യെച്ചൂരി നല്‍കിയ ഹേബിയസ് കോര്‍പസടക്കം കശ്മീര്‍ വിഷയത്തിലെ ഹര്‍ജികളും ഇന്ന് സുപ്രീംകോടതി പരിഗണിക്കും

ന്യൂഡല്‍ഹി: ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ധാക്കിയ കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ സമര്‍പ്പിച്ച പത്തോളം ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും. കശ്മീരിലേര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും വീട്ടു തടങ്കലുകളും ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജികളാണ് സമര്‍പ്പിച്ചിരിക്കുന്നത്. കരുതല്‍ തടങ്കലില്‍ കഴിയുന്ന സി.പി.എം. നേതാവും കശ്മീരിലെ എംഎല്‍എയുമായ മുഹമ്മദ് യൂസഫ് തരിഗാമിയെ ഹാജരാക്കണമെന്നാവശ്യപ്പെട്ട് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി Read More …

ജമ്മുകാശ്മീരിലെ നിയന്ത്രണ രേഖയില്‍ വീണ്ടും പാകിസ്താന്‍ പ്രകോപനം

ശ്രീനഗര്‍: പാകിസ്താന്‍ സേന വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ജമ്മുകാശ്മീരിലെ നിയന്ത്രണ രേഖയില്‍ വീണ്ടും പാകിസ്താന്‍ പ്രകോപനം. കശ്മീരിലെ പൂഞ്ച് മേഖലയിലാണ് സംഭവം. പുല്‍വാമയില്‍ രണ്ട് ഗ്രാമീണരെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ചൊവ്വാഴ്ച വൈകിട്ട് ആറര മണിക്കാണ് സംഭവം. പാകിസ്താന്‍ സൈന്യത്തിന്റെ ഷെല്ലാക്രമണത്തിന് നേരെ ഇന്ത്യന്‍ സേന തിരിച്ചടിച്ചു. അതിനിടെ, പുല്‍വാമയില്‍ രണ്ട് ഗ്രാമീണരെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി Read More …

കേന്ദ്രത്തിന്റെ അടുത്ത ലക്ഷ്യം ഇടതുതീവ്രവാദികള്‍

ന്യൂഡല്‍ഹി: മുത്തലാഖിനും കശ്മീരിനും പിന്നാലെ ഇടതുതീവ്രവാദികളെ ഒതുക്കലാവും കേന്ദ്രസര്‍ക്കാരിന്റെ അടുത്തലക്ഷ്യമെന്ന സൂചനയുമായി ആഭ്യന്തരമന്ത്രി അമിത് ഷാ. പ്രധാനമന്ത്രി നരേന്ദ്രമോദി വിഭാവനം ചെയ്യുന്ന പുതിയ ഇന്ത്യയില്‍ ഇടതുതീവ്രവാദത്തിനു സ്ഥാനമില്ലെന്ന് ഷാ പറഞ്ഞു. രാജ്യത്തെ ഇടതുതീവ്രവാദ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനായി ചേര്‍ന്ന ഉന്നതതലയോഗത്തിലായിരുന്നു ഈ പരാമര്‍ശം. ”അവികസിതമേഖലയില്‍ വികസനം തടയുകയാണ് ഇടതു തീവ്രവാദികളുടെ ലക്ഷ്യം. ജനങ്ങളെ അജ്ഞരാക്കി നിലനിര്‍ത്തി തെറ്റായ Read More …

കശ്മീര്‍ വിഷയം ഇന്ത്യയുടെ ആഭ്യന്തര കാര്യം; പാക്കിസ്ഥാനെതിരെ തുറന്നടിച്ച്‌ രാഹുല്‍

ന്യൂഡല്‍ഹി: കശ്മീര്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിലപാടിനോട് അനുകൂലിച്ച്‌ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കേന്ദ്ര സര്‍ക്കാരിനോട് തനിക്ക് പലകാര്യങ്ങളിലും വിയോജിപ്പികളുണ്ടെങ്കിലും കശ്മീര്‍ വിഷയം ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്ന് രാഹുല്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ പാക്കിസ്ഥാന്‍ എന്നല്ല മറ്റൊരു വിദേശ രാജ്യവും ഇടപെടേണ്ട യാതൊരു കാര്യവുമില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ട്വിറ്ററിലെ ഒദ്യോഗിക പേജിലൂടെയാണ് രാഹുല്‍ ഗാന്ധി ഈ Read More …

