ശ്രീനഗറില്‍ ഏറ്റുമുട്ടല്‍; മൂന്നു ഭീകരരെ വധിച്ചു; ഒരു സൈനികനും കൊല്ലപ്പെട്ടു

ശ്രീനഗര്‍:പുല്‍വാമയിലെ ദാലിപോര പ്രദേശത്ത് നടന്ന ഏറ്റുമുട്ടലില്‍ സുരക്ഷാസേന മൂന്നു ഭീകരരെ വധിച്ചു. വീടിനുള്ളില്‍ ഒളിച്ചിരുന്ന ഭീകരരെയാണ് വധിച്ചത്. ഏറ്റുമുട്ടലില്‍ ഒരു സൈനികനും കൊല്ലപ്പെട്ടു. രണ്ട് സുരക്ഷാഭടന്‍മാര്‍ക്കും ഒരു പ്രദേശവാസിക്കും പരിക്കേറ്റിട്ടുണ്ട്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്. ഭീകരര്‍ക്കായി സുരക്ഷാസേന തിരച്ചില്‍ തുടരുകയാണ്. ഭീകരരുടെ സാനിധ്യം ഉറപ്പിച്ചതോടെ പുല്‍വാമയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു.

മമതയ്ക്കു പിന്തുണയുമായി പ്രതിപക്ഷ പാര്‍ട്ടികള്‍

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് പിന്തുണയുമായി പ്രതിപക്ഷ പാര്‍ട്ടികള്‍. എസ്.പി, ബിഎസ്പി, ആര്‍ജെഡി, എന്‍സിപി, എഎപി, കോണ്‍ഗ്രസ് പാര്‍ട്ടികളാണ് പിന്തുണ അറിയിച്ചത്. അതേസമയം ബംഗാളിലെ തെരഞ്ഞെടുപ്പ് പ്രചരണം വെട്ടിക്കുറച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരെ കോണ്‍ഗ്രസ് പ്രതിഷേധം അറിയിച്ചു. ഇന്ത്യന്‍ ജനാധിപത്യ ചരിത്രത്തിലെ കറുത്ത അധ്്യായമാണിതെന്ന് കോണ്‍ഗ്രസ് പറഞ്ഞു. മോദിയുടെ റാലി തീരാന്‍ വേണ്ടിയാണ് Read More …

ശബരിമല പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ പ്രത്യേക സമിതി

ശബരിമല: ശബരിമലയില്‍ നടത്തിയ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും ബാക്കി പ്രവര്‍ത്തനങ്ങള്‍ നിരിക്ഷിക്കാനും ദേവസ്വം ബോര്‍ഡ് പ്രത്യേക സമിതി രൂപീകരിക്കുന്നു. ശബരിമല സന്നിധാനത്ത് തച്ച്‌ ശാസ്ത്ര വിധി പ്രകാരം അല്ലാതെ നിര്‍മ്മിച്ചിരിക്കുന്ന കെട്ടിടങ്ങള്‍ പൊളിച്ച്‌ മാറ്റുന്ന നടപടികള്‍ ഉടന്‍ ആരംഭിക്കും. അടുത്ത ബോര്‍ഡ് യോഗത്തില്‍ പുതിയ ഉപസമിതിയെ നിയമിക്കും. ദേവസ്വം ബോര്‍ഡ് അറിയാതെ ഒരു നിര്‍മ്മാണ പ്രവര്‍ത്തനവും Read More …

മുഖ്യമന്ത്രിയുടെ ഔദ്യോഗിക ടെലിവിഷന്‍ പരിപാടി ‘നാം മുന്നോട്ട്’ നിര്‍മാണം പാര്‍ട്ടി ചാനലിന് നല്‍കിയതില്‍ അഴിമതിയെന്ന് വി. മുരളീധരന്‍

കോഴിക്കോട്: മുഖ്യമന്ത്രിയുടെ ഔദ്യോഗിക ടെലിവിഷന്‍ പരിപാടിയായ ‘നാം മുന്നോട്ടി’ന്റെ നിര്‍മാണം കൈരളി ചാനലിന് കൈമാറിയതിന് പിന്നില്‍ ഗൂഢാലോചനയും അഴിമതിയുമുണ്ടെന്ന് വി. മുരളീധരന്‍ എം.പി. സി-ഡിറ്റ് നിര്‍മിച്ചുകൊണ്ടിരുന്ന പരിപാടി മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് എം.ഡി. ആയിട്ടുള്ള ചാനലിന് നല്‍കിയതില്‍ അഴിമതിയുണ്ടെന്നും സി-ഡിറ്റിന്റെ ടെന്‍ഡറും കൈരളിയുടെ ടെന്‍ഡറും ഒരേ ആസ്ഥാനത്താണ് ഉണ്ടാക്കുന്നതെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു. പരിപാടിയുടെ Read More …

ബംഗാളിന്റെ പൈതൃകത്തെ അപമാനിക്കുന്നവരെ വെറുതെ വിടില്ല; ബിജെപിയെ ഭീഷണിപ്പെടുത്തി മമതാ ബാനര്‍ജി

