കള്ളവോട്ട്; സംസ്ഥാനത്ത് മൂന്നു ബൂത്തുകളില്‍ കൂടി റീപോളിംഗ് നടത്തും

തിരുവനന്തപുരം: കള്ളവോട്ടിനെ തുടര്‍ന്ന് സംസ്ഥാനത്ത് മൂന്നു ബൂത്തുകളില്‍ കൂടി റീപോളിംഗ് നടത്താന്‍ തീരുമാനമായി. മറ്റന്നാളാണ് റീപോളിംഗ് നടത്തുന്നത്. ഇതോടെ സംസ്ഥാനത്ത് ഏഴു ബൂത്തുകളിലാണ് റീപോളിംഗ് നടക്കുക.

പോസ്റ്റല്‍ ബാല്റ്റ് വിഷയത്തില്‍ രമേശ് ചെന്നിത്തലയുടെ ഹര്‍ജി നിലനില്‍ക്കുന്നതല്ലെന്ന് കമ്മീഷന്‍

കൊച്ചി: പോസ്റ്റല്‍ ബാലറ്റ് അട്ടിമറിയില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി നിലനില്‍ക്കുന്നതല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് കമ്മീഷന്‍ ഇക്കാര്യം അറിയിച്ചത്. പോസ്റ്റല്‍ ബാലറ്റില്‍ ക്രമക്കേട് നടന്നതായി പൊലീസുകാരില്‍ നിന്ന് പരാതി ലഭിച്ചിട്ടില്ലെന്നും, ഐജിയുടെ മേല്‍നോട്ടത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ സ്വതന്ത്ര അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും കമ്മീഷന്‍ പറഞ്ഞു. Read More …

ഗോഡ്‌സെ പരാമര്‍ശത്തെ തള്ളി അമിത് ഷാ… പ്രഗ്യയും അനന്ത്കുമാറും അച്ചടക്ക നടപടികള്‍ നേരിടും!!

ദില്ലി: നാഥുറാം ഗോഡ്‌സെ ദേശ്‌സ്‌നേഹിയാണെന്ന ബിജെപി സ്ഥാനാര്‍ത്ഥി പ്രഗ്യാ സിംഗ് താക്കൂറിന്റെ പരാമര്‍ശത്തിനെതിരെ വിവാദം കത്തുന്നു. ബിജെപി ഈ വിഷയത്തില്‍ പ്രതിരോധത്തിലായിരിക്കുകയാണ്. വിവാദ പരാമര്‍ശങ്ങള്‍ നടത്തിയ പ്രഗ്യാ സിംഗ് താക്കൂറിനോടും അതിനെ ന്യായീകരിച്ച അനന്ത്കുമാര്‍ ഹെഗ്‌ഡെയോടും പാര്‍ട്ടി വിശദീകരണം ആവശ്യപ്പെട്ടു. അമിത് ഷാ ഇരുവരുടെയും പരാമര്‍ശങ്ങള്‍ തള്ളി. ഇരുവരോടും പത്ത് ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കാനാണ് അമിത് Read More …

കളളവോട്ട്; 42 പേര്‍ക്കെതിരെ തെളിവ് സഹിതം കോണ്‍ഗ്രസ് കളക്ടര്‍ക്ക് പരാതി നല്കി

കണ്ണൂര്‍: ധര്‍മ്മടത്ത് ജനപ്രതിനിധി അടക്കം കളളവോട്ട് ചെയ്ത 42 പേര്‍ക്കെതിരെ തെളിവ് സഹിതം കോണ്‍ഗ്രസ് വീണ്ടും കളക്ടര്‍ക്ക് പരാതി നല്കി. തളിപ്പറമ്ബ്, മട്ടന്നൂര്‍, ധര്‍മ്മടം നിയോജക മണ്ഡലങ്ങളിലെ ബൂത്തുകളില്‍ നടന്ന കള്ളവോട്ടുകള്‍ക്കെതിരെയാണ് കോണ്‍ഗ്രസ് പരാതി നല്കിയത്. ലോകസഭാ തെരഞ്ഞെടുപ്പില്‍ സി.പി.എം നേതൃത്വത്തില്‍ ജില്ലയില്‍ വ്യാപകമായി കള്ളവോട്ട് ചെയ്തതിനെതിരെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.സുധാകരനാണ് ജില്ലാ കളക്ടര്‍ക്ക് പരാതി Read More …

കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പിനെതിരെ കോടതിയെ സമീപിച്ചതില്‍ ദുരൂഹത; പിജെ ജോസഫ്

