ആള്‍മാറാട്ടത്തിന് ദേവസ്വം വിജിലന്‍സ് പിടികൂടിയ ആള്‍ക്ക് സന്നിധാനത്ത് ദേവസ്വം ബോര്‍ഡിന്‍റെ വക നിര്‍ണായക ചുമതലകള്‍

സന്നിധാനം : ശബരിമല സന്നിധാനത്ത് ആള്‍മാറാട്ടത്തിന് ദേവസ്വം വിജിലന്‍സ് പിടികൂടിയ ചെന്നൈ സ്വദേശി രാമകൃഷ്ണക്ക് ദേവസ്വം ബോര്‍ഡിന്‍റെ വക നിര്‍ണായക ചുമതലകള്‍. ശബരിമല സ്പോണ്‍സര്‍മാരുടെ ഏകോപന ചുമതല ഇയാള്‍ക്ക് നല്‍കിയാണ് ദേവസ്വം ബോര്‍ഡ് ഉത്തരവിറക്കിയത്. രാമകൃഷ്ണയുടെ ശബരിമലയിലെ പ്രവര്‍ത്തനങ്ങള്‍ ദുരൂഹമാണെന്നും, സന്നിധാനത്ത് തങ്ങി പ്രവര്‍ത്തിക്കരുതെന്നും ദേവസ്വം എസ്പി വിശദമായി റിപ്പോര്‍ട്ട് തയ്യാറാക്കി ബോര്‍ഡിന് നല്‍കുകയും ചെയ്തു. Read More …

പ്രളയത്തിന് കാരണം അതിവര്‍ഷം തന്നെയെന്ന് സര്‍ക്കാര്‍, അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട് തള്ളി

തിരുവനന്തപുരം: ശാസ്ത്രീയ പഠനമല്ല എന്ന് വിലയിരുത്തി അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ തള്ളി. അമിക്കസ് ക്യൂറി റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ശാസ്ത്രലോകം തള്ളി കള്ളഞ്ഞ കണക്കുകളെ അടിസ്ഥാനമാക്കിയുള്ളതാണെന്നാണ് സര്‍ക്കാരിന്റെ വാദം. അതിവര്‍ഷം മൂലമാണ് പ്രളയമുണ്ടായതെന്ന് കേന്ദ്ര ജല കമ്മിഷന്‍റെ കണ്ടെത്തല്‍. അതിനാല്‍ ജുഡീഷ്യല്‍ അന്വേഷണം അനാവശ്യമാണെന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ഹൈക്കോടതിയില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം Read More …

ഉത്തരാഖണ്ഡ് സന്ദര്‍ശനം അവസാനിച്ചു; തെരഞ്ഞെടുപ്പ് കമ്മീഷന് നന്ദി അറിയിച്ച്‌ മോദി

ന്യൂഡല്‍ഹി : രണ്ടു ദിവസം നീണ്ടു നിന്ന കേദാര്‍നാഥ്, ബദരീനാഥ് ക്ഷേത്ര സന്ദര്‍ശനങ്ങള്‍ അനുവദിച്ചതിന് തിരഞ്ഞെടുപ്പ് കമ്മിഷനു നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കെ തനിക്ക് തീര്‍ഥയാത്ര അനുവദിച്ചതിനാണു മോദി നന്ദി അറിയിച്ചിരിക്കുന്നത്. എന്നാല്‍ സന്ദര്‍ശനത്തെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ അപലപിച്ചു. കേദാര്‍നാഥിലേത് നാടകമാണെന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. Read More …

‘പര്‍ദ്ദ ധരിക്കരുതെന്ന സിപിഎം നേതാക്കളുടെ പ്രസ്താവന ദുരുദ്ദേശപരം; ഏത് വസ്ത്രം ധരിക്കണമെന്നത് വ്യക്തിസ്വാതന്ത്ര്യത്തില്‍പ്പെട്ടതാണ്’; രമേശ് ചെന്നിത്തല

തിരുവനന്തപുരം : പര്‍ദ്ദ ധരിച്ച്‌ എത്തുന്നവരെ വോട്ട് ചെയ്യിക്കരുതെന്ന സിപിഎം. നേതാക്കളുടെ പ്രസ്താവന ദുരുദ്ദേശപരവും അപലപനീയവുമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ആര് ഏത് വസ്ത്രം ധരിക്കണമെന്നത് അവരുടെ വ്യക്തിസ്വാതന്ത്ര്യത്തില്‍പ്പെട്ടതാണ്. അതില്‍ ആര്‍ക്കും ഇടപെടാനുള്ള അവകാശമില്ല. ന്യൂനപക്ഷ സമുദായങ്ങള്‍ എല്‍.ഡി.എഫിനെ പൂര്‍ണ്ണമായും കൈവിട്ടതിന്റെ ജാള്യത മറയ്ക്കാനാണ് ഇത്തരത്തില്‍ പ്രസ്താവനകള്‍ ഇറക്കിയിരിക്കുന്നത്. തോല്‍വി മുന്നില്‍കണ്ട് നേതാക്കന്മാരുടെ സമനില Read More …