ഏത് പ്രതിസന്ധിഘട്ടത്തിലും മാധ്യമങ്ങള്‍ ഒരുമിച്ച്‌ നിന്നാല്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാമെന്ന് മുഖ്യമന്ത്രി

ഏത് പ്രതിസന്ധിഘട്ടത്തിലും മാധ്യമങ്ങള്‍ ഒരുമിച്ച്‌ നിന്നാല്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദുരിതാശ്വാസനിധി ശക്തിപ്പെടുത്തുക രാഷ്ട്രീയ പാര്‍ട്ടിയുടെ തീരുമാനമല്ല. വിദേശരാജ്യങ്ങളില്‍ മന്ത്രിമാര്‍ സഹായം വാങ്ങാന്‍ പോകുന്നതിനെ മാധ്യമങ്ങള്‍ എങ്ങനെ ചിത്രീകരിക്കുന്നുവെന്ന കാര്യം പ്രസക്തമാണെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു

രാഹുല്‍ ഗാന്ധി ഇന്നു വയനാട്ടിലെത്തും; മണ്ഡലത്തിലെ മിക്ക പ്രദേശങ്ങളും സന്ദര്‍ശിക്കും

മാനന്തവാടി: സ്വന്തം മണ്ഡലത്തിലെ ദുരിത ബാധിത മേഖലകള്‍ സന്ദര്‍ശിക്കാന്‍ വയനാട് എം പി രാഹുല്‍ഗാന്ധി വീണ്ടുമെത്തുന്നു. രാഹുല്‍ഗാന്ധിയുടെ അസാധാരണ സന്ദര്‍ശനത്തില്‍ സുരക്ഷയൊരുക്കാന്‍ കഠിന പ്രയത്‌നത്തിലാണ് ജില്ലയിലെ പൊലിസും രഹസ്യാന്വേഷണ വിഭാഗങ്ങളും. 16 പൊലിസ് സ്‌റ്റേഷനുകളുള്ള വയനാട് ജില്ലയിലെ 14 സ്‌റ്റേഷന്‍ പരിധികളിലും ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ രാഹുല്‍ എത്തുന്നുണ്ട്. സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന്റെ സംരക്ഷണമുള്ള Read More …

മോദി അനുകൂല പ്രസ്താവന: ശശി തരൂരിനോട് കെ.പി.സി.സി വിശദീകരണം തേടും

തിരുവനന്തപുരം: മോദി അനുകൂല പ്രസ്താവനയില്‍ തിരുവന്തപുരം എം.പി ശശി തരൂരിനോട് കെ.പി.സി.സി വിശദീകരണം തേടും. വിശദീകരണം ലഭിച്ച ശേഷം ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് ചെയ്യും. തരൂരിനെതിരെ സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. കൂടാതെ, ഇക്കാര്യം ചൂണ്ടിക്കാണിച്ച്‌ ടി.എന്‍ പ്രതാപന്‍ എം.പി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്തയക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് കെ.പി.സി.സി നടപടിക്കൊരുങ്ങുന്നത്. മോദിയെ Read More …

തുഷാര്‍ വെള്ളാപ്പള്ളി ചെക്ക് കേസ് ഒത്തുതീര്‍പ്പായില്ല

മനാമ : ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിക്കെതിരായ യുഎഇയിലെ ചെക്ക് കേസ് ഒത്തുതീര്‍ക്കാന്‍ അജ്മാന്‍ പ്രോസിക്യൂട്ടറുടെ മധ്യസ്ഥതയില്‍ നടന്ന ആദ്യ ഘട്ട ശ്രമം വിജയം കണ്ടില്ല. പരാതിക്കാരനായ നാസില്‍ ആവശ്യപ്പെട്ട തുക സ്വീകാര്യമല്ലെന്ന് തുഷാറും തുഷാര്‍ വാഗ്ദാനം ചെയ്ത തുക അപര്യാപ്തമാണെന്ന് നാസിലും വ്യക്തമാക്കിയതോടെ ഒത്തുതീര്‍പ്പ് ചര്‍ച്ച വഴിമുട്ടുകയായിരുന്നു. തിങ്കളാഴ്ച അജ്മാന്‍ കോടതിയില്‍ കേസിന്റെ വിചാരണ തുടങ്ങി. Read More …