ശബരിമല വിധി പുനപരിശോധിക്കേണ്ടെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

ശബരിമല വിധി പുനപരിശോധിക്കേണ്ടെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. തുല്യതയാണ് വിധിയുടെ അടിസ്ഥാനമെന്നും തൊട്ടുകൂടായ്മയല്ലെന്നു സര്‍ക്കാരിനു വേണ്ടി ഹാജരായ അഡ്വ.ജയ്ദീപ് ഗുപ്ത വാദിച്ചു. വാദം കേട്ടില്ല എന്നത് വിധി പുനപരിശോധിക്കാന്‍ പര്യാപ്തമായ കാരണമല്ല. തന്ത്രിയുടെ വാദം വ്യാഖ്യാനം മാത്രമാണ്. അത് പുനപരിശോധനയ്ക്ക് തക്കതായ കാരണമല്ല. അനിവാര്യമായ ആചാരം ഏതെന്ന കാര്യത്തില്‍ ആശയക്കുഴപ്പമുണ്ടാക്കാന്‍ തന്ത്രി ശ്രമിക്കുന്നു. പുനപരിശോധനയ്ക്ക് അര്‍ഹമായ ഒരു Read More …

മെക്സിക്കന്‍ മതില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കും; നിലപാട് കടുപ്പിച്ച്‌ ഡൊണാള്‍ഡ് ട്രംപ്

വാഷിം​ഗ്ണ്‍: മെക്സിക്കന്‍ അതിര്‍ത്തിയിലെ മതില്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നിലപാട് കടുപ്പിച്ച്‌ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. എന്തൊക്കെ സംഭവിച്ചാലും മതില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്നാണ് ട്രംപിന്റെ നിലപാട്. മതില്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് അമേരിക്കയില്‍ ഭാ​ഗിക ഭരണസ്തംഭനം വരെ നിലനിന്നിരുന്നു. സ്റ്റേറ്റ് ഓഫ് ദ് യൂണിയനിലായിരുന്നു മതില്‍ നിര്‍മ്മാണം സംബന്ധിച്ച്‌ ട്രംപിന്റെ വിശദീകരണം. “ഒരിക്കല്‍ ഈ റൂമിലൂള്ളവര്‍ മതിലിനെ Read More …

നിയമസഭാ സമിതിയുടെ ശുപാര്‍ശ പരിഗണിക്കുന്നു! മഴക്കാലത്ത് കരിമണല്‍ ഖനനം നിര്‍ത്തുമെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: നിയമസഭാ സമിതിയുടെ ശുപാര്‍ശ പരിഗണിച്ച്‌ മഴക്കാലത്ത് കരിമണല്‍ ഖനനം നിര്‍ത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുല്ലക്കര രത്നാകരന്‍ അധ്യക്ഷനായ നിയമസഭാ സമിതി വ്യവസ്ഥകള്‍ക്കുവിധേയമായി ഖനനം ആകാമെന്നാണ് റിപ്പോര്‍ട്ട് നല്‍കിയത്. ഖനനം സംബന്ധിച്ച നിയമസഭാ സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഇന്നലെ നിയമസഭയില്‍ ആവശ്യപ്പെട്ടിരുന്നു. അതേസമയം, ഖനനം നിര്‍ത്തിവയ്ക്കുന്ന പ്രശ്‌നമില്ലെന്ന് Read More …

ശബരിമല വിഷയം; സുപ്രീംകോടതി വിധി എന്തു തന്നെയായാലും നടപ്പാക്കുമെന്ന് കടകംപള്ളി

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധി എന്തുതന്നെയായാലും നടപ്പാക്കുമെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ നിലപാട് നേരത്തെ തന്നെ വ്യക്തമാക്കിയതാണെന്നും മന്ത്രി പറഞ്ഞു. ശബരിമല യുവതീപ്രവേശനം അനുവദിച്ച അഞ്ചംഗ ഭരണഘടനാബഞ്ചിന്റെ വിധിക്കെതിരായുളള പുന:പരിശോധനാ ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കുകയാണ്. വിധി പ്രസ്താവിച്ച ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റിസുമാരായ ആര്‍എഫ് നരിമാന്‍, എഎം ഖാന്‍വില്‍കര്‍, ഡിവൈ. ചന്ദ്രചൂഡ്, Read More …

