ശബരിമല; യുവതികളുടെ പട്ടിക നല്‍കിയതില്‍ ആശയക്കുഴപ്പമില്ലെന്ന് കടകംപള്ളി

തിരുവനന്തപുരം: ശബരിമലയില്‍ പ്രവേശനം നടത്തിയ യുവതികളുടെ പട്ടിക നല്‍കിയതില്‍ ആശയക്കുഴപ്പമില്ലെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍. പട്ടിക നല്‍കിയത് ദേവസ്വം വകുപ്പല്ലെന്നും പിഴവുണ്ടെങ്കില്‍ അന്വേഷിക്കണമെന്നും മന്ത്രി പറഞ്ഞു. അതേസമയം, ശബരിമലയില്‍ പ്രവേശനം നടത്തിയ യുവതികളുടെ പട്ടികയിലുള്ള തെറ്റുകള്‍ കോടതി അലക്ഷ്യമാകുമോയെന്ന ആശങ്കയെ തുടര്‍ന്ന് പൊലീസ് നിയമോപദേശം തേടി. ശബരിമലയില്‍ കയറിയ 51 യുവതികളുടെ പട്ടികയില്‍ 50 വയസിന് Read More …

പബ്ജിയടക്കമുള്ള ഓണ്‍ലൈന്‍ ഗെയിമുകള്‍ നിയന്ത്രിക്കണമെന്ന ആവശ്യവുമായ് ശശി തരൂര്‍

പബ്ജിയടക്കമുള്ള ഓണ്‍ലൈന്‍ ഗെയിമുകള്‍ നിയന്ത്രിക്കണമെന്ന ആവശ്യവുമായ് ശശി തരൂര്‍. ഗെയിമിനോടുള്ള യുവാക്കളുടെ അമിതമായ താല്‍പര്യം മൂലം അവരുടെ സമയവും ശ്രദ്ധയും ഹനിക്കപ്പെടുമെന്നും, ഒരു പരിധി വരെ പ്രവര്‍ത്തന ക്ഷമതയെ ഇല്ലാതാക്കുമെന്നും ശശി തരൂര്‍ പറയുന്നു. ഇതിനായി അമിതമായി ഗെയിം കളിക്കുന്നത് നിയന്ത്രണവിധേയമാക്കുന്ന ഗെയിമിംഗ് നിയന്ത്രണ ബില്ലുമായി എത്തിയിരിക്കുകയാണ് തിരുവനന്തപുരം എം.എല്‍.എ കൂടിയായ ശശി തരൂര്‍. അസംഘടിത Read More …

യുപിയില്‍ പശു സംരക്ഷണത്തിനായി മദ്യത്തിന് പ്രത്യേക സെസ് ഏര്‍പ്പെടുത്താനൊരുങ്ങുന്നു

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ പശുവിന്റെ സംരക്ഷണത്തിന് വേണ്ടി മദ്യത്തിന് പ്രത്യേക സെസ് ഏര്‍പ്പെടുത്താനൊരുങ്ങി യോഗി ആദിത്യനാഥ് സര്‍ക്കാര്‍. പശുക്കള്‍ക്ക് വേണ്ടിയുള്ള ഷെല്‍ട്ടര്‍ ഹോമുകള്‍, പുല്‍മൈതാനങ്ങള്‍ എന്നിവ നിര്‍മ്മിക്കുന്നതിനായുള്ള പദ്ധതികള്‍ നടപ്പിലാക്കുന്നതിനായിട്ടാണ് മദ്യത്തിന് സെസ് ഏര്‍പ്പെടുത്താന്‍ ഒരുങ്ങുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് തീരുമാനം എടുത്തിരിക്കുന്നത്. മദ്യത്തിന് സെസ് ഏര്‍പ്പെടുത്തുന്നതോടെ 155 കോടി രൂപ Read More …

മകരവിളക്ക് തീര്‍ത്ഥാടനത്തിന് സമാപനം; ശബരിമല നട നാളെ അടയ്ക്കും

സന്നിധാനം: മകരവിളക്ക് തീര്‍ത്ഥാടനത്തിന് സമാപനം കുറിച്ചുകൊണ്ട് ശബരിമല നട നാളെ അടയ്ക്കും. തീര്‍ത്ഥാടകര്‍ക്ക് ഇന്ന് വൈകിട്ട് വരെ മാത്രമാണ് ദര്‍ശന സൗകര്യമുള്ളത്. നട അടയ്ക്കുന്ന നാളെ പന്തളം രാജകുടുംബത്തിന്‍റെ പ്രതിനിധിക്ക് മാത്രമാണ് ദര്‍ശനം. തീര്‍ത്ഥാടകര്‍ക്കുള്ള നിയന്ത്രണങ്ങള്‍ ഉച്ചയോടെ ആരംഭിക്കും വൈകിട്ട് അഞ്ച് മണി വരെ മാത്രമാണ് പമ്ബയില്‍ നിന്ന് തീര്‍ത്ഥാടകരെ കടത്തി വിടുക. അവസാന ദിവസമാണെങ്കിലും Read More …

