അമിത് ഷായുടെ പ്രസ്താവന ഭരണഘടനയ്ക്കെതിര്, ബി.ജെ.പിയുടെ ദാക്ഷിണ്യത്തില്‍ വന്നതല്ല ഈ സര്‍ക്കാര്‍: മുഖ്യമന്ത്രി
തിരുവനന്തപുരം: ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. കണ്ണൂരില്‍ അമിത് ഷാ നടത്തിയ പ്രസ്താവന സംസ്ഥാന ഗവണ്‍മെന്റിനെതിരെക്കാള്‍ സുപ്രീംകോടതിക്കും ഭരണഘടനയ്ക്കും നിയമവ്യവസ്ഥയ്ക്കും എതിരെയുള്ളതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നടപ്പാക്കാനാകുന്ന വിധി മാത്രം പറഞ്ഞാല്‍ മതി കോടതി എന്ന അമിത്ഷായുടെ പ്രസ്താവന, ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങള്‍ നടപ്പാക്കാനുള്ളതല്ല എന്ന സന്ദേശമാണ് നല്‍കുന്നത്. Read More …