കൊല്‍ക്കത്ത: ബിജെപി- ടിഎംസി പ്രവര്‍ത്തകര്‍ തമ്മില്‍ വിദ്യാസാഗര്‍ കോളജില്‍ ചൊവ്വാഴ്ചയുണ്ടായ സംഘര്‍ഷത്തില്‍ സാമൂഹ്യ പരിഷ്‌കര്‍ത്താവ് ഈശ്വര്‍ ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകര്‍ക്കപ്പെട്ടു. അമിത്ഷായുടെ കൊല്‍ക്കത്തയിലെ റോഡ്‌ഷോയ്ക്കിടെയാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. ബിജെപിയും തൃണമൂലും അക്രമണത്തിന്റെ ഉത്തരവാദിത്വം പരസ്പരം ആരോപിക്കുന്നു. എബിവിപി പ്രവര്‍ത്തകരും ടിഎംസിപി പ്രവര്‍ത്തകരും തമ്മില്‍ കോളജ് അങ്കണത്തില്‍ ഏറ്റുമുട്ടി. മുദ്രാവാക്യം വിളിച്ച്‌ കല്ലെറിഞ്ഞ് ബിജെപിയുടെ റോഡ് Read More …

പെ​രി​യ ഇ​ര​ട്ട​ക്കൊ​ല​പാ​ത​കം: അ​റ​സ്റ്റ് സി​ബി​ഐ വ​രാ​തി​രി​ക്കാ​നു​ള്ള നാ​ട​ക​മെ​ന്ന് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: കാ​സ​ര്‍​കോ​ഡ് പെ​രി​യ ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക കേ​സി​ല്‍ സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ല്‍ ഉ​റ​ച്ച്‌ നി​ല്‍​ക്കു​ന്ന​താ​യി പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. കേ​സി​ല്‍ സി​പി​എം നേ​താ​ക്ക​ളു​ടെ അ​റ​സ്റ്റ് സി​ബി​ഐ അ​ന്വേ​ഷ​ണം വ​രു​മെ​ന്ന് ക​ണ്ട​തോ​ടെ​യാ​ണെ​ന്നും ചെ​ന്നി​ത്ത​ല മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. അ​റ​സ്റ്റി​ലാ​യ സി​പി​എം ഉ​ദു​മ ഏ​രി​യ സെ​ക്ര​ട്ട​റി​യേ​യും ക​ല്യോ​ട്ട് ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യേ​യും ര​ക്ഷ​പ്പെ​ടു​ത്താ​ന്‍ വേ​ണ്ടി​യു​ള്ള അ​റ​സ്റ്റ് നാ​ട​ക​മാ​ണ് ഇ​പ്പോ​ള്‍ ന​ട​ന്നി​രി​ക്കു​ന്ന​ത്. Read More …

ലൈംഗികാധിക്ഷേപം: സീനിയര്‍ ക്യാപ്റ്റനെതിരെ എയര്‍ ഇന്ത്യക്ക് പരാതി നല്‍കി വനിതാ പൈലറ്റ്

ന്യൂഡല്‍ഹി എയര്‍ ഇന്ത്യയിലെ സീനിയര്‍ ക്യാപ്റ്റന്‍ ലൈംഗികാധിക്ഷേപം നടത്തിയെന്ന് ആരോപിച്ച്‌ വനിതാ പൈലറ്റ് പരാതി നല്‍കി. യുവതിയുടെ പരാതിക്ക് പിന്നാലെ പൈലറ്റിനെതിരെ എയര്‍ ഇന്ത്യ അന്വേഷണത്തിന് ഉത്തരവിട്ടു.ലൈംഗിക ചുവയുള്ള ചോദ്യങ്ങള്‍ ചോദിച്ച്‌ സീനിയര്‍ തന്നെ ബുദ്ധിമുട്ടിച്ചെന്നാണ് യുവതിയുടെ പരാതിയിലുള്ളത്. ട്രെയിനിംഗിന് ശേഷം മേയ് അഞ്ചിന് ഹൈദരാബാദിലെ ഒരു റെസ്റ്റോറന്റില്‍ രാത്രി ഇരുവരും ഡിന്നറിനായി എത്തിയിരുന്നു. സീനിയര്‍ Read More …

അക്രമങ്ങള്‍ക്ക് പിന്നില്‍ തൃണമൂല്‍കോണ്‍ഗ്രസ് ; ബംഗാള്‍ പൊലീസിന് മൗനം : വിമര്‍ശിച്ച്‌ അമിത് ഷാ

ഡല്‍ഹി : പശ്ചിമ ബംഗാളിലെ ആക്രമങ്ങള്‍ക്ക് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസാണ് കാരണമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. തൃണമൂല്‍ പ്രവര്‍ത്തകര്‍ ആക്രമം അഴിച്ച്‌ വിട്ടപ്പോള്‍ ബംഗാള്‍ പൊലീസ് മൗനം പാലിച്ചെന്ന് അമിത് ഷാ ആരോപിച്ചു. ഇവിടെയല്ലാതെ ഇത്തരത്തിലുള്ള ആക്രമം ബിജെപിക്ക് നേരിടേണ്ടി വന്നിട്ടില്ലെന്നും ഷാ കുറ്റപ്പെടുത്തി . യൂണിവേഴ്സിറ്റി കോളേജ് കേന്ദ്രീകരിച്ച്‌ ആക്രമം ഉണ്ടാകുമെന്ന് Read More …