റീപോളിങ‌് പ്രഖ്യാപിച്ചത് വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെ; കമീഷന്റെ നടപടി ആരുടെയോ സമ്മര്‍ദത്തിന് വഴങ്ങി: കോടിയേരി

രുവനന്തപുരം> സംസ്ഥാനത്ത് വിവിധ ബൂത്തുകളില്‍ റീപോളിങ‌് പ്രഖ്യാപിച്ചത് വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെയെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആരുടെയോ സമ്മര്‍ദത്തിന് വഴങ്ങിയാണ് തെരഞ്ഞെടുപ്പ് കമീഷന്റെ നടപടി. ഗൗരവത്തോടെ പ്രവര്‍ത്തിക്കാന്‍ കമീഷന്‍ തയ്യാറാകുന്നില്ല. വിദൂരസ്ഥലങ്ങളില്‍ നിന്നുള്ളവര്‍ക്ക് വോട്ടിങിനുള്ള അവസരം നിഷേധിച്ചെന്നും അദേഹം മാധ്യമങ്ങളോട് പറഞ്ഞു. കള്ളവോട്ട് നടന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് സംസ്ഥാനത്തെ ഏഴ് ബൂത്തുകളില്‍ തെരഞ്ഞെടുപ്പ് Read More …

പ്രധാനമന്ത്രി പദ മോഹമെല്ലാം ഉപേക്ഷിച്ച്‌ കോണ്‍ഗ്രസ്സിനൊപ്പം കൂടി മമത ബാനര്‍ജി

നരേന്ദ്രമോദിക്കും അമിത്ഷാക്കുമെതിരായ മമതയുടെ പോരില്‍ നേട്ടം കൊയ്യുന്നത് കോണ്‍ഗ്രസ്. രാഹുല്‍ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് അംഗീകരിക്കാതിരുന്ന മമത പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ രാഹുലിന് പിന്തുണ നല്‍കാമെന്ന നിലപാടറിയിച്ചതാണ് കോണ്‍ഗ്രസിന് നേട്ടമായത്. അമിത്ഷാക്കും നരേന്ദ്രമോദിക്കുമെതിരായ മമതയുടെ പോരാട്ടത്തിന് കോണ്‍ഗ്രസും പിന്തുണ അറിയിച്ചിട്ടുണ്ട്. മമതയുമായി യു.പി.എ അധ്യക്ഷ സോണിയാഗാന്ധി തന്നെ നേരിട്ടു നടത്തിയ ചര്‍ച്ചയിലാണ് രാഹുലിന് പിന്തുണ നല്‍കാമെന്ന നിലപാടിലേക്ക് Read More …

ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് വിലക്ക് ; മേയ് 30 വരെ നീട്ടി പാകിസ്ഥാന്‍

ലഹോര്‍: ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിരോധനം നീട്ടീ വച്ച്‌ പാകിസ്ഥാന്‍. ബുധനാഴ്ച നടന്ന പ്രതിരോധ, വ്യോമയാന മന്ത്രാലയങ്ങളുടെ യോഗത്തില്‍ മേയ് 30 വരെയാണ് വിലക്ക് നീട്ടിയിരിക്കുന്നത്. പാക് അതിര്‍ത്തിയിലെ ബലാകോട്ട് ആക്രമണത്തിന് പിന്നാലെയാണ് പാകിസ്ഥാന്‍ ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. പാക് – വ്യോമപാത പൂര്‍ണമായി അടച്ചിരുന്നെങ്കിലും ഇന്ത്യ, തായ്ലാന്‍ഡ്, മലേഷ്യ എന്നിവയ്ക്കൊഴികെ മറ്റുരാജ്യങ്ങള്‍ക്കുള്ള വിലക്ക് മാര്‍ച്ച്‌ Read More …

തലസ്ഥാനത്ത് ബി.ജെ.പിയുടെ പ്രതീക്ഷകള്‍ മങ്ങുന്നു, ക്രോസ് വോട്ടിംഗ് ആശങ്ക പങ്കുവച്ച്‌ കുമ്മനം രാജശേഖരന്‍

പമ്ബ : ലോക്സഭാ തിരഞ്ഞെടുപ്പില്‍ പ്രചരണത്തിന്റെ തുടക്കം മുതല്‍ ബി.ജെ.പി വിജയ പ്രതീക്ഷ വച്ച്‌ പുലര്‍ത്തുന്ന മണ്ഡലമാണ് തിരുവനന്തപുരം. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനത്ത് വന്നതും, 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നേമം മണ്ഡലത്തില്‍ ജയിച്ചുകയറാനായതും, മൂന്ന് മണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനത്തെത്തിയതുമാണ് തിരുവനന്തപുരത്ത് വാനോളം ജയപ്രതീക്ഷ വച്ച്‌ പുലര്‍ത്താന്‍ ബി.ജെ.പിയെ പ്രേരിപ്പിക്കുന്നത്.മിസോറാം ഗവര്‍ണറായ കുമ്മനം രാജശേഖരനെ Read More …

തേ​ക്കി​ന്‍​കാ​ട് മൈ​താ​ന​ത്തെ മാ​ലി​ന്യ​ങ്ങ​ള്‍ കോ​ര്‍​പ​റേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ നീക്കം ചെയ്യും – വി.എ​സ്. സു​നി​ല്‍​കു​മാ​ര്‍