കോട്ടയം: കേരള കോണ്‍ഗ്രസിന്‍റെ(എം) പുതിയ ചെയര്‍മാനെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പിനെതിരെ പാര്‍ട്ടിയിലെ ഒരു വിഭാഗം കോടതിയെ സമീപിച്ചത് ദുരൂഹമെന്ന് താത്കാലി ചെയര്‍മാന്‍ പി ജെ ജോസഫ്. തെരഞ്ഞെടുപ്പിനെ ചിലര്‍ ഭയക്കുന്നുവെന്നാണ് ഇതില്‍ നിന്നും മനസ്സിലാക്കുന്നത്. പാര്‍ട്ടിയിലെ എല്ലാ പ്രശ്നങ്ങളും രണ്ട് ദിവസങ്ങള്‍ക്കകം പരിഹകരിക്കുമെന്നു പിജെ ജോസഫ് പറഞ്ഞു. പാര്‍ട്ടി ചെയര്‍മാന്‍ പദവിയും പാര്‍ലമെന്‍ററി പാര്‍ട്ടി നേതൃസ്ഥാനവും ഒരുമിച്ച്‌ Read More …

ആല്‍വാര്‍ കൂട്ടബലാത്സംഗം: നീതി കിട്ടും, യുവതിയെ സന്ദര്‍ശിച്ച്‌ രാഹുല്‍

ജയ്പൂര്‍: രാജസ്ഥാനിലെ ആല്‍വാറില്‍ കൂട്ടബലാത്സംഗം നേരിട്ട യുവതിക്ക് നീതി ലഭിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. യുവതിയെ വീട്ടിലെത്തി കണ്ട ശേഷമായിരുന്നു രാഹുലിന്‍റെ പ്രതികരണം. തനിക്കിത് രാഷ്ട്രീയ വിഷയമല്ലെന്നും വൈകാരിക പ്രശ്നമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഏപ്രില്‍ 26ന് ഭര്‍ത്താവുമൊത്ത് ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെയാണ് ദളിത് യുവതിയ്ക്ക് കൂട്ട ബലാത്സംഗം നേരിടേണ്ടി വന്നത്. ബൈക്ക് തടഞ്ഞു നിര്‍ത്തിയായിരുന്നു Read More …

കാസര്‍കോട് റീപോളിംഗ്: സ്വാഗതം ചെയ്ത് ഇ.പി ജയരാജന്‍

തിരുവനന്തപുരം: കാസര്‍കോട് മണ്ഡലത്തിലെ നാലു ബൂത്തുകളില്‍ റീപോളിംഗ് നടത്താനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തില്‍ പ്രതികരിച്ച്‌ വ്യാവസായിക വകുപ്പ് മന്ത്രി ഇ.പി ജരാജന്‍. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഏത് തീരുമാനത്തേയും സ്വാഗതം ചെയ്യുന്നതായി അദ്ദേഹം അറിയിച്ചു.

ഗോ​ഡ്സെ പരാമര്‍ശം ച​രി​ത്ര​സ​ത്യ​മെ​ന്ന് ക​മ​ല്‍​ഹാ​സ​ന്‍

ചെ​ന്നൈ: സ്വ​ത​ന്ത്ര ഇ​ന്ത്യ​യി​ലെ ആ​ദ്യ ഭീ​ക​ര​വാ​ദി ഗാ​ന്ധി​ജി​യെ വ​ധി​ച്ച നാ​ഥു​റാം ഗോ​ഡ്സെ എ​ന്ന ഹി​ന്ദു​വാ​യി​രു​ന്നെ​ന്ന പ​രാ​മ​ര്‍​ശം ച​രി​ത്ര​സ​ത്യമായ കാര്യമാണെന്ന് ന​ട​ന്‍ ക​മ​ല്‍​ഹാ​സ​ന്‍. നി​യ​മ​സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന തി​രു​പ്പ​ന്‍​കു​ണ്‍​റം മ​ണ്ഡ​ല​ത്തി​ല്‍ പ്ര​ചാ​ര​ണം നടത്തുകയായിരുന്നു അദ്ദേഹം. ഗോ​ഡ്സെ​യെ​ക്കു​റി​ച്ച്‌ താ​ന്‍ പ​റ​ഞ്ഞ​ ച​രി​ത്ര സത്യത്തില്‍ എ​ന്തി​നാ​ണ് ചി​ല​ര്‍​ക്ക് അ​തൃ​പ്തി​യെ​ന്നും ക​മ​ല്‍​ഹാ​സ​ന്‍ ആരാഞ്ഞു . ആ​രെ​യും വേ​ദ​നി​പ്പി​ക്കു​ന്ന തരത്തില്‍ സംസാരിച്ചിട്ടില്ലെന്നും ജ​ന​ങ്ങ​ളു​മാ​യിട്ടുള്ള Read More …