നാമജപം ആയുധമാക്കാന്‍ കഴിയുന്നു, ശബരിമലയില്‍ അനുകൂല വിധി പ്രതീക്ഷിക്കുന്നെന്ന് ശശികുമാര വര്‍മ്മ

പന്തളം: സുപ്രീം കോടതി ഇന്ന് പരിഗണിക്കുന്ന ശബരിമല ഹര്‍ജികളില്‍ അനുകൂല വിധിയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് പന്തളം കൊട്ടാരം ട്രസ്റ്റ് പ്രസിഡന്റ് പി.ജി ശശികുമാര്‍ വര്‍മ്മ വ്യക്തമാക്കി. മറ്റൊരു ബെഞ്ചിലേക്ക് മാറിയാലും നല്ലത് സംഭവിക്കുമെന്നാണ് വിശ്വാസം. ഭക്തജനങ്ങളുടെ വികാരം കോടതി ഉള്‍കൊണ്ടതായി കരുതുന്നുവെന്ന് ശശികുമാര്‍ വര്‍മ്മ പറഞ്ഞു. നാമജപം ആയുധമാക്കാന്‍ കഴിയുന്നു. എത്തേണ്ട സ്ഥലങ്ങളില്‍ ഇത് എത്തുമെന്നും അദ്ദേഹം Read More …

കോണ്‍ഗ്രസ് മൃദു ഹിന്ദുത്വം നിലപാട് സ്വീകരിക്കുന്നു; ആരാപണങ്ങള്‍ തള്ളി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് മൃദു ഹിന്ദുത്വം നിലപാട് സ്വീകരിക്കുന്നുവെന്ന ആരാപണങ്ങളെ തളളി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെയുളളവര്‍ക്ക് വിശ്വാസമുളളവരായിരിക്കാന്‍ അവകാശമുണ്ടെന്നും മൃദു ഹിന്ദുത്വം എന്ന ആശയം തന്നെ തെറ്റാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ക്ഷേത്രങ്ങളില്‍ പോകരുതെന്ന് പറയാന്‍ വലതുപക്ഷത്തിന് എന്ത് അവകാശമാണ് ഉളളതെന്നും അദ്ദേഹം ചോദിച്ചു. ബുദ്ധനോടും, മഹാവീറിനോടും, ഗുരു നനാക്കിനോടും ക്ഷേത്രങ്ങളില്‍ പോകണമെന്ന് Read More …

ജിഎസ്ടി സംസ്ഥാനങ്ങള്‍ക്ക് കൂച്ചുവിലങ്ങായി മാറിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ജിഎസ്ടി സംസ്ഥാനങ്ങള്‍ക്ക് കൂച്ചുവിലങ്ങായി മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നികുതി ചുമത്താന്‍ കഴിയാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും ബജറ്റിന് പുറത്തു നിന്നും പണം സമാഹരിക്കുവാനാണ് കിഫ്ബിയെ ഉപയോഗിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫയലുകള്‍ ചുവപ്പുനാടയില്‍ കുടുങ്ങിക്കിടക്കുന്നത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഭൂമി കയ്യേേറ്റ കേസില്‍ ഹര്‍ജികള്‍ പിന്‍വലിച്ചു: തോമസ് ചാണ്ടിക്ക് 25,​000 രൂപ പിഴ വിധിച്ച്‌ ഹൈക്കോടതി

കൊച്ചി: ഭൂമി കയ്യേറ്റ കേസില്‍ വിജിലന്‍സ് എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് തോമസ് ചാണ്ടിയും മറ്റുള്ളവരും നല്‍കിയ നാല് ഹര്‍ജികള്‍ പിന്‍വലിച്ചു. കോടതിയുടെ വിലപ്പെട്ട സമയം കളഞ്ഞതിന് തോമസ് ചാണ്ടി അടക്കമുള്ളവര്‍ക്ക് 25,000 രൂപ വീതം പിഴയടക്കണമെന്നും ഹൈക്കോടതി കോടതി വിധിച്ചു. ഹര്‍ജി പിന്‍വലിക്കാന്‍ പരാതിക്കാര്‍ക്ക് അവകാശമുണ്ട്. എന്നാല്‍ കോടതിയുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്തിയതിനാണ് പിഴയെന്നും കോടതി ചൂണ്ടിക്കാട്ടി. Read More …