‘കേന്ദ്രത്തില്‍ സഖ്യസര്‍ക്കാര്‍ വരും ഇടതു പിന്തുണ അനിവാര്യമാകും’ പന്ന്യന്‍ രവീന്ദ്രന്‍
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷമാകും രാജ്യത്ത് രാഷ്ട്രീയ സഖ്യം വരികയെന്ന് സി.പി.ഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍. ഈ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി അധികാരത്തില്‍ നിന്ന് പുറത്താകുമെന്ന് ഉറപ്പാണ്. അവര്‍ക്ക് 225 സീറ്റ് വരയേ കിട്ടൂ. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള കക്ഷികളുടെ സഖ്യസര്‍ക്കാരാകും അധികാരത്തില്‍ വരിക. ഒരു പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തിലുള്ള സര്‍ക്കാരായിരിക്കും അത്. ഏകകക്ഷി ഭരണത്തിന്റെ കാലം പോയി. Read More …