‘എന്ത് ബാലിശമാണ് ഈ മനുഷ്യന്‍ പറയുന്നത്’, ശ്രീനിവാസനെ രൂക്ഷമായി വിമര്‍ശിച്ച്‌ തോമസ് ഐസക്

തിരുവനന്തപുരം: പ്രളയത്തിന് ശേഷമുളള പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയാത്തത് കൊണ്ട് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ കൈവച്ചതെന്ന നടന്‍ ശ്രീനിവാസന്റെ പ്രസ്താവനയോട് പ്രതികരിച്ച്‌ ധനമന്ത്രി തോമസ് ഐസക്ക്, ശ്രീനിവാസന്‍ പറയുന്നത് ബാലിശമാണെന്നും പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെല്ലാം കൃത്യമായി നടന്നിട്ടുണ്ടെന്നും തോമസ് ഐസക് പ്രതികരിച്ചു. കൗമുദി ടിവിയുമായുളള അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ‘എന്ത് ബാലിശമാണ് ഈ Read More …

ഡിജിപിയുടെ വിദേശയാത്രയ്‌ക്ക്‌ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ അനുമതി നിഷേധിച്ചു

തിരുവനന്തപുരം: ഡിജിപി ലോക്‌നാഥ്‌ ബെഹ്‌റയുടെ വിദേശയാത്രയ്‌ക്ക്‌ കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ അനുമതി നിഷേധിച്ചു. തെരഞ്ഞെടുപ്പ്‌ പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ അനുമതി തല്‍ക്കാലം നല്‍കേണ്ടെന്ന്‌ കമ്മീഷന്‍ തീരുമാനിക്കുകയായിരുന്നു. ദുബായിലെ ഓട്ടോമാറ്റിക്‌ പൊലീസ്‌ സ്റ്റേഷന്റെ പ്രവര്‍ത്തനം പഠിക്കാനായി മൂന്ന്‌ ദിവസത്തെ യാത്രയ്‌ക്കാണ്‌ ഡിജിപി അനുമതി തേടിയത്‌. സംസ്ഥാന സര്‍ക്കാരിന്റെ അനുമതി നേരത്തെ തന്നെ ലഭിച്ചിരുന്നു. ഇത്‌ ചൂണ്ടിക്കാട്ടി സംസ്ഥാന തെരഞ്ഞെടുപ്പ്‌ Read More …

‘മനുഷ്യര്‍ക്ക് ആഗ്രഹങ്ങളുണ്ടാകുമല്ലോ അതുകൊണ്ട് പ്രധാനമന്ത്രിയെ കുറ്റം പറയാനാവില്ല’; നരേന്ദ്രമോദിയെ ട്രോളി പി.എ മുഹമ്മദ് റിയാസ്

കോഴിക്കോട്: മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മുമ്ബില്‍ മിണ്ടാതിരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ ട്രോളി ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് അഡ്വ. പി.എ മുഹമ്മദ് റിയാസ്. മനുഷ്യര്‍ക്ക് ആഗ്രഹങ്ങളുണ്ടാകുമല്ലോ അതുകൊണ്ട് പ്രധാനമന്ത്രിയെ കുറ്റം പറയാനാവില്ലെന്നായിരുന്നു മുഹമ്മദ് റിയാസിന്റെ പരിഹാസം. ‘ഇന്ത്യയുടെ പ്രധാനമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തതിനെ തെറ്റ് അല്ലെങ്കില്‍ കുറ്റം പറയാനാവില്ല. മനുഷ്യര്‍ക്ക് ആഗ്രഹങ്ങളുണ്ടാകുമല്ലോ. അവസാനത്തെ ആഗ്രഹം അല്ലെങ്കില്‍ അന്ത്യാഭിലാഷം എന്നൊക്കെ Read More …

വയനാട് നിലനിര്‍ത്തി രാഹുല്‍ അമേഠി കൈവിടും ?; ഉപതെരഞ്ഞെടുപ്പില്‍ പ്രിയങ്ക മല്‍സരിക്കും, സാധ്യത തള്ളാതെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി വയനാട് സീറ്റ് നിലനിര്‍ത്തുകയും, അമേഠിയിലെ ലോക്‌സഭാംഗത്വം രാജിവെക്കുകയും ചെയ്‌തേക്കുമെന്ന് പ്രിയങ്കഗാന്ധി. അമേഠിയിലെ എംപി സ്ഥാനം രാഹുല്‍ ഒഴിഞ്ഞാല്‍ ഉപതെരഞ്ഞെടുപ്പില്‍ താന്‍ മല്‍സരിക്കുമെന്നും പ്രിയങ്ക സൂചിപ്പിച്ചു. പ്രമുഖ ദേശീയദിനപ്പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് പ്രിയങ്ക മനസ്സുതുറന്നത്. രാഹുല്‍ അമേഠിയിലെ എംപിസ്ഥാനം ഒഴിഞ്ഞാല്‍ അവിടെ മല്‍സരിക്കുമോ എന്ന ചോദ്യത്തിന് അതൊരു വെല്ലുവിളിയല്ലെന്നായിരുന്നു മറുപടി. Read More …