370-ാം അനുച്ഛേദം എക്കാലത്തും നിലനിര്‍ത്തേണ്ടതില്ല, അയോധ്യയില്‍ രാമക്ഷേത്രം ആവാം- ശശി തരൂര്‍

ന്യൂഡല്‍ഹി: ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയിലെ 370-ാം അനുച്ഛേദം എക്കാലത്തും നിലനില്‍ക്കേണ്ടതാണെന്ന അഭിപ്രായമില്ലെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍. മറ്റു മതസ്ഥരുടെ ആരാധനയ്ക്ക് മുടക്കം വരാത്ത വിധത്തില്‍ അയോധ്യയില്‍ രാമക്ഷേത്രം ആവശ്യമാണെന്നും തരൂര്‍ അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ എക്‌സ്പ്രസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദി അനുകൂല പ്രസ്താവനയുടെ പേരില്‍ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിനു പിന്നാലെയാണ് Read More …

ഒരു എസ്‌ഐ ഫോണ്‍ മനപ്പൂര്‍വ്വം റെക്കോര്‍ഡ് ചെയ്ത് പുറത്തുവിട്ടത് നിസ്സാരമായികാണേണ്ട-വി.ടി.ബല്‍റാം

കോഴിക്കോട്: സിപിഎം കളമശേരി ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈനും കളമശേരി എസ്.ഐ അമൃത് രംഗനും തമ്മിലുള്ള ഫോണ്‍ സംഭാഷണം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. എന്നാല്‍ ഇത്തരമൊരു സംഭാഷണം പുറത്തുവിട്ടത് നിസ്സാരമായി കാണേണ്ടതില്ലെന്നാണ് കോണ്‍ഗ്രസ് എംഎല്‍എയായ വി.ടി.ബല്‍റാം പറയുന്നത്. സക്കീര്‍ ഹുസൈന്‍ എസ്‌ഐയോട് നിയമവിരുദ്ധമായി ഒന്നും ചെയ്യാന്‍ ആവശ്യപ്പെടാത്ത സ്ഥിതിക്ക് ഒരു സബ് ഇന്‍സ്‌പെക്ടര്‍ മനപൂര്‍വ്വം ഫോണ്‍ Read More …

ലീഗ് യോഗത്തില്‍ കുഞ്ഞാലിക്കുട്ടിയും കെ എം ഷാജിയും തമ്മില്‍ രൂക്ഷമായ വാക്‌പോര്

കോഴിക്കോട്: മുസ്ലിംലീഗ് സംസ്ഥാനസമിതിയോഗത്തില്‍ നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി കെ എം ഷാജി എംഎല്‍എയുള്‍പ്പടെയുള്ള നേതാക്കള്‍. രൂക്ഷവിമര്‍ശനങ്ങളാണ് കെ എം ഷാജി യോഗത്തിലുയര്‍ത്തിയത്. ഇതിന് മറുപടി പറയാനെത്തിയത് പി കെ കുഞ്ഞാലിക്കുട്ടി എം പിയും. തുടര്‍ന്ന് ഇരുവരും തമ്മില്‍ രൂക്ഷമായ വാക്‌പോരാണ് നടന്നത്. അസം, മുത്തലാഖ്, കശ്മീര്‍ – ഈ വിഷയങ്ങളൊക്കെ പാര്‍ലമെന്റിലോ പുറത്തോ ഉയര്‍ത്തുന്നതില്‍ എംപിമാരും ദേശീയ Read More …

സമീപകാലത്ത് പിഎസ്‌സി നടത്തിയ എല്ലാ നിയമനങ്ങളും അന്വേഷിക്കാന്‍ സംസ്ഥാനസര്‍ക്കാരിന് ഹൈക്കോടതിയുടെ നിര്‍ദേശം

സമീപകാലത്ത് പിഎസ്‌സി നടത്തിയ എല്ലാ നിയമനങ്ങളും അന്വേഷിക്കാന്‍ സംസ്ഥാനസര്‍ക്കാരിന് ഹൈക്കോടതിയുടെ നിര്‍ദേശം. പിഎസ്‌സി പരീക്ഷാത്തട്ടിപ്പ് കേസില്‍ നാലാം പ്രതിയായ സഫീര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ നിര്‍ദേശം. സമീപകാലത്തുണ്ടായ സംഭവങ്ങള്‍ പിഎസ്!സി എന്ന സ്ഥാപനത്തിന്റെ വിശ്വാസ്യത തകര്‍ക്കുന്നതാണെന്നും, ഇങ്ങനെ മാത്രമേ നഷ്ടമായ വിശ്വാസ്യത തിരിച്ചു പിടിക്കാനാകൂ എന്നും ഹൈക്കോടതി നിരീക്ഷിച്ചു. കേസില്‍ നിഷ്പക്ഷവും ഫലപ്രദവുമായ Read More …

