എന്‍ഡിഎ ഭരണ കാലഘട്ടം സുവര്‍ണ ലിപികളാല്‍ എഴുതപ്പെടുമെന്ന് അമിത്ഷാ

ന്യൂഡല്‍ഹി: കഴിഞ്ഞ അഞ്ച് വര്‍ഷത്തെ എന്‍ഡിഎ ഭരണം സുവര്‍ണ ലിപികളാല്‍ രേഖപ്പെടുത്തപ്പെടും എന്ന് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത്ഷാ. മോദിയുടെ ഭരണത്തില്‍ രാജ്യത്തിന്റെ അഭിമാനം വാനോളം ഉയര്‍ന്നുവെന്നും, 2014 പ്രതീക്ഷയുടെ കാലമാണെങ്കില്‍ 2019 ആഗ്രഹങ്ങളുടെ കാലമാണെന്നും അമിത്ഷാ പറഞ്ഞു. മോദി സര്‍ക്കാരിന്റെ കാലത്ത് രാജ്യത്തിന്റെ അതിര്‍ത്തി സുരക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു. ആറു കോടി ജനങ്ങളുടെ അഭിപ്രായം Read More …

പ്രതിപക്ഷത്തിന്റെ ആവശ്യം ഭാഗികമായി അംഗീകരിച്ചു, എല്ലാ മണ്ഡലങ്ങളിലും വിവിപാറ്റ് എണ്ണണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ ഉപയോഗിച്ച്‌ നടക്കുന്ന തിരഞ്ഞെടുപ്പിഷ എല്ലാ മണ്ഡലങ്ങളിലും 5 ശതമാനം വിവിപാറ്റ് രസീതുകള്‍ വീതം എണ്ണണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു.വിവിപാറ്റുകള്‍ എണ്ണുന്നത് തിരഞ്ഞെടുപ്പ് ഫലം വൈകിപ്പിക്കുമെന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ വാദം തള്ളിയാണ് സുപ്രീം കോടതിയുടെ ഉത്തരവ്. വിവിപാറ്റുകള്‍ എണ്ണാന്‍ വേണ്ടി ആവശ്യമെങ്കില്‍ പ്രത്യേകം ഉദ്യോഗസ്ഥരെ നിയോഗിച്ച്‌ കൂടേയെന്നും കോടതി ചോദിച്ചു.

സിപിഎമ്മിന്റെ പ്രസക്തി കുറയാന്‍ കാരണം കോണ്‍ഗ്രസ്സ് അല്ലെന്ന് ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: സിപിഎമ്മിന്റെ പ്രസക്തി കുറയാന്‍ കാരണം കോണ്‍ഗ്രസ്സ് അല്ലെന്ന പ്രസ്താവനയുമായി എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി രംഗത്ത്. ബിജെപിക്കെതിരായി മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ ഒന്നിക്കണമെന്ന് കോണ്‍ഗ്രസ്സ് ആഗ്രഹിക്കുകയും അതിന് രാഹുല്‍ ഗാന്ധി തുടക്കം കുറിക്കുകയും ചെയ്തു. അതില്‍ ഇടത് മുന്നണി ഉണ്ടാവണമെന്നാണ് കോണ്‍ഗ്രസ്സ് ആഗ്രഹിച്ചത്. സിപിഐ അതിനു തയ്യാറാണെങ്കിലും കേരളത്തിലെ സിപിഎം നേതൃത്വം അതിനു Read More …

മേട-വിഷു പൂജകള്‍ക്കായി ശബരിമല ക്ഷേത്രം 10ന്‌ തുറക്കും

ശബരിമല> മേടമാസ-വിഷു പൂജകള്‍ക്കായി ശബരിമല ശ്രീധര്‍മ്മശാസ്താ ക്ഷേത്രം ഏപ്രില്‍ 10ന്‌ വൈകിട്ട്‌ 5ന്‌ തുറക്കും. ക്ഷേത്രംതന്ത്രി കണ്ഠരര് രാജീവരരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി വി എന്‍ വാസുദേവന്‍ നമ്ബൂതിരി ക്ഷേത്ര ശ്രീകോവില്‍ നട തുറന്ന് ദീപം തെളിക്കും. അന്നേദിവസം പ്രത്യേക പൂജകള്‍ ഒന്നുമുണ്ടാകില്ല.രാത്രി 10 ന് ഹരിവരാസനം പാടി നട അടയ്ക്കും. ഏപ്രില്‍ 11 ന് രാവിലെ Read More …