തൃ​ശൂ​ര്‍: തേ​ക്കി​ന്‍​കാ​ട് മൈ​താ​ന​ത്തെ മാ​ലി​ന്യ​ങ്ങ​ള്‍ കോ​ര്‍​പ​റേ​ഷ​ന്‍ അധികൃതരുടെ നേതൃത്വത്തില്‍ പൂ​ര്‍​ണ​മാ​യും നീ​ക്കം ചെ​യ്യു​മെ​ന്നു കൃ​ഷി​മ​ന്ത്രി വി.എ​സ്. സു​നി​ല്‍​കു​മാ​ര്‍ അ​റി​യി​ച്ചു. വ​ര്‍​ഷ​ങ്ങ​ളാ​യി തൃ​ശൂ​ര്‍ കോ​ര്‍​പ​റേ​ഷ​ന്‍റെ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ളാ​ണ് പൂ​ര​പ്പി​റ്റേ​ന്നു മാ​ലി​ന്യ​ങ്ങ​ള്‍ നീ​ക്കം ചെ​യ്ത് തേ​ക്കി​ന്‍​കാ​ട് മൈ​താ​ന​വും തൃ​ശൂ​ര്‍ ന​ഗ​ര​വും ശുചീകരിക്കുന്നത് . എ​ന്നാ​ല്‍, ഇ​ത്ത​വ​ണ പൂ​ര​പ്പി​റ്റേ​ന്നത്തെ ശു​ചീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടുണ്ടാ​യ ചി​ല ത​ര്‍​ക്ക​ങ്ങ​ള്‍ മൂ​ലം മാ​ലി​ന്യ സം​സ്ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ Read More …

അന്‍വര്‍ എം.എല്‍.എയുടെ തടയണയിലെ വെള്ളം ഒഴുക്കിവിടുന്നത് ജില്ലാ ഭരണകൂടം അറിയാതെ

മലപ്പുറം: പി.വി അന്‍വര്‍ എം.എല്‍.എയുടെ ഭാര്യാപിതാവിന്റെ ഉടമസ്ഥതയിലുള്ള ചീങ്കണ്ണിപ്പാലിയിലെ തടയണയിലെ വെള്ളം ജില്ലാ ഭരണകൂടത്തെയോ വിദഗ്ദസമിതിയെയോ അറിയിക്കാതെ തുറന്നുവിട്ടു തുടങ്ങി. ഒരാഴ്ചയായി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചാണ് വെള്ളം തുറന്നുവിടാനുള്ള പ്രവൃത്തി നടത്തുന്നത്. അടിയന്തിരമായി തടയണയുടെ ഒരു ഭാഗം തുറന്ന് വെള്ളം പൂര്‍ണമായും ഒഴുക്കിവിടണമെന്നും കാട്ടരുവിയുടെ സ്വാഭാവിക ഒഴുക്ക് നിലനിര്‍ത്തണമെന്നും ഏപ്രില്‍ 10ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ Read More …

രാഷ്ട്രീയ ചായ്വുള്ളവരെ ഡ്യൂട്ടിക്ക് നിയോഗിക്കരുത്; തെരഞ്ഞടുപ്പ് കമ്മീഷന് കെ സുധാകരന്റെ കത്ത്

കണ്ണൂര്‍: കണ്ണൂരില്‍ റീപോളിംഗ് നടക്കുന്ന ബൂത്തില്‍ സുരക്ഷ ശക്തമാക്കണമെന്നാവശ്യപ്പെട്ട് കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സുധാകരന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ക്ക് കത്തയച്ചു. രാഷ്ട്രീയ ചായ് വുള്ളവരെ ഡ്യൂട്ടിക്ക് നിയോഗിക്കരുതെന്നും കള്ളവോട്ട് തടയാന്‍ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കണമെന്നും സുധാകരന്‍ കത്തില്‍ പറയുന്നു. കണ്ണൂര്‍ മണ്ഡലത്തില്‍ മൂന്ന് ബൂത്തുകളിലാണ് റീ പോളിംഗ്. മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മ്മടത്തെ രണ്ട് ബൂത്തുകളിലും Read More …

കശ്മീരില്‍ വീണ്ടും ഭീകരാക്രമണ സാധ്യത ; അതിര്‍ത്തിയില്‍ സുരക്ഷാ ശക്തമാക്കി സൈന്യം

ശ്രീനഗര്‍∙ ജമ്മു കശ്മീരില്‍ ഭീകരാക്രമണ സാധ്യതയെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. ശ്രീനഗര്‍, അവന്തിപോര വ്യോമ താവളങ്ങള്‍ ആക്രമിക്കാന്‍ ഭീകരര്‍ പദ്ധതിയിടുന്നുവെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചതായി റിപ്പോര്‍ട്ട്.പുല്‍വാമയില്‍ ജയ്‌ഷെ മുഹമ്മദ് ഭീകരര്‍ സുരക്ഷാസൈനികര്‍ക്കു നേരെ വീണ്ടും ആക്രമണം നടത്തുമെന്നാണു സൂചന ലഭിച്ചിരിക്കുന്നത്. ലത്തിപ്പോറയില്‍ ആക്രമണം നടത്താനാണു സാധ്യതയെന്നും രഹസ്യന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കുന്നു. പുല്‍വാമയില്‍ ചെയ്തതു പോലെ വാഹനം Read More …