ഹിന്ദുക്കള്‍ ഇതര വിഭാഗങ്ങളുമായി അകന്നാല്‍ പ്രയോജനം ബിജെപിക്ക്;തുറന്നടിച്ച്‌ ബല്‍റാം

തൃത്താല: കേരളത്തിലെ രാഷ്ട്രീയ സാമൂഹിക സന്തുലിതാവസ്ഥ തകര്‍ക്കുന്നതു കൊണ്ട് പ്രയോജനം ലഭിക്കുന്നത് ബിജെപിക്കാര്‍ക്ക് മാത്രമെന്ന് തുറന്നടിച്ച്‌ വിടി ബല്‍റാം എംഎല്‍എ രംഗത്ത്. ഹിന്ദു വിഭാഗങ്ങള്‍ ഇതര വിഭാഗങ്ങളുമായി അകല്‍ച്ചയിലാകുന്ന സാഹചര്യമുണ്ടായാല്‍ അതിന്റെ ഗുണഭോക്താക്കള്‍ ബിജെപിക്കാരാണ്. എടപ്പയ്യൂര്‍ അയ്യപ്പ ക്ഷേത്രം ആക്രമിച്ച സംഭവവവുമായി ബന്ധപ്പെടുത്തി തന്റെ ഫേസ്ബുക്കിലൂടെയാണ് ബല്‍റാം പോസ്റ്റിട്ടത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം മലപ്പുറം ജില്ലയിലെ Read More …

വിദ്യാര്‍ത്ഥികളുമൊത്ത് സെല്‍ഫി എടുത്ത് ഹാജര്‍ രേഖപ്പെടുത്തണം; യോഗി സര്‍ക്കാരിനെതിരെ വ്യാപക പ്രതിഷേധവുമായി അധ്യാപകര്‍

ലഖ്‌നൗ: യുപിയില്‍ സര്‍ക്കാര്‍ സ്‌കൂളില്‍ ഏര്‍പ്പെടുത്തിയ പ്രേരണ ആപ്പിനെതിരെ അധ്യാപകരുടെ വന്‍ പ്രതിഷേധം. സര്‍ക്കാര്‍ സ്‌കൂളുകളില്‍ അധ്യാപകര്‍ സെല്‍ഫി എടുത്ത് ഹാജര്‍ മാര്‍ക്ക് ചെയ്യുന്ന സംവിധാനമാണ് പ്രേരണ ആപ്പ് കൊണ്ട് ലക്ഷ്യം വയ്ക്കുന്നത്. സെപ്റ്റംബര്‍ അഞ്ച് മുതലാണ് അധ്യാപകരും വിദ്യാര്‍ത്ഥികളും കൃത്യമായി സ്‌കൂളില്‍ എത്തുന്നുണ്ടോ എന്ന് ഉറപ്പ് വരുത്താന്‍ യോഗി സര്‍ക്കാര്‍ ഈ പദ്ധതി ഏര്‍പ്പെടുത്തിയത്. Read More …

‘കാവല്‍ക്കാരന്‍ കള്ളനാണ്’ പരാമര്‍ശം: രാഹുല്‍ ഗാന്ധിക്ക് സമന്‍സ്‌

മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ കള്ളനെന്ന് വിളിച്ച കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്ക്ക് മുംബൈ കോടതിയുടെ നോട്ടീസ്. ഒക്ടോബര്‍ 3 ന് രാഹുല്‍ ഗിര്‍ഗോം മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാകണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ബി.ജെ.പി പ്രവര്‍ത്തകനായ മഹേഷ് ശ്രീശ്രിമാലിന്റെ ഹര്‍ജിയിലാണ് കോടതി നടപടി. റഫേല്‍ കരാറുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെയായിരുന്നു രാഹുലിന്റെ പരാമര്‍ശം. രാജസ്ഥാനില്‍ സെപ്തംബറില്‍ നടന്ന റാലിയ്ക്കിടെയാണ് Read More …

മുല്ലപ്പള്ളിക്കെതിരേ മാനനഷ്ട കേസുമായി ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ

തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരേ നിയമ നടപടിയുമായി ഡി.ജി.പി ലോക്‌നാഥ് ബഹ്‌റ മുന്നോട്ട്. നടപടി സ്വീകരിക്കാന്‍ ആഭ്യന്തര വകുപ്പിന്റെ അനുമതി ലഭിച്ചതോടെയാണ് സംസ്ഥാന പൊലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നടപടിയുമായി മുന്നോട്ടു നീങ്ങുന്നത്. ഡി.ജി.പി റാങ്കിലുള്ള പൊലിസ് ഉദ്യോഗസ്ഥന്‍ പ്രവര്‍ത്തിക്കുന്നത് സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെപ്പോലെയാണെന്നായിരുന്നു മുല്ലപ്പള്ളി നടത്തിയ പരാമര്‍ശം. ഇത് മാനഹാനി ഉണ്ടാക്കി. പൊതുജനങ്ങള്‍ക്കിടയില്‍ Read More …