‘നിങ്ങള്‍ക്ക് ഓടാന്‍ കഴിയും, പക്ഷേ ഒളിക്കാനാകില്ല’; റഫാലില്‍ നരേന്ദ്രമോദിക്കെതിരെ വീണ്ടും രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: റഫാല്‍ യുദ്ധ വിമാന ഇടപാടുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വീണ്ടും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയായിരുന്നു മോദിക്കെതിരായ രാഹുലിന്റെ രൂക്ഷ വിമര്‍ശനം. കേന്ദ്ര സര്‍ക്കാറിന്റെ ഭരണ പരാജയവും തൊഴിലില്ലായ്മയും സാമ്ബത്തിക അരാജകത്വവും ഉള്‍പ്പെടെയുള്ള വിഷയങ്ങളാണ് കഴിഞ്ഞ ആഴ്ചകളില്‍ കോണ്‍ഗ്രസ് പ്രചാരണ വിഷയമാക്കിയത്. റഫാല്‍ ഇടപാട് തന്നെയായിരിക്കും തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രധാന ആയുധമെന്ന സൂചന Read More …

കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചാണ് കിഫ്ബിയുടെ പ്രവര്‍ത്തനം; വ്യക്തമാക്കി മുഖ്യമന്ത്രി

തിരുവനന്തപുരം: കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചാണ് കിഫ്ബി പ്രവര്‍ത്തിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കനേഡിയന്‍ പെന്‍ഷന്‍ കൈകാര്യം ചെയ്യുന്ന കമ്ബനിയാണ് സിഡിപിക്യുവെന്നും 21 ലക്ഷം കോടി രുപ ആസ്ഥിയുള്ള വലിയ കമ്ബനിയാണ് സിഡിപിക്യുവെന്നും ലോകത്തിന്റെ പല ഭാഗങ്ങളിലും സിഡിപിക്യു നിക്ഷേപം നടത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, പ്രതിപക്ഷത്തിനെ മുഖ്യമന്ത്രി വിമര്‍ശിക്കുകയും ചെയ്തു. വികസനം തടയുകയാണ് പ്രതിപക്ഷത്തിന്റെ ലക്ഷ്യമെന്നും Read More …

കെഎസ്‌ആ​ര്‍​ടി​സി​യി​ലെ എം​പാ​ന​ല്‍ ഡ്രൈ​വ​ര്‍​മാ​രെ പി​രി​ച്ചു​വി​ട​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി

കൊ​ച്ചി: കെഎസ്‌ആ​ര്‍​ടി​സി​യി​ലെ എം​പാ​ന​ല്‍ ക​ണ്ട​ക്ട​ര്‍​മാ​രെ പി​രി​ച്ചു​വി​ട്ട​തി​നു പി​ന്നാ​ലെ ഡ്രൈ​വ​ര്‍​മാ​രെ​യും പി​രി​ച്ചു​വി​ട​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി. മു​ഴു​വ​ന്‍ താ​ത്കാ​ലി​ക ഡ്രൈ​വ​ര്‍​മാ​രെ​യും ഏ​പ്രി​ല്‍ 30ന​കം പി​രി​ച്ചു​വി​ട​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടു. 1565 താ​ത്കാ​ലി​ക ഡ്രൈ​വ​ര്‍​മാ​രെ പി​രി​ച്ചു​വി​ട​ണ​മെ​ന്നാ​ണ് ഉ​ത്ത​ര​വ്. പി​എ​സ്‌സി റാ​ങ്ക് ലി​സ്റ്റി​ലു​ള്ള ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളു​ടെ ഹ​ര്‍​ജി​യി​ലാ​ണ് ന​ട​പ​ടി.  2455 ഒ​ഴി​വു​ക​ളി​ല്‍ പി​എ​സ്‌സി റാ​ങ്ക് ലി​സ്റ്റി​ലു​ള്ള​വ​രെ നി​യ​മി​ക്ക​ണ​മെ​ന്നും ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

പ്രളയം; അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട് വായിച്ചിട്ട് മറുപടി പറയാമെന്ന് ധനമന്ത്രി

തിരുവനന്തപുരം: ഡാം മാനേജ്‌മെന്റിന് പാളിച്ച പറ്റിയെന്ന അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട് വായിച്ചു നോക്കിയിട്ട് മറുപടി പറയാമെന്ന് ധനമന്ത്രി തോമസ് ഐസക്. കോടതിയില്‍ സര്‍ക്കാരിനും പറയാന്‍ അവസരം ഉണ്ടാകുമല്ലോയെന്നും തോമസ് ഐസക് പറഞ്ഞു. ഡാം മാനേജ്‌മെന്റ് പാളിയെന്നാണ് അമിക്കസ്‌ക്യൂറി റിപ്പോര്‍ട്ടില്‍ പറയുന്നത്. ഹൈക്കോടതിയിലാണ് അമിക്കസ്‌ക്യൂറി റിപ്പോര്‍ട്ട് നല്‍കിയത്.മഹാ പ്രളയത്തിന്റെ കാരണം കണ്ടെത്താന്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് റിപ്പോര്‍ട്ടില്‍ Read More …