ആലപ്പാട്ടെ കരിമണല്‍ ഖനനം: വിഎസിന്‍റെ നിലപാട് തള്ളി സിപിഎം

തിരുവനന്തപുരം: ആലപ്പാട്ടെ കരിമണല്‍ ഖനനം പൂര്‍ണ്ണമായി നിര്‍ത്തേണ്ടതില്ലെന്ന് സിപിഎം. ഖനനം പൂര്‍ണ്ണമായി നിര്‍ത്തിയാല്‍ ഐആര്‍ഇ പൂട്ടേണ്ടിവരുമെന്നാണ് സിപിഎമ്മിന്‍റെ നിലപാട്. ആലപ്പാട്ടെ തീരദേശത്തുള്ള കരിമണല്‍ ഖനനം താല്‍ക്കാലികമായി നിര്‍ത്തിവെക്കണമെന്ന് മുതിര്‍ന്ന സിപിഎം നേതാവും ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനുമായ വിഎസ് അച്യുതാനന്ദന്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ജനിച്ച മണ്ണില്‍ ജീവിക്കണം എന്ന ആലപ്പാട്ടുകാരുടെ ആഗ്രഹത്തിന് കരിമണലിനേക്കാള്‍ വിലയുണ്ട് എന്നും Read More …

ശബരിമല യുവതീപ്രവേശനം: സുപ്രീംകോടതിയെ കബളിപ്പിക്കാനുള്ള സര്‍ക്കാര്‍ ശ്രമം ലജ്ജാകരമെന്ന് ചെന്നിത്തല

തിരുവനന്തപുരം: ശബരിമലയിലെ യുവതീ പ്രവേശന വിഷയത്തില്‍ സുപ്രീംകോടതിയെ കബളിപ്പിക്കാന്‍ സര്‍ക്കാര്‍ നടത്തിയ ശ്രമം ലജ്ജാകരമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അയ്യപ്പഭക്തരുടെ വികാരം വൃണപ്പെടുത്താനാണ് സര്‍ക്കാര്‍ ആവര്‍ത്തിച്ചു ശ്രമിക്കുന്നത്. സുപ്രീംകോടതിയില്‍ തെറ്റായ വിവരം പോലും നല്‍കി ശബരിമല വിഷയം ആളിക്കത്തിച്ച്‌ സംഘര്‍ഷം നിലനിര്‍ത്താനുള്ള ഹീന ശ്രമമാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നതെന്നും ചെന്നിത്തല പറഞ്ഞു. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട Read More …

ആലപ്പാട് സമരം ന്യായം; ഖനനം നിര്‍ത്തി വച്ച്‌ ചര്‍ച്ച അംഗീകരിക്കാനാകില്ല: കാനം

കോഴിക്കോട്: ആലപ്പാട്ടെ കരിമണല്‍ ഖനനത്തിനെതിരായ സമരം ന്യായമാണെന്ന് കാനം രാജേന്ദ്രന്‍. പക്ഷേ ഖനനം നിര്‍ത്തി വച്ച്‌ ചര്‍ച്ച എന്ന കാര്യം അംഗീകരിക്കാനാവില്ല. ഇക്കാര്യത്തില്‍ നിയമസഭാ സമിതിയുടെ കണ്ടെത്തല്‍ നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടതെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. വിഎസിന്റെ അഭിപ്രായം ആ പാര്‍ട്ടിയിലെ ഭൂരിപക്ഷ അഭിപ്രായം അല്ല എന്നാണ് മനസിലാക്കുന്നതെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. ആലപ്പാട്ടെ കരിമണല്‍ Read More …

എയ്ഡഡ് സ്കൂള്‍, കോളജ‌് അധ്യാപക നിയമനം: സത്യവാങ്മൂലം നല്‍കാന്‍ സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം

കൊച്ചി: എയ്ഡഡ് കോളജുകളിലെയും സ്കൂളുകളിലെയും അധ്യാപക നിയമനം പിഎസ്‌സിക്ക് വിടണമെന്നാവശ്യപ്പെടുന്ന ഹര്‍ജിയില്‍ സത്യവാങ്മൂലം നല്‍കാന്‍ സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നല്‍കി. എയ്ഡഡ് സ്ഥാപനങ്ങളില്‍ അധ്യാപകരെ നിയമിക്കാനുള്ള ചുമതല അതാതു വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജര്‍മാര്‍ക്ക് നല്‍കിയിരിക്കുന്ന നിലവിലെ രീതിയില്‍ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് കൊല്ലം സ്വദേശി എം കെ സലീം നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. ഇത് സംബന്ധിച്ച്‌ സര്‍ക്കാറിന് Read More …