‌സ്‌മെന്റ്കേസില്‍ ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതിതള്ളി. ജസ്റ്റിസ് ഭാനുമതിയും ജസ്റ്റിസ് എഎസ് ബൊപ്പണ്ണയും അടങ്ങുന്ന ബെഞ്ചിന്റേതാണ് തീരുമാനം. ചിദംബരത്തിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കീഴ്‌ക്കോടതിയെ സമീപിക്കാം എന്ന്സുപ്രീം കോടതി വ്യക്തമാക്കി. സിബിഐ നേരത്തെ ചിദംബരത്തിനെ കസ്റ്റഡിയിലെടുത്തെങ്കിലും എന്‍ഫോഴ്‌സ്‌മെന്റ് കേസില്‍ കസ്റ്റഡി ഒഴിവാക്കാനാണ് മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കിയത്. മൂന്ന്ദിവസത്തെ വാദത്തിന് ശേഷമായിരുന്നു മുന്‍ജാമ്യാപേക്ഷയിലെ Read More …